പ്രിയപ്പെട്ടവരേ … നിങ്ങള്‍ ആരെങ്കിലും പ്രേതത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഉണ്ടെന്നു പറയണം…
ഉണ്ടാവാനിടയില്ല…അല്ലെ ? എന്നാല്‍ ഒരു സംഭവം കേട്ടോളു…
രണ്ടായിരത്തി അഞ്ചാം ആണ്ടു ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത രാത്രി , സ്ഥലം
ആന്ദ്രപ്രദേശ് ആണ് , ഞാന്‍ എം സീ യെ കോഴ്സ് ഇന്റെ ആറാമത്തെ സെമസ്ടരിലുള്ള അക്കാദമിക് പ്രൊജക്റ്റ്
ചെയ്യാന്‍ സെകുന്ദെരബദില് ഉള്ള കാലം. താമസം മധു ചേട്ടന്റെ കൂടെയാണ്.
മധുച്ചേട്ടന് ആരാണെന്നല്ലേ? പറയാം..
മധുച്ചേട്ടന് എന്റെ രണ്ടായിരാമാണ്ട് മുതലുള്ള ഉത്തമ സ്നേഹിതനാണ് കേട്ടോ. അതായത് ഞാന്‍ ബി എസസി
കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ ഈറോഡില്‍ എത്തിയപ്പോള്‍ മുതല്‍ ഉള്ള ചങ്ങാത്തം. പുള്ളിക്കാരന് അന്ന്
എം സീ യെ ഫൈനല്‍ ഇയര്‍ ആണ് പഠിക്കുന്നത്. അക്കാലത്തെ അനുഭവങ്ങള്‍ വളരെ ഹൃദയ
സ്പര്സിയാണ് അത് ഞാന്‍ വേറൊരു അവസരത്തില്‍ പറയാം കേട്ടോ.
അക്കാലത്ത്( 2006) പൊതുവെ കുട്ടികള്‍ പ്രൊജക്റ്റ് വര്കുകള് ചെയ്യാറില്ല പകരം ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയ് പണം കൊടുത്തു അത് വാങ്ങി സബ്മിറ്റ് ചെയ്യാരാന് പതിവു . ( ഇപ്പോള്‍ എങ്ങനെ
ആണോ ? എനിക്ക് അറിയില്ല ഹി ഹി …) കാരണം കമ്പ്യൂട്ടര്‍ സെന്റര്‍ കാര്‍ പ്രൊജക്റ്റ് പ്രസന്റ് ചെയ്യാന്‍
പറ്റുന്ന വിധം തയ്യാറാക്കി ഒരു സീ ഡീ യില്‍ കൊടുക്കും കാശ് കൊടുത്താല്‍ എന്താ കിട്ടാത്തത്…?? പ്രൊജക്റ്റ്
ചെയ്ത സ്ഥാപനം എന്ന വ്യാജേന അവര്‍ സെര്തിഫികാടുകളും തരപ്പെടുത്തി കൊടുക്കും.. പിന്നെ നമ്മുടെ
കുട്ടുകാര്ക്ക് പരമ സുഖം അല്ലെ.. അവര്‍ ആറുമാസം ചുറ്റികറങ്ങി നടക്കും. ഞാനും അങ്ങനെ ഒക്കെ
തന്നെയാണ് പ്രതീഷിച്ചത്.. അതുകൊണ്ട് ഞാനും അത്തരം അന്വേഷണങ്ങളില്‍ വ്യാപ്രുതനായ് ബാങ്ങളൂര്
ചുറ്റി തിരിയുമ്പോള്‍ മധു ചേട്ടന്റെ കാള്‍ വന്നു ” എടാ നീ ഉടനെ ഹൈദരാബാദില്‍ എത്തണം , നിന്റെ
