A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗുഹയ്ക്കുള്ളിലെ അത്ഭുത ലോകം ! രാമായണത്തിലെ മായാസുര ഗുഹയോ.








ഭാരതത്തിലെ ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിട്ടുള്ള സംഭവങ്ങളും അവയുടെ പശ്ച്ചാത്തലത്തിലെ ഭൂമി വർണ്ണനകളും, ദിശകൾ നോക്കിയും ഭൂമിശാസ്ത്ര പരമായിട്ടുള്ള കണ്ടെത്തലുകൾ വഴിയും (Geographical evidence), ചരിത്രാധീതകാലത്തെ നിഗൂഢതകളുടെ ചരടുകൾ ഓരോന്നായി ചുരുളഴിക്കുകയാണ്....!
ആദ്യമായി രാമായണത്തിലെ ഒരു മുഖ്യമായ കണ്ടെത്തലിന് സഹായകമായത് നാസയുടെ ഉപരിഗ്രഹത്തിൽ നിന്നെടുത്ത രാമസേതുവിന്റെ ത്രിമാനചിത്രങ്ങളാണ് ; രാമായണത്തിലെ യുദ്ധകാണ്ഡത്തിൽ വിവരിച്ചിരിക്കുന്ന ഭാരതത്തിന്റെ തെക്കേ അറ്റത്ത് രണ്ട് സമുദ്രങ്ങൾ ( Bangal & indian ocean )സംഗമിക്കുന്ന ഭാഗത്തെ മനുഷ്യനിർമ്മിതമായ ഒരു കടൽപ്പാലമാണ് ( രാമ സേതു ) നാസയുടെ ഉപരിഗ്രഹം ഒപ്പിയെടുത്തത് - ആ ചിത്രങ്ങളിൽ ധനുഷ് ക്കോടിയിൽ നിന്ന് ലങ്കയിലേക്ക് നീണ്ട് കിടക്കുന്ന ഒരു പാലം കടലിനടിയിൽ ഭാഗികമായി തകർന്ന് കിടക്കുന്നത് കാണാം..!
അത്ഭുതങ്ങൾ തീർന്നിട്ടില്ല....
രാമസേതു 1964 ലെ ഒരു കൊടുങ്കാറ്റിൽ തകർന്നപ്പോൾ അതിലെ അടർന്നു പോയ ഭാഗങ്ങൾ കടലിൽ ഒഴുകി നടന്നു. അവ പരിശോദിച്ചപ്പോൾ പാലം നിർമ്മിക്കാനായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളിൽ മണലും, ചെളിയും വലിയ മരത്തടികളും ചേർന്ന ഒരു പ്രത്യേക മിശ്രിതമാണെന്നതും, അവയുടെ കാലപ്പഴക്കം രാമായണകാലഘട്ടത്തോളം (ത്രേതായുഗം) പഴക്കമുണ്ടെന്നതും കണ്ടെത്തിക്കഴിഞ്ഞു.. വാത്മീകി രാമായണത്തിൽ വിവരിച്ചിരിക്കുന്നതും ഇതേ സാമഗ്രികൾ കൊണ്ടാണ് രാമലക്ഷ്മണരും ഹനുമാൻ നയിച്ച വാനരസേനയും ചേർന്ന് 60 യോജന നീളവും നാല് യോജന വീതിയുമുള്ള പാലം നിർമ്മിച്ചതെന്നുള്ള വസ്തുത ചരിത്ര ഗവേഷകരിലും ആശ്ച്ചര്യമുളവാക്കി!
നമുക്കൊരു പുതിയ അത്ഭുതത്തിലേക്ക് കടക്കാം...
നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ "ഹാംഗ് സോന്‍ ദൂംഗ് " എന്ന ഒരു വിശാലമായ ഗുഹയാണിത്...! നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും, സമ്പുഷ്ട്ടമായ ഒരു ഭൂപ്രദേശം.ഇത് കടലിനോട് വളരെ അടുത്ത് കിടക്കുന്നു, പ്രാചീന കാലത്ത് ഈ പ്രദേശം മരുഭൂമിക്ക് തുല്യമായിരുന്നു. കാലം മാറ്റി മറിച്ച കാലാവസ്ഥയിൽ പിന്നീട് ഇവിടം സ്വർഗ്ഗതുല്യമായി തീർന്നു.
2013 ല്‍, ആദ്യമായിട്ടാണ് പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്, ആ പ്രദേശത്തെ ഒരു സാഹസിക സഞ്ചാരി ആ മലനിരയിലെ ഒത്ത നടുക്ക് കൂറ്റൻ മരങ്ങൾക്കിടയിൽ ഒളിഞ്ഞ് കിടന്ന ആ ചെറിയ ഗുഹാ കവാടാം കണ്ടെത്തുംവരെ....!
ലോകത്തിലെ ഏറ്റവും വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് നെക്കുറിച്ചാണ് ഞാൻ പറഞ്ഞ് വരുന്നത്. വിയറ്റ്‌നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് ഈ ബ്രഹ്മാണ്ഡ ഗുഹ സ്ഥിതിചെയ്യുന്നത്. ‘പര്‍വ്വതപ്രവാഹഗുഹ’എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലകം ഉയരവും 150 മീറ്ററോളം വീതിയിലും 9 കിലോമീറ്ററിലധികം നീളവുമാണ്.അതായത് മൂന്ന് ഹെലികോപ്ടറുകൾ അതിനുളളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പറത്തിക്കളിക്കാം...
അത്ഭുതങ്ങൾ തീർന്നിട്ടില്ല; -
ഒരു മനോഹരമായ തെളിഞ്ഞ പുഴ ഈ വിശാലമായ ഗുഹയ്ക്കുള്ളിലൂടൊഴുകുന്നുണ്ട്, ഒരു പ്രത്യേകതരത്തിലുള്ള നനുത്ത കാലാവസ്ഥ നിലനിൽക്കുന്ന ഗുഹയുടെ വിശാലമായ ഭാഗത്ത് പുൽമേടുകളും നിബിഢമായ ഒരു വനവും നിലകൊള്ളുന്നു.! അതോടൊപ്പം ഇനിയും കണ്ടെത്താൻ കഴിയാത്ത പുറത്തേക്കുള്ള കവാടങ്ങളും, വശങ്ങളിലേക്കുള്ള ഗുഹാമുഖങ്ങളും, ഉണ്ടാകുമെന്നും അവിടുത്തെ പ്രത്യേക തരത്തിലെ അന്തരീക്ഷത്തിൽ ജീവിക്കുന്ന ജീവികൾ ഉണ്ടാകുമെന്നും ഗവേഷകർ അനുമാനിക്കുന്നു. ഉപരിതലത്തിലെ ശിലാപാളികൾ ഒരു ശിൽപ്പിയുടെ കരവിരുതാൽ തീർത്തപോൽ ആകാശത്തിലേക്ക് വെളിച്ചം കാട്ടുന്ന ജാലകങ്ങളെപ്പോൽ തോന്നിപ്പിക്കും. അപൂർവ്വങ്ങളായ പക്ഷിക്കൂട്ടങ്ങളും ചെറു പ്രാണികളുമടങ്ങുന്ന ഒരു ആവാസ വ്യവസ്ഥയാണ് അവിടെ അധികമായി കണ്ട് വരുന്നത്.
ഗുഹയുടെ 'ഉൾവശത്ത് ദിവസങ്ങളോളം ഗവേഷകർ ചിലവഴിച്ചു. മായക്കാഴ്ച്ചകൾ ഗവേഷകരെ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു...
അദൃശ്യനായ ഒരുവന്റെ മായാ സൃഷ്ടി....
