കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മാർഗമാണ് കൊതുകുതിരി. ജമന്തിപ്പൂക്കളിൽ നിന്നും വേർതിരിച്ചെടുത്ത പൈറത്രം എന്ന രാസവസ്തു ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നു. അലെത്രിൻ, പി.ബി.ഒ എന്നിങ്ങനെ വേറേയും രാസവസ്തുക്കൾ ഇതിൽ ഉപയോഗിക്കുന്നുണ്ട്. 1890 കളിൽ ജപ്പാൻകാരനായ എക്രിയോ യുയമാ ആണ് കൊതുകുതിരി കണ്ടെത്തിയത്.
കൊതുകുകളെ തുരത്തുമെങ്കിലും വലിയ അപകടകാരിയാണ് കൊതുകുതിരി. ഒരു കൊതുകുതിരി ഏകദേശം 135 സിഗരറ്റ് പുറത്തുവിടുന്നത്ര പുക ഉണ്ടാക്കുമത്രെ. മാത്രമല്ല 51 സിഗരറ്റുകളിൽ നിന്നും പുറത്തുവരുന്നത്ര ഫോർമാൽഡിഹൈഡും ഒരൊറ്റ കൊതുകുതിരി പുറത്തു വിടുന്നുണ്ട്. പുക ഉപയോഗിച്ചാണ് ഇവ കൊതുകുകളെ തുരത്തുന്നതെങ്കിൽ ദ്രാവകരൂപത്തിലുള്ളവ കൊതുകിന് മനുഷ്യന്റെ മണം കിട്ടുന്നത് തടയും.
കൊതുകുകൾ മൂളിപ്പറക്കുന്നത് അവരുടെ ചിറകടി ശബ്ദമാണ്. ആൺ കൊതുകുകൾക്ക് പെൺകൊതുകുകളെ തിരിച്ചറിയാനും വേണ്ടിയാണ്. സെക്കന്റിൽ ഏകദേശം 500 തവണയാണ് ചിറകടിക്കുന്നത്. ഒട്ടുമിക്ക വൈറസ് രോഗാണുക്കളേയും പരത്തുന്ന കൊതുകിന് AIDS വൈറസിനെ പരത്തുവാൻ കഴിയില്ല. കൊതുകിന്റെ ശരീരത്തിലെത്തുന്ന AIDS വൈറസിനെ അവയുടെ ദഹന വ്യവസ്ഥ ചിതറിച്ചു കളയുന്നതു കൊണ്ടാണ്...!!!
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/