അതിപുരാതനമായ സംസ്കാരമാണ് ഈജിപ്തിന്റെത് ബി സി ഇ 3000 ത്തിനടുത് ഉടലെടുത്തതാണ് ഈജിപ്ഷ്യ ൻ വ്യവസ്ഥാപിത ഭരണം .പുരാതന ഈജിപ്ഷ്യൻ സംസ്കാരം മൂവായിരം കൊല്ലം നിലനിന്നു .ഇടക്കാലങ്ങളിൽ ഭരണതകർച്ചയും ക്ഷാമവും എല്ലാം ഈജിപ്തിനെ അലട്ടി .ഒന്നും രണ്ടും ഇടക്കാല കാലഘട്ടങ്ങൾ എന്നീ കടുത്ത അവ്യവസ്ഥകൾ വരെ ഈജിപ്ത് അതിജീവിച്ചു .ബി സി ഇ ആറാം ശതകത്തിലും അഞ്ചാം ശതകത്തിലെയും പേർഷ്യൻ അധിനിവേശത്തെ വരെ പുരാതന ഈജിപ്ത് അതിജീവിച്ചു .അലക്സാൻഡർ ചക്രവർത്തി സ്ഥാപിച്ച ഗ്രെക്കോ ഈജിപ്ഷ്യൻ സ്റ്റേറ്റിലൂടെ ഈജിപ്ത് പേർഷ്യൻ നുകത്തെയും അതിജീവിച്ചു .പക്ഷെ ഗ്രെക്കോ ഈജിപ്ഷ്യൻ ടോളമിക് രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന ക്ളെയോപാട്ര അക്ഷരാർത്ഥത്തിൽ ഈജിപ്ഷ്യൻ സംസ്കാരത്തെ പൊളിച്ചടുക്കുകയാണുണ്ടായത് .
അലക്സാൻഡർ ചക്രവർത്തി തുടക്കമിട്ട ഗ്രെക്കോ -ഈജിപ്ഷ്യൻ ( Greco -Egyptian)ഭരണത്തിലെ അവസാന ഭരണാധികാരിയാണ് ക്ലിയോപാട്ര .ക്ലിയോപാട്ര യുടെ മരണശേഷം ഈജിപ്ത് ഒരു റോമൻ പ്രവശ്യയായി മാറുകയാണുണ്ടായത് .ക്ലെയോപാട്രയുടെ ദുരയും ധൂർത്തും കെടുകാര്യസ്ഥതയും തകർത്തെറിഞ്ഞ പ്രാചീന ഈജിപ്ഷ്യൻ സംസ്കാരം തിരിച്ചുവരാൻ ആകാത്ത രീതിയിൽ അസ്തമിക്കുകയാണ് ഉണ്ടായത് .എല്ലാ സംസ്കാരങ്ങൾക്കും രാജ്യങ്ങളും ജനതകളും ഓർത്തിരിക്കേണ്ടതാണ് ആ ചരിത്രം
.
അതിപുരാതന സംസ്കാരമായ ഈജിപ്തിന് കഴ്‌തിഞ്ഞ 5000 കൊല്ലമായി ഒരു ലിഖിതമായ ചരിത്രം ഉണ്ട് .ബി സി ഇ 3000 തോടടുപ്പിച് ഒരു രാജ്യമായി ഏകീകരിക്കപ്പെട്ട ഈജിപ്ത് പല വ്യത്യസ്ത രാജവംശങ്ങളിലൂടെയും രാജാക്കന്മാരിലൂടെയും കടന്നുപോയിട്ടുണ്ട് . പുരാതന രാജവംശം ,മധ്യ രാജവംശം ,നവീന രാജവംശം എന്നെ മൂന്ന് കരുത്തരായ രാജ വംശങ്ങൾ ഈജിപ്തിനെ സഹസ്രാബ്ദങ്ങളുടെ കാല ദൈർഖ്യത്തിനിടക്ക് ഭരിച്ചിരുന്നു . ബി സി ഇ 500 കാലഘട്ടത്തിൽ പേർഷ്യൻ രാജാക്കന്മാർ ഈജിപ്തിനെ ആക്രമിച്ചു തങ്ങളുടെ സാമന്തരാജ്യമാക്കി .ഈ ഭരണത്തെ തൂത്തെറിഞ്ഞ മാസിഡോണിയൻ ചക്രവർത്തി അലക്സാൻഡറെ ഈജിപ്തുകാർ തങ്ങളുടെതന്നെ ഫറോവയായും ദൈവത്തിന്റെ പ്രതിപുരുഷനായും അംഗീകരിച്ചു .ഗ്രെക്കോ -ഈജിപ്ഷ്യൻ ഭരണ വ്യവസ്ഥയുടെ തുടക്കം അതായിരുന്നു.
