A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ശവങ്ങളുടെ അതിഥി


സെന്സര് ബോര്ഡ് സിനിമകള്ക്ക് മേല് അനാവശ്യ ഇടപെടല് നടത്തുന്നത് പലപ്പോഴും വിവാദം സൃഷ്ടിക്കുമ്പോള് സെന്സര് ബോര്ഡ് ചാടിക്കടന്ന വിവാദ വിഷയമുള്ള ഒരു സിനിമയെക്കുറിച്ച് പറയാം. ഈ ചിത്രം കത്രിക കാണാതെ അന്ന് (1962) എങ്ങനെ പുറത്ത് വന്നു എന്ന് ആര്ക്കും അറിയില്ല. ഒരു പക്ഷെ സെന്സര് ബോര്ഡിന് സംഭവം മനസ്സിലായിക്കാണ
ില്ല, അല്ലെങ്കില് അവര് സിനിമയുടെ അങ്ങുമിങ്ങും മാത്രമേ കണ്ടിട്ടുണ്ടാവൂ എന്നൊക്കെയാണ് നിഗമനം.
1962 ല് പുറത്തിറങ്ങിയ The Terror of Dr. Hitchcock എന്ന പേരില് ഇംഗ്ലീഷില് പുറത്തിറങ്ങിയ ഇറ്റാലിയന് ഹൊറര് സിനിമയാണ് പ്രസ്തുത ചിത്രം. പഴയ കാലഘട്ടത്തിന്റ
െ പശ്ചാത്തലത്തില്‍ നിരവധി ഗോഥിക് സിനിമകള് ഇംഗ്ലണ്ടിലും അമേരിക്കയിലും യൂറോപ്യന് സിനിമകളിലും ഇറങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. Terror of Dr. Hitchcock എന്ന ചിത്രത്തിന്റെ പ്രമേയം അന്നും ഇന്നും ഒരു പോലെ ഉദ്വേഗം ജനിപ്പിക്കുന്ന വിവാദവിഷയമാണ്. Necrophilia അഥവാ ശവരതി.
ഡോ. ബര്ണാഡ് ഹിച്ച്കോക്ക് വിക്ടോറിയന് ലണ്ടനിലെ ഒരു ആശുപത്രിയില് ജോലി ചെയ്യുന്നു. പുതിയ ഒരു അനസ്തേഷ്യ സീറം കണ്ടെത്തി ശസ്ത്രക്രിയകളെ വേദനാരഹിതമാക്കിയ സമര്ത്ഥനായ ഡോക്ടര്. ഡോക്ടര്ക്ക് വികലമായ ഒരു മനസ്സുണ്ട്. അയാള് ഒരു ശവഭോഗിയാണ്. അല്ലെങ്കില് അയാളെ ലൈംഗികമായി ഉണര്ത്തുന്നത് പൂര്ണമായും "പാസീവ്" ആയ സ്ത്രീശരീരങ്ങളാ
ണ്. തന്റെ ലൈംഗിക പരീക്ഷണങ്ങള്ക്ക് അയാള് വീട്ടില് ഒരു മുറി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. രാത്രി താന് കണ്ടെത്തിയ അനസ്തേഷ്യ സീറം കുത്തി വച്ച് മയക്കിയ ശേഷമാണ് അയാള് ഭാര്യയുമായി രതിയിലേര്പ്പെടുക. ഒരിക്കല് അയാള് ഭാര്യയ്ക്ക് കുത്തിവച്ച സീറത്തിന്റെ അളവ് കൂടിപ്പോയതിനാല്‍ അവള് മരണമടയുന്നു. തുടര്ന്ന് നാട് വിട്ടു പോയ ഡോക്ടര് അയാളുടെ ശീലങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഒരു നവവധുവിനെയും കൊണ്ട് വീണ്ടും നാട്ടില് മടങ്ങിയെത്തുന്നു. വധുവിന്റെ കാഴ്ചപ്പാടില് ഡോക്ടറുടെ ഭീകരമായ ഒബ്സെഷന് അവതരിപ്പിക്കുകയാണ് പിന്നീട് സിനിമ.
ഉദ്വേഗഭരിതമായൊരു രംഗത്തിലാണ് സിനിമ ആരംഭിക്കുന്നത്. പാതിരാത്രിയില് മൂടല്മഞ്ഞു പുതച്ചു കിടക്കുന്ന ഒരു സെമിത്തേരിയില് ഒരാള് കല്ലറ തുറന്ന് ശവപ്പെട്ടി പുറത്തെടുക്കുന്
നു. അക്കാലങ്ങളില് പുറത്തിറങ്ങിയിരുന്ന ഗോഥിക് സയന്സ് ഫിക്ഷന് സിനിമകളില് പതിവായി കാണാറുള്ള ഒരു രംഗമാണ് അത് എന്ന് തോന്നാം. എന്നാല് അയാള് ശവപ്പെട്ടി തുറന്ന് വിളറിയ മുഖമുള്ള ഒരു യുവതിയുടെ ശവശരീരം വെളിപ്പെടുത്തുന്നു. തുടര്ന്ന് അയാളുടെ കൈകള് ആ ശരീരത്തെ ആസക്തിയോടെ സ്പര്ശിക്കുവാന് തുടങ്ങുമ്പോള് ടൈറ്റില്സ് ആരംഭിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം കത്രിക വയ്ക്കുന്ന സെന്സര് ബോര്ഡ് ആദ്യരംഗം ഷോട്ട് കണ്ടപ്പോഴേയ്ക്കും ഒരു പതിവ് ഫ്രാങ്കന്സ്റ്റൈന് ഡോക്ടര് സിനിമായാകാം എന്ന് കരുതി ഓടിച്ചു കണ്ട് സര്ട്ടിഫൈ ചെയ്തിട്ടുണ്ടാകണം.
Necrophilia എന്ന വാക്ക് മനശാസ്ത്രപരമായ ഒരു അവസ്ഥ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. മരിച്ചു പോയവരോടുള്ള അടങ്ങാത്ത പ്രണയം, ജീവിച്ചിരിക്കുന
്നവരില് മരിച്ച ഒരാളെ പ്രോജക്റ്റ് ചെയ്യാനുള്ള ശ്രമം മാനസികമായ Necrophilia യാണ്. Vertigo യും മറ്റും ഈ മാനസികാവസ്ഥ അവതരിപ്പിച്ചിട്ടുള്ള സിനിമയാണ്. എന്നാല് The Terror ശവരതി അതിന്റെ ആ അര്ത്ഥത്തില് തന്നെ പ്രമേയവല്ക്കരിക്കുന്നു. വിക്ടോറിയന് ഇംഗ്ലണ്ടിനെ മുന്നിര്ത്തി Necrophilia യെ ഒരു രൂപകമായി സിനിമ ഉപയോഗിക്കുകയാണ് എന്ന് നമുക്ക് വാദിക്കാനാകും. ആ വാദം അനുസരിച്ച് ഇങ്ങ് കേരളം വരെയും Necrophilic ആണെന്നും വാദിക്കാം.
രതി പുരുഷനും സ്ത്രീയും ഒരു പോലെ ഭാഗഭാക്കാകേണ്ട ഒരു പ്രക്രിയയാണ്. എന്നാല് പുരുഷമേധാവിത്വ വ്യവസ്ഥ എല്ലാ മേഖലയിലുമെന്ന പോലെ രതിയെ "ആണുങ്ങളുടെ ജോലി" ആയി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട് (പ്രയോഗം കാഫ്കയുടെ). രതിയില് സ്ത്രീ മുന്കൈയെടുക്കു
ന്നതും ലൈവ് ആയി ഭാഗഭാക്കാകുന്നതും തങ്ങളുടെ സ്ത്രീസങ്കല്പത്തിന് വിരുദ്ധമായി പുരുഷന്മാരില് വലിയൊരു വിഭാഗം കാണുന്നുണ്ട്. തങ്ങള് "അത്" ചെയ്യുന്നവരും പങ്കാളി (!) "അത്" സ്വീകരിക്കുന്നയാളും എന്നതാണ് ആ രതിസങ്കല്പം. തങ്ങള്ക്ക് വേണ്ടി "കിടന്ന് തരിക" മാത്രം ചെയ്യുകയാണ് പങ്കാളിയുടെ പങ്ക് എന്നും അവരുടെ Nudity മാത്രമല്ല 'പാസിവിറ്റി'യും കൂടിയാണ് തങ്ങളെ ഉണര്ത്തുന്നത് എന്ന അവസ്ഥ ആ വ്യക്തിയുടെ Necrophilic ചോദനകളാണ് സൂചിപ്പിക്കുന്നത്. 'ആക്ടീവ്' ആയ പങ്കാളി പലപ്പോഴും അയാളുടെ പൌരുഷത്തെ ചോദ്യം ചെയ്യുന്നതായും സ്ത്രീയുടെ ആസക്തിയെക്കുറിച്ചുള്ള ഭയമായും അയാളുടെ രസം കൊന്ന് കളയുന്നു. ഫലം: പാസീവ് ആയ ശരീരങ്ങളെയാണ് രതിയില് അവര് തേടുന്നത്. അയാള് ശവം തേടിപ്പോകുന്നില്ല എങ്കിലും ശവം ഓഫര് ചെയ്യുന്ന പാസിവിറ്റിയാണ് അയാള് തേടുന്നത്. Necrophile.
ഈ സിനിമയെക്കുറിച്ചുള്ള പഠനമെഴുതിയ ഗ്ലെന് എറിക്സന് സിനിമ ഇറങ്ങിയ കാലഘട്ടത്തെയും പ്രമേയവും ചേര്ത്ത് വായിക്കുന്നുണ്ട്. അമേരിക്കന് "ലിബറല്" ആശയങ്ങള്ക്ക് വശംവദരാകാത്ത സ്ത്രീകള്ക്ക് വിവാഹമാര്ക്കറ്
റില് ഡിമാന്ഡ് ഉണ്ടായിരുന്നതായി എറിക്സന് പറയുന്നു. ഫെമിനിസത്തിന്റ
െ വളര്ച്ചയും സ്ത്രീകളുടെ സ്വാതന്ത്ര്യബോധവും പരമ്പരാഗതപുരുഷലൈംഗിക സങ്കല്പങ്ങള്ക്ക് വിള്ളല് ഏല്പ്പിച്ചു. സിനിമയിലെ ഡോ. ബര്ണാഡും രതിയില് കാംക്ഷിക്കുന്നത് അതേ പാസിവിറ്റി തന്നെയാണ് എന്ന് എറിക്സന് ലേഖനത്തില് സമര്ഥിക്കുന്നു. നമ്മുടെ കേരളത്തില് തന്നെ നഗരത്തില് വസിക്കുന്ന എത്രയോ ചെറുപ്പക്കാര് “നമുക്ക് ഒരു നാട്ടിന്പുറത്ത് കാരിയായ പെണ്ണ് മതി” എന്ന വിവാഹ പ്രിഫറന്സ് പറയാറുണ്ട് ! നഗരത്തില് വളര്ത്തിയെടുക്
കപ്പെട്ട യുവതികളുടെ സ്വതന്ത്രമായ ജീവിതശൈലിയോടുള്ള വിയോജിപ്പും നാട്ടിന്പുറത്ത
െ അടക്കം ഒതുക്കം തുടങ്ങിയ പ്രിഫറന്സുകളാണ് ഇതിനു പിന്നിലെങ്കിലും കിടക്കയിലെ ബിഹേവിയര് വരെ നീളുന്ന ഒരു തിരഞ്ഞെടുപ്പാണ് അത്. കിടക്കയില് അടക്കമില്ലാത്ത പെരുമാറ്റം വേശ്യകളുമായി അവര് ബന്ധപ്പെടുത്തുന്നുണ്ട്. കിടക്കയില് ഭാര്യ വേശ്യയെപ്പോലെയാ
യിരിക്കണം എന്ന് പറയുന്ന വാത്സ്യായനന്റെ പുസ്തകം പുരുഷാധിപത്യത്തിന് വേണ്ടപ്പെട്ടതാണ് എങ്കിലും മേല്പ്പറഞ്ഞ വിധിയോട് അത്ര പഥ്യമില്ല.
പുരുഷാധിപത്യത്തിന്റെയും അടക്കിവയ്ക്കപ്പെട്ട രതി സംസ്കാരത്തിന്റെ ക്ലാസിക് മാതൃകയാണ് വിക്ടോറിയന് സംസ്കാരം. അത്തരം സമൂഹത്തിന്റെ ഇരുള് ലോകത്താണ് ശവരതി പോലെയുള്ള വൈകല്യങ്ങള് ഉടലെടുക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ ഇംഗ്ലണ്ടില് നടക്കുന്നതായി കാണിക്കുന്നതില്‍ സംഗത്യമുണ്ട്. സൂക്ഷ്മ നിരീക്ഷണത്തില് പത്തൊന്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സംസ്കാരവും സമകാലിക കേരള സംസ്കാരവും തമ്മിലുള്ള സാമ്യതയും ഭീതിജനകമാണ്. കടുത്ത പുരുഷാധിപത്യരാഷ്ട്രീയം, സ്ത്രീപുരുഷന്മാരെ വിലക്കി നിര്ത്തുന്ന വിക്ടോറിയന് സദാചാരസങ്കല്പം, സ്വതന്ത്ര സ്ത്രീ സ്വത്വങ്ങളോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സാമ്യതകള്. ലൈംഗികത അടക്കി വയ്ക്കപ്പെടുമ്പോള് കേരളത്തില് എല്ലാത്തരം ലൈംഗിക ഭീകരതകളും അരങ്ങേറുന്നുണ്ട്. Necrophilia വരെ. കോട്ടയം ജില്ലയില് ചങ്ങനാശെരിയ്ക്ക
ടുത്ത് മരണപ്പെട്ട ഒരു യുവതിയുടെ ജഡം കല്ലറയില് നിന്ന് തുറന്നെടുത്ത് ശവരതിയ്ക്ക് വിധേയമാക്കിയ സംഭവം കേരളത്തില് തന്നെയാണ്. മാനസികമായി രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ എല്ലാ സ്വഭാവവും കേരളം ഇപ്പോള് പ്രകടിപ്പിക്കുന്നുണ്ട്.
Necrophilia രതിയില് പങ്കാളിയുടെ പാസിവിറ്റി തേടുന്നതിന്റെ രൂപകമാകുമ്പോള് കേരളത്തിലുള്ള പുരുഷന്മാര് ആലോചിച്ചു തുടങ്ങണം കിടക്കയിലെ പ്രിഫറന്സുകളില് നിങ്ങള് എവിടെയാണ് നില്ക്കുന്നത് എന്ന്. പങ്കാളി (!) യുടെ പാസിവിറ്റിയാണോ നിങ്ങളുടെ പ്രിഫറന്സ്?? ആണെങ്കില് പുരുഷാധിപത്യ സോഷ്യല് കണ്ടീഷനിംഗിന്റ
െ ഇരയാണ് നിങ്ങള്. വ്യവസ്ഥ നിങ്ങളെ ഒരു Necrophile ആക്കി മാറ്റിയിട്ടുണ്ട്. ജാഗ്രത!

