A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഭൂമിയിൽ സ്വർണ്ണമുണ്ടായത് എങ്ങനെയാകും

ഇത് ചുരുളഴിയാത്ത രഹസ്യമൊന്നുമല്ല .. എങ്കിലും അറിയാത്തവരുടെ അറിവിലേക്ക്

ഭൂമിയിൽ സ്വർണ്ണമുണ്ടായത് എങ്ങനെയാകും എന്നത് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. രണ്ടു ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിച്ചപ്പോഴുണ്ടായ ഗുരുത്വ തരംഗങ്ങളും പ്രകാശ തരംഗങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് ലോകത്ത് സ്വർണ്ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങൾ എങ്ങനെ എവിടെ നിന്നും ഉണ്ടായി എന്നതിലേക്ക് ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്.
ഭൂമിയിൽ നിന്നും 13 കോടി പ്രകാശ വർഷങ്ങൾ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്ര സമൂഹത്തിൽ നിന്നുമാണ് ന്യോട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിച്ചാൽ ഗുരുത്വ തരംഗങ്ങളും പ്രകാശ തരംഗങ്ങളും ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് ഓഗസ്റ് 17നു ഇത് നിരീക്ഷിച്ചത്. ആദ്യമായാണ് ഈ രണ്ടു തരംഗങ്ങളെയും ഒരുമിച്ചു കണ്ടെത്തിയിരിക്കുന്നത്.
ഈ കൂട്ടിയിടി പ്രപഞ്ചത്തിൽ ചില രാസമാറ്റങ്ങളുണ്ടാക്കുകയുകയും അത് ഘനലോഹങ്ങൾ ഉണ്ടാകുവാൻ കാരണമായിത്തീരുകയും ചെയ്തിരിക്കുന്നു എന്ന് ഇവരുടെ കണ്ടെത്തലുകൾ പറയുന്നു.
ഇത്തരത്തിൽ പണ്ടെപ്പോഴോ ഉണ്ടായിട്ടുള്ള ഒരു കൂട്ടയിടി കാരണമായാണ് പ്രപഞ്ചത്തിൽ, നമ്മുടെ ഭൂമിയിൽ ഇന്ന് കാണുന്ന സ്വർണ്ണമടക്കമുള്ള പല ലോഹങ്ങളും ഉണ്ടായിട്ടുള്ളത്. ഇതോടെ ശാസ്ത്രം തേടുന്ന മറ്റു പല ചോദ്യങ്ങൾക്ക് കൂടി ഉത്തരം കണ്ടെത്തിയിരിക്കുകയുമാണ്.

ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ്‌ സ്വർണ്ണം. ഒരുപക്ഷേ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹവും ഇതുതന്നെയായിരിക്കണം. ബി.സി.ഇ. 2600 ലെ, ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണ്ണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈജിപ്തും നുബിയയുമാണ്‌ ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഉല്പ്പാദിപ്പിച്ചിരുന്ന മേഖലകൾ. ബൈബിളിലെ പഴയ നിയമത്തിൽ സ്വർണ്ണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുണ്ട്.
സ്വർണ്ണത്തിന്റെ നിർമ്മാണചരിത്രം എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണ്ണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണ്ണം നിർമ്മിച്ചു പോന്നിരുന്നു. സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്‌
പതിനാറാം നൂറ്റാണ്ടു മുതൽ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും ആയിരുന്നു സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദകർ. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വർണ്ണോൽപ്പാദനത്തിന്റെ 9 ശതമാനം മെക്സിക്കോയിൽ നിന്നായിരുന്നു. 1851 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വൻ സ്വർണ്ണനിക്ഷേപങ്ങൾ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകസ്വര്ണ്ണോല്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നായിരുന്നു.

 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/