വല്ലാതൊരു പേരുതന്നെ അല്ലേ ? താറാവ് ഭൂമിയിൽ ആകാശത്തിൽ വെള്ളത്തിൽ അങ്ങിനെ പലപേരിൽ ഉണ്ടോ? എന്നൊരു ചോദ്യവും ഉയരാം , അത് കൊണ്ട് പേരവിടെനിൽക്കട്ടേ , ചിത്രം കാണൂ, അതൊരു കിഴങ്ങുപോലെ ഉള്ള ഒന്നാണ് അല്ലേ , പേരും ഭൂമി താറാവ് എന്നാണല്ലോ, ആംഗലത്തിൽ ജിയോഡക്ക് എന്ന് തന്നെയാണ് പേര് . മാംസ്യത്തിന്റെ മഹാകലവറയായ ഈ ജീവി നമ്മുടെ കക്ക കല്ലുമ്മക്കായ പോലെ ഉള്ള ഒന്നാണ് .കല്ലിനു മേലെ പറ്റിപ്പിടിച്ചു വളരുന്ന കല്ലുമ്മക്കായയെ മലബാർ പ്രദേശത്തുകാർക്കു പരിചയം ഉണ്ട് .കണ്ണൂർ തലശേരി കോഴിക്കോട് കാരുടെ ഇഷ്ടവിഭവങ്ങൾ പലതും കല്ലുമ്മക്കായ ചേർന്നതാണ് . പക്ഷെ ഭൂതറാവിന് [ geo duck ] കല്ലുമായി ഒരു ബന്ധവും ഇല്ല . ചളിയിൽ ആഴത്തിൽ പൂണ്ടു കിടക്കുയാണ് ചെയ്യുക . അത് കൊണ്ടുതന്നെ വളരെ സുരക്ഷിതമായ ജീവിത പരിസരം ആണ് ഇവയ്ക്കു ഉള്ളത് . കാര്യമായ ശത്രുക്കൾ ഇല്ല ,അപൂർവ്വമായി നീർനായകളും ചിലമൽസ്യങ്ങളും പിടിച്ചുതിന്നുമെന്നതൊഴിച്ചാൽ . കോടിക്കണക്കിനു മുട്ടകൾ ആണ് [ബില്യൺ മുട്ടകൾ ഒരു ജിയോ ഡക്ക് ജീവിതകാലത്തു നിക്ഷേപിക്കും ] നിക്ഷേപിക്കപ്പെടുക . മനുഷ്യനാണ് ഇവരുടെ വംശം പെരുകാതെ സഹായിക്കുന്നത് . കോടിക്കണക്കിനു മുട്ടകൾ എന്ന് പറഞ്ഞല്ലോ , എന്നാലും അതിൽ വലിയൊരു ഭാഗം അതിജീവിക്കയില്ല. അതിജീവിച്ചാൽ പ്രശ്നവും ആണ് അമിതമായ വംശ വർദ്ധന ഗുണകരം ആകില്ലല്ലോ . മാത്രമല്ല ഇവയുടെ ആയുസ്സ് 140/ 160 വരെയൊക്കെയാണ് . തെക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളാണ് ഇവയുടെ ഈറ്റില്ലം .പനോപ്യ ജിനറോസ എന്ന് ശാസ്ത്രീയനാമം . ഇവയുടെ ആവശ്യക്കാർ ആരായിരിക്കും ? സംശയം വേണ്ട അത് ചൈനക്കാർ തന്നെ . തിരിച്ചുകടിക്കുന്നതിനെ വരെ കടിച്ചുതിന്നുന്ന ചൈനക്കാർ തന്നെയാണ് ആവശ്യക്കാരിൽ കൂടുതൽ . ചളിയിൽ ആഴത്തിൽ പതുങ്ങി കിടക്കുന്ന ഭൂതാറാവിനെ പ്രത്യേക കുഴൽ ചളിയിൽ കടത്തിയാണ് പിടിക്കുക . ചൈന കൊറിയ ജപ്പാൻ തുടങ്ങിയ ഇടങ്ങളിലേക്ക് സംസ്‌ക്കരിച്ചു കയറ്റി അയക്കുന്നു , അവരതു ഉഗ്രൻ സാപ്പാടായി ആഘോഷിക്കുന്നു , വില താരതമ്യേന കൂടുതലാണ് . വലിയ നീളവുമുള്ള തോടിനു പുറത്തുനീണ്ടു കിടക്കുന്ന കഴുത്തു പോലെയുള്ള ഭാഗം ആണ് ഭക്ഷണത്തിനു യോഗ്യമായത് ...
ഭൂതാറാവ്