ഇതൊരു ഓർമ്മകുറിപ്പാണ്. മരണം മഞ്ഞാണങ്കിൽ അതിനും മേലിലാണ് ഹനുമന്തപ്പ എന്ന വീര ജവാൻ.

 മെഡിക്കൽ സയൻസിനെ പോലും അതിശയിപ്പിച്ച ഈ മനുഷ്യൻ ഒരു വിസ്മയം ആയിരുന്നു.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞു പാളിവീണ് അപകടത്തിൽ പെട്ട പത്തു ഇന്ത്യൻസൈനികരിൽ ഒരാളാണ് ലാൻസ് നായിക് ഹനുമന്തപ്പ .മഞ്ഞു പാളികൾക്കിടയിൽ 25 feet (8 m) താഴെ നിന്നും ആറു ദിവസങ്ങൾക്കു ശേഷമാണ് ഹനുമന്തപ്പയെ ഇന്ത്യൻ സേനകണ്ടെത്തുന്നത് .മൈനസ്45ഡിഗ്രീ തണുപ്പിൽ നിന്നും ആറു ദിവസത്തിന് ശേഷം ഒരാളെ ജീവനോടെ കണ്ടെത്തിയത് അത്ഭുതം ആയി പലരും വിശേഷിപ്പിച്ചിരുന്നു . ഇതും ഒരു ചുരുൾ അഴിയാത്ത രഹസ്യം ആണ്. ഒരു മനുഷ ശരീരം 6 മീറ്ററിൽ മഞ്ഞുപാളിക്കിടയിൽ അതും 6 ദിവസങ്ങൾ.രണ്ടു ദിവസത്തിന് ശേഷം ഡെൽഹിയിലെസൈനിക ആശുപത്രിയിൽ വച്ച് ഹനുമന്തപ്പ അന്തരിച്ചു.
കർണാടക സ്വദേശി ആയ ഹനുമന്തപ്പ 2002-ലാണ് സൈന്യത്തിൽ വന്നത് . പതിമൂന്ന് വർഷം ഇന്ത്യൻ സേനയിൽ പ്രവർത്തിച്ചു . 2003 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ജമ്മു കാശ്മീരിൽആയിരുന്നു അദ്ദേഹത്തിന്റെ സേവനം. തീവ്രവാദികൾക്കെതിരെയുള്ളഏറ്റുമുട്ടലിൽ മുന്നിൽ തന്നെ ഹനുമന്തപ്പ ഉണ്ടായിരുന്നു . അതിനു ശേഷം ആസാമിൽആയിരുന്നു അദ്ദേഹത്തിന്റെ സേവനം. തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡ് , യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ ഹനുമന്തപ്പയും പങ്കെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധഭൂമി ആയ സിയച്ചനിൽ ഹനുമന്തപ്പ വരുന്നത് 2015 ആഗസ്തിൽ ആണ് . സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് ഇരുപതിനായിരത്തിൽ കൂടുതൽ അടി(ഏകദേശം 6100 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി ആണ് സിയച്ചിനിലേത്. പകൽ മൈനസ്30 ഉം രാത്രി മൈനസ് നാല്പതിനും അന്പ്തിനും അടുത്താണ് അവിടത്തെ താപനില .നൂറു കിലോ മീറ്റർ വേഗതയിൽ ആണ് ഹിമകാറ്റ് വീശുന്നത്.
കർണാടകയിലെ ധാർവാഡ് എന്ന സ്ഥലത്ത് ആണ് ഹനുമന്തപ്പ ജനിച്ചത്‌ .ഭാര്യയും അമ്മയും ഒന്നര വയസു ഉള്ള മകളും ചേർന്നതാണ് ഹനുമന്തപ്പയുടെ കുടുംബം .
Image may contain: 1 person

മുൻജന്മം ഒരു അനുഭവം



ഏകദേശം 2003 കാലഘട്ടത്തില്‍ വയനാട് ജില്ലയിലെ ബത്തേരി എന്ന സ്ഥലത്ത് അതിന്ദ്രിയ മനശാസ്ത്രവും ആയി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടി നടത്തുന്നതിനിടെ ഏകദേശം പതിനൊന്നു വയസു മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ കഴിഞ്ഞ ജന്മത്തിലേക്ക് കൂട്ടി കൊണ്ട് പോയി. വളരെ ആശ്ചര്യ ജനകമായ വിവരങ്ങള്‍ ആയിരുന്നു അയാളില്‍ നിന്ന് ലഭിച്ചത്.ആ സംഭവത്തെ കുറിച്ച് വ്യക്തമായ ഓര്മ ലഭിക്കുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ ഇവിടെ പങ്കു വയ്ക്കാം.തല്‍കാലം നമുക്ക് അയാളെ നിതിന്‍ എന്ന് വിളിക്കാം.ജന്മം കൊണ്ട് നിതിന്‍ ഹിന്ദുവാണ്.ഈ സംഭവം നടക്കുമ്പോള്‍ നിതിന്‍ ആറാം സ്റാന്‍ന്റെര്‍ഡില്‍ ആണെന്ന് തോന്നുന്നു.
ഏകദേശം 1910 കാലഘട്ടങ്ങളില്‍ ആയിരുന്നു എന്ന് തോന്നുന്നു അദ്ദേഹത്തിന്റെ മുന്‍ജന്മത്തിലെ ജനനം.അന്നത്തെ അടിസ്ഥാന വിദ്യാഭ്യാസമായ എട്ടാം ക്ലാസോ മറ്റോ ആയിരുന്നു വിദ്യാഭ്യാസ യോഗ്യത.
കഴിഞ്ഞജന്മത്തിൽ ഇയാൾ ബ്രട്ടീഷ് ഭരണകാലത്തിലെ മത്തായി എന്ന് പേരുള്ള ഒരു പോലീസ്സുകാരനായിരുന്നു. ഷൊർണ്ണൂരിനടുത്തുള്ള ചെർപുളശ്ശേരിയായിരുന്നു സ്വദേശം. അവിടെയുള്ളൊരു ക്രിസ്ത്യൻ കുടുബത്തിലായിരുന്ന ഇയാൾ അവിടുത്തെതന്നെ വൈസ്രോയിയുടെകീഴിലുള്ള പോലീസ്റ്റെഷനിൽ പ്രവർത്തിച്ചുവരികയായിരുന്നു എന്നുതുടങ്ങി അയാളുടെമരണംവരെയുള്ളകാര്യങ്ങൾ വളരെവ്യക്തമായിഞങ്ങളോട് വിവരിച്ചു.ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യം നിതിൻ മത്തായിയായി മാറികഴിഞ്ഞപ്പോൾ സംസാരിക്കുന്നത് തനി വള്ളുവനാടൻശൈലിയിലായിരുന്നു.മാത്രമല്ല അന്നത്തെ പ്രയോഗങ്ങള്‍ ആയ ഏമാന്‍, ഏഴാം ക്ളാസ് എന്നതിന് പകരം ഏഴാം തരം എന്നിങ്ങനെയുള്ള രീതിയില്‍ ആയിരുന്നു സംഭാഷണങ്ങള്‍.അതും തനി പഴയ പോലീസ്സുകാരന്റെ പരുക്കന്‍ ഭാഷ. ജനിച്ച അന്നുമുതൽ ഈ സംഭവംനടക്കുന്ന സമയംവരെ ബത്തേരിഅങ്ങാടിയിൽ കൂടുതൽ ഒരുസ്ഥലവും കാണാത്ത നിതിന്റെ വള്ളുവനാടൻശൈലിയിലുള്ള സംസാരം കേട്ട് അമ്മാവനായ ബാബുവടക്കമുള്ളവർ ഞെട്ടിതരിചിരിക്കുകയാണ് . സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിലും താൻ ഒരുതനി പഴയപോലീസ്സുകാരൻ തന്നെ എന്ന് തെളിയിക്കുന്ന ഒരു സംഭവവും അവിടെഅരങ്ങേറി. മത്തായി പോലീസ്സിനോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയ്ക് അയാൾക്കിഷ്ടപെടാത്ത് എന്തോ ഒന്ന് ഞാന്‍ ചോദിച്ചു. അതിനുള്ളമറുപടി ചെവിക്കല്ല് കൂട്ടി ഉഗ്രനൊരടിയായിരുന്നു. അപ്രതീക്ഷിതമായതിനാൽ ഒഴിഞ്ഞു മാറൽ നടന്നില്ല അടി കൃത്യമായി തന്നെ കിട്ടി. ഏതായാലും ഈഅടി പതിനൊന്നു വയസ്സ്കാരൻ നിതിന്റെഅടിയല്ല. ഞങ്ങളോട് സംസാരിക്കുന്ന നാൽപതുവയസ്സുള്ള മത്തായിപോലീസ്സിന്റെ അടിതന്നെയാണ് അനുഭവം കൊണ്ട് സാക്ഷ്യപെടുത്തുന്നു.ഇന്നത്തെ ആധുനിക വാഹനങ്ങളെ കുറിച്ചോ, ആനുകാലിക സംഭവങ്ങളെ കുറിച്ചോ മത്തായിക്ക് യോതൊരു അറിവും ഉണ്ടായിരുന്നില്ല.അയാള്‍ കണ്ടിട്ടുള്ള ഏക വാഹനംപോലീസ് ജീപ്പ് മാത്രംആയിരുന്നു.പിന്നെ തീവണ്ടിയും.ഓട്ടോ റിക്ഷയെ കുറിച്ചുള്ള എന്റെ പരാമര്‍ശത്തിന് , "അത് എന്താ " എന്നുള്ള അന്വേഷണം ആയിരുന്നു മത്തായിയുടെ മറുപടി.അതുപോലെ വിസ്കി,ബ്രാണ്ടി തുടങ്ങിയവ ഒന്നും അദേഹത്തിന് പരിചയം പോര.എന്നാല്‍ ചാരായം ഏറെ പ്രിയപ്പെട്ടതും ആയിരുന്നു.ഏകദേശം 1980 ലാണെന്ന് തോന്നുന്നു മത്തായി പോലീസിന്റെ മരണം.എന്റെ അനുഭവത്തിൽ അധികം കാലപഴക്കമില്ലത്തതും അടുത്തുള്ളതുമായ ഒരുമുൻജന്മം ആയി ഇത് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

