A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

1) STRING THEORY 2) പ്രപഞ്ചത്തിന്റെ ഉല്പത്തിയും RELIGION ഉം 3) ഓം 4) ശ്രീ യന്ത്രം





ഇത് കുറച്ചു നീളം ഉള്ള POST ആണ്.താഴെ ഉള്ള വിഷയങ്ങളെ കുറിച്ചാണ് ഞാൻ പറയുന്നത്.
1) STRING THEORY
2) പ്രപഞ്ചത്തിന്റെ ഉല്പത്തിയും RELIGION ഉം
3) ഓം
4) ശ്രീ യന്ത്രം
എനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതിയെന്നെ ഉള്ളു.മലയാളം ടൈപ്പ് ചെയ്തു വശം ഇല്ല .ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ കമന്റ്‌ ചെയുക.
1)STRING THEORY
സ്റ്റീഫൻ ഹോകിങ്ങിന്റെ പുസ്തകമായ 'ഗ്രാൻഡ് ഡിസൈൻ' ല്‍ പറഞ്ഞു പ്രപഞ്ചത്തിന്റെ സൃഷ്ടിയിൽ ദൈവത്തിന് ഒരു പങ്കുമില്ല എന്ന്‍. Big Bang Theory ഉം Science ഉം എല്ലാം അതു തന്നെ ആണ് പറയുന്നത്. Physics എടുക്കുക ആണെങ്കില്‍ അതില്‍ തന്നെ അനേകം സിദ്ധാന്തങ്ങൾ(QUANTUM THEORY/RELATIVITY THEORY/ELECTROMAGNETIC THEORY/THERMODYNAMIC THEORY...) ഉണ്ടെന്ന് നമുക്കറിയാം.
എന്നാല്‍ ഈ വൈരുദ്ധ്യാത്മക സിദ്ധാന്തങ്ങൾ എല്ലാം തന്നെ ഒരുമിപ്പിക്കാൻ ഒരു വഴി ഉണ്ട് എന്ന് ഐൻസ്റ്റീനും ആധുനിക ഭൗതികശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. ഇന്ന്, ഇത് Theoretical Physics ല്‍ ഒരു ഗവേഷണ മേഖലയാണ്.
അത്തരമൊരു പ്രധാന സിദ്ധാന്തം ആണ് string theory .string theory പറയുന്നത് എന്തെന്നാല്‍
"All matter originates and exists only by virtue of a force which brings the particle of an atom to vibration and holds this most minute solar system of the atom together"
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഊർജ്ജത്തിന്റെ ചെറിയ സ്ട്രിംഗുകൾ (vibration/frequency) ആണ്.ഈ സ്ട്രിംഗുകള്‍ വിവിധ ഫ്രീക്വന്സികളില്‍ ചലിക്കുന്നത് കാരണം നമ്മള്‍ ഇന്നു കാണുന്ന മാറ്റര്‍(matter) എല്ലാം ഉണ്ടായി.ഈ ഫ്രീക്വന്സി ഒന്നു amplify ചെയ്താല്‍ നമുക്ക് മാറ്റെരിന്റെ ഘടന(structure) തന്നെ മാറ്റാന്‍ പറ്റും.
അതായത് ചുരുക്കം പറഞ്ഞാല്‍ ഈ ലോകം മുഴുവന്‍ ഒരു കോസ്മിക്‌ വൈബ്രേഷനാണ്.ശബ്ദം ആണ് ഘടനയുടെയും,രൂപത്തിന്റെയും അടിസ്ഥാനം.
2)പ്രപഞ്ചത്തിന്റെ ഉല്പത്തി
ഇത്രയേറെ സാങ്കേതികവിദ്യകള്‍ ഉണ്ടെങ്കിലും ഇപ്പോളും നമ്മള്ക്ക് പ്രപഞ്ചത്തെ കുറിച്ച് അധികം ഒന്നും അറിയില്ല.അപ്പോള്‍ ആണ് ആയിരക്കണക്കിനു വര്ഷ്ങ്ങൾക്ക് മുന്പ് ഒരു ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഒന്നും തന്നെ ഇല്ലാതെ വളരെ കൃത്യമായി പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച് നമ്മളുടെ വേദഗ്രന്ഥങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും നിർവചിക്കുന്നത്
മുണ്ടക്കോപനിഷത്തില്‍ പറഞ്ഞിട്ടുണ്ട് തുടക്കത്തില്‍ "പഞ്ച മഹാബൂതങ്ങള്‍" (ഭൂമി,വായു,അഗ്നി,ജലം,ആകാശം) ഒരു ആറ്റത്തിനേക്കാൾ ചെറിയ രൂപത്തിലാരുന്നു ഉള്ളത്(SINGULARITY).പെട്ടെന്ന് ഒരു വലിയ മഹാനാദം (സ്പോടനം/BIG BANG) ഉണ്ടായി.'ഓം' എന്ന ശബ്ദം ആരുന്നു മഹാനാദത്തിനു.
PHYSIC ഇലെ subquantum kineticsഇന്റെ പശ്ചാത്തലത്തിൽ പറയുക ആണെകില്‍ പ്രപഞ്ചം മുഴുവന്‍ ഉള്ള ETHER എന്ന വസ്തുവിന്റെ FLUCTUATION(VIBRATION) ആണ് എല്ലാത്തിന്റേയും അടിസ്ഥാനം.
ബൈബിളിലും ഇതു തന്നെ പറഞ്ഞിട്ടുണ്ട്,
"In the beginning was the Word, and the word was with God, and the word was God. All things were made by him; and without him was not anything made, that was made "
In the beginning was the Word. ഇതിലും "word" എന്ന് പറയുന്നു (മഹാനാദം).
3)ഓം
നമ്മുടെ മന്ത്രങ്ങളും,ജപങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാകും അവ ഓരോന്നിനും പ്രിത്യേകം ഫ്രീക്വന്സികല്‍ ആരിക്കും ഉള്ളത്.ഓം എന്ന ശബ്ദം തന്നെ എടുത്തു നോക്കാം.ഓം എന്ന ശബ്ദത്തിന്റെ natural frequency 432 Hz ആണ്.
ഹൃദയം/തലച്ചോറ്/ ഭൂമി/സൂര്യൻ/ജലത്തിന്റെ എല്ലാം natural frequency 432 Hz ആണ്.
ദേവനാഗരി അക്ഷരങ്ങള്‍ (അ,ആ,ഇ...അം ) ഒരുമിച്ചു വായിച്ചാല്‍ നമുക്ക് ഓം എന്ന ശബ്ദം കേൾക്കാം.ഓരോ അക്ഷരങ്ങള്കും ഓരോ ഫ്രീക്വന്സി ആണ് ഉള്ളത്.പക്ഷെ അവ എല്ലാം കൂടി ഒന്നിച്ചു ചേർന്നാൽ ഓം എന്ന ശബ്ദം ആയി.
ഓമിൽ യഥാർഥത്തിൽ മൂന്ന്‍ അക്ഷരങ്ങളാണുള്ളത്: എ, യു, എം എന്നി നിശബ്ദ അക്ഷരങ്ങൾ.ഓം ഒരു പൂർണ vibration ആണ്. 'ആഹ്' - ശരീരത്തിന്റെ താഴത്തെ ഭാഗത്തെ ബാധിക്കുന്ന 'ഓഹ്' - മധ്യഭാഗത്തെ ബാധിക്കുന്നു, 'എം' '- ഉപരിഭാഗത്തെ ബാധിക്കുന്നു. ജനനത്തിനു മുൻപ് നമ്മൾ ആ ശബ്ദത്തിന്റെ ഭാഗമായിരുന്നു, മരണശേഷം നമ്മൾ ആ ശബ്ദത്തിൽ ലയിക്കും.
" Subquantum kinetics predicts the existence of such a cosmic vibration as a collective of minute energy impulses, each of which is a momentary localized ether concentration pulse (or energy pulse) imparted when an etheron changes from one state to another either through a transmutation or reaction process.
4)ശ്രീ യന്ത്രം

