A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കർമ്മഫലങ്ങൾ


നമ്മുടെ സുഖങ്ങളും, ആഡംബരങ്ങളും, അധികാരങ്ങളും, ദുഖങ്ങളും, രോഗങ്ങളും, കഷ്ടപ്പാടുകളും എല്ലാം കർമ്മഫലങ്ങൾ മാത്രം ആണ്. നമ്മൾ ജനിച്ച ചുറ്റുപാട് നമ്മുടെ ആത്മാവിന്റെ കർമ്മഫലവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒന്നുകിൽ ഈ ജന്മത്തിലെ, അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിലെ കർമ്മഫലങ്ങൾ മാത്രമാണ് നമ്മൾ കാണുന്നതൊക്കെയും, അനുഭവിക്കുന്നതൊക്കെയും.
അച്ഛനോ അമ്മയോ ചെയ്ത പാപത്തിന്റെ ഫലം മക്കൾ ഒരിക്കലും അനുഭവിക്കണ്ടി വരില്ല. ആ പാപങ്ങൾക്ക് കർമഫലം അവർ തന്നെ അനുഭവിച്ചു തീർക്കണം. ഒന്നുകിൽ ഈ ജന്മത്തിൽ തന്നെയോ അല്ലെങ്കിൽ അടുത്ത ജന്മത്തിലേക്കോ അത് നീണ്ടു പോയേക്കാം. കർമ്മഫലം ഓരോ ആത്മാവിനും ഓരോന്നായി സ്വയം അനുഭവിക്കാനുള്ളതാണ്. കർമ്മഫലം അതിന്റെതായ രീതിയിൽ അനുഭവിക്കാൻ ഓരോ ആത്മാവിനെയും കാരണമാക്കി തീർക്കുന്നു എന്നതായിരിക്കണം സത്യം.
ഉദാഹരണമായി - ഒരു വീട്ടിൽ ഒരാൾക്ക് എന്തെങ്കിലും മാറാരോഗം വരുകയാണെങ്കിൽ, ആ കുടുംബത്തിലെ എല്ലാവരും ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാണ്. പക്ഷെ ആ രോഗിയുടെ വിധി മാത്രം അല്ല അതിനു കാരണം. ആ കുടുംബത്തിലെ ഓരോ ആളുകളും മാനസികമായിട്ടോ ശാരീരികമായിട്ടോ അവരുടെ കർമ്മഫലം വ്യത്യസ്തമായിട്ടാണ് ആണ് ഇതിലൂടെ അനുഭവിക്കുന്നത് എന്ന് മാത്രം. അത് അവരുടെ ഈ ജന്മത്തിലെ മാത്രം ആകണം എന്നില്ല, കഴിഞ്ഞ ജന്മത്തിൽ ഓരോ ആത്മാവിനും ബാക്കി വെച്ച കർമഫലം കൂടെ ആവാം.
ഈ ഉദാഹരണത്തിൽ നോക്കുകയാണെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് കർമ്മഫലം അനുഭവിക്കാനുള്ള സാധ്യത നൽകിയ ഒരു "LINK" മാത്രം ആയി മാറുകയാണ് ആ കുടുംബത്തിലെ "മാറാരോഗി ആയ ശരീരം" സ്വീകരിക്കേണ്ടി വന്ന ഒരു ആത്മാവ്. ജന്മനാ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളെയും ഇതും താരതമ്യം ചെയ്തു നോക്കിയാൽ ഈ LINK പെട്ടെന്ന് മനസിലാക്കാൻ പറ്റും. അത്തരം കുട്ടികൾ മാതാപിതാക്കൾക്ക് എത്രത്തോളം കഷ്ടപ്പാടുകൾ നൽകുന്നുണ്ട് എന്ന യാഥാർഥ്യം.
മറ്റൊരു രീതിയിൽ പറഞ്ഞാൽ നമുക്ക് ഈ concept പെട്ടെന്ന് മനസിലാക്കി എടുക്കാൻ കഴിയും.
ഒരാൾ ഒരു തെറ്റു ചെയ്യുമ്പോൾ അയാളുടെ ആത്മാവിന്റെ karmic baggage ലേക്ക് ഒരു ആ തെറ്റിനു തുല്യമായ അളവിൽ ഒരു വിധി ടാഗ് ചെയ്യപ്പെടുന്നു.
