ആനവംശത്തിന് ഇപ്പോൾ മൂന്ന്
സബ് സ്പീഷീസുകൾ ഉണ്ട് എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത് .ഏഷ്യൻ ആനകളും (
Elephas maximus) ആഫ്രിക്കൻ ബുഷ് ആനകളും(Loxodonta africana )ആഫ്രിക്കൻ
ഫോറെസ്റ് ആനകളും,(Loxodonta cyclotis ) .പക്ഷെ ഏഷ്യയിലെ ബോർണിയോ ദ്വീപിലെ
കുള്ളൻ ആനകളും .കോങ്കോയിലെ വലിപ്പം കുറഞ്ഞ ആഫ്രിക്കൻ ആനകളും .വ്യത്യസ്ത സബ്
സ്പീഷീസുകസ്‌ളാണെന്ന വാദവും നിലനിൽക്കുന്നുണ്ട് .പക്ഷെ മറ്റു പല ആന
വർഗ്ഗങ്ങളും നൂറ്റാണ്ടുകൾ മുൻപേ വരെ ഭൂമിയിൽ വിഹരിച്ചിരുന്നു .അവയിൽ ഒന്നാണ് സി ഇ 100 നടുപ്പിച്ചു വംശനാശം സംഭവിച് അപ്രത്യക്ഷമായ സിറിയൻ ആന.
.
ഏഷ്യൻ ആനകളുടെ ഒരു സുബ്സ്പീഷീസ് ആയിരുന്നു സിറിയൻ ആന .ഇറാനിലെ ചതുപ്പുനിലങ്ങൾ മുതൽ സിറിയയിലെയും തുർക്കിയിലെയും സമതലങ്ങളിൽ വരെ ഈ ആന വംശം ഒരിക്കൽ വിഹരിച്ചിരുന്നു .പക്ഷെ ഇന്ത്യയിലെപോലെ ആനകളെ മെരുക്കിയെടുക്കാനോ നിലനിർത്താനോ ഈ പ്രദേഷങ്ങളിലെ രാജാക്കൻ മാർ ശ്രമിച്ചില്ല .ഈ വലിയ മൃഗത്തെ കൊന്നൊടുക്കുന്നതായിരുന്നു അവരുടെ നയം .
.
ഹാന്നിബാളിന്റെ ആനയായിരുന്ന സാറസ് ആയിരുന്നു പ്രശസ്തനായ ഒരു സിറിയൻ ആന .സിറിയയിൽ നിന്നും പിടിച്ചതിനാലാണ് ഹാന്നിബാൽ തന്റെ ആനക്ക് സാറസ് എന്ന പേര് നൽകിയത് .ഈ ആനപ്പുറത്തായിരുന്നു ഹാന്നിബാലിന്റെ സഞ്ചാരവും യുദ്ധവും .പതിനൊന്നടിയിലേറെ ഉയരമുള്ള ഒറ്റക്കൊമ്പനായ ഒരു ഭീമാകാരൻ ആയിരുന്നു സാറസ് .അക്കാലത്തു തന്നെ സിറിയൻ ആനകൾ എന്നതിൽ കുറവായിരുന്നിരിക്കാനാണ് സാധ്യത .ഹാന്നിബാളിന്റെ സൈന്യത്തിലെ മറ്റാനകളെല്ലാം തന്നെ വംശമറ്റുപോയ ആഫ്രിക്കൻ ആന സബ്‌സ്പീഷിസ് ആയ അറ്റ്ലസ് ആനകൾ ആയിരുന്നു .
.
സിറിയൻ ആനകളെ കൊമ്പിനുവേണ്ടിയും വിനോദത്തിനുവേണ്ടിയും നിഷ്കരുണം കോല ചെയ്തുകൊണ്ടിരുന്നു .ഒരിക്കൽ ആയിരക്കണക്കിനുണ്ടായിരുന്ന ഇവ സി ഇ 100 ഓടെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി
.
--
.
ചിത്രങ്ങൾ : സിറിയൻ ആനയുടെ ഫോസിൽ , സിംഹങ്ങളെ നേരിടുന്ന സിറിയൻ ആന റോമൻ ചുവർ ചിത്രം .,സിറിയൻ ആനയുടെ വിതരണം : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
.
REF
.
1.http://atozanimals.net/syrian-elephant/
.
2.http://nabataea.net/elephants.html
.
3.https://en.wikipedia.org/wiki/Syrian_elephant
--
This is an original work-Rishidas S