എഴുതിയത് : അശോക്‌

എന്റെ അമ്മയ്ക്കും അമ്മയുടെ അനിയത്തിക്കും(ഇളയമ്മ) ഉണ്ടായ അനുഭവം ആണ്....

എന്റെ അമ്മയ്ക്കും അമ്മയുടെ അനിയത്തിക്കും(ഇളയമ്മ) ഉണ്ടായ അനുഭവം ആണ്....

അപ്പോൾ കാര്യത്തിലേക്ക് കാലെടുത്തു വെക്കാം അല്ലെ ???
വലത് വേണോ ഇടതു വേണോ.... രണ്ടു കാലും അങ്ങ് വച്ചേക്കാം അല്ലെ.....
അമ്മയും ഇളയമ്മയും ദാവണിയും കൈനിറയെ കുപ്പിവളകളും ഒക്കെ ഇട്ടു കൗമാര പ്രായം അടിച്ചുപൊളിച്ചിരുന്ന കാലം (പണ്ടത്തെ ഫ്രീക്കത്തികൾ)
അമ്മയുടെ വീടിന്റെ അടുത്ത വീട്ടിൽ അവർക്ക് ഒരു ഉറ്റ ചങ്ങാതി ഉണ്ടായിരുന്നു......... (name..എനിക്ക് ഓർമയില്ല)
.
ആ ചേച്ചിക്ക് എന്തോ അസുഗം ഉണ്ടായിരുന്നു.... തലയിലെ nerve ന് എന്തോ പ്രോബ്ലം..... ഇടക്ക് ഇടക്ക് തലകറങ്ങി വീഴുമായിരുന്നു.....
ഒരിക്കൽ എന്റെ അമ്മയുടെ തലയിൽ തേങ്ങ വീണു (ഈ കഥ പറയുമ്പോൾ അച്ഛൻ വളരെ വിഷമത്തോടെ പറയാറുണ്ട് ഒരു തേങ്ങ വീണതിന് പകരം ഒരുകുല ആയിരുന്നേൽ അച്ഛന് അമ്മയെ കെട്ടേണ്ടി വരില്ലായിരുന്നു എന്ന്... ഹഹഹഹ)
അമ്മക്ക് കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും കണ്ടു നിന്നവർ അമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു.... അമ്മയുടെ കൂട്ടുകാരി ഈ കാര്യം അവരുടെ വീട്ടിൽ പറയാൻ ഓടിപോയതാ.... വീടിന്റെ ഉമ്മറത്തു തലകറങ്ങി വീണു.... അങ്ങിനെ തലയിൽ തേങ്ങ വീണു നക്ഷത്രം എണ്ണുന്ന എന്റെ അമ്മയെ കൊണ്ട് പോകുന്ന കാറിൽ ആ ചേച്ചിയെയും കൊണ്ടുപോയി.... അടുത്തുള്ള govt ഹോസ്പിറ്റലിൽ അമ്മയെ ചികിൽസിച്ചെങ്കിലും ആ ചേച്ചിയെ അവിടെ treat ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു വേറെ വലിയ ഹോസ്പിറ്റലിലേക്ക് മാറ്റി.....
പിന്നെ അറിഞ്ഞത് ആ ചേച്ചിയുടെ മരണ വാർത്തയാണ്.......
കുറച്ചു ദിവസങ്ങൾക്ക് ശേഷം എല്ലാരും ആ ഷോക്കിൽ നിന്നും പുറത്തു വന്നു..
എന്റെ അമ്മക്ക് ദൈവം പ്രേതം ഒന്നിലും വിശ്വാസമില്ല... എന്നാൽ ഇളയമ്മ ആണേൽ എപ്പോഴും അമ്പലത്തിൽ പോകും എല്ലാ മലയാളമാസം ഒന്നിന് മുല്ലപ്പൂ ഒക്കെ വാങ്ങി പൂജാമുറിയിലെ ദൈവങ്ങൾക്ക് ചാർത്തുക തുടങ്ങിയ കലാപരിപാടികൾ ഒക്കെ ഉണ്ട്.....
ഒരിക്കൽ അമ്മയും ഇളയമ്മയും പൂ വാങ്ങി വരാൻ late ആയി (ഇരുട്ട് വീണു തുടങ്ങിയിരുന്നു)..... മരിച്ച ചേച്ചിയുടെ വീടിന്റെ മുന്നിലെ റോഡിലൂടെ വേണം വീട്ടിലെത്താൻ....
അവിടെ എത്തിയപ്പോൾ മുതൽ കൂടെ ആരോ ഉള്ള പോലെ അമ്മക്ക് തോന്നി... പൊതുവെ ഇതിൽ വിശ്വാസമില്ലാതിരുന്നതിനാലും പറഞ്ഞാൽ ഇളയമ്മ കളിയാകുമെന്ന് കരുതിയും അമ്മ ഇത് ഇളയമ്മയോട് പറഞ്ഞില്ല.. (അമ്മ ആരാ മോള്)
പക്ഷെ വീട്ടിൽ എത്തിയതും ഈ കാര്യം ഇളയമ്മയാണ് അമ്മയോട് പറഞ്ഞത്... ഇളയമ്മക്ക് ആരോ follow.. ചെയുന്ന പോലെ തോന്നിയെന്ന്..... അപ്പോൾ അമ്മയും അമ്മക്ക് തോന്നിയ കാര്യങ്ങൾ തട്ടിവിട്ടു (ഹിഹിഹി)
ആ വഴിയേ പോയപ്പോൾ എല്ലാം അവർക്ക് ആ തോന്നൽ ഉണ്ടായി എങ്കിലും അവരാ വഴിയിലെ സഞ്ചാരം നിർത്തിയില്ല എന്ന് അവർ എപ്പോളും കുറച്ചു അഹങ്കാരത്തോടെ പറയും ഞങ്ങളോട് (അതിലെ അല്ലാതെ വീട്ടിലേക്ക് വരാൻ വേറെ വഴിയില്ലെന്ന് ഞങ്ങൾക്ക് അറിയുന്ന കാര്യമല്ലേ പക്ഷെ ഞങ്ങൾ അത് പറഞ്ഞു അവരുടെ build up തകർക്കാറില്ല..എന്ത് കൊണ്ടാണെന്നോ മനുഷ്യത്വം വെറും മനുഷ്യത്വം..ശോ എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു)
പിന്നെ ഒരിക്കൽ അമ്മൂമ്മ പറഞ്ഞാണ് അവർ ആ കാര്യം അറിഞ്ഞത്... മരിച്ചു പോയ ചേച്ചിയുടെ വീട്ടിൽ 3 ചെറിയ കുട്ടികൾ ഉണ്ട് (ആ ചേച്ചിടെ ചേട്ടന്റെയും ചേച്ചിടെയും മക്കൾ)
ആ കുട്ടികൾ രാത്രി എഴുന്നേറ്റു ഇരുന്നു കളിക്കുന്നു...... പിള്ളേരായാൽ രാത്രി എഴുന്നേറ്റു കളിക്കും എന്നുള്ള കമന്റ്‌ വരുമെന്ന് എനിക്ക് അറിയാം....
(അത് കൊണ്ട് ഞാൻ അത് വിശദമാക്കാം)
അതായത് ഉത്തമാ.........
കുട്ടികൾ കണ്ണ് തുറക്കാതെ എഴുന്നേറ്റു ഇരുന്നു ആണ് കളിക്കുന്നത്.... വെറുതെ ചിരിക്കുന്നു കൈകൊട്ടുന്നു എന്തൊക്കെയോ സംസാരിക്കുന്നു അങ്ങനെ ഒക്കെ......
ആ വീട്ടിൽ വരുന്ന പിള്ളേർ ഒക്കെ രാത്രി ആയാൽ എഴുന്നേറ്റു ഇരുന്നു കളിക്കുന്നു.....
അത് കൊണ്ട് ആ വീട്ടുകാർ ഒരു ജ്യോത്സ്യനെ കണ്ടു കാര്യം പറഞ്ഞു.... ആ ചേച്ചിയുടെ ആത്മാവ് അവരെ വിട്ടു പോകാൻ മടിച്ചു നിൽക്കുന്നു എന്നാണ് അയാൾ പറഞ്ഞത് ....
ഇത് അമ്മൂമ്മ പറഞ്ഞു തീർന്നപ്പോൾ പേടിച്ചിട്ടു അമ്മയുടെയും ഇളയമ്മയുടെയും ആത്മാവ് അങ്ങ് പരലോകത്തിൽ എത്തി കസേരയും ഇട്ടു ഇരിപ്പായി.....
പിന്നീട് അങ്ങോട്ട് തലയിൽ ഭക്തി കൊടികെട്ടി വാണിരുന്ന ഇളയമ്മ പൂവില്ലാതെയും ഒന്നാം തിയ്യതികളിൽ പ്രാർത്ഥിക്കാൻ തുടങ്ങി.....
(പൂ വാങ്ങാൻ പോകാൻ ആ ചേച്ചിടെ വീടിന്റെ വഴിയേ പോകണമല്ലോ)
ഇത് കണ്ടു നിരീശ്വരവാദിയായ അമ്മ കളിയാക്കി ചിരിച്ചുവെങ്കിലും കൈകൂപ്പാതെ (അങ്ങനെ ചെയ്താൽ ഇളയമ്മ കാണുമല്ലോ) മനസിന്റെ ഉള്ളിൽ ദൈവങ്ങളോട് പ്രാർത്ഥിക്കാൻ തുടങ്ങിയ വിവരം ഇളയമ്മ അറിഞ്ഞില്ല.....
പിന്നെ അറിഞ്ഞു എന്തോ പരിഹാരക്രിയകൾ ചെയ്തു ആ ചേച്ചിയുടെ ആത്മാവിനെ ഒഴിപ്പിച്ചു എന്ന്...... അതിനു ശേഷം അവർക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല......
എനിക്ക് ഇതിലൊന്നും തീരെ വിശ്വാസമില്ല...
(അമ്മയുടെ മോള് അല്ലെ ഇങ്ങനെയേ വരൂ)
അമ്മക്ക് ഒരു അനുഭവം ഉണ്ടായപ്പോൾ അമ്മക്ക് വിശ്വാസമായി......
.
എനിക്ക് ഉണ്ടാകുമ്പോൾ ഞാനും വിശ്വസിക്കുമായിരിക്കും...
lekshmi vaisakh

