A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണ് കന്നിമൂല


കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ .എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് . മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച്ചത് ... ?അത് കൊണ്ട് തന്നെ മറ്റ് ദിക്കുകളില്‍ നിന്ന് കന്നിമൂലക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു, കന്നിമൂല ഉയര്‍ന്നാലും,താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും.അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. കുളമോ , കിണറോ , അഴുക്കുചാലുകളോ,കക്കൂസ് ടാങ്കുകളോ , മറ്റ് കുഴികളോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല, പ്രത്യേകിച്ച് കന്നിമൂലയില്‍ ശൌചാലയം പണിയരുത് എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത് ഇതിന് കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് ( ഈശാനകോൺ ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിചിട്ടുള്ളത് എന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടാതില്ല.കന്നിമൂലയ്ക്ക് നേരത്തെ പറഞ്ഞ പോലെ മലീമസമായാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത , ധനം , ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും , മദ്യം , മയക്കുമരുന്ന് , ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും , ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും , കര്‍മ്മ മേഖല ക്രമേണ നശിക്കുകയും ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം , ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും , തൊഴില്‍ ലഭിക്കാതിരിക്കുക , വഴിതെറ്റുക എന്നിവയാണ്.ഈ പ്രപഞ്ചത്തിലെ ഗുണപരമായ രണ്ട് ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. അങ്ങിനെ വരുമ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും സന്ധി പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും പ്രത്യേകതയും, ദോഷവശങ്ങളും മനസ്സിലായിക്കാണുമല്ലോ .... ?ഇനി നമുക്ക് വിരാട് പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം,വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും ( മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് ( കന്നി ) ശയിക്കുന്നത് അതുകൊണ്ട് തന്നെ കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിദങ്ങളും സമ്മാനിക്കുന്നു.ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നത് തന്നെ കന്നിമൂലയില്‍ നിന്നും ആണ് . വിധിപ്രകാരം ആദ്യം കുറ്റിഅടിക്കേണ്ടതും,ശിലപാകേണ്ടതും കന്നിരാശിയില്‍ ആവണം എന്നും പറയപ്പെടുന്നു, ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് വാസ്തു ശാസ്ത്രഗ്രന്ഥത്തില്‍ കാണുണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നത്. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിരാശിയില്‍ കിണര്‍ കുഴിക്കാന്‍ പാടില്ല.
കന്നിമൂല തുറന്നു കിടക്കരുത്.അതിര്‍ത്തിയില്‍ മതില്‍ കെട്ടി സംരക്ഷിക്കണം സന്താനങ്ങളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി രാശി സംരക്ഷിച്ച് ജീവിതയാനത്തെ പ്രപഞ്ചതാളത്തിലാക്കി ആയുരാരോഗ്യ സൌഖ്യത്തോടെ സ്വസ്ഥമായ ഒരു കുടുംബ ജീവിതത്തിന് അടിത്തറ പാകുന്നതാകട്ടെ നമ്മുടെ ഗൃഹാരംഭ പ്രവര്‍ത്തനങ്ങള്‍.ഇനി അഥവാ ഇരിക്കുന്ന ഭൂമി ധാന്യവീഥി ( ഭാഗ്യവീഥി ) അല്ല എങ്കില്‍പോലും അറിവുള്ള ഒരു വാസ്തു വിദഗ്ധന്റെ സഹായത്താല്‍ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ സൃഷ്ട്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച്‌ വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടിഎടുക്കാവുന്നതാണ് എന്നും അറിയുക .