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം... നിഗൂഢരഹസ്യങ്ങളും അവയുടെ കണ്ടെത്തലുകളും ഇഷ്ടപ്പെടുന്ന ജീനിൽപ്പെട്ടവരാണ് നമ്മുടെ കൂട്ടത്തിലുള്ള ഭൂരിഭാഗവും ഈ കൽപ്പാന്തകനും അതേ ജനുസിൽപ്പെട്ടവനാണ്... ആയതിനാൽ ഇതിൽ രാഷ്ട്രീയം കലർത്താതെ, സങ്കി,മങ്കി, കൊങ്കി, കമ്മി, സുഡാപ്പി etc... കാലപ്പഴക്കം ചെന്ന വാക്കുകൾ ഒഴുവാക്കി ഒരു നല്ല ചർച്ചയിലൂടെ ഇതേക്കുറിച്ച് അറിവുള്ളവർ വിലപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് കരുതുന്നു..
ഈ ബ്രഹ്മാണ്ഡ ഗുഹയെക്കുറിച്ച് ഇവിടെ പരാമർശിക്കാനുള്ള കാരണം കുറച്ച് നാൾ മുൻപ് രാമായണ മാസത്തിൽ കേട്ട കിഷ്ക്കിന്ദാ ഖാണ്ഡത്തിലെ ഒരു സംഭവമാണ്. അതിൽ സീതയെ കണ്ടെത്താനായി ഹനുമാൻ ഒരു സംഘം വാനരപ്പടയോടൊപ്പം ,വാനര രാജാവായ സുഗ്രീവന്റെ നിർദ്ധേശ പ്രകാരം ഭാരതത്തിന്റെ തെക്ക് ഭാഗത്തേക്ക് രാവണന്റെ സങ്കേതമായ ലങ്ക തേടി യാത്രയാകുന്ന ഒരു ഭാഗം...
ഏഴു ഭൂഖണ്ഡങ്ങളെക്കുറിച്ചും ഏഴു സമുദ്രങ്ങളെക്കുറിച്ചും അവ ഏതൊക്കെ ദിശകളിലെന്നും വ്യക്തമായി സുഗ്രീവൻ വിവരിക്കുന്നുണ്ട്, പതിനായിരത്തോളം വരുന്ന വാനരപ്പട സുഗ്രീവന്റെ നിർദ്ധേശപ്രകാരം ഭൂമിയുടെ എല്ലാ ദിശകളിലേക്കും യാത്രയാകുന്നു. അതിൽ ഹനുമാൻസംഘം ചെന്നെത്തിയത് തെക്ക് ഭാഗത്തുള്ള ഏതോ ഒരു വനത്തിന് നടുവിലെ ഒരു പർവ്വതത്തിന്റെ താഴ്വരയിലാണ്. അവർ വിശപ്പാലും ദാഹത്താലും ക്ഷീണിച്ച് അവശരായി താഴ്വരയിൽ കിടക്കവേ അപൂർവ്വയിനം പക്ഷികൾ പർവ്വതത്തിന്റെ മദ്ധ്യഭാഗത്തെ ഒരു ചെറിയ പാറക്കെട്ടിൽ നിന്ന് ജലകണങ്ങൾ തെറിപ്പിച്ച ചിറകുമായ് പറന്നകലുന്ന കാഴ്ച്ച കണ്ടു.
അത് കണ്ട് ആ ഗുഹയ്ക്കുള്ളിൽ ദാഹമകറ്റാനുള്ള ജലശ്രോതസ്സ് ഉണ്ടാകണമെന്ന നിഗമനത്തിൽ അവർ ആ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചു.ചെറിയ ഗുഹാ കവാടം ഉള്ളിലേക്ക് പോകുന്തോറും വിശാലമായി കണ്ടു. ഗുഹയ്ക്കുള്ളിൽ അതിവിശാലമായ മറ്റൊരു ലോകം! ഹനുമാന്റെ അനുയായി അംഗതൻ ആ ഗുഹാലോകം കണ്ട് പറഞ്ഞു;"ഇത് തന്നെയാകും ലങ്കാപുരി"...
