A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ശവങ്ങളുടെ അതിഥി


സെന്സര് ബോര്ഡ് സിനിമകള്ക്ക് മേല് അനാവശ്യ ഇടപെടല് നടത്തുന്നത് പലപ്പോഴും വിവാദം സൃഷ്ടിക്കുമ്പോള് സെന്സര് ബോര്ഡ് ചാടിക്കടന്ന വിവാദ വിഷയമുള്ള ഒരു സിനിമയെക്കുറിച്ച് പറയാം. ഈ ചിത്രം കത്രിക കാണാതെ അന്ന് (1962) എങ്ങനെ പുറത്ത് വന്നു എന്ന് ആര്ക്കും അറിയില്ല. ഒരു പക്ഷെ സെന്സര് ബോര്ഡിന് സംഭവം മനസ്സിലായിക്കാണ
ില്ല, അല്ലെങ്കില് അവര് സിനിമയുടെ അങ്ങുമിങ്ങും മാത്രമേ കണ്ടിട്ടുണ്ടാവൂ എന്നൊക്കെയാണ് നിഗമനം.
1962 ല് പുറത്തിറങ്ങിയ The Terror of Dr. Hitchcock എന്ന പേരില് ഇംഗ്ലീഷില് പുറത്തിറങ്ങിയ ഇറ്റാലിയന് ഹൊറര് സിനിമയാണ് പ്രസ്തുത ചിത്രം. പഴയ കാലഘട്ടത്തിന്റ
െ പശ്ചാത്തലത്തില്‍ നിരവധി ഗോഥിക് സിനിമകള് ഇംഗ്ലണ്ടിലും അമേരിക്കയിലും യൂറോപ്യന് സിനിമകളിലും ഇറങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. Terror of Dr. Hitchcock എന്ന ചിത്രത്തിന്റെ പ്രമേയം അന്നും ഇന്നും ഒരു പോലെ ഉദ്വേഗം ജനിപ്പിക്കുന്ന വിവാദവിഷയമാണ്. Necrophilia അഥവാ ശവരതി.
ഡോ. ബര്ണാഡ് ഹിച്ച്കോക്ക് വിക്ടോറിയന് ലണ്ടനിലെ ഒരു ആശുപത്രിയില് ജോലി ചെയ്യുന്നു. പുതിയ ഒരു അനസ്തേഷ്യ സീറം കണ്ടെത്തി ശസ്ത്രക്രിയകളെ വേദനാരഹിതമാക്കിയ സമര്ത്ഥനായ ഡോക്ടര്. ഡോക്ടര്ക്ക് വികലമായ ഒരു മനസ്സുണ്ട്. അയാള് ഒരു ശവഭോഗിയാണ്. അല്ലെങ്കില് അയാളെ ലൈംഗികമായി ഉണര്ത്തുന്നത് പൂര്ണമായും "പാസീവ്" ആയ സ്ത്രീശരീരങ്ങളാ
ണ്. തന്റെ ലൈംഗിക പരീക്ഷണങ്ങള്ക്ക് അയാള് വീട്ടില് ഒരു മുറി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. രാത്രി താന് കണ്ടെത്തിയ അനസ്തേഷ്യ സീറം കുത്തി വച്ച് മയക്കിയ ശേഷമാണ് അയാള് ഭാര്യയുമായി രതിയിലേര്പ്പെടുക. ഒരിക്കല് അയാള് ഭാര്യയ്ക്ക് കുത്തിവച്ച സീറത്തിന്റെ അളവ് കൂടിപ്പോയതിനാല്‍ അവള് മരണമടയുന്നു. തുടര്ന്ന് നാട് വിട്ടു പോയ ഡോക്ടര് അയാളുടെ ശീലങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഒരു നവവധുവിനെയും കൊണ്ട് വീണ്ടും നാട്ടില് മടങ്ങിയെത്തുന്നു. വധുവിന്റെ കാഴ്ചപ്പാടില് ഡോക്ടറുടെ ഭീകരമായ ഒബ്സെഷന് അവതരിപ്പിക്കുകയാണ് പിന്നീട് സിനിമ.
