ഹിമാലയ പർവ്വതനിരകളിൽ 6191 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗിരിശിഖരമാണ് ഓം പർവ്വതം.ഇന്ത്യയിലെ ഉത്തർഖണ്ഡ് സംസ്ഥാനത്ത്, പിതോരഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പർവ്വത്ത്തിന്റെ അരികിലൂടെയാണ് സിൻല പാസ് കടന്നുപോകുന്നത്.
ടിബറ്റിലെ കൈലാസപർവ്വതം പോലെതന്നെ ഹൈന്ദവർ പുണ്യസ്ഥാനമായി ഓം പർവ്വതത്തേയും കണക്കാക്കുന്നു. ഈ പർവ്വതത്തിൽ മഞ്ഞു പതിയ്ക്കുന്നത് ഓം(ॐ) എന്ന അക്ഷരത്തിന്റെ ഏകദേശ ആകൃതിയിലായതിനാലാണ് ഇതിനെ ഓം പർവ്വതം എന്ന് വിളിയ്ക്കാൻ കാരണം. ഓം പർവ്വതത്തിന്റെ അരികിലായിത്തന്നെ പാർവതീ തടാകം, ജോങ്ങ്‌ലിംഗ് തടാകം എന്നീ രണ്ട് തടാകങ്ങളും സ്ഥിതി ചെയ്യുന്നു. ഈ പർവ്വതത്തിന് എതിർ വശത്തായി "പാർവ്വതീ മുഹാർ"(പാർവ്വതിയുടെ കിരീടം) എന്നറിയപ്പെടുന്ന മറ്റൊരു പർവ്വതം സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യൻ-ബ്രിട്ടീഷ് സംയുക്ത പർവ്വതാരോഹക സംഘമാണ് ആദ്യമായി ഓം പർവ്വത ശിഖരത്തെ കീഴടക്കിയത്. ഹൈന്ദവർ ഈ പർവ്വതത്തെ പുണ്യസ്ഥാനമായി കണക്കാക്കുന്നതിനാൽ പർവ്വതാരോഹകർ 6000 മീറ്ററിനു മുകളിലേയ്ക്ക് കയറാറില്ല.
കൈലാസ-മാനസസരോവര തീർത്ഥയാത്രയുടെ പാതയിൽ ലിപു ലേ(Lipu Lekh) പാസിനു താഴെ നഭിധാങ്ങിൽ(Nabhidhang) വച്ചുള്ള അവസാനത്തെ താവളത്തിൽ വച്ച് ഓം പർവ്വതം ദൃശ്യമാവുന്നതാണ്. ആദികൈലാസയാത്രികർ പലപ്പോഴും ഓം പർവ്വതത്തിന്റെ ദർശനം ലഭിയ്ക്കാനായി പ്രധാന വഴിയിൽ നിന്നും മാറി സഞ്ചരിയ്ക്കാറുണ്ട്.
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/