പ്രൊജക്റ്റ് ഞാന്‍ ശരിയാക്കിയിട്ടുണ്ട്…. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ആണ് .. കാശ് കൊടുക്കേണ്ട
നിനക്കു സ്ട്ടൈപ്പെന്ടു അവര്‍ തരും .. ഇതു ഒരു ലൈവ് പ്രൊജക്റ്റ് ആണ് …” പിന്നെ താമസിച്ചില്ല …
അടുത്ത ബസില്‍ ഞാന്‍ ബാംഗളൂരില്‍ നിന്നും ഹൈദ്രബാധിനു യാത്രായ് … മധുചെട്ടന്റെ കൂടെ ഓഫീസില്‍
പോകും അവിടെ എനിക്ക് ഒരു കമ്പ്യൂട്ടര്‍ ഉണ്ട് അതില്‍ വര്‍ക്ക് ചെയ്യും. മധുച്ചേട്ടന് അവിടെ മൊഡ്യൂള്‍ ലീഡ് ആണ് അതിനാല്‍ എന്റെ വോര്കും നോക്കുന്നത് പുള്ളിക്കാരന് തന്നെ… പറ്റിക്കല്ഒന്നും നടക്കില്ല… തിരികെ മധുചെട്ടന്റെ കൂടെ ..മധുചെട്ടന്റെ വീട്ടില്‍ വരും അവിടെ താമസിക്കും… ഇടക്ക് കോളേജില്‍ വന്നു ഒരു സെമിനാര്‍ എടുത്തു തിരികെ ഹൈദ്രബാധിനു പോകും…
ഞങ്ങള്‍ക്ക് അവിടെ ഒരു ചങ്ങാതിയും കൂടെ ഉണ്ട്.. ” പ്രകാശന് മൊതലാളി ” .. !! മധു ചേട്ടന് വര്‍ക്ക്
ചെയ്ന്ന കമ്പനിയിലാ പുള്ളിക്കാരനും വര്‍ക്ക് ചെയ്യുന്നേ ആള് ബിസിനസ്സ് അനലിസ്ടാ.. നമ്മുടെ
കൊച്ചിക്കാരന്… മലയാളികള്‍ ആയീ ഞങ്ങള്‍ മൂന്ന് പേരെ ആ കമ്പനിയില്‍ ഉണ്ടായിരുന്നുള്ളൂ…
ബാകിയിള്ളവര് ആന്ദ്ര , തമിഴ്നാട് , മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു.
നമ്മുടെ പ്രകാശന് ആള് നല്ല അടിപൊളി പാര്‍ടിയാണ് അതൊകൊണ്ടാണ് ഞാന്‍ പുള്ളിക്കാരനെ
“മൊതലാളീ” എന്ന് വിളിക്കുന്നത്.. അങ്ങേര്‍ക്കു ഒരു കേരള നമ്പര്‍ ഉള്ള ബൈക്ക് ഉണ്ട് അതിലാണ്
കറക്കം…വീകെണ്ടില് ഞാനും മധുചേട്ടനും മൊതലാളീടെ ഫ്ലാറ്റില്‍ പോകും അല്ലേല്‍ മൊതലാളി
ഇങ്ങോട്ടുവരും പിന്നെ കത്ത്തിവയ്യല്ലേ… എന്റെ അമ്മോ… അവസാനം ഞങ്ങള്‍ മൂന്ന് പേരും കൂടെ
എവിടെയേലും കറങ്ങാന്‍ പോകും ..അതാണ് പതിവു…
ഒരു ദിവസം പതിവുപോലെ മൊതലാളി വീട്ടില്‍ വന്നു … ഭയങ്കര ഡിസ്കഷന് ക്രിസ്മസ് ആഘോഷിക്കാന്‍
ബാംഗ്ലൂര്‍ ക്ക് പോയാലോ ? അതാണ് ചര്‍ച്ച വിഷയം.. ബൈകിനു പോകാനാണ് പരിപാടി, ബാംഗ്ലൂര്‍ –
ഹൈദരാബാദ് നല്ലദൂരമുണ്ട്.. കേട്ടപ്പോളേ ഞാന്‍ തലയൂരി.. പക്ഷെ ആസാന്മാര്‍ എന്നെ വെറുതെ വിട്ടില്ല ..
