A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റപ്പായി (തീറ്റ റപ്പായി)




75 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം..അതും ഒറ്റ ഇരുപ്പില്‍ എന്താ മുട്ടിനോക്കുന്നോ...
അതാണ് മ്മടെ സ്വന്തം റപ്പായേട്ടന്‍..അതേന്ന് മ്മടെ സ്വന്തം തീറ്ററപ്പായി...
പേര് :- റപ്പായി (തീറ്റ റപ്പായി)
ജനനം :- 1939
മരണം :- 2006 ഡിസംബർ 9
പിതാവ് :- പൈനാടൻ കുര്യപ്പന്‍
മാതാവ് :- താണ്ടമ്മ

രാവിലെ 75 ഇഡ്ഢലി, ഉച്ചക്ക് കിട്ടുന്നത്രയും എന്തെങ്കിലും ഭക്ഷണം, വൈകിട്ട് അത്താഴം അതിനിടയിൽ കിട്ടുന്നതെന്തും എന്നിങ്ങനെയായിരുന്നു ഭക്ഷണക്രമം.മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ തകരാറുമൂലമുണ്ടായ അമിതവിശപ്പായിരുന്നു റപ്പായിയുടെ അമിതഭക്ഷണത്തിന്റെ കാരണം..
സാധാരണക്കാർക്ക് അസാദ്ധ്യമായ തരത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയാണ് റപ്പായി. കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്. കിഴക്കും‌പാട്ടുകര പൈനാടൻ കുര്യപ്പന്റേയും താണ്ടമ്മയുടേയും ഏഴുമക്കളിൽ മൂത്തവനായി 1939-ൽ ജനിച്ചു. ഒമ്പതാം ക്ലാസ്സുകൊണ്ട് പഠനം നിർത്തി. പിന്നീട് ഓട്ടുകമ്പനികളിൽ ജോലി നോക്കി. അതിനുശേഷം ഹോട്ടലുകളിൽ ജോലിനോക്കി അവിടെനിന്നു കിട്ടുന്ന ഭക്ഷണം കൊണ്ടായി ജീവിതം.
യൌവനാരംഭത്തിൽ തന്നെ തീറ്റമത്സരങ്ങളിൽ പ്രശസ്തനായി. ഒരു വയറുതന്നെ കഴിയാൻ ബുദ്ധിമുട്ടാണെന്നവകാശപ്പെട്ട് വിവാഹം കഴിച്ചിരുന്നില്ല. 140 കിലോഗ്രാം തൂക്കം, അഞ്ചേമുക്കാലടി ഉയരം, 130 സെന്റിമീറ്റർ ചുറ്റളവുള്ള ശരീരം എന്നിങ്ങനെയായിരുന്നു ശരീരപ്രകൃതി. മാതാവിനോടൊപ്പം കിഴക്കും‌പാട്ടുകരയിലെ തറവാട്ടുവീട്ടിലായിരുന്നു താമസം.
750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട് .ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്.
ക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിച്ചതുമൂലം 2006 നവംബർ അവസാനം മുതൽ ആശുപത്രിയിൽ കിടപ്പിലായിരുന്നു.2006 ഡിസംബർ 9-നു അന്തരിച്ചു...
മക്കവര്‍ക്കും ഒരു പരിഹാസപാത്രമായിരുന്നു അദ്ദേഹം...ആരോടും ഒരു പരിഭവവും ഇല്ലാതെ..തരുന്നതെന്തും കഴിച്ച് ജീവിതം ജീവിച്ചു തിര്‍ത്തു..ഇത് ഒരു അസൂഖം മൂലം ആണ് ഈ വിശപ്പ് അനുഭവപ്പെട്ടിരുന്നത് എന്നാര്‍ക്കും അറിയില്ലായിരുന്നു...
എന്നിരുന്നാലും മ്മള് ത്രീശൂക്കാര്‍ക്ക് ഒരഭിമാനം തന്നെയാ തന്നെയാ റപ്പായേട്ടന്‍...

 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/