മൃഗങ്ങള്‍ തമ്മിലും മൃഗങ്ങളും മനുഷ്യരും തമ്മിലും ഏറ്റുമുട്ടുന്ന പ്രാകൃതമായ ആചാരങ്ങള്‍ ആദിമ കാലം മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ടായിരുന്നു. ഇവയില്‍ പലതും പരിഷ്കൃതമെന്നഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തിലുമുണ്ട്. പ്രത്യേകിച്ചും മൃഗങ്ങളെ പീഡിപ്പിക്കുന്ന തരത്തിലുള്ള വിനോദങ്ങള്‍. ഇന്തോനേഷ്യയിലുള്ള ഇത്തരം ഒരു ആചാരമാണ് കാട്ടുപന്നികളും നായ്ക്കളും തമ്മിലുള്ള പോരാട്ടം. പന്നിയെ നായ കടിച്ചു കൊല്ലുന്നതു വരെയോ ,നായയെ പന്നി കുത്തിക്കീറുന്നതുവരെയോ ഈ ക്രൂരമായ വിനോദം തുടരും.
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ വലിയ കൂട്ടിനുള്ളിലാണ് ഈ മൃഗങ്ങള്‍
തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഒരു വിസിലിനു പിന്നാലെ ഇരു മൃഗങ്ങളെയും
പരസ്പരം ആക്രമിക്കാനായി അഴിച്ചു വിടുന്നതോടെ പോരാട്ടം തുടങ്ങുകയായി.
വേട്ടനായ്ക്കളെയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ആഡു ബാഗോംഗ്
എന്നറിയപ്പെടുന്ന ഈ ക്രൂരത നിലവിലുള്ളത് പശ്ചിമ ജാവയിലെ ദ്വീപുകളിലുള്ള ചില
ഗ്രാമങ്ങളിലാണ്. പതിറ്റാണ്ടുകളായി നിലവിലുള്ള സംസ്കാരത്തിന്റെ പേരിലാണ്
ഇന്നും ഇവ ഇവിടെ അരങ്ങേറുന്നത്.
![Image may contain: outdoor and nature](https://scontent.ffjr1-3.fna.fbcdn.net/v/t1.0-9/22814462_709437999251359_5651503233184460441_n.jpg?oh=b7689129c60da39094589b79fe9b7671&oe=5A90D4C0)