A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എൽ പി ജി(LPG ) ,, സി എൻ ജി(CNG ) , എൽ എൻ ജി (LNG ) : : ഒരു ചുരുൾ അഴിക്കൽ





പലപ്പോഴും സ്ഥാനം തെറ്റി ഉപയോഗിക്കപ്പെടുന്ന പദ സഞ്ചയങ്ങളാണ് മേൽപറഞ്ഞവ. പക്ഷെ ഇവയുടെ സവിശേഷതകൾ വ്യത്യസ്തങ്ങളായതു കൊണ്ട് ഇവയുടെ ഘടനയും പ്രത്യേകതകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്
വാതക, ദ്രവ ഇന്ധനങ്ങൾ ഭൂരിഭാഗവും ഹൈഡ്രോ കാര്ബണുകളാണ് .കാർബൺ ഹൈഡ്രജൻ എന്നീ മൂലകങ്ങൾ അടങ്ങിയ തന്മാത്രകൾ കൊണ്ടാണ് ഇവയെല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ഇവക്ക് വായുവിലെ ഓക്സി ജനുമായി ജ്വലനം എന്ന രാസപ്രക്രിയയിലൂടെ പ്രതിപ്രവർത്തിച്ഛ് താപോർജ്ജം ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട് .താപോർജ്ജത്തോടൊപ്പം നീരാവിയും (H2O ) കാർബൺ ഡൈ ഓക്സ്ഐയ്‌ഡും (CO2) ജ്വലനത്തിന്റെ ഭലമായി ഉണ്ടാകും .മീഥേൻ ( CH4)ഈതൈൻ (C2H6 ) പ്രോപെയ്ൻ (C3H8) ബ്യൂട്ടേൻ (C4H10 ) , എന്നിവയാണ് ആദ്യ നാല് ഹൈഡ്രോ കാര്ബണുകൾ ഇവ സാധാരണ അന്തരീക്ഷമർദത്തിലും താപനിലയിലും വാതക രൂപത്തിലാണ് നിലനിൽക്കുന്നത് .ഇവയെ ദ്രാവകമാകകണമെങ്കിൽ താപനില കുറക്കുകയും വലിയ മർദം നിലനിർത്തുകയും വേണം
.
കാർബണിന്റെ എണ്ണം തന്മാത്രയിൽ കൂടുംതോറും ഹൈഡ്രോകാര്ബണുകളുടെ ബോയ്‌ലിംഗ് പോയിന്റ് വർധിക്കുന്നു .മീതേനിന്റെ ബോയിലിംഗ് പോയിന്റ് ആൺ ഹൈഡ്രോകാര്ബണുകളുടെ ഏറ്റവും കുറഞ്ഞ ബോയ്‌ലിംഗ് പോയിന്റ്(-161C )ആണ് മീതേനിന്റെ ബോയ്‌ലിംഗ് പോയിന്റ് അതിനാൽ തന്നെ മീതേനിനെ ദ്രാവകമാക്കാൻ വളരെ വലിയ മർദ്ദവും താഴ്‍ന താപനിലയും ആവശ്യമാണ് ബ്യൂട്ടേൻ (C4H10 ) നിന്റെ ബോയ്‌ലിംഗ് പോയിന്റ് ആകട്ടെ -1 ഡിഗ്രി സെന്റിഗ്രേഡ് ആണ് .അന്തരീക്ഷ താപനിലക്കും വളരെ അടുത്ത് അതിനാൽ തന്നെ അന്തരീക്ഷതാപനിലയിൽ മർദിതമാക്കിയാൽ ബ്യൂട്ടേൻ നിന്നെ ദ്രാവകമാക്കി സൂക്ഷിക്കാം
.
എൽ പി ജി :ലികുഫൈഡ് പെട്രോളിയം ഗ്യാസ്
--
അന്തരീക്ഷതാപനിലയിൽ മർദിതമാക്കി ദ്രവീകരിച്ചു സൂക്ഷിക്കാവുന്ന പ്രോപെയ്ൻ (C3H8) ബ്യൂട്ടേൻ (C4H10 ) മിശ്രിതമാണ് എൽ പി ജി അഥവാ ലികുഫൈഡ് പെട്രോളിയം ഗ്യാസ് ..ഈ മിശ്രിതത്തെ വളരെ എളുപ്പം ദ്രാവകമാക്കാം ,വളരെയെളുപ്പം മർദിത സിലിണ്ടറുകളിൽ കൊണ്ടുപോകാനും ഉപയോഗിക്കാനും കഴിയും .ഈ സൗകര്യങ്ങൾ കൊണ്ടാണ് ലികുഫൈഡ് പെട്രോളിയം ഗ്യാസ് നെ പാചകവാതകം ആയി ഉപയോഗിക്കുന്നത് .ഈ മിശ്രിതത്തിനെ കലോറിഫിക് മൂല്യം പെട്രോളിനേക്കാൾ അധികമാണ് .പക്ഷെ ഈ വാതക മിശ്രിതത്തിന്റെ സാന്ദ്രത വായുവിനേക്കാൾ അധികമായതിനാൽ ഗ്യാസ് ലീക്ക് ഉണ്ടായാൽ ലീക്‌ചെയുന്ന ഗ്യാസ് മുകളിലേക്കുപോകാതെ കെട്ടിക്കിടന്ന് അപകടം ഉണടാവാനുള്ള സാധയതയുണ്ട് .അതിനാലാണ് ലികുഫൈഡ് പെട്രോളിയം ഗാസിനോടൊപ്പം രൂക്ഷ ഗന്ധമുളള ഒരു വാതകം കൂടി ചേർക്കുന്നത് .ചെറിയ ഒരു ലീക്ക് ഉണ്ടായാൽ തെന്നെ രൂക്ഷ ഗന്ധത്താൽ ഗ്യാസ് ലീക്കിനെ മനസ്സിലാക്കാം
