A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ക്രിഷ്ണപ്രിയയുടെ അച്ഛന്‍















നിയമം തോല്‍ക്കുന്നിടത്ത് ഇതുപോലൊരച്ഛന്‍ ജയിക്കുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കമെങ്കില്‍ നിയമം തോല്‍ക്കാതിരിക്കണം ......
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകള്‍. ഏട്ടന്‍മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി,അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവള്‍ക്ക് യോഗമുണ്ടായിരുന്നുള്ളു.
2001 ഫിബ്രവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തി.അതും അച്ഛന്റെ കൂട്ടുകാരന്‍....പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും അതൊരു സാധാരണ കേസായിരുന്നു...ഒരാള്‍ക്കൊഴികെ...
ശങ്കരനാരായണന്..ഒരു തുള്ളി കണ്ണീര് പൊഴിച്ചില്ല...പ്രതികരിക്കാനും പോയില്ല..പക്ഷെ ഉള്ളില്‍ ചില കടുത്ത തീരുമാനം എടുത്തിരുന്നു...അതു വരെ ഉറങിയട്ടില്ല...ആ കര്‍മ്മം നിറവേറ്റുന്നതു വരെ മുടിയും താടിയും വെട്ടിയില്ല...
ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടതോടെ കൃഷ്ണപ്രിയയുടെ ഓമനത്തമുള്ള കുഞ്ഞുമുഖവും ഒപ്പം നിസ്സഹായനായ ഒരു അച്ഛനും നമ്മുടെ മനസില്‍ ചിരപ്രതിഷ്ട നേടി.
മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്തയും ഇതേതുടര്‍ന്ന് ശങ്കരനാരായണന്‍ പോലീസിനു കീഴടങ്ങിയ വാര്‍ത്തയും ഞെട്ടലോടെയാണ് നാം കേട്ടത്.നിസ്സഹായനായ അച്ഛനില്‍ നിന്നും ശങ്കരനാരായണന്‍ ഹീറോ പരിവേഷത്തിലേക്ക് മാറിയത് വളരെ വേഗത്തിലാണ്. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ജനങളുടെ കൊടതി ആ അച്ഛനെ വെറുതെ വിട്ടിരുന്നു
പിന്നീട് നീതിദേവതയും കണ്ണു തുറന്നു. ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. കോടതിയുടെ മാനുഷികമുഖം മലയാളി കണ്ട ദിവസങളില്‍ ഒന്നായിരുന്നു.മൃതശരീരം വീണ്ടെടുക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകും. അവരായിരിക്കാം കൃത്യം നിര്‍വഹിച്ചത് തുടങ്ങിയ അപൂര്‍വ വാദമുഖങ്ങള്‍
കാലികളെ വളര്‍ത്തിയായിരുന്നു ശങ്കരനാരായണന്‍ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും ആ അച്ഛന്‍ ഉറങ്ങിയില്ല, ശങ്കരനാരായണന്‍ മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തി, മകളെ പിച്ചിച്ചീന്തിയവന്‍ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്നു. ഒടുവില്‍ നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിനതടവിനു വിധിച്ചപ്പോള്‍ മകളുടെ മരണത്തിനു ശേഷം അദ്ദേഹം ആദ്യമായി ചിരിച്ചു....
ഇന്നും കാലികള്‍ മേയുന്ന പറമ്പിന്റെ ഒരു കോണില്‍ കൃഷ്ണപ്രിയ എന്ന മകള്‍ അഭിമാനത്തോടെ ഉറങ്ങുന്നുണ്ടാകും. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കും ഇങ്ങനെ ഒരച്ഛനെ.....
നിയമം തോല്‍ക്കരുത്...തോറ്റാല്‍ ഇനിയും ശങ്കരനാരായണന്‍മാര്‍ ജനിച്ചു കൊണ്ടേ ഇരിക്കും...അഭിമാനിക്കുന്നു ആ അച്ഛനെ കുറിച്ചും കൂടെ നിന്ന ആ കൂട്ടുകാരെ കുറിച്ചും...
13 12 2016
Ajo George
കടപ്പാട്
 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/