പ്രേതാനുഭവ കഥ -32



ഒരു ചെറിയ അനുഭവകഥ പറയാം ഞങ്ങളുടെ നാട്ടിലെ ഉല്‍സവത്തിന്‍റെ അന്ന് കൂട്ടുകാരോടപ്പം രാത്രി ഗാനമേള കാണാന്‍ പോയി ഗാനമേള തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍റെ കൂട്ടുകാരന്‍ കണ്ണന്‍ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞൂ "അളിയാ രണ്ട് തെണ്ടികള്‍ എന്നെ ചീത്തവിളിച്ച് എനിക്ക് അവന്‍മ്മാരേ അടിക്കണം" അത് കേട്ട ഞാന്‍ പറഞ്ഞൂ "നിന്നെ ചീത്ത വിളിച്ചാ വാ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ" അവനെയും ബാക്കിയുള്ളവമ്മാരെയും കൂട്ടി ചീത്തവിളിച്ചവമ്മാരുടെ അടുത്തെത്തി രണ്ട് പയ്യമ്മാരാണ് അവമ്മാരെ വിളിച്ച് ഒരു മൂലക്ക് കൊണ്ട് പോയി ചെറുതായി ഒന്ന് പെരുമാറി ഞങ്ങള്‍ തിരിച്ച് എത്തി ഗാനമേള കേള്‍ക്കാന്‍ തുടങ്ങി കുറച്ച് സമയം കഴിഞ്ഞ് ഗാനമേള തീരാറായപ്പോള്‍ കണ്ണന്‍ ഓടിക്കൊണ്ട് വന്ന് പറഞ്ഞ് "അളിയാ നമ്മള്‍ കൈകാര്യം ചെയ്തവമ്മാരും വേറേ കുറേ എണ്ണവും കമ്പും തടിയുമായി വഴിയില്‍ നിക്കണ്" "ദൈവമേ പണികിട്ടിയാ ഇനി എന്ത് ചെയ്യും അവര്‍ എത്രപേരുണ്ട് ?" ഞാന്‍ ചോദിച്ചൂ "പത്ത് ഇരുപത് പേരുണ്ട്" കണ്ണന്‍ പറഞ്ഞൂ ഇത് കേട്ട് അശ്വന്ത് പറഞ്ഞൂ "നമ്മള്‍ 6 പേരേ ഉള്ളൂ എന്തായാലും മെയിന്‍ റോഡ് വഴി പോകാന്‍ പറ്റില്ല പിന്നെ അമ്പലത്തിന്‍റെ പിറകിലുടെ ഉള്ള ഊട് വഴിയില്‍ കുടി പോണം " അതുകേട്ട ഉടനെ ഉണ്ണി പറഞ്ഞ് " അത് വേണോ ആ വഴി അത്ര നല്ലതല്ല " ഞാന്‍ പറഞ്ഞൂ "വേറേ വഴിയൊന്നുമില്ല തടി കേടാവാതെ വീടെത്തണം" അങ്ങനെ ഞങ്ങള്‍ അമ്പലത്തിന്‍റെ പുറകിലൂടെയുള്ള ഊട് വഴിയിലുടെ ഞങ്ങള്‍ യാത്ര ആരംഭിച്ചൂ നല്ല നിലാവ് ഉള്ളത് കൊണ്ട് വഴി നല്ല തെളിഞ്ഞ് കാണാം വഴിയുടെ ഒരു സൈഡ് ചെറിയ ആറാണ് മറുസൈഡ് ചെറിയ കാടും രണ്ടിന്‍റെയും ഇടയിലൂടെയുള്ള ചെറിയ വഴിയാണ് ഞങ്ങള്‍ വരുന്നത് കഷ്ടിച്ച് രണ്ട് പേര്‍ക്ക് ചേര്‍ന്ന് നടക്കാന്‍ സാധിക്കൂം ഒരു ഇരുപത് മിനിറ്റ് നടന്നാല്‍ മാത്രമേ ഞങ്ങള്‍ വിട്ടിലേക്കുള്ള റോഡിലെത്തുകയുള്ളൂ ആ പരിസര പ്രദേശത്ത് ഒരു വീടുപോലും ഇല്ല എല്ലാവരുടെയും പ്രതേകിച്ച് എന്‍റെ മനസ്സിലും നല്ല പേടിയുണ്ട് എങ്കിലും ഞാന്‍ അത് പുറത്ത് കാണിച്ചില്ല ധൈര്യനടിച്ച് നടന്നൂ ഏറ്റവും മുന്‍പില്‍ ഞാനും അമ്പാടിയും തൊട്ട് പിറകിലായിട്ട് ജിത്തുവും അശ്വന്തും ഏറ്റവും പിറകില്‍ കണ്ണനും ഉണ്ണിയും ഒരോന്ന് സംസാരിച്ച് പേടിമാറ്റി ഞങ്ങള്‍ മുന്‍പോട്ട് നടന്നൂ അപ്പോഴാണ് ഒരു കാര്യം ആലോചിച്ചത് ഞാന്‍ ചോദിച്ച് "എന്തിനാടാ അവമ്മാര്‍ നിന്നെ ചീത്ത വിളിച്ചത്" "അത് അളിയാ അവമ്മാര്‍ പറയണ് മായയുടെ പിറകെ നടന്നാല്‍ മുട്ട്കാല് തല്ലി ഒടിക്കുമെന്ന്" "ങേ അത് പറയാന്‍ അവനാര്" അവള ചേട്ടന്‍ ! കണ്ണന്‍റെ മറുപടി കേട്ട് എല്ലാണവും ഞെട്ടി നന്നായി ! കുറച്ച് ദുരം നടന്ന് പെട്ടന്ന് ജിത്തു വിളിച്ച് " എടാ ഇന്നേതാ ദിവസം" ബുധന്‍ എന്താടാ ?? അല്ല വെള്ളിയാഴ്ച്ചയാണോ എന്നറിയാന്‍ വേണ്ടി ചോദിച്ചതാ ! ഒന്ന് പോടാ അന്ധ വിശ്വാസങ്ങള്‍ വെള്ളിയാഴ്ച്ചനോക്കി ഇറങ്ങാന്‍ പ്രേതം കലണ്ടറും നോക്കി ഇരിക്കയല്ലേ കണ്ണന്‍റെ കൌണ്ടര്‍ എല്ലാവരും ചിരിച്ചു അടുത്ത് ഉടനേ അമ്പാടിയുടെ സംശയം അല്ല ഈ പ്രേതം ഉണ്ടോ ? കിട്ടിയ അവസരം എന്‍റെ അറിവിന്‍റെ ഭാണ്ഡകെട്ട് തുറന്ന് ഞാന്‍ കാച്ചി പ്രേതം ഉണ്ടെന്നും അതിന് പലരുപം ഉണ്ടെന്നും! ദൈവം ഉണ്ടെങ്കില്‍ പ്രേതവും ഉണ്ട് എന്നൊക്കെ കാച്ചി ! ഇതു കേട്ട് അമ്പാടി പേടിച്ച് എന്‍റെ അടുത്ത് ചേര്‍ന്ന് നടക്കാന്‍ തുടങ്ങി ! ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും കാര്‍മേഘം ചന്ദ്രനെ മൂടി വെട്ടം ഇല്ലാതായി ഫോണിലെ ടോര്‍ച്ച് തെളിച്ച് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി ചെറിതായിട്ടുള്ള അനക്കം പോലും ഞങ്ങളില്‍ പേടികൂട്ടികൊണ്ട് വന്നു പെട്ടെന്ന് പട്ടികള്‍ ഓരിയിട്ടു "അളിയാ പ്രേതത്തിനെ കാണുമ്പോഴാ പട്ടികള്‍ ഇങ്ങനെ വിളിക്കണത് " കണ്ണന്‍റെ സംശയം എല്ലാപേരിലും പേടികൂട്ടി പേടിക്കണ്ട പെട്ടന്ന് നടക്കാം ഞാന്‍ എല്ലപേരേയും ആശ്വസിപ്പിച്ചു ഞങ്ങളുടെ നടത്തത്തിന്‍റെ വേഗത കൂടി ചെറിയ കാറ്റ് വീഴാന്‍ തുടങ്ങി ഞങ്ങള്‍ കേട്ടിട്ടില്ലത്ത ജീവികളുടെ വിളിയും പെട്ടന്ന് എന്‍റെ പിറത്ത് ഒരു കല്ലു വന്ന് കൊണ്ട് കല്ലു കൊണ്ട ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു "ഏത് തെണ്ടിയാടാ കല്ലെടുത്ത് എറിഞ്ഞത് ? പക്ഷേ അവമ്മാര് പറഞ്ഞൂ ഞങ്ങളല്ല എന്ന് സാരമാക്കാതെ ഞങ്ങള്‍ നടന്നൂ കുറച്ച് കഴിഞ്ഞ് എന്‍റെ അനുഭവം എല്ലാവര്‍ക്കും ഉണ്ടായി ഞങ്ങള്‍ പേടിയുടെ പരമോന്നതി എത്തി നില്‍ക്കെ പെട്ടന്ന് ആറ്റില്‍ ഒരു വലിയ കല്ല് വീഴണ സൌണ്ട് കേട്ട് ഞാനറിയാതെ നിലവിളിച്ച് പോയി എന്‍റെ നിലവിളിയും ആറ്റില്‍ കല്ല് വീഴണ സൌണ്ടും കൂടി ആയപ്പോള്‍ ഞങ്ങളിലെ പേടി അണപൊട്ടി ഒഴൂകി അവിടെ നിന്ന് ഞങ്ങള്‍ പ്രാണന്‍ കയ്യില്‍ പിടിച്ച് ഓടാന്‍ തുടങ്ങി വീട് എത്തിയിട്ടാണ് എല്ലാവരും ഓട്ടം നിര്‍ത്തിയത് വീടെത്തിയ ഞാന്‍ തലയിലുടെ പുതപ്പിട്ട് ഉറങ്ങാതെ നേരം വെളുപ്പിച്ചു നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മുടങ്ങിപ്പോയ തല്ല് അമ്പലത്തിലെ ഘോഷയാത്രയുടെ സമയത്ത് കിട്ടുകയും ചെയ്തു എങ്കിലും അതിനെക്കാളും അന്ന് ഞങ്ങള്‍ക്കുണ്ടാ യ അനുഭവം ഇന്നും ഒരു പേടി സ്വപ്നമാണ്

ആദ്യമായ്‌ പ്രേതത്തെ കണ്ട രാത്രി (പ്രേത കഥ )