--
സി എൻ ജി : കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്
--
സാധാരണയായി മീതേനിനെയാണ് നാച്ചുറൽ ഗ്യാസ് എന്ന് വിളിക്കുന്നത് .ഏതു കാര്ബണിക വസ്തു വിഘടിച്ചെഴുകിയാലും മീഥേൻ ഉണ്ടാകുന്നു അതിനാലാണ് മീതേനിനെ നാച്ചുറൽ ഗ്യാസ് എന്ന് പറയുന്നത് .മുൻപ് സോചിപ്പിച്ചത് പോലെ മീതേനിന്റെ ബോയ്‌ലിംഗ് പോയിന്റ് വളരെ കുറവാണ് .അതിനാൽ തന്നെ അന്തരീക്ഷ താപനിലയിൽ സാധാരണ മർദം കൊണ്ടൊന്നും മീതേനിനെ ദ്രാവകമാക്കാൻ ആവില്ല . വളരെയധികം മർദത്തിൽ വാത കാവസ്ഥയിൽ തന്നെയുള്ള മീതേനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് .ഏറ്റവും കുറച്ഛ് മലിനീകരണം ഉണ്ടാക്കുന്ന കാര്ബണിക ഇന്ധനമാണ് മീഥേൻ .അതിനാൽ തന്നെ ഇപ്പോൾ വ്യാപകമായ തോതിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് വാഹന ഇന്ധനമായി ഉപയോഗിക്കുന്നു . കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന മർദം എൽ പി ജി സൂക്ഷിച്ചിരിക്കുന്ന മര്ദത്തകകൾ വളരെ അധികമാണ് .അതിനാൽ തന്നെ കൂടുതൽ ശക്തമായതും ഭാരം കൂടിയതുമായ സിലിണ്ടറുകൾ ഇവയുടെ കടത്തിനാവശ്യമാണ് .അതിനാൽ തന്നെ പാചകവാതകമായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുക പ്രായോഗികമല്ല
..
എൽ എൻ ജി : ലികുഫൈഡ് നാച്ചുറൽ ഗ്യാസ്
--
പ്രകൃതിവാതകത്തിന്റെ ( മീതേനിന്റെ ) താപനില -160 ഡിഗ്രി സെൽഷ്യസിനടുത്തെത്തിച്ചാൽ വലിയ മർദമില്ലാതെ മീഥേൻ ദ്രാവകമാക്കാം .ഇങ്ങനെ താപനില കുറച്ച ദ്രവീകരിച്ച മീതേനാണ് ലികുഫൈഡ് നാച്ചുറൽ ഗ്യാസ് .നാച്ചുറൽ ഗ്യാസ്ഇന്റെ ദൂരങ്ങളിലേക്കുള്ള കപ്പൽ മാർഗമുള്ള കടത്തിനാണ് അതിനെ ഇങ്ങനെ ലികുഫൈഡ് നാച്ചുറൽ ഗ്യാസ് ആക്കി മാറ്റുന്നത് .ലികുഫൈഡ് നാച്ചുറൽ ഗ്യാസ് ട്രാൻസ്‌പോർട് ചെയ്യാൻ പ്രത്യേകമായി നിർമിച്ച വമ്പൻ ടാങ്കറുകളുണ്ട് അവയാണ് എൽ എൻ ജി ടാങ്കറുകൾ .എൽ എൻ ജി യുടെ വൻതോതിലുള്ള കടത്ത് കഴിഞ്ഞ ദശകത്തിൽ മാത്രമാണ് തുടങ്ങിയത് .വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു വ്യാവസായിക മേഖലയാണ് എൽ എൻ ജി യുടെ നിർമാണവും അതിന്റെ കടത്തും .എൽ എൻ ജി ടാങ്കറുകളിൽ നിറക്കാനും ടാങ്കറുകളിൽ നിന്നും ഇറക്കാനും പ്രത്യേക എൽ എൻ ജി ടെർമിനലുകൾ ആവശ്യമാണ് .എൽ എൻ ജി ടെർമിനലുകളിൽ നിന്നും എൽ എൻ ജി യെ വീണ്ടും വാതകമാക്കി പൈപ്‌ലൈനുകളിലൂടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു .
--
ചിത്രങ്ങൾ :എൽ എൻ ജി ടാങ്കർ എൽ പി ജി സിലിണ്ടറുകൾ ,.,റഷ്യയിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ഗ്യാസ് പൈപ് ലൈനുകൾ
REF
1.www.cngnow.com/what-is-cng
2..www.elgas.com.au/blog/492-what-is-lpg-lpg-gas-lp-gas
3.https://en.wikipedia.org/wiki/Natural_gas
-
This is an original work no part of it is copied from elsewhere.-rishidas