ഉദ്വേഗഭരിതമായൊരു രംഗത്തിലാണ് സിനിമ ആരംഭിക്കുന്നത്. പാതിരാത്രിയില് മൂടല്മഞ്ഞു പുതച്ചു കിടക്കുന്ന ഒരു സെമിത്തേരിയില് ഒരാള് കല്ലറ തുറന്ന് ശവപ്പെട്ടി പുറത്തെടുക്കുന്
നു. അക്കാലങ്ങളില് പുറത്തിറങ്ങിയിരുന്ന ഗോഥിക് സയന്സ് ഫിക്ഷന് സിനിമകളില് പതിവായി കാണാറുള്ള ഒരു രംഗമാണ് അത് എന്ന് തോന്നാം. എന്നാല് അയാള് ശവപ്പെട്ടി തുറന്ന് വിളറിയ മുഖമുള്ള ഒരു യുവതിയുടെ ശവശരീരം വെളിപ്പെടുത്തുന്നു. തുടര്ന്ന് അയാളുടെ കൈകള് ആ ശരീരത്തെ ആസക്തിയോടെ സ്പര്ശിക്കുവാന് തുടങ്ങുമ്പോള് ടൈറ്റില്സ് ആരംഭിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം കത്രിക വയ്ക്കുന്ന സെന്സര് ബോര്ഡ് ആദ്യരംഗം ഷോട്ട് കണ്ടപ്പോഴേയ്ക്കും ഒരു പതിവ് ഫ്രാങ്കന്സ്റ്റൈന് ഡോക്ടര് സിനിമായാകാം എന്ന് കരുതി ഓടിച്ചു കണ്ട് സര്ട്ടിഫൈ ചെയ്തിട്ടുണ്ടാകണം.
Necrophilia എന്ന വാക്ക് മനശാസ്ത്രപരമായ ഒരു അവസ്ഥ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. മരിച്ചു പോയവരോടുള്ള അടങ്ങാത്ത പ്രണയം, ജീവിച്ചിരിക്കുന
്നവരില് മരിച്ച ഒരാളെ പ്രോജക്റ്റ് ചെയ്യാനുള്ള ശ്രമം മാനസികമായ Necrophilia യാണ്. Vertigo യും മറ്റും ഈ മാനസികാവസ്ഥ അവതരിപ്പിച്ചിട്ടുള്ള സിനിമയാണ്. എന്നാല് The Terror ശവരതി അതിന്റെ ആ അര്ത്ഥത്തില് തന്നെ പ്രമേയവല്ക്കരിക്കുന്നു. വിക്ടോറിയന് ഇംഗ്ലണ്ടിനെ മുന്നിര്ത്തി Necrophilia യെ ഒരു രൂപകമായി സിനിമ ഉപയോഗിക്കുകയാണ് എന്ന് നമുക്ക് വാദിക്കാനാകും. ആ വാദം അനുസരിച്ച് ഇങ്ങ് കേരളം വരെയും Necrophilic ആണെന്നും വാദിക്കാം.