Related image

പ്രിയപ്പെട്ടവരേ … നിങ്ങള്‍ ആരെങ്കിലും പ്രേതത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഉണ്ടെന്നു പറയണം…
ഉണ്ടാവാനിടയില്ല…അല്ലെ ? എന്നാല്‍ ഒരു സംഭവം കേട്ടോളു…
രണ്ടായിരത്തി അഞ്ചാം ആണ്ടു ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത രാത്രി , സ്ഥലം
ആന്ദ്രപ്രദേശ് ആണ് , ഞാന്‍ എം സീ യെ കോഴ്സ് ഇന്റെ ആറാമത്തെ സെമസ്ടരിലുള്ള അക്കാദമിക് പ്രൊജക്റ്റ്‌
ചെയ്യാന്‍ സെകുന്ദെരബദില് ഉള്ള കാലം. താമസം മധു ചേട്ടന്റെ കൂടെയാണ്.
മധുച്ചേട്ടന്‍ ആരാണെന്നല്ലേ? പറയാം..
മധുച്ചേട്ടന്‍ എന്റെ രണ്ടായിരാമാണ്ട്‌ മുതലുള്ള ഉത്തമ സ്നേഹിതനാണ് കേട്ടോ. അതായത് ഞാന്‍ ബി എസസി
കമ്പ്യൂട്ടര്‍ സയന്സ് പഠിക്കാന്‍ ഈറോഡില്‍ എത്തിയപ്പോള്‍ മുതല്‍ ഉള്ള ചങ്ങാത്തം. പുള്ളിക്കാരന്‍ അന്ന്
എം സീ യെ ഫൈനല്‍ ഇയര്‍ ആണ് പഠിക്കുന്നത്. അക്കാലത്തെ അനുഭവങ്ങള്‍ വളരെ ഹൃദയ
സ്പര്സിയാണ് അത് ഞാന്‍ വേറൊരു അവസരത്തില്‍ പറയാം കേട്ടോ.
അക്കാലത്ത്( 2006) പൊതുവെ കുട്ടികള്‍ പ്രൊജക്റ്റ്‌ വര്കുകള്‍ ചെയ്യാറില്ല പകരം ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയ് പണം കൊടുത്തു അത് വാങ്ങി സബ്മിറ്റ്‌ ചെയ്യാരാന് പതിവു . ( ഇപ്പോള്‍ എങ്ങനെ
ആണോ ? എനിക്ക് അറിയില്ല ഹി ഹി …) കാരണം കമ്പ്യൂട്ടര്‍ സെന്റര് കാര്‍ പ്രൊജക്റ്റ്‌ പ്രസന്റ് ചെയ്യാന്‍
പറ്റുന്ന വിധം തയ്യാറാക്കി ഒരു സീ ഡീ യില്‍ കൊടുക്കും കാശ് കൊടുത്താല്‍ എന്താ കിട്ടാത്തത്…?? പ്രൊജക്റ്റ്‌
ചെയ്ത സ്ഥാപനം എന്ന വ്യാജേന അവര്‍ സെര്‍തിഫികാടുകളും തരപ്പെടുത്തി കൊടുക്കും.. പിന്നെ നമ്മുടെ
കുട്ടുകാര്‍ക്ക് പരമ സുഖം അല്ലെ.. അവര്‍ ആറുമാസം ചുറ്റികറങ്ങി നടക്കും. ഞാനും അങ്ങനെ ഒക്കെ
തന്നെയാണ് പ്രതീഷിച്ചത്.. അതുകൊണ്ട് ഞാനും അത്തരം അന്വേഷണങ്ങളില്‍ വ്യാപ്രുതനായ്‌ ബാങ്ങളൂര്
ചുറ്റി തിരിയുമ്പോള്‍ മധു ചേട്ടന്റെ കാള്‍ വന്നു ” എടാ നീ ഉടനെ ഹൈദരാബാദില്‍ എത്തണം , നിന്റെ
പ്രൊജക്റ്റ്‌ ഞാന്‍ ശരിയാക്കിയിട്ടുണ്ട്…. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ആണ് .. കാശ് കൊടുക്കേണ്ട
നിനക്കു സ്ട്ടൈപ്പെന്ടു അവര്‍ തരും .. ഇതു ഒരു ലൈവ് പ്രൊജക്റ്റ്‌ ആണ് …” പിന്നെ താമസിച്ചില്ല …
അടുത്ത ബസില്‍ ഞാന്‍ ബാംഗളൂരില്‍ നിന്നും ഹൈദ്രബാധിനു യാത്രായ്‌ … മധുചെട്ടന്റെ കൂടെ ഓഫീസില്‍
പോകും അവിടെ എനിക്ക് ഒരു കമ്പ്യൂട്ടര്‍ ഉണ്ട് അതില്‍ വര്‍ക്ക്‌ ചെയ്യും. മധുച്ചേട്ടന്‍ അവിടെ മൊഡ്യൂള്‍ ലീഡ് ആണ് അതിനാല്‍ എന്റെ വോര്കും നോക്കുന്നത് പുള്ളിക്കാരന്‍ തന്നെ… പറ്റിക്കല്ഒന്നും നടക്കില്ല…‍ തിരികെ മധുചെട്ടന്റെ കൂടെ ..മധുചെട്ടന്റെ വീട്ടില്‍ വരും അവിടെ താമസിക്കും… ഇടക്ക് കോളേജില്‍ വന്നു ഒരു സെമിനാര്‍ എടുത്തു തിരികെ ഹൈദ്രബാധിനു പോകും…
ഞങ്ങള്‍ക്ക് അവിടെ ഒരു ചങ്ങാതിയും കൂടെ ഉണ്ട്.. ” പ്രകാശന്‍ മൊതലാളി ” .. !! മധു ചേട്ടന്‍ വര്‍ക്ക്‌
ചെയ്ന്ന കമ്പനിയിലാ പുള്ളിക്കാരനും വര്‍ക്ക്‌ ചെയ്യുന്നേ ആള് ബിസിനസ്സ് അനലിസ്ടാ.. നമ്മുടെ
കൊച്ചിക്കാരന്‍… മലയാളികള്‍ ആയീ ഞങ്ങള്‍ മൂന്ന് പേരെ ആ കമ്പനിയില്‍ ഉണ്ടായിരുന്നുള്ളൂ…
ബാകിയിള്ളവര്‍ ആന്ദ്ര , തമിഴ്നാട് , മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു.
നമ്മുടെ പ്രകാശന്‍ ആള് നല്ല അടിപൊളി പാര്‍ടിയാണ് അതൊകൊണ്ടാണ്‌ ഞാന്‍ പുള്ളിക്കാരനെ
“മൊതലാളീ” എന്ന് വിളിക്കുന്നത്.. അങ്ങേര്‍ക്കു ഒരു കേരള നമ്പര്‍ ഉള്ള ബൈക്ക് ഉണ്ട് അതിലാണ്
കറക്കം…വീകെണ്ടില്‍ ഞാനും മധുചേട്ടനും മൊതലാളീടെ ഫ്ലാറ്റില്‍ പോകും അല്ലേല്‍ മൊതലാളി
ഇങ്ങോട്ടുവരും പിന്നെ കത്ത്തിവയ്യല്ലേ… എന്റെ അമ്മോ… അവസാനം ഞങ്ങള്‍ മൂന്ന് പേരും കൂടെ
എവിടെയേലും കറങ്ങാന്‍ പോകും ..അതാണ്‌ പതിവു…
ഒരു ദിവസം പതിവുപോലെ മൊതലാളി വീട്ടില്‍ വന്നു … ഭയങ്കര ഡിസ്കഷന്‍ ക്രിസ്മസ് ആഘോഷിക്കാന്‍
ബാംഗ്ലൂര്‍ ക്ക് പോയാലോ ? അതാണ്‌ ചര്ച്ച വിഷയം.. ബൈകിനു പോകാനാണ് പരിപാടി, ബാംഗ്ലൂര്‍ –
ഹൈദരാബാദ് നല്ലദൂരമുണ്ട്.. കേട്ടപ്പോളേ ഞാന്‍ തലയൂരി.. പക്ഷെ ആസാന്മാര്‍ എന്നെ വെറുതെ വിട്ടില്ല ..
അവര്‍ പറഞ്ഞു എന്നാല്‍ നമുക്കു ശ്രീ ശൈലത്തിനു പോകാം എന്ന് .. അതാകുമ്പോള്‍ അടുത്താ നൂറ്റന്പതു
കിലോമെട്രെ ഉള്ളു എന്ന്… !!! ശ്രീ ശൈലത്ത് കാടും കൃഷ്ണ ഡാമും ഒക്കെ ഉണ്ട് എന്ന് … എനിക്കും ഇന്റെരെസ്റ്റ്‌
ആയ് അങ്ങനെ ഞങ്ങള്‍ രാത്രി ഒന്നരക്ക് യാത്ര പുറപ്പെട്ടു… നല്ല തണുപ്പുണ്ട്… എല്ലാവര്ക്കും ഓരോ ജാക്കെറ്റ്‌
ഉണ്ട് അതിനാല്‍ കുറെ ആശ്വാസം ഉണ്ട്.. വരുന്ന വഴിയില്‍ മൂടല്‍ മഞ്ഞും ഉണ്ട്… വോള്‍വോ ബസുകള്‍
ചീറിപ്പാഞ്ഞു പോകുന്നു… കുറെ ഓടി തളര്‍ന്നപ്പോള്‍ രണ്ടു ബൈക്കും സൈഡില്‍ മാറി നിര്ത്തി ഓരോ
ചായകുടിക്കാന്‍ തീരുമാനിച്ചു… മൂന്നു ചായ ഓര്‍ഡര്‍ ചെയ്ത ശേഷം ഞാന്‍ റോഡ് സൈഡിലെ മയില്‍
കുറ്റിയില്‍ ഒന്നു സൂക്ഷിച്ചു നോക്കി… !!! അമ്പരപ്പോടെ വായിച്ചു ‘ബാംഗ്ലൂര്‍ നാനൂറ്റി മുപ്പതു കിലോമീറ്റര്‍ !!’
ചായക്കടക്കാരന്റെ കയ്യില്‍ നിന്നും ചായ വാങ്ങികുടിച്ചുകൊണ്ട് ഞാന്‍ മധുചെട്ടനേം മോതലാലിയേം ഒന്നു
നോക്കി… അവര്‍ നിന്നു ചിരിക്കുന്നു… കൂട്ടത്തില്‍ പറഞ്ഞു…. ഡാ ഇതാണ് ബാംഗ്ലൂര്‍ ഹൈദരാബാദ് ഹൈവേ…
നമ്മള്‍ എപ്പോ ഏതാണ്ട് നൂറു കിലോമീറ്റര്‍ ഓടി ക്കഴിഞ്ഞു ഇനി നാനൂറു കിലോമെറെരെ ഉള്ളു എന്ന്….
തണുത്തു വിറച്ചുകൊണ്ട് ഞാന്‍ പറഞ്ഞു “ശ്ശോ.. എന്നാലും…” , നാട്ടിലാരുന്നേല്‍ പള്ളിയില്‍ പോകേണ്ട
ദിവസമാ… ക്രിസ്മസ് അല്ലെ ?.. മനസില്ലാ മനസ്സോടെ യാത്ര തുടര്‍ന്ന് ഏകദേശം നൂറു കിലോമീറ്ററും കൂടെ
ഓടി .. റോഡിന്റെ രണ്ടു സൈഡിലും നല്ല കാടുള്ള ഒരു സ്ഥലം ‘ കുര്‍ണൂല്‍ ‘ എന്നാണ് ആ സ്ഥലത്തിന്റെ
പേരു.. ബൈക്കുകള്‍ സൈഡില്‍ ഒതുക്കി വച്ചു ഞങ്ങള്‍ മൂന്നുപേരും റോഡ് സൈഡില്‍ നിന്നു.. നല്ല ക്ഷീണം
ഉണ്ട്.. . പെട്ടെന്ന് ഒരു രൂപം എന്റെ കണ്ണില്‍പെട്ടു… റോഡരികിലെ കാടിനുള്ളില്‍ നിന്നു അത് ഞങ്ങളുടെ
നേരെ അതിവേഗം അടുത്തുവരുന്നു.. എനിക്ക് ശബ്ദം ഇടറി ഞാന്‍ മധുചെട്ടന്റെ കയ്യില്‍ പിടിച്ചു… മൊതലാളി
എന്റെയും മധുചെട്ടന്റെയും ഒപ്പം ചേര്‍ന്നുനിന്നു.. ആര്ക്കും ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥ.. മധുച്ചേട്ടന്‍
ധൈര്യം കൈവിടാതെ അലറി ആരാടാ… ###@@&&&@*@*@*@… ‘നമ്മള്‍ മലയാളികള്ക്ക് പേടിവന്നാല്‍
മലയാളമല്ലേ..നാവിന്തുമ്പത് ആദ്യം വരൂ…’ , ഈ സമയം ആരൂപം ഞങ്ങളുടെ അടുതൂകൂടെ വന്നു
കടന്നുപോയ്‌… അതെന്താണ് ? ശരിയായ് കാണാന്‍ കഴിഞ്ഞില്ല.. കാരണം ഹൈവെ ആയിട്ടുപോലും ആ
സമയം ആ വഴിഒരു വണ്ടിപോലും വന്നില്ല .. ഞങ്ങള്‍ ഉടനെ തന്നെ അവിടുന്ന് ബൈക്കുകള്‍ എടുത്തു
സ്ഥലം വിട്ടു … കുറെ ദൂരം ഓടിയ ശേഷമാണ് ലൈറ്റും മറ്റും ഉള്ള ഒരു സ്ഥലം കണ്ടത്… അടുത്ത
ചായക്കടയില്‍ വണ്ടി നിര്‍ത്തി മുന്പ് കണ്ട ആള്‍രൂപം ഓരോരുത്തരും അവരവരുടേതായ ശൈലിയില്‍
വിവരിച്ചു.. എന്റമ്മോ… കരിമ്പടം ( കമ്പിളി) മടക്കി തലയിലൂടെ ഇട്ട ഒരു ആള്‍രൂപം .. നടപ്പിനു നല്ല സ്പീട്..
കുട്ടികാടുകളെ വകഞ്ഞുനീക്കികൊണ്ട് പാഞ്ഞടുക്കുന്നു.. അതാരാണ് ? ഈ കൊടും കാടു പ്രദേശ്ത്ത് അയാള്‍
ഒറ്റയ്ക്ക് എന്ത് ചെയ്യുന്നു ? അയാള്‍ എന്താണ് ഞങ്ങളെ ആക്രമിക്കതിരുന്നത് ? അയാള്‍ കല്ലനനെങ്കില്‍
ഞങ്ങളുടെ കയ്യില്‍ ഉള്ളത് ഭീഷണിപ്പെടുത്തിയോ അല്ലാതെയോ വാങ്ങാമായിരുന്നില്ലേ? അയാള്‍ മധുചെട്ടന്റെ
അലരിച്ച കെട്ട് ഓടിപ്പോയതാകുമോ ? അറിയില്ല … ഒരു കാര്യം മാത്രം അറിയാം എല്ലാവരും ആ രൂപത്തെ
കണ്ടു.. … പേടിമൂലം യാത്ര തുടരാന്‍ വയ്യ എന്ന് തോന്നി തുടങ്ങി… അടുത്ത് വല്ല ലോഡ്ജ്ഉം ഉണ്ടോ എന്ന്
നോക്കി നോകി യാത്ര തുടര്‍ന്നു.. ഭയങ്കരമായ മൂടല്‍ മഞ്ഞ യാത്ര യുടെ സ്പീഡ് കുറച്ചു… അവസാനം ഒരു
ഹോട്ടല്‍ കണ്ടു പിടിച്ചു… റേറ്റ് വളരെ കൂടിയ സ്ഥലം ആണ് അവിടെ കയറി റൂം എടുത്താലോ എന്ന്
ആലോചിച്ചു.. പക്ഷെ അപ്പോഴേക്കും കിഴക്ക് വെള്ള കീരിതുടങ്ങിയിരുന്നു… കഴിഞ്ഞ രാത്രിയുടെ ഓര്‍മ്മകള്‍
എല്ലാവരുടയൂം ഉറക്കം കെടുത്തുന്നു… കൂടെ യുള്ളവര്‍ രണ്ടു പേരും ഹിന്ദുക്കള്‍ ആയതിനാല്‍ അവര്‍ വിചാരിച്ചു
ശ്രീ ശൈലത്തിനു പോകാം എന്ന് പറഞ്ഞു എന്നെ പറ്റിച്ചത് ഭഗവാന് ഇഷ്ടപ്പെട്ടില്ലാരിക്കും എന്ന്… കാരണം
ശ്രീ ശൈലത്ത് ശിവന്റെ ഒരു വലിയ അമ്പലം ഉണ്ട്.. അവിടത്തെ ശിവലിംഗം മണ്ണില്‍നിന്നും താനെ
ഉയരന്നു വന്നതാണ്‌ എന്നാണ് സങ്കല്‍പം. എല്ലാവരും ഭക്തിമാര്‍ഗത്തില്‍ ചിന്തിച്ചു , അവിടെ നിന്നു ( ‘കുര്‍ണൂല്‍’ ) ശ്രീ ശൈലത്ത് എത്തണമെങ്കില്‍ മറ്റൊരു കാടു റോഡിലൂടെ ഇരുനൂറു കിലോമീറ്റര്‍ പോകണം.. ഒറ്റപ്പെട്ട റോഡ് ആണ്.. നക്സലുകളുടെ കേന്ദ്രമാണ്‌ ആവഴി.. എങ്കിലും തലേ ദിവസത്തെ ഓര്‍മ്മകള്‍ അതൊക്കെ മറന്നു ശ്രീ ശൈലത്ത് എത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചു…
അങ്ങനെ ക്രിസ്മസ് ബാംഗ്ലൂരില്‍ ആഘോഷിക്കാന്‍ പോയ ഞങ്ങള്‍ ഭക്തിസാന്ദ്രമായ ശ്രീ ശൈലത്ത്
ഒരുദിവസം കഴിച്ചുകൂട്ടി.. ഞാന്‍ ജീവിതത്തില്‍ ആദ്യമായ്‌ ക്രിസ്റ്മാസിനു ഒരു അമ്പലത്തില്‍ പൊയ്
ദര്ശനം നടത്തി യത് അന്നാണ് .. തിരികെ വരും വഴി ഹൈടെരബാദിലെ പാരഡൈസ്‌ ഹോട്ടലില്‍ കയറി
ഒരു ഫ്രൈഡ്‌ റൈസ് ഉം കഴിച്ചു സമാധാനത്തോടെ വീടിലേക്ക്‌ മടങ്ങി…..
തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അമേരിക്ക – ഹൈദരാബാദ് – കൊച്ചി എന്നിങ്ങനെ ടി സി എസിന് വേണ്ടി സീനിര്‍ അനലിസടായും ട്രെയിന്‍ ആയും ജോലി ചെയ്തു നടക്കുമ്പോളും മധുച്ചേട്ടന്‍ ഇടക്ക് വിളിക്കും..
സംഭാഷണത്തില്‍ പലപ്പോഴും ഈ സംഭവങ്ങള്‍ കയറി വരാറുണ്ട്‌… ചിലപ്പോള്‍ മധുചെട്ടന്റെ കൂടുകാരും
ഇതേക്കുറിച്ച് ചോദിക്കും.. അങ്ങനെ ഇപ്പോഴും ആ സംഭവത്തെ കുറിച്ചു ഞങ്ങള്‍ വചാലരാകാരുണ്ട്..
പ്രകാശന്‍ മൊതലാളി ഇപ്പൊ വിളിക്കാറില്ല ആള് സ്ഥലത്തില്ല അങ്ങ് അമേരിക്കേല …. സതിയതില്‍ അത്
പ്രേതമാണോ ? അതോ മനുഷ്യനാണോ ? മനുഷ്യനാണ് എങ്കില്‍ അയാള്‍ ഞങ്ങളെ ഉപദ്രവിക്കഞ്ഞതെന്തേ…? ഒരു മനുഷ്യന് ഇത്രയും സ്പീഡില്‍ കാടിനിടയിലൂടെ നടക്കാന്‍ പറ്റുമോ? അറിയില്ല ഒന്നും അറിയില്ല.. എല്ലാം മായതന്നെ…

