1896 കാലഘട്ടത്തിൽ എടുത്ത ഈ ചിത്രം, ചരിത്രത്തിലെ ആദ്യകാല 'പ്രേത-ഫോട്ടോഗ്രാഫർ ആയ Richard Boursnell എടുത്തതായാണ് പറയപ്പെടുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത പ്രേതാന്വേഷകനും, ഫോട്ടോഗ്രാഫറുമായ Boursnellന്റെ 'പ്രേതഫോട്ടോകൾ' അക്കാലത്ത് വളരെ പ്രശസ്‌തമായിരുന്നു.
ഒരിക്കൽ Boursnellന്റെ വളരെ പ്രശസ്തമായ ഒരു പ്രേതഫോട്ടോയിൽ വിരുന്നെത്തിയ ആത്മാവ്, സൗത്ത് ആഫ്രിക്കയിലെ ബോവർ യുദ്ധത്തിൽ മരിച്ച ജനറൽ പിയേറ്റ് ബോത്തയുടേത് ആയിരുന്നു. ആ ഫോട്ടോ വളരെ പെട്ടെന്ന് തന്നെ ഫേമസ് ആയി, ഒപ്പം അതിനെതിരെ ധാരാളം വിമർശകരും രംഗത്തെത്തി. ബോത്തയുടെ മരണം അക്കാലത് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് വിമർശകരുടെ വായടക്കാനായി Boursnell പറഞ്ഞത്. എന്നാൽ ആ പറഞ്ഞത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ തെളിഞ്ഞു. ഒരു പത്രം, ആ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ ഫോട്ടോയിൽ പതിഞ്ഞ ബോത്തയുടെ ആത്മാവ്, യഥാർത്ഥത്തിൽ ഓസ്ട്രിയയിലെ, എലിസബത്ത് ചക്രവർത്തിനിയാണെന്ന് തെളിവ് സഹിതം കാണിച്ചുകൊടുത്ത്, ആ ഫോട്ടോയുടെ കള്ളക്കളി, Barnes എന്നൊരാൾ പൊളിച്ച് കയ്യിൽ കൊടുത്തു. ഒരു ബുക്കിൽ വന്ന ചക്രവത്തിനിയുടെ ചിത്രമാണ്, Boursnell, തന്റെ ഫോട്ടോയിലേക്ക് തിരുകികയറ്റിയത്.
Boursnell പ്രേതഫോട്ടോകൾ എടുക്കുന്ന ടെക്നിക്കും രസകരമാണ്. ചില്ല് പോലുള്ള പ്രതലത്തിൽ വരച്ച ചിത്രങ്ങളാണ് പലപ്പോഴും ഫോട്ടോയെടുത്ത് തിരുകി കയറ്റാറുള്ളത്. കൂടാതെ മറ്റു ചിത്രങ്ങളുടെ ഫോട്ടോസ് എടുത്ത്, അത് കട്ടികുറഞ്ഞ പ്രതലങ്ങളിൽ ഡെവലപ്പ് ചെയ്ത്, ധാരാളം വെളിച്ചം കടത്തിവിട്ട് നേർപ്പിച്ചും കുത്തിക്കയറ്റാറുണ്ട്.
എന്തായാലും 'പ്രേത-ഫോട്ടോഗ്രഫി'യുടെ ഗോഡ്ഫാദർ ആയാണ് Richard Boursnell അറിയപ്പെടുന്നത്.