അതെ! ഇന്നേക്ക് 235 വർഷം മുൻപാണ് ആ സംഭവം നടന്നത്. 1817 ഫെബ്രുവരി 17 ന്. അന്നൊക്കെ ഡോക്ടർമാർ ഹൃദയമിടിപ്പ് അറിയാൻ ചെവി നേരിട്ട് രോഗിയുടെ നെഞ്ചിൽ ചേര്ത്ത് വെയ്ക്കുകയായിരുന്നു പതിവ്.
റെനെ ലൈനാക് (Rene Laennec) എന്ന ഡോക്ടരുടെ ക്ലിനിക്കിൽ വന്ന ചെറുപ്പക്കാരിയായ ഒരു രോഗിയുടെ ഹൃദയമിടിപ്പ് പരിശോധിക്കാൻ പൊതുവേ നാണം കുണുങ്ങിയായ ഡോക്ടര്ക്ക് ഒരു സങ്കോചം. 🙂
പെട്ടെന്നാണ് അദ്ദേഹത്തിന് ഒരു ആശയം തോന്നിയത്. ഒരു പേപ്പർ ചുരുട്ടി കുഴൽ പോലെയാക്കി ഒരറ്റം രോഗിയുടെ നെഞ്ചിലും മറ്റേ അറ്റം തന്റെ ചെവിയിലും വെച്ചു.. അത്ഭുതം! ഇത് വരെ നേരിട്ട് ചെവി വെച്ച് ലഭിക്കുന്നതിനേക്കാൾ വ്യക്തമായ രൂപത്തിൽ അദ്ദേഹത്തിന് ആ യുവതിയുടെ ഹൃദയമിടിപ്പ് ലഭിച്ചു.
ഓടക്കുഴൽ വായിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഡോക്ടർ പിന്നീട് മരത്തിന്റെ കുഴലുകൾ ഉപയോഗിച്ച് തന്റെ പരീക്ഷണം തുടരുകയും അനന്തരം ഉണ്ടാക്കിയ ഉപകരണത്തിനു സ്റെതാസ്സ്കോപ്പ് എന്ന് പേരിടുകയും ചെയ്തു. "സ്റ്റെതോസ്" എന്നാൽ "നെഞ്ച്", "സ്കോപ്പോസ്" എന്നാൽ "പരിശോധന"
രസകരമായ കാര്യം എന്തെന്നല്ലേ? അന്നത്തെ മെഡിക്കൽ ലോകത്ത് ചെവികൊണ്ട് നേരിട്ട് പരിശോധിക്കാത്തതിന് അദ്ദേഹത്തെ നിശിതമായി വിമർശിച്ച മെഡിക്കൽ വിദഗ്ദർ ഉണ്ടായിരുന്നു.
1851 ലാണ് നാം ഇന്ന് കാണുന്ന രൂപത്തിലുള്ള സ്റ്റെതസ്സ്കോപ്പ് ആർതർ ലിയേർഡ് വികസിപ്പിച്ചത്. എന്തായാലും ഗൂഗിൾ ഡൂഡിൽ ഇന്ന് ഡോ.റെനെയെ സില്മേൽ എടുത്ത് ആദരിച്ചിരിക്കുന്നു. 🙂
# എന്തായാലും ഡോക്ടരുടെ സംഭ്രമവും, നാണത്താൽ തുടുത്ത കവിളും കണ്ട്, പരിശോധനയ്ക്ക് എത്തിയ യുവതിയുടെ നെഞ്ചിടിപ്പ് കൂടിയോ എന്നതിനെക്കുറിച്ച് ചരിത്രകാരന്മാർ നിശബ്ദദ പാലിച്ചിരിക്കുന്നു
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/