പലപ്പോഴും ഉന്നയിച്ചു കാണുന്ന ഒരു ചോദ്യമാണിത്
.സാങ്കേതികമായി ''ഹൈഡ്രോ സ്റ്റാറ്റിക് ഇക്വിലിബ്രിയം'' (Hydro static Equilibrium) എന്ന അവസ്ഥയിൽ എത്തിച്ചേരുന്ന വസ്തുക്കൾ ഗോളാകാരം കൈവരിക്കും .. വസ്തുവുന്റെ തന്നെ ഗുരുത്വശക്തിയും(ഉള്ളിലേക്ക് വലിക്കുന്ന) ഭ്രമണം മൂലമുണ്ടാകുന്ന സെൻട്രിഫ്യൂഗൽ ഫോഴ്സ് ഉമാണ് (പുറത്തേക്കു തള്ളുന്ന ) വിരുദ്ധങ്ങളായ ശക്തികൾ .വസ്തുവിന് ഒരു പരിധിയിൽ കൂടുതൽ ദ്രവ്യമാനം ഉണ്ടെങ്കിൽ മാത്രമേ ഈ സന്തുലിതാവസ്ഥയിൽ എത്തിച്ചേരുകയുളൂ .സാധാരണ സൗരയൂഥത്തിലെ അയൺ-
-സിലിക്കേറ്റ് വസ്തുക്കൾക്ക് 500-700കിലോമീറ്റര് വ്യാസം ഉണ്ടെങ്കിൽ ഹൈഡ്രോ സ്റ്റാറ്റിക് ഇക്വിലിബ്രിയംത്തിൽ എത്തിച്ചേരാനും ഗോളാകൃതി കൈവരിക്കാനും സാധിക്കും . ദ്രവ്യമാനം കുറവാണെങ്കിൽ ഈ അവസ്ഥയിൽ ഒരിക്കലും എത്തപ്പെടില്ല .വസ്തു വിനു നിയതമായ ഒരു ആകൃതി ഉണ്ടാവില്ല .രണ്ടോ മൂന്നോ ച്ചിന്ന ഗ്രഹങ്ങൾ ഒഴിച്ചുള്ളവയെല്ലാം നിയതമായ ആകൃതി ഇല്ലാത്തവയാണ് ..
.
ഘടനയിൽ ജല ഐസ് പോലുള്ള ആഅപേക്ഷിക സാന്ദ്രത കുറഞ്ഞ വസ്തുക്കളാണെങ്കിൽ ,കുറഞ്ഞ വ്യാസത്തിലും വസ്തുക്കൾക്ക് ഗോളാകാരം കൈവരിക്കാം .ശനിയുടെ ഉപ ഗ്രഹമായ മിമസ് ഇതിനൊരു ഉദാഹരണമാണ് .400 കിലോമീറ്ററിൽ താഴെ വ്യാസമുള്ള മിമാസ് ഗോളാകാരം പ്രാപിച്ച വസ്തുവാണ് .മിമസ് ഏതാണ്ട് പൂര്ണവുമായും ജല ഐസുകൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .സിലിക്കേറ്റുകളായിരുന്നു മിമസിന്റെ ഘടനയിൽ ഭൂരിഭാഗവും ആയിരുന്നെങ്കിൽ മിമസിനു ഗോളാകാരം ലഭിക്കില്ലായിരുന്നു .സൗരയൂഥത്തിലെ ഗോളാകാരമായ ഏറ്റവും ചെറിയവസ്തുവും മിമസ് തന്നെ.
.
ചൊവ്വക്കും വ്യാഴത്തിന് മിടയിലെ ച്ചിന്ന ഗ്രഹങ്ങളിൽ ഏറ്റവും വലിപ്പമേറിയ സീറീസ് ഒരു മാർജിനൽ വസ്തുവാണ് . 950 കിലോമീറ്ററാണ് സിറിസിന്റെ വ്യാസം.സിറിസിനെക്കാൾ വലിപ്പമുള്ളവയെല്ലാം ഗോളാകാരം പ്രാപിച്ചവയാണ് .600 കിലോമീറ്റര് വ്യാസമുള്ള ചിന്ന ഗ്രഹമായ വെസ്റ്റക്ക് ഗോളാകാരമായ നിയത രൂപം ഇല്ല .സിറിസിനെക്കാൾ ചെറിയ 90% വസ്തുക്കളും നിയതമായ ആകൃതി ഇല്ലാത്തവയാണ്.
---
Ref:https://en.wikipedia.org/wiki/Hydrostatic_equilibrium
--
ചിത്രങ്ങൾ : സെറീസ്,മിമസ് വെസ്റ്റ:കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original work-rishidas
Ref:https://en.wikipedia.org/wiki/Hydrostatic_equilibrium
--
ചിത്രങ്ങൾ : സെറീസ്,മിമസ് വെസ്റ്റ:കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original work-rishidas