ഓഫീർ - പ്രഹേളികയായ പുരാതന തുറമുഖം



പുരാതന ഈജിപ്ഷ്യൻ ,ഇസ്രേലി രേഖകളിൽ പരാമർശിക്കപ്പെടുന്ന അതിസമ്പന്നന്മായ തുറമുഖമാണ് ഓഫീർ .ഇന്നേക്കും മൂവായിരം വര്ഷം മുൻപ് മധ്യ പൗരസ്ത്യദേശത്തേക്കും ഈജിപ്തിലേക്കും സുഗന്ധ വ്യഞ്ജനങ്ങളും സ്വർണവും ,മയിലുകളും , ചന്ദനവും ഒഴുകിയിരുന്നത് ഈ തുറമുഖത്തുനിന്നായിരുന്നു .
.
എവിടെയാണ് ഓഫീർ തുറമുഖത്തിന്റെ സ്ഥാനം എന്നത് ഇപ്പോഴും ഒരു പ്രഹേളികയാണ് തുടരുന്നു .പക്ഷെ ലഭ്യമായ തെളിവുകൾ ഈ തുറമുഖം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആയിരുന്നു വെന്നാണ് . ഓഫീർ തുറമുഖത്തുനിന്നും കയറ്റി അയച്ചതായി പറയപ്പെടുന്ന വസ്തുക്കൾ ലോകത്തിന്റെ മറ്റൊരു ഭാഗത്തുനിന്നും ഒരുമിച്ച് ലഭിക്കുമായിരുന്നില്ല .അതിനാലാണ് ഓഫീർ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ആയിരുന്നു എന്ന വാദത്തിന് ശക്തി ലഭിക്കുന്നത് ..
.
പുരാതന കാലത് ഇന്ത്യയിൽ സമുദ്രയാത്ര നടത്തുന്ന യാനങ്ങൾക്ക് ആയുള്ള തുറമുഖങ്ങൾ ഉണ്ടായിരുന്നു എന്നതിനുള്ള ജീവിക്കിനിന്ന തെളിവാണ് സൈന്ധവ കാലത്തെ ലോതൽ തുറമുഖം .ലോതൽ തുറമുഖം എല്ലാ അർഥത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു തുറമുഖമായിരുന്നു . ഒരു തുറമുഖം 4500 കൊല്ലം മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവ് ഇന്ത്യൻ തീരങ്ങളിൽ മറ്റു വലിയ തുറമുഖങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ പരോക്ഷ തെളിവ്കൂടിയാണ് .പല സൈന്ധവ നഗരകേന്ദ്രങ്ങളിൽ നിന്നും വലിയ പായ്കപ്പലുകളുടെ പ്രതിരൂപങ്ങൾ കിട്ടിയിട്ടുണ്ട് .സൈന്ധവ ലിപികൾ അടയാളപ്പെടുത്തിയ മുദ്രകൾ സുമേറിൽനിന്നും മറ്റു മധ്യ പൗരസ്ത്യ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .
.
ഓഫീർ എന്ന വാക്ക് ആഭീര ഗോത്രത്തെയോ ,കേരളത്തിലെ പൂവാർ പ്രദേശത്തെയോ കുറിക്കുന്നതാണ് എന്ന വാദത്തിനും കഴമ്പുണ്ട് .ഭാഷാപരമായി ഇവ ഓഫീർ എന്ന വാക്കിനോട് സാമ്യം പുലർത്തുന്നു .

--
ചിത്രം : ലോത്തൽ തുറമുഖo ചിത്രകാരന്റെ ഭാവന ,ഓഫിറും ലോത്തൽ പോലൊരു തുറമുഖം ആയിരുന്നിരിക്കാം ചിത്രം കാട്പാപ്ഡ് വിക്കിമീഡിയ കോമൺസ്
.
ref
1.https://www.britannica.com/place/Ophir
2.https://en.wikipedia.org/wiki/Ophir
3.http://www.hope-of-israel.org/ophir.htm

മമ്മിഫിക്കേഷൻ ഭാവിയിലേക്കുള്ള ഒരു വാതിൽ ആണോ ?




