ഏകദേശം 2003 കാലഘട്ടത്തില്‍ വയനാട് ജില്ലയിലെ ബത്തേരി എന്ന സ്ഥലത്ത് അതിന്ദ്രിയ മനശാസ്ത്രവും ആയി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടി നടത്തുന്നതിനിടെ ഏകദേശം പതിനൊന്നു വയസു മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ കഴിഞ്ഞ ജന്മത്തിലേക്ക് കൂട്ടി കൊണ്ട് പോയി. വളരെ ആശ്ചര്യ ജനകമായ വിവരങ്ങള്‍ ആയിരുന്നു അയാളില്‍ നിന്ന് ലഭിച്ചത്.ആ സംഭവത്തെ കുറിച്ച് വ്യക്തമായ ഓര്മ ലഭിക്കുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ ഇവിടെ പങ്കു വയ്ക്കാം.തല്‍കാലം നമുക്ക് അയാളെ നിതിന്‍ എന്ന് വിളിക്കാം.ജന്മം കൊണ്ട് നിതിന്‍ ഹിന്ദുവാണ്.ഈ സംഭവം നടക്കുമ്പോള്‍ നിതിന്‍ ആറാം സ്റാന്‍ന്റെര്‍ഡില്‍ ആണെന്ന് തോന്നുന്നു.
ഏകദേശം 1910 കാലഘട്ടങ്ങളില്‍ ആയിരുന്നു എന്ന് തോന്നുന്നു അദ്ദേഹത്തിന്റെ മുന്‍ജന്മത്തിലെ ജനനം.അന്നത്തെ അടിസ്ഥാന വിദ്യാഭ്യാസമായ എട്ടാം ക്ലാസോ മറ്റോ ആയിരുന്നു വിദ്യാഭ്യാസ യോഗ്യത.
കഴിഞ്ഞജന്മത്തിൽ ഇയാൾ ബ്രട്ടീഷ് ഭരണകാലത്തിലെ മത്തായി എന്ന് പേരുള്ള ഒരു പോലീസ്സുകാരനായിരുന്നു. ഷൊർണ്ണൂരിനടുത്തുള്ള ചെർപുളശ്ശേരിയായിരുന്നു സ്വദേശം. അവിടെയുള്ളൊരു ക്രിസ്ത്യൻ കുടുബത്തിലായിരുന്ന ഇയാൾ അവിടുത്തെതന്നെ വൈസ്രോയിയുടെകീഴിലുള്ള പോലീസ്റ്റെഷനിൽ പ്രവർത്തിച്ചുവരികയായിരുന്നു എന്നുതുടങ്ങി അയാളുടെമരണംവരെയുള്ളകാര്യങ്ങൾ വളരെവ്യക്തമായിഞങ്ങളോട് വിവരിച്ചു.ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യം നിതിൻ മത്തായിയായി മാറികഴിഞ്ഞപ്പോൾ സംസാരിക്കുന്നത് തനി വള്ളുവനാടൻശൈലിയിലായിരുന്നു.മാത്രമല്ല അന്നത്തെ പ്രയോഗങ്ങള്‍ ആയ ഏമാന്‍, ഏഴാം ക്ളാസ് എന്നതിന് പകരം ഏഴാം തരം എന്നിങ്ങനെയുള്ള രീതിയില്‍ ആയിരുന്നു സംഭാഷണങ്ങള്‍.അതും തനി പഴയ പോലീസ്സുകാരന്റെ പരുക്കന്‍ ഭാഷ. ജനിച്ച അന്നുമുതൽ ഈ സംഭവംനടക്കുന്ന സമയംവരെ ബത്തേരിഅങ്ങാടിയിൽ കൂടുതൽ ഒരുസ്ഥലവും കാണാത്ത നിതിന്റെ വള്ളുവനാടൻശൈലിയിലുള്ള സംസാരം കേട്ട് അമ്മാവനായ ബാബുവടക്കമുള്ളവർ ഞെട്ടിതരിചിരിക്കുകയാണ് . സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിലും താൻ ഒരുതനി പഴയപോലീസ്സുകാരൻ തന്നെ എന്ന് തെളിയിക്കുന്ന ഒരു സംഭവവും അവിടെഅരങ്ങേറി. മത്തായി പോലീസ്സിനോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയ്ക് അയാൾക്കിഷ്ടപെടാത്ത് എന്തോ ഒന്ന് ഞാന്‍ ചോദിച്ചു. അതിനുള്ളമറുപടി ചെവിക്കല്ല് കൂട്ടി ഉഗ്രനൊരടിയായിരുന്നു. അപ്രതീക്ഷിതമായതിനാൽ ഒഴിഞ്ഞു മാറൽ നടന്നില്ല അടി കൃത്യമായി തന്നെ കിട്ടി. ഏതായാലും ഈഅടി പതിനൊന്നു വയസ്സ്കാരൻ നിതിന്റെഅടിയല്ല. ഞങ്ങളോട് സംസാരിക്കുന്ന നാൽപതുവയസ്സുള്ള മത്തായിപോലീസ്സിന്റെ അടിതന്നെയാണ് അനുഭവം കൊണ്ട് സാക്ഷ്യപെടുത്തുന്നു.ഇന്നത്തെ ആധുനിക വാഹനങ്ങളെ കുറിച്ചോ, ആനുകാലിക സംഭവങ്ങളെ കുറിച്ചോ മത്തായിക്ക് യോതൊരു അറിവും ഉണ്ടായിരുന്നില്ല.അയാള്‍ കണ്ടിട്ടുള്ള ഏക വാഹനംപോലീസ് ജീപ്പ് മാത്രംആയിരുന്നു.പിന്നെ തീവണ്ടിയും.ഓട്ടോ റിക്ഷയെ കുറിച്ചുള്ള എന്റെ പരാമര്‍ശത്തിന് , "അത് എന്താ " എന്നുള്ള അന്വേഷണം ആയിരുന്നു മത്തായിയുടെ മറുപടി.അതുപോലെ വിസ്കി,ബ്രാണ്ടി തുടങ്ങിയവ ഒന്നും അദേഹത്തിന് പരിചയം പോര.എന്നാല്‍ ചാരായം ഏറെ പ്രിയപ്പെട്ടതും ആയിരുന്നു.ഏകദേശം 1980 ലാണെന്ന് തോന്നുന്നു മത്തായി പോലീസിന്റെ മരണം.എന്റെ അനുഭവത്തിൽ അധികം കാലപഴക്കമില്ലത്തതും അടുത്തുള്ളതുമായ ഒരുമുൻജന്മം ആയി ഇത് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.
എഴുതിയത് : അശോക്