പ്രശസ്തമാണ് തുർക്കിയിലെ വാൻ തടാകം. ഒട്ടേറെ നാഗരികതകൾ പടർന്നു പന്തലിച്ചത് ഈ തടാകത്തെ കേന്ദ്രീകരിച്ചായിരുന്നു. ആറു ലക്ഷം വർഷത്തെ ചരിത്രമെങ്കിലും ഈ തടാകത്തിനു പറയാനുണ്ടാകുമെന്നാണു ഗവേഷകർ പറയുന്നത്. ഇത്രയും വർഷങ്ങൾ താണ്ടിയ തടാകത്തിന് ഒളിപ്പിച്ചു വയ്ക്കാനും ഒട്ടേറെ രഹസ്യങ്ങളുണ്ടാകും. വെറുതെ പറയുന്നതല്ല, ഇക്കാര്യത്തിൽ പ്രദേശവാസികൾക്ക് നല്ല ഉറപ്പാണ്. ‘ഉന്നതങ്ങളിലെ കടൽ’ എന്നാണ് അവർ വാൻ തടാകത്തെ വിശേഷിപ്പിക്കുന്നതും.
രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഈ തടാകത്തിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടു
തന്നെ തുർക്കിയിലെ പ്രശസ്തമായ വാൻ യുസുൻസു യിൽ സർവകലാശാലയുടെ നേതൃത്വത്തിൽ
തടാകത്തിന്നടിയിൽ ഗവേഷണവും ശക്തമാക്കി. എന്നാൽ തോറ്റുപിന്മാറിയ പലരും
പറഞ്ഞു തടാകത്തിന്നടിയിൽ ‘രഹസ്യങ്ങൾ’ ഉണ്ടെന്നു പറയുന്നത് വെറുതെയാണെന്നും
അന്വേഷിച്ചു മെനക്കെടേണ്ടെന്നും. പക്ഷേ മികച്ച ഡൈവർമാർക്കൊപ്പം ഗവേഷകർ
നടത്തിയ പരിശോധന ഒടുവിൽ ലക്ഷ്യം കണ്ടു.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന നാഗരികതയുടെ ഭാഗമായ ഒരു കോട്ടയായിരുന്നു അത്. ഒരു കിലോമീറ്ററോളം നീളത്തിൽ ആ കോട്ട വാൻ തടാകത്തിന്നടിയിൽ ഇത്രയും കാലം സുഖസുഷുപ്തിയിലായിരുന്നു. ‘ഇതൊരു അദ്ഭുതമാണ്...’ എന്നാണു കണ്ടെത്തലിനെപ്പറ്റി ഡൈവിങ് സംഘത്തിനു നേതൃത്വം നൽകിയ തഹ്സിൻ സീലാൻ പറഞ്ഞത്. 3000 വർഷത്തെയെങ്കിലും പഴക്കം പ്രതീക്ഷിക്കുന്ന ഈ കോട്ട കെട്ടിയത് ഉറാട്ടു നാഗരികതയുടെ ഭാഗമായിരുന്നവരാണെന്നാണു കരുതുന്നത്. ബിസി ഒൻപതാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയ്ക്ക് ഇരുമ്പുയുഗത്തിൽ നിലനിന്നിരുന്ന പ്രബല നാഗരികതയാണ് ഉറാട്ടു. ‘വാൻ രാജവംശം’ എന്നും എന്നും ഉറാട്ടു നാഗരികതയെ വിളിച്ചിരുന്നു. ഇന്നത്തെ തുർക്കിയും അർമീനിയയും ഇറാനും ചേർന്നതായിരുന്നു ഉറാട്ടു. ഈ നാഗരികതയുടെ വളർച്ചയാകട്ടെ പൂർണമായും വാൻ തടാകത്തെ കേന്ദ്രീകരിച്ചും.
മൊത്തം ഒരു കിലോമീറ്ററോളം നീളത്തിലുള്ള കോട്ടയുടെ ചെറിയ ഭാഗമാണ് ആദ്യം കണ്ണിൽപ്പെട്ടത്. തുടർ പരിശോധനയിലാണ് ചില ഭാഗങ്ങൾ തടാകത്തിന്നടിയിൽ പൂണ്ടു പോയ നിലയിലും കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം വെള്ളത്തിന്നടിയിലായിട്ടും കോട്ടയുടെ ചില ഭാഗങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. ഇരുമ്പുയുഗത്തിലെ കെട്ടിട നിർമാണത്തിലെ ചാതുര്യവും ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്. 10 മുതൽ 13 അടി വരെ ഉയരമുള്ള ചുമരുകൾ ഇപ്പോഴും തടാകത്തിന്നടിയിൽ സുരക്ഷിതമാണ്.
കൂടുതൽ ഗവേഷണത്തിനായി വിദഗ്ധർ എത്താനൊരുങ്ങുകയാണ് വാൻ തടാകത്തിലേക്ക്. ഇതിനായി പ്രാദേശിക സർക്കാരും പണം വകയിരുത്താൻ തയാറായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഒന്നര ചതുരശ്ര മൈൽ ദൂരത്ത് വ്യത്യസ്തങ്ങളായ ചുണ്ണാമ്പുകല്ലുകളുടെ ശേഖരവും ഗവേഷകർ കണ്ടെത്തിയിരുന്നു. പാറയിൽ നിന്നൂറി വരുന്ന തരം ചുണ്ണാമ്പുകല്ലുകളുടെ പലനിറങ്ങളിലെ കുത്തനെയുള്ള ശേഖരം കണ്ട് ‘അണ്ടർവാട്ടർ ഫെയറി ചിമ്മിനി’ എന്ന വിളിപ്പേരും ലഭിച്ചു. 2017 ആദ്യമാകട്ടെ ഗവേഷകർ വാൻ തടാകത്തിന്നടിയിൽ നിന്നു കണ്ടെത്തിയത് ഒരു റഷ്യൻ കപ്പലായിരുന്നു. 1948ൽ മുങ്ങിപ്പോയതാണ് അതെന്നാണു കരുതുന്നത്.http://en.thegreatmiddleeast.com/…/368750-Ancient-castle-di…

#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/