അനവധി നിഗൂഡതകള്‍ ഉറങ്ങുന്ന ഹിമാലയ പര്‍വ്വത താഴ്വരയിലെ സംസ്ഥാനമായ ഉത്തര്‍ഖണ്ഡിലെ ഗഢ്‌വാള്‍മേഖലയില്‍ ചമോലി ജില്ലയിലുള്ള രൂപ്‌കുണ്ഡ് തടാകം.
ത്രിശൂല്‍ പര്‍വതത്തിന്റെ മടിയില്‍ 16,499 അടി ഉയരത്തില്‍, മലമടക്കുകള്‍ക്കിടയിലുള്ള ഈ തടാകം `നിഗൂഢ തടാക'മെന്നും `അസ്ഥികൂടങ്ങളുടെ തടാക'മെന്നും അറിയപ്പെടുന്നു. നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ റേഞ്ചറായിരുന്ന എച്ച്.കെ. മധ്വാളാണ് 1942ല്‍ ഈ തടാകത്തിനടിയില്‍ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
ഇതെങ്ങനെ സംഭവിച്ചുവെന്ന് പലതരം നിഗമനങ്ങളും കെട്ടുകഥകളും ഉണ്ടായി.
കശ്‌മീരിലെ ജനറല്‍ സോറാവാര്‍ സിങ്ങിന്റെ സൈന്യം 1841ല്‍ ടിബറ്റ് യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയില്‍ വഴിതെറ്റി അപകടത്തില്‍പെട്ടതാണ് എന്നായിരുന്നു ഒരു നിഗമനം.
നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു കഥയില്‍, 550 വര്‍ഷം മുമ്പ് കനൗജ് രാജാവായിരുന്ന ജസ്‌ദ്വാള്‍ അനന്തരാവകാശിയുടെ ജന്മദിനാഘോഷഭാഗമായി നന്ദാദേവി പര്‍വത തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആഭാസകരമായ പാട്ടും ആട്ടവുമായി നടത്തിയ തീര്‍ത്ഥയാത്ര നാട്ടുദേവതയായ ലാതുവിനെ കോപിപ്പിച്ചു. ഭീകരമായ ആലിപ്പഴവര്‍ഷത്തോടെ ദേവത അവരെയൊന്നാകെ കൊന്നൊടുക്കി രൂപ്‌കുണ്ഡ് തടാകത്തിലേക്ക് വലിച്ചെറിഞ്ഞത്രെ.
ഈ കഥയ്‌ക്ക് ഒരു പാഠഭേദമുണ്ട്. ജസ്‌ദ്വാള്‍ രാജാവ് ഭാര്യ ബാല്‍പ റാണിയുമൊത്താണ് തീര്‍ത്ഥയാത്രയ്‌ക്കു പോയതെന്നും, രൂപ്‌കുണ്ഡിനു സമീപം വച്ച് റാണി ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും, തന്റെ വിശുദ്ധദേശത്തെ അശുദ്ധമാക്കിയതില്‍ കോപിഷ്‌ഠയായ നന്ദാദേവി ആലിപ്പഴം വര്‍ഷിച്ച് സംഘത്തെയൊന്നാകെ കൊന്നൊടുക്കിയെന്നുമാണ് കഥ.
തീര്‍ത്ഥാടകരാകാം കൂട്ടമരണത്തിനിരയായത് എന്നു വിശ്വസിക്കപ്പെടുന്നു. 19-ാം ശതകത്തിലാണ് സംഭവം നടന്നതെന്ന് ആദ്യം കരുതിയെങ്കിലും 1960 കളില്‍ ശേഖരിച്ച അസ്ഥിഖണ്ഡങ്ങളുടെ കാര്‍ബണ്‍ കാലഗണനയില്‍ മരണം 12-15 ശതകത്തിനിടയിലാകാമെന്ന് കണ്ടെത്തി.
എന്നാല്‍ 2004ല്‍ ഒരു സംഘം ഇന്ത്യന്‍-യൂറോപ്യന്‍ ശാസ്‌ത്രസംഘം അസ്ഥികൂടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. ആഭരണങ്ങള്‍, തലയോട്ടികള്‍, അസ്ഥിഖണ്ഡങ്ങള്‍ എന്നിവ മാത്രമല്ല,വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞുമൂടിക്കിടക്കുന്ന തടാകത്തിനടിയില്‍നിന്ന് മാംസാവശിഷ്ടങ്ങളും ശേഖരിച്ച് ഇവര്‍ പഠനവിധേയമാക്കി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ അസ്ഥികളുടെ കാര്‍ബണ്‍ടെസ്റ്റില്‍ കാലം എ.ഡി. 850 മുതല്‍ 30 വര്‍ഷത്തിനുള്ളിലാകാമെന്ന് നിര്‍ണയിച്ചു.
ഡി.എന്‍.എ.ടെസ്റ്റില്‍ തെളിഞ്ഞത് നാട്ടുകാരായ പോര്‍ട്ടര്‍മാരെ കൂടാതെ ദക്ഷിണ ഭാരതത്തിലെ ബ്രാഹ്മണരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ്. ഒരു ക്രിക്കറ്റ്‌ബോളിനേക്കാള്‍ വലുപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ പെട്ടെന്ന് വര്‍ഷിച്ചതാകാം മരണകാരണമെന്ന് ഈ ശാസ്‌ത്രസംഘം കരുതുന്നു. തലയോട്ടികളിലെല്ലാം ആ ക്ഷതമുണ്ടായിരുന്നു. പിന്നീട് ഏറെക്കാലം തടാകം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നതിനാല്‍ ഈ മൃതശരീരങ്ങള്‍ സംരക്ഷിക്കപ്പെട്ടു.
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/