വാസ്തവത്തിൽ ലങ്ക എവിടെയെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു.
എന്നാൽഅവിടെ മനുഷ്യരോ രാക്ഷസൻമാരോ ഉള്ളതായി കണ്ടതില്ല.പക്ഷികൾ മാത്രം പാറിപ്പറന്നിരുന്നു.അവർ ഗുഹയ്ക്കുള്ളിലെ മനോഹരമായ സരസ്സിൽ നിന്നും മതിവരുവോളം വെള്ളം കുടിച്ചു.മരങ്ങളിൽ കയറി മധുരമേറിയ ഫലങ്ങളും കഴിച്ചു.അതിനു ശേഷം അവർ ദീർഘമേറിയ ഗുഹയുടെ മറുവശത്തേക്ക് യാത്രയായി. മനോഹരമായ കാഴ്ച്ചകളിൽ ഹനുമാൻ ഉൾപ്പെടെ അത്ഭുതം പൂണ്ടു. ഒടുവിൽ ഗുഹയുടെ മറുവശത്ത് ഒരു ആശ്രമവും അവിടെ ഒരു സ്ത്രീരൂപവും കണ്ടു.
ജിജ്ഞാസ കൊണ്ട് ആ സ്ത്രീ ആരെന്ന് തിരക്കി. ഹേമ എന്ന അപ്സര സ്ത്രീയുടെ തോഴിയായ സ്വയം പ്രഭയായിരുന്നു ആ സ്ത്രീ. സ്വയം പ്രഭയിൽ നിന്നും ഹനുമാൻ ആ ഗുഹയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി.
മായാസുരൻ എന്ന അസുരൻ തന്റെ പ്രിയതമയായ ഹേമയ്ക്ക് നിർമ്മിച്ച് കൊടുത്തതയിരുന്നു ആ മായിക ലോകം. എന്നാൽ ഇന്ദ്രൻ ഹേമയെ കണ്ടെത്തുകയും അപ്സരയായ അവളെ ദേവലോകത്തേക്ക് പിടിച്ചു കൊണ്ട് പോവുകയും, മായാസുരനെ വധിയ്ക്കുകയും ചെയ്തു. അതിന് ശേഷം സ്വയം പ്രഭ ഈ മായിക ലോകത്ത് ഏകയായ് കഴിഞ്ഞുവരികയായിരുന്നു.
ഈ രാമായണ ഇതിഹാസത്തിലെ കിഷ്ക്കിന്ദാകാണ്ഡം വായിച്ച അന്നുമുതൽ എന്റെ മനസിൽ നിന്ന് മായാതെ കിടക്കുകയായിരുന്നു മായാസുരന്റെ നയന മനോഹരമായ ആ ഗുഹാലോകം...
രാമായണ കഥയിൽ വിവരിക്കുന്ന എല്ലാ വിവരങ്ങളോടും സാമ്യമുള്ള ഒരു മനോഹരമായ ഗുഹയാണ് മേൽ വിവരിച്ചത്, ജർമ്മനിയിലെ പുരാവസ്തു ഗവേഷകരും, ഭൂഗർഭശാസ്ത്രജ്ഞരും ,ജൈവശാസ്ത്രജ്ഞരും ചേരുന്ന ഒരു സംഘത്തിന്റെ ഗവേഷണ ഫലങ്ങളും അതോടൊപ്പം വിയറ്റ്നാമിലെ പുരാതനമായ, Unesco യുടെ പെതൃക പട്ടികയിൽ ഉൾപ്പെടുന്ന ക്ഷേത്രനഗരികളും, വിയറ്റ്നാമിൽ പ്രചരിക്കുന്ന രാമായണ കഥകളുo, അഖണ്ഡ ഭാരതത്തിന്റെ ഇതിഹാസ കാലഘട്ടത്തിലെ വ്യാപ്തി ഏഷ്യാ ഭൂഖണ്ഡം മുഴുവൻ ഉൾപ്പെടുന്നതാണ്, ഇവയെല്ലാം ഈ നിഗമനങ്ങളുടെ ആക്കം കൂട്ടുന്നതാണ്. പക്ഷെ മേൽ വിവരിച്ച വസ്തുതകൾക്കൊന്നും മായാസുര ഗുഹയാണ് വിയറ്റ്നാമിൽ കണ്ടെത്തിയ ഗുഹ എന്നതിന് മതിയായ തെളിവുകൾ നൽകാൻ കഴിയില്ല.! കാരണം ലങ്കയ്ക്ക് അഭിമുഖമായ കടലോര പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മലനിരകളിൽ (western & eastern ghat) എവിടെയോ ആകണം രാമായണത്തിൽ പരാമർശിക്കുന്ന മായാസുര ഗുഹ. സുഗ്രീവൻ പരാമർശിക്കുന്ന തെക്കൻ ഭാഗത്തിൽ വിയറ്റ്നാമും, ഉൾപ്പെടും .പക്ഷെ അത് ലങ്കയിൽ നിന്ന് വളരെ ദൂരെയാണ്!
