text:-vivek payyoli
place - Bhojeswer Shiva temple
near bhopal, Madya Pradesh..........
AD 9 മുതൽ 14 വരെയുള്ള നൂറ്റാണ്ടുകളിൽ മാൾവ യിലെ ദർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജവംശമായ പരമാരവംശത്തിലെ പ്രസിദ്ധനായ രാജാവായ ഭോജമഹാരാജാവാണ് ഭോജേശ്വർ ക്ഷേത്രം നിർമ്മിച്ചത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രത്രേകത ഇവിടുത്തെ പ്രതിഷ്ഠയാണ്. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. അടി മുതൽ മുടി വരെ 28 അടി ഉയരം ഇതിനുണ്ട്.
സമരാംഗണ സൂത്രധാര അടക്കമുള്ള നിരവധി വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതിയ ആളാണ് ഭോജനെങ്കിലും, ക്ഷേത്ര നിർമ്മാണത്തിനടയ്ക്ക് മേൽക്കൂര പണിയുമ്പോൾ, മേൽക്കൂര കീഴ്പോട്ട് തകർന്നു വീണു. ശിവലിംഗത്തിനു കേടു സംഭവിച്ചു. സാധാരണയായി വിഗ്രഹം ഉടഞ്ഞാലൊ കേടു പറ്റിയാലൊ ആരാധന പാടില്ലെന്ന നിയമം ഭോജേശ്വരിൽ പാലിക്കപ്പെട്ടില്ല.പുതുക്കി പണിയാൻ അസാധ്യമായതിനാൽ പൂജ തുടർന്നു.കാലങ്ങളായി ഒഴിഞ്ഞ മേൽക്കൂരയുമായി ഭോജേശ്വർ ക്ഷേത്രം നിലകൊണ്ടു. മഹാദേവന്റെ മേൽ വർഷങ്ങളായി മഴയും, വെയിലും മാറി മാറി പതിച്ചു .......
മേൽക്കൂര നന്നാക്കാൻ നിരവധി പേർ ശ്രമിച്ചിട്ടും നടക്കാത്ത ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് നടത്തിയത് നമ്മുടെ നാട്ടുകാരനാണ്. കോഴിക്കോടുകാരൻ :- പ്രശസ്തപുരാവസ്തു ഗവേഷകനായ k.k.മുഹമ്മദ്. അതിവിദഗ്ധമായി അദ്ദഹം മേൽക്കൂര സ്ഥാപിക്കുകയും, ഇനിയും കല്ലുകൾ പാകിയാൽ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള ഭാഗത്ത് അതേ നിറത്തിൽ, ഭാരമില്ലാത്ത ഫൈബർ ഗ്ലാസുകൊണ്ട് അതേ കൊത്തുപണി കളോടെ പുനർ നിർമ്മിച്ചു.ഭോജേശ്വറിനു ചുറ്റും മനോഹരമായ ഒരു പൂന്തോട്ടവും ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ നിർമ്മിച്ചു കൊടുത്തു. ജീർണോദ്ധാരണ പ്രവർത്തനങ്ങളിൽ സംതൃപ്തരായ ക്ഷേത്ര ഭാരവാഹികൾ ശിവരാത്രി മഹോത്സവത്തിന് 3 വർഷം തുടർച്ചയായി തന്നെ മുഖ്യാതിഥിയായി ക്ഷണിച്ച വിവരം ആത്മകഥയായ 'ഞാനെന്ന ഭാരതീയൻ' എന്ന കൃതിയിൽ പറയുന്നുണ്ട്..........
അപൂർണ്ണമായ അവസ്ഥയിലാണെങ്കിലും മനോഹരമായ നിർമ്മിതിയാണിത്. ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പാറയിൽ കൊത്തിയ പ്ളാനും, വലിയ കല്ലുകൾ ക്ഷേത്രത്തിനു മുകളിൽ ഉരുട്ടിയെത്തിക്കുന്നതിനാവശ്യമായ റാമ്പുകളും അതേ പോലെയിരിക്കുന്നു. ഇതു പോലെ രണ്ടും നഷ്ടപ്പെടാതെ സൂക്ഷിച്ച ഏക സ്ഥലം ഭാരതത്തിൽ ഭോജേശ്വർ മാത്രമാണ്.ഭീമാകാരമായ പ്രവേശന കവാടമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിലെ ബാൽക്കണി വൻതൂണുകളാലും കമാനങ്ങളാലും താങ്ങപ്പെടുന്നു. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈക്ഷേത്രം പണി പൂർത്തിയായിരുന്നെങ്കിൽപുരാതന ഇന്ത്യൻ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമായി നില നിന്നേനെ .....
.ഭീമൻശിവലിംഗത്തിന്റെ സാന്നിദ്ധ്യത്താൽ കിഴക്കിന്റെ സോമനാഥ് എന്നറിയപ്പെടുന്ന ഭോജേശ്വർ ഇനിയും എത്തിച്ചേരേണ്ട ഇടമായി തന്നെ നിലനിൽക്കും...
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/