രതി പുരുഷനും സ്ത്രീയും ഒരു പോലെ ഭാഗഭാക്കാകേണ്ട ഒരു പ്രക്രിയയാണ്. എന്നാല് പുരുഷമേധാവിത്വ വ്യവസ്ഥ എല്ലാ മേഖലയിലുമെന്ന പോലെ രതിയെ "ആണുങ്ങളുടെ ജോലി" ആയി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട് (പ്രയോഗം കാഫ്കയുടെ). രതിയില് സ്ത്രീ മുന്കൈയെടുക്കു
ന്നതും ലൈവ് ആയി ഭാഗഭാക്കാകുന്നതും തങ്ങളുടെ സ്ത്രീസങ്കല്പത്തിന് വിരുദ്ധമായി പുരുഷന്മാരില് വലിയൊരു വിഭാഗം കാണുന്നുണ്ട്. തങ്ങള് "അത്" ചെയ്യുന്നവരും പങ്കാളി (!) "അത്" സ്വീകരിക്കുന്നയാളും എന്നതാണ് ആ രതിസങ്കല്പം. തങ്ങള്ക്ക് വേണ്ടി "കിടന്ന് തരിക" മാത്രം ചെയ്യുകയാണ് പങ്കാളിയുടെ പങ്ക് എന്നും അവരുടെ Nudity മാത്രമല്ല 'പാസിവിറ്റി'യും കൂടിയാണ് തങ്ങളെ ഉണര്ത്തുന്നത് എന്ന അവസ്ഥ ആ വ്യക്തിയുടെ Necrophilic ചോദനകളാണ് സൂചിപ്പിക്കുന്നത്. 'ആക്ടീവ്' ആയ പങ്കാളി പലപ്പോഴും അയാളുടെ പൌരുഷത്തെ ചോദ്യം ചെയ്യുന്നതായും സ്ത്രീയുടെ ആസക്തിയെക്കുറിച്ചുള്ള ഭയമായും അയാളുടെ രസം കൊന്ന് കളയുന്നു. ഫലം: പാസീവ് ആയ ശരീരങ്ങളെയാണ് രതിയില് അവര് തേടുന്നത്. അയാള് ശവം തേടിപ്പോകുന്നില്ല എങ്കിലും ശവം ഓഫര് ചെയ്യുന്ന പാസിവിറ്റിയാണ് അയാള് തേടുന്നത്. Necrophile.
ഈ സിനിമയെക്കുറിച്ചുള്ള പഠനമെഴുതിയ ഗ്ലെന് എറിക്സന് സിനിമ ഇറങ്ങിയ കാലഘട്ടത്തെയും പ്രമേയവും ചേര്ത്ത് വായിക്കുന്നുണ്ട്. അമേരിക്കന് "ലിബറല്" ആശയങ്ങള്ക്ക് വശംവദരാകാത്ത സ്ത്രീകള്ക്ക് വിവാഹമാര്ക്കറ്
റില് ഡിമാന്ഡ് ഉണ്ടായിരുന്നതായി എറിക്സന് പറയുന്നു. ഫെമിനിസത്തിന്റ
െ വളര്ച്ചയും സ്ത്രീകളുടെ സ്വാതന്ത്ര്യബോധവും പരമ്പരാഗതപുരുഷലൈംഗിക സങ്കല്പങ്ങള്ക്ക് വിള്ളല് ഏല്പ്പിച്ചു. സിനിമയിലെ ഡോ. ബര്ണാഡും രതിയില് കാംക്ഷിക്കുന്നത് അതേ പാസിവിറ്റി തന്നെയാണ് എന്ന് എറിക്സന് ലേഖനത്തില് സമര്ഥിക്കുന്നു. നമ്മുടെ കേരളത്തില് തന്നെ നഗരത്തില് വസിക്കുന്ന എത്രയോ ചെറുപ്പക്കാര് “നമുക്ക് ഒരു നാട്ടിന്പുറത്ത് കാരിയായ പെണ്ണ് മതി” എന്ന വിവാഹ പ്രിഫറന്സ് പറയാറുണ്ട് ! നഗരത്തില് വളര്ത്തിയെടുക്
കപ്പെട്ട യുവതികളുടെ സ്വതന്ത്രമായ ജീവിതശൈലിയോടുള്ള വിയോജിപ്പും നാട്ടിന്പുറത്ത
െ അടക്കം ഒതുക്കം തുടങ്ങിയ പ്രിഫറന്സുകളാണ് ഇതിനു പിന്നിലെങ്കിലും കിടക്കയിലെ ബിഹേവിയര് വരെ നീളുന്ന ഒരു തിരഞ്ഞെടുപ്പാണ് അത്. കിടക്കയില് അടക്കമില്ലാത്ത പെരുമാറ്റം വേശ്യകളുമായി അവര് ബന്ധപ്പെടുത്തുന്നുണ്ട്. കിടക്കയില് ഭാര്യ വേശ്യയെപ്പോലെയാ
യിരിക്കണം എന്ന് പറയുന്ന വാത്സ്യായനന്റെ പുസ്തകം പുരുഷാധിപത്യത്തിന് വേണ്ടപ്പെട്ടതാണ് എങ്കിലും മേല്പ്പറഞ്ഞ വിധിയോട് അത്ര പഥ്യമില്ല.