നല്ല കലിപ്പ് തോന്നുന്ന വേളകളിൽ അങ്ങോട്ട് സോമരസവു (പട്ടച്ചാരായം )മേന്തി, കുറച്ച് വാനര സുഹൃത്തുക്കളെയും കൂട്ടി പോകാമല്ലോ എന്നോർത്ത് ഈ മല തപ്പി ലങ്കയ്ക്കഭിമുഖമായ സഹ്യപർവ്വതനിരകളെല്ലാം കയറിയിറങ്ങി, ഒടുവിൽ ഏറെ തിരച്ചിലുകൾക്ക് ശേഷം മനസ്സിലായി അത് western ghat മലനിരകളിലല്ല ,Eastern ghat ലാണെന്ന്... സംഗതി ഏകദേശം Locate ചെയ്ത് വച്ചിട്ടുണ്ട് ! ഈ ലേഖനത്തിൽ ഒരു പാട് clue നൽകിയിട്ടുണ്ട്. ജിജ്ഞാസുക്കളായ വായനക്കാർക്ക് ആ മലനിരയുടെ പേര് പിടികിട്ടിയെങ്കിൽ, വെളിപ്പെടുത്തുക - കൂടുതൽ വിവരങ്ങൾക്ക്; കിഷ്ക്കിന്ദാ കാണ്ഡം തുടർന്നും വായിക്കുക.. '
വാൽക്കഷ്ണം; - - 'മഹാഭാരതത്തിലെ പാണ്ഡവ സഹോദരൻമാരെ കൊല്ലുവാനായി കൗരവർ തീർത്ത "അരക്കില്ലo" തപ്പിയെടുക്കാൻ കേന്ദ്രം ഉത്തരേന്ത്യയിലെ പുരാവസ്തു ഗവേഷകർക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.കൃഷ്ണന്റെ മുങ്ങിപ്പോയ ദ്വാരക ഗുജറാത്തിലെ കടലിടുക്കിൽ നിന്ന് കണ്ടെത്തിയ പോലെ അരക്കില്ലവും കണ്ടെത്താൻ കഴിയട്ടെ എന്ന് ആശ്വസിക്കുന്നു. അശംസിക്കുന്നു....
മനുഷ്യന്റെ കാൽപ്പാദം തൊട്ട് തീണ്ടിയിട്ടില്ലാത്ത പാവനമായ ശിലാ ഗൃഹങ്ങൾ, ഈ ഭൂമിയിൽ ഇനിയുമേറെ അവശേഷിക്കുന്നുണ്ടാകാം... യുഗങ്ങളുടെ കഥകൾ നമ്മോട് പറയാൻ കൊതിച്ച്,ചായം പൂശാത്ത ശിലാലിഖിതങ്ങൾ പേറി ഉറങ്ങുകയാവും ....
തുടരും...
കൽപ്പാന്തകൻ.