രാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പേ അവന്‍ അച്ചനെ വിളിച്ചുണര്‍ത്തി..അയാള്‍ പതുക്കെ കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി..സ്നേഹത്തോടെ ആ മകന്‍ അച്ചനെ പിടിച്ച് എഴുന്നേല്‍പിച്ചിരുത്തി..മരുമകള്‍ മെശപുറത്തെ വിളക്കിനു തീ കൊളുത്തി..ഒന്നും മിണ്ടാനാവിതെ അയാള്‍ മകനെ ദയനീയമായി നോക്കി...ചുറ്റും എല്ലാവരും ഉണ്ട്...അച്ചനെ ചേര്‍ത്തുപിടിച്ച് ആ മകന്‍ നരയാര്‍ന്ന തലയില്‍ കൈകള്‍ ഒാടിച്ചു..താഴെ ഇരിക്കുന്ന എണ്ണ പാത്രത്തില്‍ നിന്നും കുറച്ചതികം എണ്ണ അച്ചന്റെ നരയാര്‍ന്ന തലയില്‍ അവന്‍ മ്രിദുവായി തേച്ചു പിടിപ്പിച്ചു..ചുക്കിചുളുങിയ ആ കവിളിലൂടെ കണ്ണുനീര്‍ താഴെക്കൊഴുകി..കാരണം താന്‍ മരണത്തോടത്തിരിക്കുന്നു..സ്വന്തം മകന്‍ തന്നെ ആ കര്‍മ്മം ഭംഗിയായി നിര്‍വഹിക്കുന്നു..ഇനി ഏതാനും ദിവസം മാത്രം..ഈ ഭൂമിയില്‍ നിന്നും യാത്രയാവാന്‍..താന്‍ കഷ്ടപ്പെട്ടു വളര്‍ത്തിയ...സ്നേഹം മാത്രം കൊടുത്ത് വളര്‍ത്തിയ സ്വന്തം മകനില്‍ നിന്ന്...താന്‍ ചെയ്ത പാപം..അത് ഇതു തന്നെ ആയിരുന്നല്ലോ..തന്റെ അച്ചനോടും അമ്മയോടും...
ഇത് ഒരു കഥയല്ല...ഒരു ഗ്രാമത്തിന്റെ..അതില്‍ പ്രായമായ അച്ഛനമ്മമാരുടെ കണ്ണീരാണ്..പേടിയാണ്..വിലാപമാണ്..
അധികം ദൂരമൊന്നുമില്ല കേരളത്തില്‍ നിന്നും ആ നാട്ടിലേക്ക്...ആ നാട്ടിലാണ് "തലൈക്കൂത്തൽ"...പ്രായമായവര്‍ ഇന്നും അവിടെ പേടിയോടെ കേള്‍ക്കുന്ന അല്ലങ്കില്‍ പ്രതിക്ഷിക്കുന്ന ആ വാക്ക്..
തലൈക്കൂത്തൽ
വിരുദുനഗർ ജില്ലയിലെ റെഡിയാർപട്ടി, ലക്ഷ്മിപുരം, മണ്ഡപശാല, മധുര ജില്ലയിലെ ഉശിലംപട്ടി, തേനിയിലെ ആണ്ടിപ്പട്ടി തുടങ്ങിയ ഗ്രാമങ്ങളിൽ അതീവ രഹസ്യവും ദുരൂഹവുമായി തലൈക്കൂത്തൽ ഇന്നും തുടരുന്നു.
വൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത് ഭൂരിഭാഗവും അവരുടെ മക്കൾ തന്നെയാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ആചാരത്തിന്റെ ഭാഗമായാണ് കാണുന്നത്. പണ്ടുകാലങ്ങളിൽ പരമ്പരാഗത രീതികളിലൂടെയായിരുന്നു കൊല ചെയ്തിരുന്നതെങ്കിലും ഇപ്പോൾ മാരകവിഷവും ഉറക്കഗുളികയും നൽകി കൊലപ്പെടുത്തുന്നു. മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേർത്തു പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്. എന്നാൽ ഇന്നിത് വളരെ രഹസ്യമായി നടപ്പാക്കപ്പെടുന്നു.