 വാസ്തു എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. അതിര് തിരിക്കപ്പെട്ട (ചുറ്റ് തിരിക്കപ്പെട്ട) അഥവാ കെട്ടിത്തിരിക്കപ്പെട്ട ഒരു വസ്തുവില്‍ മാത്രമെ വാസ്തു ഉണ്ടാവുകയുള്ളൂ. ഭൂമിയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ അനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരുന്നത്.
ഭൂതവീഥി, ഭാഗ്യവീഥി
തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്‍ന്നഭൂമിയാണ് ഭൂതവീഥി. ഇത്തരം ഭൂമിയില്‍ വസിയ്ക്കുന്നത് സകലവിധ നാശങ്ങള്‍ക്കും വഴിതെളിക്കും. ഇതാണ് ശാസ്ത്രമതം. വടക്ക് കിഴക്ക് മൂല ( ഈശാനകോണ്‍) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ച് താമസിച്ചാല്‍ വംശവൃദ്ധി, സര്‍വ്വവിധ ഐശ്വര്യം എന്നിവ ഒരായിരം വര്‍ഷം നിലനില്‍ക്കും എന്ന് ആചാര്യമതം. വീട് ഇരിക്കുന്ന ഭൂമി ധാന്യവീഥി അല്ല എങ്കില്‍പോലും ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ ആ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ പുനഃസൃഷ്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച് വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടിഎടുക്കാവുന്നതാണ്. തെക്ക് പടിഞ്ഞാറ് ഭാഗമാണ് കന്നിമൂല. നമ്മുടെ ഇന്നത്തെ വിഷയവും അതാണ്. ഏറ്റവും ശക്തിയേറിയ ദിക്കാണിത്.
കിഴക്ക് ദിക്കിന് അധിപനായി ഇന്ദ്രന്‍, പടിഞ്ഞാറ് ദിക്കിന് അധിപനായി വരുണന്‍, വടക്ക് ദിക്കിന് അധിപനായി കുബേരന്‍, തെക്ക് ദിക്കിന് അധിപനായി യമന്‍ എന്നിവരും. വടക്ക് പടിഞ്ഞാറ് ദിക്കിന് അധിപനായി വായുദേവന്‍, വടക്ക് കിഴക്ക് ദിക്കിന് അധിപനായി ഈശാനന്‍, തെക്ക് കിഴക്ക് ദിക്കിന് അധിപനായി അഗ്‌നിദേവന്‍ എന്നിവരും തെക്ക് പടിഞ്ഞാറെ ദിക്ക് (കന്നിമൂലയ്ക്ക്)മാത്രം ഒരു അസുരനേയും അഥിപനായി നിശ്ചയിച്ചിരിയ്ക്കുന്നു ഈ അസുരന്റെ പേരാണ് നിര്യതി. ആയതിനാല്‍ കന്നിമൂലയെ നിര്യതിമുല/ നിര്യതികോണ്‍ എന്നും വിളിയ്ക്കപ്പെടുന്നു. അസുരനെ അധിപനായി നിശ്ചയിച്ചിരിക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം ഈ ദിക്കിലെ നിര്‍മ്മിതികള്‍ കൊണ്ടുള്ള ഫലം പെട്ടെന്ന് അനുഭവ വേദ്യമാകുന്നു എന്നതാണ്. അതിനാല്‍ ഈ ദിക്ക് തുറസായി ഇടുന്നത് നല്ലതല്ല.
കുളമോ കിണറോ ഒന്നും കന്നിമൂലയില്‍ വരാന്‍ പാടില്ല. കന്നിമൂലയിലുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്ക് ദോഷമുണ്ടാക്കുകയും മദ്യം, മയക്ക്മരുന്ന്, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുക, കുടുംബത്തകര്‍ച്ച എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. വളരെ പ്രധാനപ്പെട്ട ദോഷം ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിഇല്ലാതെവരുക എന്നതാണ്. മാത്രമല്ല കുട്ടികള്‍ക്കെത്ര വിദ്യാഭ്യാസമുള്ളവരായാലും തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവ സംഭവിക്കും.
ശാസ്ത്രീയ വശം
പ്രപഞ്ചത്തിലെ രണ്ട് ഗുണപരമായ ഊര്‍ജ്ജപ്രഭാവങ്ങള്‍ സൗരോര്‍ജ്ജം, കാന്തിക ഊര്‍ജ്ജം എന്നിവയാണ്. സൗരോര്‍ജ്ജം കിഴക്ക്ദിക്കില്‍ തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. കാന്തിക ഊര്‍ജ്ജം വടക്ക് ദിക്കില്‍ തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. ഊര്‍ജ്ജ പ്രഭാവങ്ങള്‍ അവസാനിക്കുന്ന രണ്ട് ദിക്കുകളുടേയും മൂലയാണ് കന്നിമൂല. ഇപ്പോള്‍ തന്നെ കന്നിമൂലയുടെ പ്രാധാന്യം മനസ്സിലാക്കാം. ഊര്‍ജ്ജപ്രഭാവങ്ങള്‍ ആരംഭിക്കുന്ന കിഴക്ക്, വടക്ക് എന്നീ ദിക്കുകളുടെ മൂലയായ ഈശാനകോണും ഇപ്രകാരം പ്രാധാന്യമുള്ളതാണ് വാസ്തുപുരുഷ സങ്കല്‍പം പോലും കന്നിമൂലയ്ക്ക് അനുകൂലമാണ്. വാസ്തു പുരുഷന്‍ ശയിക്കുന്നത് വടക്ക് കിഴക്ക് തലയും തെക്ക് പടിഞ്ഞാറ് (കന്നിമൂലയില്‍) കാലുമായാണ്. അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധമായ ദുരിതങ്ങള്‍ സമ്മാനിക്കുന്നു എന്ന് പറയപ്പെടുന്നു.
ഗൃഹാരംഭപ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നാണ്. പ്രഥമ സ്തംഭനാസ്യം കന്നിയിലാകണം, അല്ലെങ്കില്‍ ബ്രഹ്മപദത്തിന്റെ കന്നിയിലാകണം എന്ന് ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നു. കന്നിമൂലയിലെ ദോഷങ്ങള്‍ കണക്കിലെടുത്ത് ആ വീട്ടിലെ സ്ത്രീകളിലെ സ്വഭാവം പോലും മനസ്സിലാക്കാം …..
വാസ്തുഗ്രന്ഥം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്‍പോലും ഇന്ന് ഈ കന്നിമൂല’ എന്ന പദം സ്വതന്ത്രമായി ഉപയോഗിച്ചുവരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തുന്ന കന്നിമൂല സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വിശ്വസിച്ച് സ്വയം കബിളിപ്പിക്കപ്പെടാതെ കന്നിമൂലയിലെ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുകതന്നെയാണ് നല്ലത്.

 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/