അവര്‍ പറഞ്ഞു എന്നാല്‍ നമുക്കു ശ്രീ ശൈലത്തിനു പോകാം എന്ന് .. അതാകുമ്പോള്‍ അടുത്താ നൂറ്റന്പതു
കിലോമെട്രെ ഉള്ളു എന്ന്… !!! ശ്രീ ശൈലത്ത് കാടും കൃഷ്ണ ഡാമും ഒക്കെ ഉണ്ട് എന്ന് … എനിക്കും ഇന്റെരെസ്റ്റ്
ആയ് അങ്ങനെ ഞങ്ങള്‍ രാത്രി ഒന്നരക്ക് യാത്ര പുറപ്പെട്ടു… നല്ല തണുപ്പുണ്ട്… എല്ലാവര്ക്കും ഓരോ ജാക്കെറ്റ്
ഉണ്ട് അതിനാല്‍ കുറെ ആശ്വാസം ഉണ്ട്.. വരുന്ന വഴിയില്‍ മൂടല്‍ മഞ്ഞും ഉണ്ട്… വോള്‍വോ ബസുകള്‍
ചീറിപ്പാഞ്ഞു പോകുന്നു… കുറെ ഓടി തളര്‍ന്നപ്പോള്‍ രണ്ടു ബൈക്കും സൈഡില്‍ മാറി നിര്‍ത്തി ഓരോ
ചായകുടിക്കാന്‍ തീരുമാനിച്ചു… മൂന്നു ചായ ഓര്‍ഡര്‍ ചെയ്ത ശേഷം ഞാന്‍ റോഡ് സൈഡിലെ മയില്‍
കുറ്റിയില്‍ ഒന്നു സൂക്ഷിച്ചു നോക്കി… !!! അമ്പരപ്പോടെ വായിച്ചു ‘ബാംഗ്ലൂര്‍ നാനൂറ്റി മുപ്പതു കിലോമീറ്റര്‍ !!’
ചായക്കടക്കാരന്റെ കയ്യില്‍ നിന്നും ചായ വാങ്ങികുടിച്ചുകൊണ്ട് ഞാന്‍ മധുചെട്ടനേം മോതലാലിയേം ഒന്നു
നോക്കി… അവര്‍ നിന്നു ചിരിക്കുന്നു… കൂട്ടത്തില്‍ പറഞ്ഞു…. ഡാ ഇതാണ് ബാംഗ്ലൂര്‍ ഹൈദരാബാദ് ഹൈവേ…
നമ്മള് എപ്പോ ഏതാണ്ട് നൂറു കിലോമീറ്റര്‍ ഓടി ക്കഴിഞ്ഞു ഇനി നാനൂറു കിലോമെറെരെ ഉള്ളു എന്ന്….
തണുത്തു വിറച്ചുകൊണ്ട് ഞാന്‍ പറഞ്ഞു “ശ്ശോ.. എന്നാലും…” , നാട്ടിലാരുന്നേല്‍ പള്ളിയില്‍ പോകേണ്ട
ദിവസമാ… ക്രിസ്മസ് അല്ലെ ?.. മനസില്ലാ മനസ്സോടെ യാത്ര തുടര്‍ന്ന് ഏകദേശം നൂറു കിലോമീറ്ററും കൂടെ
ഓടി .. റോഡിന്റെ രണ്ടു സൈഡിലും നല്ല കാടുള്ള ഒരു സ്ഥലം ‘ കുര്‍ണൂല്‍ ‘ എന്നാണ് ആ സ്ഥലത്തിന്റെ
പേരു.. ബൈക്കുകള്‍ സൈഡില്‍ ഒതുക്കി വച്ചു ഞങ്ങള്‍ മൂന്നുപേരും റോഡ് സൈഡില്‍ നിന്നു.. നല്ല ക്ഷീണം
ഉണ്ട്.. . പെട്ടെന്ന് ഒരു രൂപം എന്റെ കണ്ണില്‍പെട്ടു… റോഡരികിലെ കാടിനുള്ളില്‍ നിന്നു അത് ഞങ്ങളുടെ
നേരെ അതിവേഗം അടുത്തുവരുന്നു.. എനിക്ക് ശബ്ദം ഇടറി ഞാന്‍ മധുചെട്ടന്റെ കയ്യില്‍ പിടിച്ചു… മൊതലാളി