ഉദാഹരണമായി (വെറും ഉദാഹരണം) ഒരാൾ ഒരു മനുഷ്യനെ കൊന്നാൽ അയാളുടെ ആത്മാവിന്റെ karmic baggage ലേക്ക് ഒരു 100 KG weight വരുന്നു എന്ന് കരുതുക, ഒരു കുട്ടിയെ വേദനിപ്പിച്ചാൽ അയാളുടെ ആത്മാവിലേക്ക് ഒരു 50 KG വരുന്നു, വഞ്ചനക്ക് 250 KG , മോഷണത്തിന് 10 KG, etc , etc ... ഇത് പോലെ ഓരോ പാപങ്ങൾക്കും ഓരോ രീതിയിൽ ആ ആത്മാവിന്റെ karmic baggage തൂക്കം കൂടി വരുന്നു. ഈ baggage എത്ര KG ആണോ, അതിനു അനുസരിച്ചു കർമഫലം ആ ആത്മാവിനു ടാഗ് ചെയ്യപ്പെടുന്നു. പാപങ്ങൾക്ക് പകരം നന്മ ചെയ്യുന്നവർക്ക് അവരുടെ baggage അതിനു അനുസരിച്ചു ടാഗ് ചെയ്യപ്പെടാം.. (ആശയം പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ആണ് KG കണക്ക് വെച്ചത്)
ഇങ്ങനെ baggage ന്റെ തൂക്കം കുറച്ചു കുറച്ചു ഏറ്റവും pure ആകുന്ന ആത്മാവ് perfection നേടുന്നു, മുക്തി നേടുന്നു.
തീർച്ചയായും കർമ്മഫലത്തിലൂടെ ഈ karmic baggage ഒരു unknown energy യുടെ balancing ആയിരിക്കണം നടത്തുന്നത്. നമ്മളോട് ആരെങ്കിലും മോശമായി പെരുമാറുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു വിഷമം ഉണ്ടാകാറുണ്ട്, ഒരു energy loss ഉണ്ടാകാറുണ്ട്. (കാലത്തു തന്നെ ഓഫീസിൽ നിന്ന് ബോസിന്റെ തെറി കേട്ടിട്ടുള്ളവർ ഇത് ഫീൽ ചെയ്തിട്ടുണ്ടാകും). ഈ energy, തെറ്റു ചെയ്യുന്നവരുടെ baggage ലേക്ക് assign ചെയ്യപ്പെടുന്നു. പിന്നീട് ഇതിനു തുല്യമായ കർമഫലം ലഭിക്കുമ്പോൾ ഈ energy ഏതെങ്കിലും വിധത്തിൽ balanced ആയി മാറുന്നു, baggage ന്റെ തൂക്കം കുറയുന്നു.
ഈ karmic baggage ന്റെ തൂക്കത്തിനും വ്യത്യസ്തതക്കും അനുസരിച്ചു അയാൾക്ക് എന്തൊക്കെ കഷ്ടപ്പാടുകൾ അനുഭവിക്കണം അല്ലെങ്കിൽ നന്മ അനുഭവിക്കണം എന്നതു ഒരു അൽഗോരിതം അനുസരിച്ചു ഓരോ ആത്മാവിന്റെയും ഭാവി നിർണയിക്കപ്പെടുന്നു. അത്തരം നിർണയങ്ങൾക്ക് മേലെ പറഞ്ഞ പോലുള്ള connections / link ഉണ്ടായി മാറുന്നു. Biological Reasons കൊണ്ട് ആ ആത്മാവ് നില നിൽക്കുന്ന ശരീരം നശിക്കാൻ സമയം ആയിട്ടുണ്ടെങ്കിൽ (പ്രായം, രോഗം, etc ), തീർച്ചയായും അടുത്ത ജന്മത്തിൽ ആ ആത്മാവിന് ആ കർമ്മഫലം അനുഭവിക്കാൻ യോഗ്യതയുള്ള ശരീരം മാത്രമായിരിക്കും ലഭിക്കുക. നല്ലതാണെങ്കിലും മോശമാണെങ്കിലും.
ഭൂമിയിലെ എല്ലാ ജീവികളിലും ഉള്ള ആത്മാക്കളും (എല്ലാ വസ്തുക്കളും) പരസ്പരം connected ആയിരിക്കും. ഈ connections ഏതു സമയത്തു എപ്പോൾ എങ്ങനെ link ആകണം എന്നുള്ളത് ആയിരിക്കണം ദൈവത്തിന്റെ അൽഗോരിതം. Perfection ലഭിച്ചു മുക്തി നേടുന്നത് വരെ എല്ലാ ആത്മാവും ഇത്തരം ഓരോ links of the universe ആയി വ്യത്യസ്ത ശരീരങ്ങളിൽ നില നിൽക്കേണ്ടി വരുന്നു.