മെഡിക്കൽ സയൻസിനെ പോലും അതിശയിപ്പിച്ച ഈ മനുഷ്യൻ ഒരു വിസ്മയം
ആയിരുന്നു.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞു
പാളിവീണ് അപകടത്തിൽ പെട്ട പത്തു ഇന്ത്യൻസൈനികരിൽ ഒരാളാണ് ലാൻസ് നായിക്
ഹനുമന്തപ്പ .മഞ്ഞു പാളികൾക്കിടയിൽ 25 feet (8 m) താഴെ നിന്നും ആറു
ദിവസങ്ങൾക്കു ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യൻ സേനകണ്ടെത്തുന്നത്
.മൈനസ്45ഡിഗ്രീ തണുപ്പിൽ നിന്നും ആറു ദിവസത്തിന് ശേഷം ഒരാളെ ജീവനോടെ കണ്ടെത്തിയത്
അത്ഭുതം ആയി പലരും വിശേഷിപ്പിച്ചിരുന്നു . ഇതും ഒരു ചുരുൾ അഴിയാത്ത രഹസ്യം
ആണ്. ഒരു മനുഷ ശരീരം 6 മീറ്ററിൽ മഞ്ഞുപാളിക്കിടയിൽ അതും 6 ദിവസങ്ങൾ.രണ്ടു
ദിവസത്തിന് ശേഷം ഡെൽഹിയിലെസൈനിക ആശുപത്രിയിൽ വച്ച് ഹനുമന്തപ്പ അന്തരിച്ചു.
കർണാടക സ്വദേശി ആയ ഹനുമന്തപ്പ 2002-ലാണ് സൈന്യത്തിൽ വന്നത് . പതിമൂന്ന്
വർഷം ഇന്ത്യൻ സേനയിൽ പ്രവർത്തിച്ചു . 2003 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ
ജമ്മു കാശ്മീരിൽആയിരുന്നു അദ്ദേഹത്തിന്റെ സേവനം.
തീവ്രവാദികൾക്കെതിരെയുള്ളഏറ്റുമുട്ടലിൽ മുന്നിൽ തന്നെ ഹനുമന്തപ്പ
ഉണ്ടായിരുന്നു . അതിനു ശേഷം ആസാമിൽആയിരുന്നു അദ്ദേഹത്തിന്റെ സേവനം.
തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ് ,
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളുമായുള്ള നിരന്തര
ഏറ്റുമുട്ടലുകളിൽ ഹനുമന്തപ്പയും പങ്കെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധഭൂമി ആയ സിയച്ചനിൽ ഹനുമന്തപ്പ വരുന്നത് 2015 ആഗസ്തിൽ ആണ് . സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് ഇരുപതിനായിരത്തിൽ കൂടുതൽ അടി(ഏകദേശം 6100 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി ആണ് സിയച്ചിനിലേത്. പകൽ മൈനസ്30 ഉം രാത്രി മൈനസ് നാല്പതിനും അന്പ്തിനും അടുത്താണ് അവിടത്തെ താപനില .നൂറു കിലോ മീറ്റർ വേഗതയിൽ ആണ് ഹിമകാറ്റ് വീശുന്നത്.
കർണാടകയിലെ ധാർവാഡ് എന്ന സ്ഥലത്ത് ആണ് ഹനുമന്തപ്പ ജനിച്ചത് .ഭാര്യയും അമ്മയും ഒന്നര വയസു ഉള്ള മകളും ചേർന്നതാണ് ഹനുമന്തപ്പയുടെ കുടുംബം .