ലോകത്തിലെ
ഏറ്റവും മാരകമായ വിഷം ഉള്ള പാമ്പ് ആണ് ഇൻലാൻഡ് തായ്പാൻ . Oxyuranus
microlepidotus എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ വിഷപ്പാമ്പ് ,
വെസ്റ്റേൺ തായ്പാൻ , സ്മാൾ-സ്കേൽഡ സ്നേക്ക് , ഫിയെർസ് സ്നേക്ക് എന്നീ
പേരുകളിലും അറിയപ്പെടുന്നു.തായ്പാൻ (Oxyuranus) ജനുസ്സിൽ ഉൾപ്പെടുന്ന ഈ
പാമ്പ് , മധ്യ-പൂർവ്വ ആസ്ത്രേലിയയിലെ ഊഷര പ്രദേശങ്ങളിൽ ആണ്
കാണപ്പെടുന്നത്. ആസ്ത്രേലിയയിലെ ഗോത്രവർഗ്ഗക്കാർ ഇതിനെ ഡാൻഡാറബില്ല
(Dandarabilla) എന്നാണ് വിളിക്കുന്നത്. ഈ പാമ്പിനെ കുറിച്ച് ആദ്യമായി പഠനം
നടത്തിയത് 1879 ൽ ഫ്രെഡറിക്ക് മക്കൊയ്
ആയിരുന്നു. 1882 ൽ വില്യം ജോൺ മക്ലെയും ഈ പാമ്പിനെ പറ്റി
പരാമർശിച്ചിരുന്നു. പിന്നീട് ഇവയെ ശാസ്ത്രലോകം കാണുന്നത് 1972ൽ
മാത്രമായിരുന്നു.
വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ്
ഇവയുടെ വിഷം കടൽപാമ്പുകളെക്കാൾ മാരകമാണ് എന്ന് കണ്ടെത്തിയത്. മനുഷ്യന്റെ
ഹൃദയഭിത്തികളിൽ ഏറ്റവും മാരകമായ ആഘാതം ഏൽപ്പിക്കുവാൻ ഇവയുടെ വിഷത്തിനു
കഴിയും. മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവ സസ്തനികളെയാണ് വേട്ടയാടുന്നത്.
ഉഷ്ണരക്തം ഉള്ള ജീവികളെ വേഗത്തിൽ കൊല്ലാൻ ഇവയുടെ വിഷത്തിനു
കഴിയുന്നു.ഇവയുടെ ഒരു കടിയിൽ തന്നെ 100 പൂർണ്ണവളർച്ച എത്തിയ മനുഷ്യരെ
കൊല്ലാൻ ഉള്ള വിഷം ഉണ്ട്.ഉടനെ ചികിത്സ കിട്ടിയില്ലെങ്കിൽ 30-45
മിനുട്ടുകൾക്ക് ഉള്ളിൽതന്നെ രോഗി മരിക്കുന്നു.
ഇവയുടെ വിഷത്തിനു ഇത്രയും മാരകമായ കാഠിന്യം ഉണ്ട് എങ്കിലും ഇവ വളരെ ഒറ്റപ്പെട്ട ആവാസ സ്ഥലങ്ങളിൽ ആണ് കാണപ്പെടുന്നത്, ഇവയ്ക്ക് മനുഷ്യരുമായി സമ്പർക്കം തീരെ ഇല്ലാത്തതിനാൽ ഇവയെ മനുഷ്യർക്ക് ഏറ്റവും അപകടകരം ആയ പാമ്പുകളിൽ ഒന്നായി കണക്കാക്കുന്നില്ല.
ഇവയുടെ വിഷത്തിനു ഇത്രയും മാരകമായ കാഠിന്യം ഉണ്ട് എങ്കിലും ഇവ വളരെ ഒറ്റപ്പെട്ട ആവാസ സ്ഥലങ്ങളിൽ ആണ് കാണപ്പെടുന്നത്, ഇവയ്ക്ക് മനുഷ്യരുമായി സമ്പർക്കം തീരെ ഇല്ലാത്തതിനാൽ ഇവയെ മനുഷ്യർക്ക് ഏറ്റവും അപകടകരം ആയ പാമ്പുകളിൽ ഒന്നായി കണക്കാക്കുന്നില്ല.
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/