ഈ പോസ്റ്റ് ഞാനൊരു ഗ്രൂപ്പിൽ കണ്ടതാണ് ഇതിന്റെ സാദ്ധ്യതകൾ നോക്കുമ്പോൾ ഒരു അത്ഭുതം തോന്നിയതുകൊണ്ടാണ് ഞാൻ ഇവിടെ ഷെയർ ചെയ്‌യുന്നത്

ലോകമെമ്പാടുമുള്ള പുരാതന സംസ്കാരങ്ങൾ അവരുടെ മൃതുദേഹങ്ങൾ mummified ചെയ്യുന്നത് ഒരേ രീതിയിൽ ആണ് . അവയെല്ലാം വിശ്വസിച്ചിരുന്നത് ഈ മമ്മിഫിക്കേഷൻ പ്രോസസ്സ് കാരണം അവരുടെ ബോഡിയുമായി ഭാവിയിൽ reunite ചെയ്യാം എന്ന വിശ്വാസത്തിൽ ആണ് , എന്റെ കാഴ്ചപ്പാട് അനുസരിച്ചു പുരാതന മനുഷ്യർ AncientAstronauts , deep space hibernation പോഡ്‌സ് ഇൽ നിന്ന് ഉണരുന്നത് സാക്ഷികരിച്ചിട്ടുണ്ടാവും , ചിലപ്പോൾ ഇവർ( AncientAstronauts ) തന്നെയാവാം പുരാതന മനുഷ്യരെ ഈ മമ്മിഫിക്കേഷൻ പഠിപ്പിച്ചിട്ടുണ്ടാവുക അതായതു അവരുടെ മമ്മിഫൈഡ് ബോഡിയിൽ നിന്ന് ഉയർത്തു എഴുന്നേൽക്കാം എന്ന് ഇവർ തന്നെ ആയിരിക്കാം പഠിപ്പിച്ചിട്ടുണ്ടാവുക ഈ മമ്മിഫിക്കേഷനായിലൂടെ ഇവർക്ക് അവരുടെ DNA സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം അതുപോലെ ഭാവിയിലെ ഏതേലും ഒരു സമയത്തു അവർക്കു DNA ക്ളോണിങ് എന്ന പ്രോസസ്സിലൂടെ പുതിയ ബോഡി സ്വായത്തമാക്കാം എന്ന ഒരു കാര്യം ഇതിൽ നിന്ന് വ്യെക്തമാക്കുന്നു

ജനറ്റിക് തലത്തിൽ ആധുനിക ശാസ്ത്രം അത്ഭുതത്തോടെ കണ്ടുപിടിച്ച കാര്യം എന്താന്ന് വച്ചാൽ ലോകത്തു കണ്ടുപിടിച്ചുള്ള മമ്മി കളിൽ കണ്ട DNA യുടെ പ്രെസെർവഷൻ അഥവാ സൂക്ഷിപ്പാണ്‌ ഇതിൽ നിന്നും നമുക്ക് മനസിലാവുന്നത് സമീപഭാവിയിൽ മനുഷ്യനും ഇതുപോലെ ഹ്യൂമൻ ക്ലോൺസ് ഉണ്ടാക്കാവുന്നതാണ് അവയ്ക്കു ഭൂതകാല സംഭവങ്ങൾ ഓർമയിൽ കാണുന്ന രീതിയിൽ ആയിരിക്കാം കാരണം DNA യിൽ ആണല്ലോ ഓർമ്മകൾ സൂക്ഷിപ്പ് നടന്നിരിക്കുന്നത് ഈജിപ്റ്റിൻ ദേവനായ തോത് എമറാൾഡ് ഓഫ് തോത് എന്ന സംഹിതയിൽ പറയുന്നത് അദ്ദേഹത്തിനുംമരണത്തെ ജയിച്ചു അദ്ദേഹത്തിന്റെ consciousness വേറൊരു അവതാർ അല്ലെങ്കിൽ ക്ലോൺ ഇൽ പ്രേവേശിപ്പിയ്ക്കംഎന്നതാണ് അത് സാധ്യമാകുന്ന ഡീപ് ആയ ഉറക്കത്തിൽ നിന്നാണ് അതായതു മമ്മിഫിക്കേഷൻ

Cultures from all over the world mummified their dead while virtually using the same techniques. All cultures believed that by going through this mummification process they would be reunited with their body at some point in the future. I believe that the ancient peoples witnessed AncientAstronauts waking up from deep space hibernation pods. These ancient astronauts most likely taught these cultures the secrets of mummification. Not so that they would resurrect the mummified body. But because they would preserve the DNA and at some point in the future these ancient astronauts would return and clone the DNA of these mummies, bringing them back to life in a new body. Modern science is currently astounded at the genetic and DNA preservation in Mummies found all over the world. Scientist now believe that in the near future, a human clone can be produced that will possess the majority of the memories of that person's past life because the memories are stored in the DNA. Amazingly, in the EmeraldTabletsOfThoth he claims to regenerate himself through this exact process. He claimed to have defeated death by transferring his ego(consciousness) into other men(Avatars or clones) after awaking from each deep and sleep

ഇതിൽ നിന്നും നമുക്ക് മനസിലാവുന്നത് മനുഷ്യർ മരണത്തെ അതിജീവിക്കുന്ന കാലം ആസന്നമായിരിക്കാം നീണ്ട ഉറക്കത്തിൽ നിന്നും ക്ളോണിങ് വഴി അടുത്ത ജന്മത്തിലേക്കു വേറൊരു ബോഡിയുടെ സഹായത്തോടെ

ബിബിസി യുടെ ലിങ്കിൽ ലോകത്തു ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മമ്മിഫിക്കേഷൻ ലിങ്ക് ചെയ്യപ്പെട്ടു എന്ന കാര്യത്തെ ആക്കം കൂട്ടുന്ന കാര്യങ്ങൾ ആണ്

http://www.bbc.co.uk/history/ancient/egyptians/mummies_01.shtml

കർമ്മഫലങ്ങൾ


നമ്മുടെ സുഖങ്ങളും, ആഡംബരങ്ങളും, അധികാരങ്ങളും, ദുഖങ്ങളും, രോഗങ്ങളും, കഷ്ടപ്പാടുകളും എല്ലാം കർമ്മഫലങ്ങൾ മാത്രം ആണ്. നമ്മൾ ജനിച്ച ചുറ്റുപാട് നമ്മുടെ ആത്മാവിന്റെ കർമ്മഫലവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒന്നുകിൽ ഈ ജന്മത്തിലെ, അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിലെ കർമ്മഫലങ്ങൾ മാത്രമാണ് നമ്മൾ കാണുന്നതൊക്കെയും, അനുഭവിക്കുന്നതൊക്കെയും.
അച്ഛനോ അമ്മയോ ചെയ്ത പാപത്തിന്റെ ഫലം മക്കൾ ഒരിക്കലും അനുഭവിക്കണ്ടി വരില്ല. ആ പാപങ്ങൾക്ക് കർമഫലം അവർ തന്നെ അനുഭവിച്ചു തീർക്കണം. ഒന്നുകിൽ ഈ ജന്മത്തിൽ തന്നെയോ അല്ലെങ്കിൽ അടുത്ത ജന്മത്തിലേക്കോ അത് നീണ്ടു പോയേക്കാം. കർമ്മഫലം ഓരോ ആത്മാവിനും ഓരോന്നായി സ്വയം അനുഭവിക്കാനുള്ളതാണ്. കർമ്മഫലം അതിന്റെതായ രീതിയിൽ അനുഭവിക്കാൻ ഓരോ ആത്മാവിനെയും കാരണമാക്കി തീർക്കുന്നു എന്നതായിരിക്കണം സത്യം.
ഉദാഹരണമായി - ഒരു വീട്ടിൽ ഒരാൾക്ക് എന്തെങ്കിലും മാറാരോഗം വരുകയാണെങ്കിൽ, ആ കുടുംബത്തിലെ എല്ലാവരും ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാണ്. പക്ഷെ ആ രോഗിയുടെ വിധി മാത്രം അല്ല അതിനു കാരണം. ആ കുടുംബത്തിലെ ഓരോ ആളുകളും മാനസികമായിട്ടോ ശാരീരികമായിട്ടോ അവരുടെ കർമ്മഫലം വ്യത്യസ്തമായിട്ടാണ് ആണ് ഇതിലൂടെ അനുഭവിക്കുന്നത് എന്ന് മാത്രം. അത് അവരുടെ ഈ ജന്മത്തിലെ മാത്രം ആകണം എന്നില്ല, കഴിഞ്ഞ ജന്മത്തിൽ ഓരോ ആത്മാവിനും ബാക്കി വെച്ച കർമഫലം കൂടെ ആവാം.
ഈ ഉദാഹരണത്തിൽ നോക്കുകയാണെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് കർമ്മഫലം അനുഭവിക്കാനുള്ള സാധ്യത നൽകിയ ഒരു "LINK" മാത്രം ആയി മാറുകയാണ് ആ കുടുംബത്തിലെ "മാറാരോഗി ആയ ശരീരം" സ്വീകരിക്കേണ്ടി വന്ന ഒരു ആത്മാവ്. ജന്മനാ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികളെയും ഇതും താരതമ്യം ചെയ്തു നോക്കിയാൽ ഈ LINK പെട്ടെന്ന് മനസിലാക്കാൻ പറ്റും. അത്തരം കുട്ടികൾ മാതാപിതാക്കൾക്ക് എത്രത്തോളം കഷ്ടപ്പാടുകൾ നൽകുന്നുണ്ട് എന്ന യാഥാർഥ്യം.
മറ്റൊരു രീതിയിൽ പറഞ്ഞാൽ നമുക്ക് ഈ concept പെട്ടെന്ന് മനസിലാക്കി എടുക്കാൻ കഴിയും.
ഒരാൾ ഒരു തെറ്റു ചെയ്യുമ്പോൾ അയാളുടെ ആത്മാവിന്റെ karmic baggage ലേക്ക് ഒരു ആ തെറ്റിനു തുല്യമായ അളവിൽ ഒരു വിധി ടാഗ് ചെയ്യപ്പെടുന്നു.
ഉദാഹരണമായി (വെറും ഉദാഹരണം) ഒരാൾ ഒരു മനുഷ്യനെ കൊന്നാൽ അയാളുടെ ആത്മാവിന്റെ karmic baggage ലേക്ക് ഒരു 100 KG weight വരുന്നു എന്ന് കരുതുക, ഒരു കുട്ടിയെ വേദനിപ്പിച്ചാൽ അയാളുടെ ആത്മാവിലേക്ക് ഒരു 50 KG വരുന്നു, വഞ്ചനക്ക് 250 KG , മോഷണത്തിന് 10 KG, etc , etc ... ഇത് പോലെ ഓരോ പാപങ്ങൾക്കും ഓരോ രീതിയിൽ ആ ആത്മാവിന്റെ karmic baggage തൂക്കം കൂടി വരുന്നു. ഈ baggage എത്ര KG ആണോ, അതിനു അനുസരിച്ചു കർമഫലം ആ ആത്മാവിനു ടാഗ് ചെയ്യപ്പെടുന്നു. പാപങ്ങൾക്ക് പകരം നന്മ ചെയ്യുന്നവർക്ക് അവരുടെ baggage അതിനു അനുസരിച്ചു ടാഗ് ചെയ്യപ്പെടാം.. (ആശയം പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ആണ് KG കണക്ക് വെച്ചത്)
ഇങ്ങനെ baggage ന്റെ തൂക്കം കുറച്ചു കുറച്ചു ഏറ്റവും pure ആകുന്ന ആത്മാവ് perfection നേടുന്നു, മുക്തി നേടുന്നു.
തീർച്ചയായും കർമ്മഫലത്തിലൂടെ ഈ karmic baggage ഒരു unknown energy യുടെ balancing ആയിരിക്കണം നടത്തുന്നത്. നമ്മളോട് ആരെങ്കിലും മോശമായി പെരുമാറുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു വിഷമം ഉണ്ടാകാറുണ്ട്, ഒരു energy loss ഉണ്ടാകാറുണ്ട്. (കാലത്തു തന്നെ ഓഫീസിൽ നിന്ന് ബോസിന്റെ തെറി കേട്ടിട്ടുള്ളവർ ഇത് ഫീൽ ചെയ്തിട്ടുണ്ടാകും). ഈ energy, തെറ്റു ചെയ്യുന്നവരുടെ baggage ലേക്ക് assign ചെയ്യപ്പെടുന്നു. പിന്നീട് ഇതിനു തുല്യമായ കർമഫലം ലഭിക്കുമ്പോൾ ഈ energy ഏതെങ്കിലും വിധത്തിൽ balanced ആയി മാറുന്നു, baggage ന്റെ തൂക്കം കുറയുന്നു.
ഈ karmic baggage ന്റെ തൂക്കത്തിനും വ്യത്യസ്തതക്കും അനുസരിച്ചു അയാൾക്ക് എന്തൊക്കെ കഷ്ടപ്പാടുകൾ അനുഭവിക്കണം അല്ലെങ്കിൽ നന്മ അനുഭവിക്കണം എന്നതു ഒരു അൽഗോരിതം അനുസരിച്ചു ഓരോ ആത്മാവിന്റെയും ഭാവി നിർണയിക്കപ്പെടുന്നു. അത്തരം നിർണയങ്ങൾക്ക് മേലെ പറഞ്ഞ പോലുള്ള connections / link ഉണ്ടായി മാറുന്നു. Biological Reasons കൊണ്ട് ആ ആത്മാവ് നില നിൽക്കുന്ന ശരീരം നശിക്കാൻ സമയം ആയിട്ടുണ്ടെങ്കിൽ (പ്രായം, രോഗം, etc ), തീർച്ചയായും അടുത്ത ജന്മത്തിൽ ആ ആത്മാവിന് ആ കർമ്മഫലം അനുഭവിക്കാൻ യോഗ്യതയുള്ള ശരീരം മാത്രമായിരിക്കും ലഭിക്കുക. നല്ലതാണെങ്കിലും മോശമാണെങ്കിലും.
ഭൂമിയിലെ എല്ലാ ജീവികളിലും ഉള്ള ആത്മാക്കളും (എല്ലാ വസ്തുക്കളും) പരസ്പരം connected ആയിരിക്കും. ഈ connections ഏതു സമയത്തു എപ്പോൾ എങ്ങനെ link ആകണം എന്നുള്ളത് ആയിരിക്കണം ദൈവത്തിന്റെ അൽഗോരിതം. Perfection ലഭിച്ചു മുക്തി നേടുന്നത് വരെ എല്ലാ ആത്മാവും ഇത്തരം ഓരോ links of the universe ആയി വ്യത്യസ്ത ശരീരങ്ങളിൽ നില നിൽക്കേണ്ടി വരുന്നു.

