ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് കറുത്ത ജലം അഥവാ (കാലാപാനി)എന്നാണ് സെല്ലുലാര്‍ ജയിലിനെ വിളിക്കുന്നത്. ബര്‍മയില്‍ നിന്നു കൊണ്ടുവന്ന ബ്രിക്കുകളാണു നിര്‍മാണത്തിനായി ഉപയോഗിച്ചത്.1896 ല്‍ തടവറയുടെ പണിയാരംഭിച്ചു. തടവുകാരെക്കൊണ്ടു തന്നെ അവര്‍ക്കുള്ള തടവറകള്‍ പണിയിച്ചു. .വെളിച്ചത്തിനും വായുവിനും പ്രവേശനം നിഷേധിക്കുന്നതും ഭീകരത പാറാവുനില്‍ക്കുന്നതുമായ തടവറകള്‍ . കെട്ടിട നിര്‍മ്മാണത്തിന് 450തടവുകാര്‍. ഇഷ്ടികകളുണ്ടാക്കാന്‍ 690പേര്‍.ചാട്ടവാറിന്റെ ശീല്‍ക്കാരത്തില്‍ പൊട്ടിയൊഴുകിയ ചോരയിലും പൊരിവെയിലില്‍ വെന്തുതിളച്ച വിയര്‍പ്പിലും നനഞ്ഞ മൂന്നുകോടി ഇഷ്ടികകളാണ് ജയിലിന് ഉപയോഗിച്ചത്.സെല്ലുലാര്‍ ജയില്‍ കേന്ദ്രഗോപുരത്തില്‍ നിന്നും ആരംഭിക്കുന്ന നീണ്ട ഏഴ് ശാഖകളുളള മൂന്നുനിലക്കെട്ടിടമായിരുന്നു . പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. രാഷ്റ്റ്രീയത്തടവുകാരോട് വളരെ ക്രൂരമായും മനുഷ്യത്വ രഹിതമായുമാണു ഈ ജയിലിലെ ഉദ്യോഗസ്ഥര്‍ പെരുമാറിയിരുന്നതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മുക്കാലിയില്‍ കെട്ടി ചാട്ടവാറു കൊണ്ട് അടിക്കുക, നഖം പിഴുതെടുക്കുക, മലം കലക്കിക്കുടിപ്പിക്കുക, കൊപ്ര, എളള്‍ തുടങ്ങിയവ ആട്ടുന്നതിനുള്ള ചക്ക് തടവുകാരെക്കൊണ്ട് വലിപ്പിക്കുക, പട്ടിണിക്കിടുക തുടങ്ങിയവ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വെറും ശിക്ഷാ വിധികളായിരുന്നില്ല, അവര്‍ക്കതൊക്കെ നേരമ്പോക്കുകള്‍ കൂടിയായിരുന്നു.ഡേവിഡ് ബെറി എന്നയാളാണു ജെയില്‍ കണ്ട ഏറ്റവും ക്രൂരനായ ജെയിലര്‍ ! ലോകത്ത് ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വര്‍ഗ്ഗത്തിലാണു താമസിക്കുന്നത്. എന്നാല്‍ പോർട്ട് ബ്ലയറില്‍ രണ്ട് ദൈവങ്ങളുണ്ട്, ഒന്ന് സ്വല്‍ഗ്ഗത്തിലെ ദൈവം, പിന്നെ ഞാനും"പുതിയ തടവുകാരെ വാര്‍ഡന്‍ ഇങ്ങനെആണ് സ്വീകരിച്ചിരുന്നത്" 1942ല്‍ ജപ്പാന്‍ തങ്ങളുടെ അധീനതയിലാക്കിയപ്പോള്‍ സെല്ലുലാര്‍ ജയിലിന്റെ വലിയൊരു ഭാഗം പൊളിച്ചുകളഞ്ഞു. സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാന്‍ ജയില്‍ സന്ദര്‍ശിച്ചത് ഈ കാലഘട്ടത്തിലാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഭാരതം ഇവിടുത്തെ ജയിലിന്റെ മൂന്നുഭാഗം പൊളിച്ചുമാറ്റി. ഇപ്പോള്‍ സെല്ലുലാര്‍ ജയിലില്‍ രണ്ടു ഭാഗവും നിയന്ത്രണ ഗോപുരവും മാത്രം സ്മാരകമായി അവശേഷിക്കുകയാണ്.കുറേ മനുഷ്യശരീരങ്ങളില്‍ നിന്നൊഴുകിയ രക്തത്താല്‍ നിര്‍മ്മിതമാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് ജീവിതത്തില്‍ ഒരിക്കല്‍ലെങ്കിലുംഓർക്കുന്നത് നല്ലതാണ്
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/