മക്കൾക്ക് പ്രായമായ മാതാപിതാക്കളെ സംബന്ധിച്ചുള്ള ഉത്കണ്ഠ, വൃദ്ധരുടെ ശാരീരിക മാനസിക ദുർബലത, സാമ്പത്തിക സ്ഥിരതയില്ലായ്മ എന്നിവയൊക്കെ ഈ ചടങ്ങ് നടത്താൻ കാരണങ്ങളാണ്. എന്നാൽ പിതാവിന്റെ സർക്കാർ ജോലി നേടുന്നതിനു വേണ്ടിപ്പോലും ഇതിനെയും ദുരുപയോഗം ചെയ്യുന്നുണ്ട്
ജോലി ചെയ്യാൻ ആരോഗ്യമില്ലാത്തതും മാറാരോഗബാധിതരുമായ മാതാപിതാക്കളെ ഇപ്രകാരം വധിക്കുന്നത് പുണ്യമായി ഇന്നാട്ടുകാർ കരുതുന്നു. ചടങ്ങ് നടപ്പാക്കുന്ന ദിവസം വൃദ്ധരെ പുലർകാലെ കട്ടിലിൽനിന്ന് എഴുന്നേൽപ്പിച്ചിരുത്തി ഉടലാസകലം നല്ലെണ്ണ ഒഴിക്കും. ഇങ്ങനെ മണിക്കൂറുകളോളം തലയിലൂടെ എണ്ണ ഒഴിച്ചുകഴിയുമ്പോഴേക്കും ഇര മൃതപ്രായനാകുന്നു. പിന്നീട് തലയിലൂടെ തണുത്ത ജലം ഒഴിക്കുന്നു. തുടർന്ന് നാടൻ വേദനസംഹാരികൾ ചേർത്ത് തയാറാക്കിയ കരിക്കിൻവെള്ളം വായിൽ ഒഴിക്കും. ഇതോടെ അവരുടെ വൃക്കകളുടെ പ്രവർത്തനം തന്നെ താറുമാറാകുന്നു. അടുത്ത 2 ദിവസത്തിനുള്ളിൽ ഇര പനിയോ ന്യുമോണിയയൊ പിടിപെട്ട് മരണമടയുന്നു.തുടർന്നുള്ള 41 ദിവസം വീടിനടുത്തുള്ള ചായ്പിൽ ഒരു മൺവിളക്ക് കെടാതെ കത്തിച്ചു വെയ്ക്കുന്നു.ശരീരതാപനില പെട്ടെന്ന് താഴ്ന്ന് ചിലപ്പോൾ ഹൃദയാഘാതം മൂലവും മരണം സംഭവിക്കുന്നു.
ഈ വൃദ്ധഹത്യക്ക് 26 വ്യത്യസ്തമായ രീതികളാണ് ഇവർ അവലംബിക്കുന്നത്. വെള്ളത്തിൽ മണ്ണു കലക്കി കുടിപ്പിക്കുക, മൂക്കടച്ച് പാൽ കുടിപ്പിക്കുക തുടങ്ങിയ രീതികളും ചെയ്യുന്നു. മൂക്കിലേക്ക് പശുവിൻപാൽ നിർബന്ധപൂർവം ഒഴിച്ച് ശ്വാസതടസം സൃഷ്ടിക്കുന്ന രീതിയും ഇവർ പിന്തുടരുന്നു. ചിലപ്പോൾ വിഷം ചേർത്തും പാനിയം നൽകി വരുന്നു.
പല ഗ്രാമങ്ങളിലും പണം വാങ്ങി തലൈക്കൂത്തൽ നടത്താൻ പ്രത്യേകം ആളുകൾ ഉണ്ട്.തലൈക്കൂത്തല്‍ എന്ന ആചാരം നടത്തുന്നതിനായി ഇടനിലക്കാരുടെ ശൃംഖലയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 300 രൂപ മുതല്‍ 3,000 രൂപവരെ കൈപ്പറ്റി വിഷം കുത്തിവയ്ക്കുകയാണ് ഇത്തരക്കാര്‍ ചെയ്യാറുള്ളത്. ഗ്രാമങ്ങളിലെ മുറിവൈദ്യന്‍മാര്‍ പണം കൈപ്പറ്റി വിഷം കുത്തിവയ്ക്കുന്ന രീതിയും വ്യാപകമാണ്.
സാമുഹ്യ,പ്രവര്‍ത്തക കസ്തൂരിയുടെ വാക്കുകള്‍
‘‘എന്റെ അമ്മൂമ്മ, അമ്മയുടെ അകന്ന ബന്ധു, അച്ഛന്റെ ചേച്ചി, ഇവർക്കെല്ലാം തലൈക്കൂത്തൽ കൊടുത്തതാണ്. അച്ഛന്റെ ചേച്ചിയുടെ തലൈക്കൂത്തൽ കഴിഞ്ഞിട്ട് ആറു മാസമേ ആയുള്ളൂ. കാൽവെള്ളയിൽ വിഷം കുത്തിവച്ചാണു കൊന്നത്. രക്ഷിക്കാനെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഈ ഗ്രാമത്തിൽ കണ്ടുമുട്ടുന്നവർക്കെല്ലാം തലൈക്കൂത്തൽ കഥകൾ പറയാനുണ്ടാകുമെന്നതാണു സത്യം. പക്ഷേ, ആരുടെ നാവിൽനിന്നും ഒന്നും വീണുകിട്ടില്ല’’–കസ്തൂരി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.
ഇതു വായിക്കുബോഴും ആ ഗ്രാമത്തില്‍ ഒരു വിളക്കു തെളിഞീട്ടുണ്ടാവാം..ഒരു മണ്‍ വിളക്ക്...
കടപ്പാട് -wiki.google
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/