.
ബി സി ഇ 323 ൽ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിയയിൽ വച്ച് മരണപ്പെട്ടു .ആന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പത്നി ഗർഭിണിയായിരുന്നു .മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല ..അദ്ദേഹത്തിന്റെ സുഹൃത്തും ,പടനായകനുമായ ടോളമി ( Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ''ഏറ്റവ്വും ശക്തന്'' എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട് .
.
അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു .അലക്സാൻഡറുടെ പുത്രന്(Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭാരണം എന്നായിരുന്നു ധാരണ .ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത് .ധാരണ പ്രകാരം ടോളമി( Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി .കാസാൻഡർ(Cassander ) ഗ്രീക്ക് പ്രവിശ്യകളുടെയും . സെലൂക്കാസ്(Seleucus I Nicator),ആന്റിഗോണസ്(Antigonus I Monophthalmus),ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ.
.
കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല നടന്നത് പ്രതിപുരുഷന്മാർ അവരവരുടെ സാമ്രാജ്യങ്ങൾ സ്ഥാപിച്ചു ശക്തി വർധിപ്പിക്കാൻ തുടങ്ങി . ബി സി ഇ 310 ൽ കാസാൻഡർ അലക്സാൻഡർ ചക്രവർത്തിയുടെ മകനെയും പത്നിയെയും അടുത്ത ബന്ധുക്കളെയും വധിച്ചു .അതോടെ പിന്തുടർച്ചയെപ്പറ്റി ബാബിലോണിയയിൽ ഉണ്ടാക്കിയ കരാർ ലംഖിക്കപ്പെട്ടു .ടോളമി ഉൾപ്പെടെയുള്ളവർ സ്വയം അവരവരുടെ പ്രവിശ്യകളിലെ ചക്രവർത്തിമാരായി പ്രഖ്യാപിച്ചു .ഈജിപ്തിലെ രണ്ടുനൂറ്റണ്ടിലധികം നീണ്ടുനിന്ന ടോളമിക് രാജവംശത്തിനു തുടക്കമായി .രക്ഷകനായ ടോളമി ഒന്നാമൻ (Ptolemy I Soter ) എന്ന പേരിൽ അദ്ദേഹം ചക്രവർത്തിയായി.
.
ഉദാരമതിയും സൈനിക തന്ത്രങ്ങളിൽ നിപുണനും സർവോപരി നല്ലൊരു ഭരണാധികാരിയുമായിരുന്നു ടോളമി .ഈജിപ്തുകാരാണ് അല്ലായിരുന്നിട്ടും ഈജിപ്ഷ്യൻ ജനത ടോളമിയെ അളവറ്റു ബഹുമാനിച്ചു .ടോളമിയും ഈജിപ്ഷ്യൻ ജനതയെയും ആചാരങ്ങളെയും അത്യധികം ബഹുമാനിച്ചിരുന്നു . ഈജിപ്റ്റിന്റെ
പല പുരാതന സുവര്ണകാലങ്ങളിൽ ഒന്നായിരുന്നു ടോളമി ഒന്നാമന്റെ ഭരണകാലം .
.
ടോളമിക് രാജവംശത്തിലെ പന്ത്രണ്ടാം രാജാവായിരുന്ന ടോളമി പന്ത്രണ്ടാമന്റെ (Ptolemy XI )പുത്രിയാണ് ക്ലിയോപാട്ര (Cleopatra VII ) .അമ്മയുടെ കാര്യത്തിൽ ഏകാഭിപ്രായം ഇല്ല .എന്നാലും ക്ലിയോപാട്ര V ട്രൈഫർന (Cleopatra V Tryphaena) എന്ന വാദത്തിനാണ് മുൻതൂക്കം . ബി സി ഇ 51 ൽ ക്ലിയോപാട്ര യുടെ പിതാവ് ടോളമി പന്ത്രണ്ടാമ ൻ അന്തരിച്ചു .അദ്ദേഹത്തിനിടെ പുത്രൻ ടോളമി പതിമൂന്നാമന് പത്തുവയസ്സേ ഉണ്ടായിരുന്നുളൂ .അതിനാൽ സഹോദരൻ പ്രായപൂർത്തിയാകുനനതുവരെ ക്ലിയോപാട്രയും സഹോദരൻ ടോളമി പതിമൂന്നാമ നും ഒരുമിച്ചു ഭരിക്കുന്ന ഒരു വ്യവസ്ഥ നിലവിൽ വന്നു .ഈ അവസ്ഥ ഈജിപ്തിനെ ശിഥിലമാക്കി ശരിയായ ഒരു ഭരണാധികാരിയുടെ ഇല്ലായ്മ രാജ്യത്തെ ക്ഷാമത്തിലേക്കും അവ്യവസ്ഥയിലേക്കും തള്ളിയിട്ടു .ഈ അവസരം മുതലാക്കാൻ അക്കാലത്തെ പ്രബല ശക്തിയായ റോമാ സാമ്രാജ്യം തീരുമാനിച്ചു .റോമിലെ കോൺസുലായ (consul ) ജൂലിയസ് സീസർ തന്നെ ഈജിപ്തിലേക്ക് പടനയിച്ചു.