ശ്രീ യന്ത്രം അല്ലേങ്കില്‍ ശ്രീ ചക്രം ഒരു രേഘാചിത്രം ആണ്.അതില്‍ 9 interlocking ത്രികോണങ്ങള്‍ ഒരു ബിന്ദുവിനു ചുറ്റും ഉണ്ട്.എല്ലാ YANTRAങ്ങളുടേം രാജ്ഞി ആയിട്ടാണ് ഇതിനെ കാണുന്നത്.
ഇത് ഓം എന്ന ശബ്ദതിന്റെ രേഘാചിത്രം (visual representation) ആണെന്നു പറയുന്നു.
എങ്കില്‍ ഞാൻ കുറച്ചു ചോദ്യം ചോദികട്ടെ.
ഇത്ര സങ്കീർണമായ ഒരു ചിത്രം എന്തിനു ഓംമിനു നൽകി അല്ലെങ്കില്‍ എങ്ങിനെ കിട്ടി?എതായാലും ചുമ്മാ ഇരുന്നു വരച്ചതല്ല.ഇപ്പോലുള്ള supercomputer ഉപയോഗിച്ചാണ് ശാസ്ത്രജർ ഇതു പോലത്തെ സങ്കീർണമായ patternകൾ ഡിസൈൻ ചെയ്യുന്നത്.
ഇത്രെയും പെര്ഫെിക്റ്റ്‌ ആയിടുള്ള ഒരു diagram ഓംന് അന്നു വരക്കേണ്ട അവശ്യം എന്താണ്?ഇതിലും simple അയ പല representation ഉം ഉണ്ടല്ലോ.പിന്നെ എന്തിനു ഇത്രയും കഷ്ടപെട്ടു അതു വരച്ചത്?
ഇതിനെല്ലാം ഉള്ള ഉത്തരം TONOSCOPE പറയും.
കുറച്ചു മണ്തരി ഒരു പ്രതലത്തില്‍ എടുത്തിട്ട് ഒരു പ്രത്യേക ഫ്രീക്വന്സി അതില്‍ കൂടി വിട്ടാല്‍ ആ മണ്തരികള്‍ ഒരു പ്രത്യേക PATTERN ല്‍ വരുന്നതായി നമുക്ക് കാണാന്‍ പറ്റും.
ഓം എന്ന ശബ്ദം ഇതുപോലെ പ്രതലത്തില്‍ ഉള്ള മണ്ത‍രികളെ ഒരു പ്രത്യേക PATTERN ല്‍ ആക്കി.അപ്പോള്‍ കിട്ടിയ PATTERN ശ്രീ ചക്രത്തിന്റെ ആരുന്നു(ചിത്രം നോകുക).
ഒരു TONOSCOPO ഒന്നും ഇല്ലാതെ ആ കാലത്തു എങ്ങിനെ ഇതു കണ്ടുപിടിച്ചു?അതു ഓം ഇന്റെ VISUAL REPRESENTATION ആണെന്നു എങ്ങനെ മനസിലാക്കി?അതാര്ക്കും അറിയില്ല.