A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാതറിൻ - മന:ശാസ്ത്രത്തിന് പുനർജന്മം നൽകിയവൾ


Image may contain: 1 person, smiling, standing, tree, shoes, plant, outdoor and nature
വടക്കേ അമേരിക്കയിലെ ഒരു പ്രമുഖനായ മന:ശാസ്ത്രജ്ഞനാണ് ഡോ: ബ്രയൻ വെയ്ൻ. 1980ൽ വളരെ സങ്കീർണ്ണമായ മാനസ്സിക പ്രശ്നങ്ങളോട് കൂടിയ കാതറിൻ എന്ന 27 കാരി അദ്ദേഹത്തിന്റെ ക്ലിനിക്കിലേക്ക് കയറിച്ചെന്നു. ഈ കൂടിക്കാഴ്ച ഡോ:വെയസ്നെയും ആധുനിക മന:ശാസ്ത്രത്തെയും പുനർജന്മത്തെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതമാക്കി
വിവരിക്കാൻ കഴിയത്ത തരം പേടികളും ഭ്രമങ്ങളുമായിരുന്നു കാതറിന്. വെള്ളത്തെ, ഇരുട്ടിനെ, വിമാനത്തെ, മരണത്തെ എല്ലാം അവൾ അത്യതികം പേടിച്ചു. ആയിടെയായി പേടിസ്വപ്നങ്ങളും സ്വപ്നാടനവും മറ്റുമായി അവളുടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു.
ഡോ: വെയ്സ് ഇത്തരത്തിലുള്ള അനേകം മന:ശാസ്ത്ര പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളതിനാൽ കാതറിന്റെ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് ഉറച്ച് വിശ്വസിച്ചു.
അതിനായ് പരമ്പരാഗത രീതിയിലുള്ള ചികിത്സാരീതിളും തുടങ്ങിവച്ചു. എന്നാൽ കാതറിന്റെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുകയായിരുന്നു. ഇത് ഡോ:വെയ്സ്നെ ആശയക്കുഴപ്പത്തിലാഴ്ത്തി.
ഡോ:വെയ്സ് കാതറിനെ ഹിപ്നോട്ടൈസ് ചെയ്യാൻ തീരുമാനിച്ചു. ഹിപ്നോട്ടിസത്തിലൂടെ കാതറിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്ന് അവർ അനാവരണം ചെയ്തതത് 87ൽപ്പരം പൂർവ്വ ജന്മങ്ങൾ. ദേശ കാലാന്തരങ്ങളിലൂടെ മുന്നിലേക്കും പിറകിലേക്കും ഡോക്ടറും കാതറിനും അനേകം തവണ സഞ്ചരിച്ചു.
വലിയൊരു വെള്ളപ്പൊക്കം, കയ്യിൽ തന്റെ കുഞ്ഞുണ്ടായിരുന്നു. ഗ്രാമം വെള്ളത്തിനടിയിലായിരുന്നു. കാലഘട്ടം ഏകദേശം 2000 BC. ആ ജന്‍മത്തില്‍ മരണം പ്രളയത്തിപ്പെട്ട്. കാതറിൻ ഓർത്തെടുത്തു.
കാതറിൻ തന്റെ പൂർവ്വജന്മങ്ങളിലെ സ്ഥലകാലങ്ങളും കാലാവസ്ഥയും എല്ലാം വളരെ കൃത്യമായി പറഞ്ഞു.
കാലഘട്ടം പതിനെട്ടാം നൂറ്റാണ്ട്. കാതറിൻ ഒരു വേശ്യയായിരുന്നു ആ ജന്മത്തിൽ. സ്ഥലം സ്പെയ്ൻ. ഹിപ്നോട്ടിസത്തിൽ നിന്ന് ഉണരേണ്ട സമയം അയതിനാൽ ആ ജന്മത്തെക്കുറിച്ച് കൂടുതൽ അറിയാനായില്ല.
മറ്റൊരു ജന്മത്തിൽ കാതറിൻ ഒരു ഗുഹയിൽ അടക്കപ്പെട്ട് മരണത്തിന് വിധിക്കപ്പെട്ടു. കാതറിന് പ്ലേഗ് ആയിരുന്നു. ഇരുട്ടിനോടും അടഞ്ഞ സ്ഥലങ്ങളോടും ഉള്ള കാതറിന്റെ ഭയയം ഇതിൽ നിന്നുണ്ടായതാണ്. കാതറിന്റെ ഭയങ്ങളെല്ലാം ഓരോ ജന്മവുമായി ബന്ധപ്പെട്ടിരുന്നു.
ഇനിയുമൊരു ജന്മത്തിൽ കാതറിൻ ഒരു നാവികനായ ആൺകുട്ടി ആയിരുന്നു. പിന്നിൽ നിന്ന് കഴുത്ത് മുറിക്കപ്പെട്ടായിരുന്നു ആ ജന്മത്തിലെ മരണം
മറ്റൊരു വേള ഡോ:വെയ്സുമായുള്ള പൂർവ്വകാല ബന്ധം വെളിപ്പെടുത്തി കാതറിൻ. സ്ഥലം ഗ്രീസ് ആയിരുന്നു ഡോ:വെയ്സ് അവളുടെ ഗുരുവും. ഡിയോഗ്നസ് എന്നായിരുന്നു ആ ജന്മത്തിൽ ഡോ:വെയ്സിന്റെ നാമം.
ഹിപ്നോട്ടിസം പുരോഗമിക്കും തോറും കാതറിൻ മരുന്നുകളുടെ സഹായം കൂടാതെ തന്നെ സുഖം പ്രാപിച്ചു വന്നു. ഒടുവിൽ പൂർണമായും സുഖം പ്രാപിച്ചു.
ഈ വിഷയത്തെ അടിസ്ഥാനമാക്കി ഡോ: ബ്രയൻ വെയ്സ് രചിച്ച പുസ്തകമാണ് “many lives, many masters “. ഇതിൽ കാതറിന്റെ പൂർവ്വ ജന്മങ്ങളെ കുറിച്ച് വെക്തമായ വിവരണമുണ്ട്. “many lives, many masters “ രചിച്ച ശേഷം തന്റെ രചന മന:ശാസ്ത്രലോകം എങ്ങനെ നോക്കിക്കാണും എന്ന ആശങ്ക ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ പുസ്തകം പുറത്തിറങ്ങിയ ശേഷം അത് അനേകം ചർച്ചകൾക്ക് വഴി വക്കുകയും ഡോ.വെയ്സ് ലോക പ്രശസ്തനാകുകയും ചെയ്തു.
work by sreyas budha
Related links:
https://googleweblight.com/i…
https://en.m.wikipedia.org/wiki/Brian_Weiss
Image may contain: text