.
അധികാരമേറ്റത് മുതൽ സഹോദരനെ വധിച്ചു പൂർണമായ അധികാരം നേടുകയായിരുന്നു കളിയോപാട്രയുടെ ലക്‌ഷ്യം .ഈജിപ്തിലെ സൈനികരുടെയിടയിൽ സഹോദരനായ ടോളമി പതിമൂന്നാമനായിരുന്നു കൂടുതൽ സ്വീകാര്യൻ . അതിനാൽ തന്നെ തന്റെ പദ്ധതികൾ നടപ്പിലാക്കുനന്തിന് മുൻപ് കളിയോപാട്ര ക്ക് സിറിയയിലേക്ക് പലായനം ചെയേണ്ടി വന്നു . സീസർ ഈജിപ്ത് ആക്രമിച്ചപ്പോൾ കളിയോപാട്ര റോമൻ പക്ഷത്തു ചേർന്നു.ടോളമി പതിമൂന്നാമൻ സീസറുടെ സൈന്യത്തോട് പൊരുതിയെങ്കിലും പരാജയപ്പെട്ടു .പിൻവാങ്ങുന്നതിനിടയിൽ അദ്ദേഹം നൈൽ നദിയിൽ മുങ്ങി മരിച്ചു . സീസർ ഈജിപ്ത് കീഴടക്കി .സീസറുടെ ആജ്ഞാനുവർത്തിയായ കളിയോപാട്ര ഈജിപ്തിലെ പാവ ഭരണാധികാരിയായി .
.
ഒരു ഭരണാധികാരി എന്ന നിലയിൽ സമ്പൂർണ പരാജയമായിരുന്നു കളിയോപാട്ര .ആഡംബരം കാണിക്കലും ,പൊങ്ങച്ച പ്രകടനങ്ങളുമല്ലതെ ഈജിപ്ഷ്യൻ ജനതെയെ സഹായിക്കാൻ ഒരു നടപടിയും കളിയോപാട്ര സ്വീകരിച്ചില്ല .ജൂലിയസ് സീസർ പടയും കൊണ്ട് റോമിലേക്ക് തിരിച്ചു പോയപ്പോൾ ഈജിപ്ഷ്യൻ രാജ്ഞിയും അദ്ദേഹത്തെ അനുഗമിച്ചു .ഈജിപ്ത് ആർക്കും വേണ്ടാത്ത രാജ്യമായി അധ പതിച്ചു .റോമൻ പടയാളികൾ ഈജിപ്തിന്റെ പറ്റാവുന്നത്ര അവഹേളിച്ചു . ബി സി ഇ 44 ൽ സീസർ വധിക്കപ്പെട്ടു .റോമൻ സെനേറ്റര്മാര് സീസറെ വെറുക്കാനുള്ള ഒരു കാരണം കളിയോപാട്ര റോമൻ വ്യവസ്ഥയിൽ നടത്തിയ കടന്നു കയറ്റങ്ങളായിരുന്നു .ജൂലിയസ് സീസർരുടെ മരണത്തോടെ കളിയോപാട്ര റോമിൽ നിന്നുംപലായനം ചെയ്യ്തു ഈജിപ്തിൽ തിരിച്ചെത്തി .അപ്പോഴേക്കും ഒരു രാജ്യം എന്ന നിലയിൽ ഈജിപ്ത് ശിഥിലമായിരുന്നു .സീസർന് ശേഷം അധികാരത്തിൽ വന്ന മൂവർ സംഘത്തിലെ പ്രബലനും സീസറുടെ അനന്തരാവകാശിയുമായ ഒക്ടേവിയനെ(പിന്നീട് അഗസ്റ്റസ് സീസർ ) സ്ഥാനഭ്രഷ്ടനാക്കാൻ സംഘത്തിലെ മറ്റൊരംഗമായ മാർക് ആന്റണി നടത്തിയ ശ്രമം വിഫലമായി മാർക് ആന്റണി ഈജിപ്തിലേക്ക് ഒളിച്ചോടി .ആന്റണിയിലൂടെ റോം പിടിച്ചടക്കാം എന്ന് മനക്കോട്ട കെട്ടിയ ക്ലിയോപാട്ര ആന്റണിക്ക് അഭയം നൽകി .ഈ ചെയ്തി ഒക്ടോവിയനെ ചൊടിപ്പിച്ചു .ഇരുപതുകളിൽ പ്രായമുണ്ടായിരുന്ന ഒക്ടേവിയൻ കരുത്തുറ്റ ഒരു സേനാനായകനായിരുന്നു .