എന്റെയും മധുചെട്ടന്റെയും ഒപ്പം ചേര്‍ന്നുനിന്നു.. ആര്‍ക്കും ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥ.. മധുച്ചേട്ടന്
ധൈര്യം കൈവിടാതെ അലറി ആരാടാ… ###@@&&&@*@*@*@… ‘നമ്മള് മലയാളികള്‍ക്ക് പേടിവന്നാല്‍
മലയാളമല്ലേ..നാവിന്തുമ്പത് ആദ്യം വരൂ…’ , ഈ സമയം ആരൂപം ഞങ്ങളുടെ അടുതൂകൂടെ വന്നു
കടന്നുപോയ്… അതെന്താണ് ? ശരിയായ് കാണാന്‍ കഴിഞ്ഞില്ല.. കാരണം ഹൈവെ ആയിട്ടുപോലും ആ
സമയം ആ വഴിഒരു വണ്ടിപോലും വന്നില്ല .. ഞങ്ങള്‍ ഉടനെ തന്നെ അവിടുന്ന് ബൈക്കുകള്‍ എടുത്തു
സ്ഥലം വിട്ടു … കുറെ ദൂരം ഓടിയ ശേഷമാണ് ലൈറ്റും മറ്റും ഉള്ള ഒരു സ്ഥലം കണ്ടത്… അടുത്ത
ചായക്കടയില്‍ വണ്ടി നിര്‍ത്തി മുന്‍പ് കണ്ട ആള്‍രൂപം ഓരോരുത്തരും അവരവരുടേതായ ശൈലിയില്‍
വിവരിച്ചു.. എന്റമ്മോ… കരിമ്പടം ( കമ്പിളി) മടക്കി തലയിലൂടെ ഇട്ട ഒരു ആള്‍രൂപം .. നടപ്പിനു നല്ല സ്പീട്..
കുട്ടികാടുകളെ വകഞ്ഞുനീക്കികൊണ്ട് പാഞ്ഞടുക്കുന്നു.. അതാരാണ് ? ഈ കൊടും കാടു പ്രദേശ്ത്ത് അയാള്‍
ഒറ്റയ്ക്ക് എന്ത് ചെയ്യുന്നു ? അയാള്‍ എന്താണ് ഞങ്ങളെ ആക്രമിക്കതിരുന്നത് ? അയാള്‍ കല്ലനനെങ്കില്
ഞങ്ങളുടെ കയ്യില്‍ ഉള്ളത് ഭീഷണിപ്പെടുത്തിയോ അല്ലാതെയോ വാങ്ങാമായിരുന്നില്ലേ? അയാള്‍ മധുചെട്ടന്റെ
അലരിച്ച കെട്ട് ഓടിപ്പോയതാകുമോ ? അറിയില്ല … ഒരു കാര്യം മാത്രം അറിയാം എല്ലാവരും ആ രൂപത്തെ
കണ്ടു.. … പേടിമൂലം യാത്ര തുടരാന്‍ വയ്യ എന്ന് തോന്നി തുടങ്ങി… അടുത്ത് വല്ല ലോഡ്ജ്ഉം ഉണ്ടോ എന്ന്
നോക്കി നോകി യാത്ര തുടര്‍ന്നു.. ഭയങ്കരമായ മൂടല്‍ മഞ്ഞ യാത്ര യുടെ സ്പീഡ് കുറച്ചു… അവസാനം ഒരു
ഹോട്ടല്‍ കണ്ടു പിടിച്ചു… റേറ്റ് വളരെ കൂടിയ സ്ഥലം ആണ് അവിടെ കയറി റൂം എടുത്താലോ എന്ന്
ആലോചിച്ചു.. പക്ഷെ അപ്പോഴേക്കും കിഴക്ക് വെള്ള കീരിതുടങ്ങിയിരുന്നു… കഴിഞ്ഞ രാത്രിയുടെ ഓര്‍മ്മകള്‍
എല്ലാവരുടയൂം ഉറക്കം കെടുത്തുന്നു… കൂടെ യുള്ളവര്‍ രണ്ടു പേരും ഹിന്ദുക്കള്‍ ആയതിനാല്‍ അവര്‍ വിചാരിച്ചു