പുരുഷാധിപത്യത്തിന്റെയും അടക്കിവയ്ക്കപ്പെട്ട രതി സംസ്കാരത്തിന്റെ ക്ലാസിക് മാതൃകയാണ് വിക്ടോറിയന് സംസ്കാരം. അത്തരം സമൂഹത്തിന്റെ ഇരുള് ലോകത്താണ് ശവരതി പോലെയുള്ള വൈകല്യങ്ങള് ഉടലെടുക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ ഇംഗ്ലണ്ടില് നടക്കുന്നതായി കാണിക്കുന്നതില്‍ സംഗത്യമുണ്ട്. സൂക്ഷ്മ നിരീക്ഷണത്തില് പത്തൊന്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സംസ്കാരവും സമകാലിക കേരള സംസ്കാരവും തമ്മിലുള്ള സാമ്യതയും ഭീതിജനകമാണ്. കടുത്ത പുരുഷാധിപത്യരാഷ്ട്രീയം, സ്ത്രീപുരുഷന്മാരെ വിലക്കി നിര്ത്തുന്ന വിക്ടോറിയന് സദാചാരസങ്കല്പം, സ്വതന്ത്ര സ്ത്രീ സ്വത്വങ്ങളോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സാമ്യതകള്. ലൈംഗികത അടക്കി വയ്ക്കപ്പെടുമ്പോള് കേരളത്തില് എല്ലാത്തരം ലൈംഗിക ഭീകരതകളും അരങ്ങേറുന്നുണ്ട്. Necrophilia വരെ. കോട്ടയം ജില്ലയില് ചങ്ങനാശെരിയ്ക്ക
ടുത്ത് മരണപ്പെട്ട ഒരു യുവതിയുടെ ജഡം കല്ലറയില് നിന്ന് തുറന്നെടുത്ത് ശവരതിയ്ക്ക് വിധേയമാക്കിയ സംഭവം കേരളത്തില് തന്നെയാണ്. മാനസികമായി രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ എല്ലാ സ്വഭാവവും കേരളം ഇപ്പോള് പ്രകടിപ്പിക്കുന്നുണ്ട്.
Necrophilia രതിയില് പങ്കാളിയുടെ പാസിവിറ്റി തേടുന്നതിന്റെ രൂപകമാകുമ്പോള് കേരളത്തിലുള്ള പുരുഷന്മാര് ആലോചിച്ചു തുടങ്ങണം കിടക്കയിലെ പ്രിഫറന്സുകളില് നിങ്ങള് എവിടെയാണ് നില്ക്കുന്നത് എന്ന്. പങ്കാളി (!) യുടെ പാസിവിറ്റിയാണോ നിങ്ങളുടെ പ്രിഫറന്സ്?? ആണെങ്കില് പുരുഷാധിപത്യ സോഷ്യല് കണ്ടീഷനിംഗിന്റ
െ ഇരയാണ് നിങ്ങള്. വ്യവസ്ഥ നിങ്ങളെ ഒരു Necrophile ആക്കി മാറ്റിയിട്ടുണ്ട്. ജാഗ്രത!