.
ബി സി ഇ 31 ൽ സൈനിക നീക്കങ്ങളെപ്പറ്റി വലിയ അറിവന്നുമില്ലായിരുന്ന മാർക് ആന്റണിയും കളിയോപാട്രയും റോമിനെതിരെ സൈനിക നീക്കം നടത്തി .ഗ്രീസിലെ ആക്ടിയം എന്ന പ്രദേശത്തു വച്ചുനടന്ന യുദ്ധത്തിൽ ക്ലെയോപായട്രയുടെ സൈന്യം നാമാവശേഷമായി . യുദ്ധം തീരുന്നതിനു മുൻപ് തന്നെ ആന്റണിയും കളിയോപാട്രയും ഈജിപ്തിലേക്ക് തിരിഞ്ഞോടി .
.
ജൂലിയസ് സീസറെയും മാർക് ആന്റണിയെയും പാട്ടിലാക്കിയതുപോലെ ഒക്ടേവിയനെയും പാട്ടിലാക്കാൻ ക്ലെയോപാട്ര ശ്രമിച്ചു .പക്ഷെ ചെറുപ്പക്കാരനായ ഒക്ടേവിയൻ കളിയോപാട്രയുടെ കുതന്ത്രങ്ങളിൽ വീണില്ല .പിന്തിരിഞ്ഞോടി ആന്റണിയെയും ക്ലിയോപാട്രയെയും ഇല്ലായ്മചെയ്യാൻ ഉദ്ദേശിച്ച അദ്ദേഹം ഈജിപ്ത് ആക്രമിച്ചു .അപ്പോഴേക്കും പിടിപ്പുകേടിന്റെ പര്യായമായ ഈജിപ്ഷ്യൻ സൈന്യത്തിന് റോമൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ പോലും ആയില്ല . ഒക്ടേവിയൻ ഒരു ദയയും കാണിക്കില്ല ,എന്ന ഉറപ്പായ ക്ലിയോപാട്ര ബി സി ഇ 30 ൽ സ്വയം ജീവൻ ഒടുക്കി . ഈജിപ്ത് റോമിന്റെ ഒരു പ്രവിശ്യയായി അധപതിച്ചു .ഈജിപ്ത് അതിനു ശേഷം പിന്നീടൊരിക്കലും മനുഷ്യ വംശ നാഗരികതകളുടെ മുൻനിരയിൽ എത്തിയിട്ടില്ല .
.
ക്ലിയോപാട്രയെ പല ചരിത്രകാരന്മാരും കാരണമില്ലാതെ പുകഴ്ത്താറുണ്ട് .വിദേശ ശക്തിയുടെ സഹായത്തോടെ നിയമപരമായ ഭരണാധികാരിയായ സ്വ സഹോദനനെ ഇല്ലായ്മചെയ്ത് അധികാരം നേടിയ വ്യക്തിയാണ് കിളിയോപാട്ര. അവരുടെ പിടിപ്പുകേടും ധൂർത്തും കാരണം ടോളമി ഒന്നാമൻ സ്ഥാപിച്ച ടോളമിക് സാമ്രാജ്യവും ഈജിപ്റ്റുതന്നെയും കടുത്ത അവ്യവസ്ഥയിലൂടെ നാമാവശേഷമായി .ചരിത്രം നിഷ്പക്ഷമായി വിലയിരുത്തിയാൽ ഒരു ഭരണാധികാരി എങ്ങിനെയാവരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ക്ലിയോപാട്ര.
--
ചിത്രങ്ങൾ : ക്ലിയോപാട്ര,ടോളമിക് ഈജിപ്ത് (BCE300-BCE31 ),ടോളമി ഒന്നാമൻ, : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
---
This is an original work .No part of it is shared or copied from any other post or article. –Rishidas.S
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/