ശ്രീ ശൈലത്തിനു പോകാം എന്ന് പറഞ്ഞു എന്നെ പറ്റിച്ചത് ഭഗവാന് ഇഷ്ടപ്പെട്ടില്ലാരിക്കും എന്ന്… കാരണം
ശ്രീ ശൈലത്ത് ശിവന്റെ ഒരു വലിയ അമ്പലം ഉണ്ട്.. അവിടത്തെ ശിവലിംഗം മണ്ണില്‍നിന്നും താനെ
ഉയരന്നു വന്നതാണ് എന്നാണ് സങ്കല്പം. എല്ലാവരും ഭക്തിമാര്‍ഗത്തില്‍ ചിന്തിച്ചു , അവിടെ നിന്നു ( ‘കുര്‍ണൂല്‍’ ) ശ്രീ ശൈലത്ത് എത്തണമെങ്കില്‍ മറ്റൊരു കാടു റോഡിലൂടെ ഇരുനൂറു കിലോമീറ്റര്‍ പോകണം.. ഒറ്റപ്പെട്ട റോഡ് ആണ്.. നക്സലുകളുടെ കേന്ദ്രമാണ് ആവഴി.. എങ്കിലും തലേ ദിവസത്തെ ഓര്‍മ്മകള്‍ അതൊക്കെ മറന്നു ശ്രീ ശൈലത്ത് എത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചു…
അങ്ങനെ ക്രിസ്മസ് ബാംഗ്ലൂരില്‍ ആഘോഷിക്കാന്‍ പോയ ഞങ്ങള്‍ ഭക്തിസാന്ദ്രമായ ശ്രീ ശൈലത്ത്
ഒരുദിവസം കഴിച്ചുകൂട്ടി.. ഞാന്‍ ജീവിതത്തില്‍ ആദ്യമായ് ക്രിസ്റ്മാസിനു ഒരു അമ്പലത്തില്‍ പൊയ്
ദര്‍ശനം നടത്തി യത് അന്നാണ് .. തിരികെ വരും വഴി ഹൈടെരബാദിലെ പാരഡൈസ് ഹോട്ടലില്‍ കയറി
ഒരു ഫ്രൈഡ് റൈസ് ഉം കഴിച്ചു സമാധാനത്തോടെ വീടിലേക്ക് മടങ്ങി…..
തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അമേരിക്ക – ഹൈദരാബാദ് – കൊച്ചി എന്നിങ്ങനെ ടി സി എസിന് വേണ്ടി സീനിര്‍ അനലിസടായും ട്രെയിന്‍ ആയും ജോലി ചെയ്തു നടക്കുമ്പോളും മധുച്ചേട്ടന് ഇടക്ക് വിളിക്കും..
സംഭാഷണത്തില്‍ പലപ്പോഴും ഈ സംഭവങ്ങള്‍ കയറി വരാറുണ്ട്… ചിലപ്പോള്‍ മധുചെട്ടന്റെ കൂടുകാരും
ഇതേക്കുറിച്ച് ചോദിക്കും.. അങ്ങനെ ഇപ്പോഴും ആ സംഭവത്തെ കുറിച്ചു ഞങ്ങള്‍ വചാലരാകാരുണ്ട്..
പ്രകാശന് മൊതലാളി ഇപ്പൊ വിളിക്കാറില്ല ആള് സ്ഥലത്തില്ല അങ്ങ് അമേരിക്കേല …. സതിയതില്‍ അത്
പ്രേതമാണോ ? അതോ മനുഷ്യനാണോ ? മനുഷ്യനാണ് എങ്കില്‍ അയാള്‍ ഞങ്ങളെ ഉപദ്രവിക്കഞ്ഞതെന്തേ…? ഒരു മനുഷ്യന് ഇത്രയും സ്പീഡില്‍ കാടിനിടയിലൂടെ നടക്കാന്‍ പറ്റുമോ? അറിയില്ല ഒന്നും അറിയില്ല.. എല്ലാം മായതന്നെ…