സർവ ജ്ഞാനത്തിന്റെയും ഉറവിടം ആയ, സർവ ജ്ഞാനത്തിന്റെയും അവസാനവും ആയ വേദങ്ങൾ എന്തു കൊണ്ടാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമാകുന്നത്?
ഇന്ന് കാണുന്ന സകല വേദ വ്യാഖ്യാനങ്ങളും 80% തെറ്റായിട്ടാണ് കാണപ്പെടുന്നത് എന്നതിൽ ഒരു സംശയവും ഇല്ല. മിക്കവാറും വേദ തത്വങ്ങളുടെ വ്യാഖ്യാനങ്ങൾ എല്ലാം വാക്കിൽ നിന്നും വാക്കിലേക്കുള്ള തർജമകൾ ആയിട്ടാണ് കാണപ്പെടുന്നത്.
സംസ്‌കൃത ഭാഷയിൽ വളരെ പണ്ഡിതൻ ആയ ഒരാൾക്ക് വേദം വ്യാഖ്യാനിക്കാൻ കഴിയും എന്നു ചിന്തിക്കുന്നത് തന്നെ തെറ്റാണ്.
വേദങ്ങളെ വ്യാഖ്യാനിക്കാൻ തീർത്തും മികച്ച ശാസ്ത്രീയ ബോധം ഉള്ള മനസുണ്ടായിരിക്കണം. ശാസ്ത്രീയ കാര്യങ്ങൾ ശാസ്ത്ര ബോധം ഇല്ലാതെ വിവരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങളിലേക്ക് എത്തിക്കും.
ഉദാഹരണമായി Physics ന്റെ അടിസ്ഥാന ബോധം പോലും ഇല്ലാത്ത ഒരു ഇംഗ്ലീഷ് പ്രൊഫസർ Quantum Physics സംബന്ധിച്ച ഒരു article മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ എന്താണോ സംഭവിക്കുക, അതു തന്നെ ആണ് സംസ്‌കൃത ഭാഷ പണ്ഡിതന്മാർ വേദങ്ങളെ വ്യാഖ്യാനിച്ചപ്പോഴും സംഭവിച്ചത്. അവരവരുടെ കാഴ്ച്ചപ്പാടുകൾ അവരുടെ ഭാവനയിൽ വിവരിച്ചു. ഒരുപാട് പേർക്ക് അതു വിശ്വസിക്കേണ്ടിയും വന്നു എന്നത് വേറെ കാര്യം.
കൃത്യമായ വേദ വ്യാഖ്യാനം ലഭിക്കാൻ അതാതു വിഷയങ്ങളിലെ experts തന്നെ വേണം സംസ്കൃതം പഠിച്ചു വിശകലനം നടത്തി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വേദങ്ങളിൽ നിന്നു വിവരിച്ചു തരേണ്ടത്.
Physics പഠിച്ചവർ വേദത്തിൽ physics കാണട്ടെ. Maths പഠിച്ചവർ maths.. അങ്ങനെ ഓരോ വിഷയത്തിലും ഉള്ളവർ അവർക്ക് വേണ്ടത് നോക്കട്ടെ.
ഒരുപാട് ജർമൻ Physicsist and Scientists വേദത്തിൽ നിന്നും lift ചെയ്ത വിവരങ്ങൾ നമ്മുടെ മുൻപിൽ ലഭ്യമാണല്ലോ.
വേദങ്ങൾ ഒരു മതത്തിനും അവകാശപ്പെട്ടതല്ല. വേദങ്ങൾ വിവിധ കാലങ്ങളിൽ വിവിധ ആളുകൾ കണ്ടെത്തിയ spiritual laws ആണ്. അവരുടെ കണ്ടെത്തലുകൾക്കു മുൻപേയും അതു ഇവിടെ തന്നെ ഉണ്ടായിരുന്നു.
സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ - Law of Gravity കണ്ടു പിടിക്കുന്നതിനു മുൻപേ എങ്ങനെ ആണോ അത് ഇവിടെ ഉണ്ടായിരുന്നത്, അതു പോലെ തന്നെ ലോകത്തെ എല്ലാവരും മറന്നാലും അതു ഇവിടെ തന്നെ നില നിൽക്കുകയും ചെയ്യും - എന്ന പോലെ ഈ spiritual laws മാനവരാശിക്ക് ഒന്നാകെ വേണ്ടി എല്ലാ കാലത്തും ഇവിടെ നില നിൽക്കുന്നു.
ഇത്തരം laws വ്യാഖ്യാനം ചെയ്യാൻ സാധാരണ ഭാഷ പണ്ഡിതരെ ഉപയോഗപ്പെടുത്തുന്നത് ഗുണം ചെയ്യുകയില്ല. ഗുണത്തിലേറെ ദോഷം ആയിരിക്കും ചെയ്യുക.
ഇതു വേദങ്ങൾക്ക് മാത്രം ബാധകമായ വിഷയമല്ല. മത ഗ്രന്ഥങ്ങളും ഇതു പോലെ ആണ്. സാഹിത്യത്തിലൂടെ മാത്രം വ്യാഖ്യാനിച്ചു ശാസ്ത്രീയത ഇല്ലാതാക്കി, മറ്റുള്ളവർക്ക് പരിഹസിക്കാൻ വേണ്ടി മാത്രം ഉള്ള ഒന്നാക്കി മതങ്ങളെ തീർത്തു.
ശാസ്ത്ര ബോധത്തോടെ മതങ്ങളെ നോക്കുന്നവർക്ക് വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിയും എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ് എന്നും, എല്ലാ മതങ്ങളും പറയുന്നത് ഒരേ കാര്യം തന്നെ ചെയ്യാൻ ആണ് എന്നെല്ലാം.
ശാസ്ത്രം അറിയുന്ന യുക്തിവാദികൾ ഈ സത്യം ആണ് മനസിലാക്കേണ്ടത്. അല്ലാതെ ദൈവ വിശ്വാസങ്ങളെ കളിയാക്കുന്നതല്ല യുക്തിവാദം. ദൈവം ഉണ്ടോ ഇല്ലയോ എന്ന് വിലയിരുത്തൽ അല്ല യുക്തിവാദി ചെയ്യേണ്ടത്.
എത്രയോ വർഷങ്ങൾക്ക് മുൻപേ ഇത്രയും നല്ല വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന, ഇന്നത്തെ ബുദ്ധിജീവികളെക്കാൾ ഒരുപാട് ബുദ്ധി കൂടിയ ഒരു ജനത ഇവിടെ ഉണ്ടായിരുന്നു സത്യം മനസിലാക്കികൊണ്ടിരിക്കുക ആണ് നമ്മൾ. എല്ലാ വിധ ചിന്താഗതികളും, എല്ലാ വിധ നന്മയും, എല്ലാ വിധ തിന്മയും ഉള്ളവർ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നു ഭൂമിയിൽ
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/