കളമെഴുത്ത്



കേരളത്തിലെ ചുമർചിത്രകലയുടെ ആദ്യരൂപമായി അറിയപ്പെടുന്ന ഒരു തികഞ്ഞ കലാരൂപമാണ് കളമെഴുത്ത്.
സംഘകാലത്തോളം(BC566 മുതൽ AD250) പഴക്കം പറയപ്പെടുന്ന ഈ കലാരൂപം പ്രധാനമായും കേരളത്തിലെ ക്ഷേത്രങ്ങളുമായി ഇഴുകി ചേര്‍ന്നു കിടക്കുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്.
അനുഷ്ഠാനങ്ങള്‍ മാറ്റി വെച്ചു പരിശോധിച്ചാല്‍ ഇത്രത്തോളം വിസ്മയകരമായ ഒരു ചിത്രകലാരൂപത്തെ ശ്ലാഘിക്കാതെ വയ്യ.നാടന്‍ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാര്‍ തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദര്‍ശനങ്ങളാണ്.
ചായപ്പൊടികളും വിരലുകളും കൊണ്ട് തീര്‍ക്കുന്ന ഈ വിസ്മയത്തെ ഒറ്റവാക്കില്‍- വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പ്രകൃതിജന്യമായ പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായം എന്ന് വിളിക്കാം.
മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെയുള്ള അഞ്ച് വര്‍ണ്ണങ്ങള്‍ അഥവാ പഞ്ചവര്‍ണ്ണങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.
★അഞ്ച് തരം പൊടികള്‍
മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണക്കലരി പൊടിച്ചും ഉണ്ടാക്കുന്നു.വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ചില പ്രത്യേക അനുഷ്ഠാനങ്ങളില്‍ വാകയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്.
കേരളത്തില്‍ ഓരോ പ്രദേശത്തും കളമെഴുത്ത് കുലവൃത്തിയായി സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത സമുദായക്കാരുണ്ട്.
തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍, പുള്ളുവന്‍, വണ്ണാന്‍, കണിശന്‍ തുടങ്ങിയ സമുദായക്കാര്‍ പരമ്പരാഗതമായി കളം വരയുന്നവരാണ്.
കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍,കോപ്പാളന്‍ തുടങ്ങിയവരും കളം വരയാറുണ്ട്.
വിവിധ അനുഷ്ഠാനങ്ങള്‍ക്കായി വ്യത്യസ്ത തരം കളങ്ങളാണ് ഇവര്‍ വരയ്ക്കുക.വരയ്ക്കുന്നതിനോടൊപ്പം തന്നെ അനുഷ്ഠാനപരമായ പാട്ടുകളും ഉണ്ടാകും.
ഇതില്‍ തന്നെ വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ധാരാളം വ്യത്യസ്ത ശൈലികളിലുള്ള കളങ്ങളും,വ്യത്യസ്ത അനുഷ്ഠാനങ്ങളുമുണ്ട്.
ചുരുങ്ങിയത് രണ്ട് പേരാണ് കളമെഴുതാന്‍ ഇരിക്കുക.ഒരു നേര്‍രേഖയിലാണ് തുടക്കം.ബ്രഹ്മസൂത്രമെന്നാണതിന് പേര്.കൂട്ടത്തിലെ ആശാനാണ് ഈ ബ്രഹ്മസൂത്രം വരയ്ക്കുക.ഈ നേര്‍രേഖയെ അടിസ്ഥാനമാക്കിയാണ് കളമെഴുത്ത് പുരോഗമിക്കുന്നത്.
അരിപ്പൊടിയോ കരിപ്പൊടിയോ ഉപയോഗിച്ച് ദേവതയുടെ ശരീരഭാഗങ്ങള്‍ വരയ്ക്കുന്നു.
മുഖം, കിരീടം, കഴുത്ത്‌, മാറ്‌, അരക്കെട്ട്‌, പട്ടിന്റെ ഭാഗം, കാൽ അതിനുശേഷം കൈകൾ എന്നിവ വരച്ച്‌ പ്രഭാമണ്‌ഡലം വരയ്ക്കുന്നു. പിന്നീട്‌ പുറംകളവും വരയ്‌ക്കുന്നു.
ശേഷം കൃത്യമായ അനുപാതത്തില്‍ നിറക്കൂട്ടുകള്‍ കൊണ്ട് ആടയാഭരണങ്ങളും മറ്റ് അലങ്കാരങ്ങളും വരയ്ക്കും.ആടയാഭരണവിസ്താരങ്ങള്‍ വരയ്ക്കുന്നത് കാണെണ്ട കാഴ്ചയാണ്.
കളമെഴുത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് ദേവതയുടെ ഓരോ ഭാഗങ്ങളായി പങ്കിട്ടാണ് വരയ്ക്കുക.
2 പേര്‍ മാത്രമുള്ള അവസരങ്ങളില്‍ ഒരാള്‍ തല മുതല്‍ നെഞ്ചിന് താഴെ വരേയും മറ്റേയാള്‍ വയറും താഴേക്കുള്ള ഭാഗങ്ങളും പൂര്‍ത്തിയാക്കും.
കളമെഴുതുന്നയാൾക്ക് കിരീടം, ഉടയാട എന്നിവ വരയ്ക്കുമ്പോൾ മനോധർമം പ്രയോഗിക്കാം. ബാക്കിയെല്ലാ വരകളും കണക്കുപ്രകാരമായിരിക്കണം
കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ പ്രാമുഖ്യം ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങള്‍ക്കാണ്.
ചാണകം മെഴുകിയ തറയിലായിരുന്നു കളമെഴുത്ത് ചെയ്തിരുന്നത്.പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഇന്ന് അതിന് മാറ്റം വരുത്തിയെങ്കിലും ചുരുക്കം ചിലയിടങ്ങളില്‍ അതേ പാരമ്പര്യം തുടരുന്നുണ്ട്.കുരുത്തോലകളും പട്ടും വിതാനിച്ച് അലങ്കരിച്ച പന്തലിന് ചുവടേയാണ് ഈ കലാരൂപം അരങ്ങേറുന്നത്.
കളത്തിന്‍റെ വലിപ്പവും ദേവതാ വിശദീകരണത്തിനും അനുസരിച്ച് ഏതാനും മണിക്കൂറുകള്‍ മുതല്‍ ഒരു പകല്‍ മുഴുവനും നീളുന്ന കളമെഴുത്ത് വരെയുണ്ട്.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ (പാട്ടും മറ്റ് അനുഷ്ഠാനങ്ങളും കഴിഞ്ഞാല്‍) കളം മായ്ക്കുകയും ചെയ്യും.
നമ്മുടെ ക്ഷണികമായ ജീവിതത്തിന്‍റെ ഒരു പരിച്ഛേദവും ഇവിടെ കാണാം.
വിശ്വാസത്തിന്‍റേയോ അവിശ്വാസത്തിന്‍റേയോ മറ്റേത് കണ്ണില്‍ കൂടിയോ നോക്കിയാല്‍ പരുക്കന്‍ നിലത്ത് വിരലുകള്‍ കൊണ്ട് തീര്‍ക്കുന്ന ഈ വര്‍ണ്ണവിസ്മയം അത്ഭുതകരം എന്നേ പറയാനാകൂ.
------------------------------------------------------------------
വാല്‍ക്കഷ്ണം-
തുച്ഛമായ ചില കളമെഴുത്തുകള്‍ കണ്ടും,കേട്ടറിഞ്ഞും ഉള്ള പരിമിതമായ അറിവിന്‍റെ ബലത്തില്‍ മാത്രമുള്ള ലേഖനം.
കൂടുതല്‍ വിശദീകരണങ്ങള്‍,തിരുത്തുകള്‍ എല്ലാം സ്വാഗതം ചെയ്യുന്നു.
കളമെഴുത്തും പാട്ടും എന്ന ക്ഷേത്ര അനുഷ്ഠാനത്തിലെ കളമെഴുത്തിനെ മാത്രം കേന്ദ്രീകരിച്ചത്.
--------------------------------------------------------------------
റെഫറന്‍സ് -
http://keralaperuma.blogspot.in/…/kalamezhuthu-kerala-touri…
Keralaculture.org
ചിതങ്ങള്‍ക്ക് കടപ്പാട് - sources from google

സിറിയൻ ആന - വംശമറ്റുപോയ ആന വംശം

 ആനവംശത്തിന് ഇപ്പോൾ മൂന്ന് സബ് സ്പീഷീസുകൾ ഉണ്ട് എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത് .ഏഷ്യൻ ആനകളും ( Elephas maximus) ആഫ്രിക്കൻ ബുഷ് ആനകളും(Loxodonta africana )ആഫ്രിക്കൻ ഫോറെസ്റ് ആനകളും,(Loxodonta cyclotis ) .പക്ഷെ ഏഷ്യയിലെ ബോർണിയോ ദ്വീപിലെ കുള്ളൻ ആനകളും .കോങ്കോയിലെ വലിപ്പം കുറഞ്ഞ ആഫ്രിക്കൻ ആനകളും .വ്യത്യസ്ത സബ് സ്പീഷീസുകസ്‌ളാണെന്ന വാദവും നിലനിൽക്കുന്നുണ്ട് .പക്ഷെ മറ്റു പല ആന വർഗ്ഗങ്ങളും നൂറ്റാണ്ടുകൾ മുൻപേ വരെ ഭൂമിയിൽ വിഹരിച്ചിരുന്നു .അവയിൽ ഒന്നാണ് സി ഇ 100 നടുപ്പിച്ചു വംശനാശം സംഭവിച് അപ്രത്യക്ഷമായ സിറിയൻ ആന.
.
ഏഷ്യൻ ആനകളുടെ ഒരു സുബ്സ്പീഷീസ്‌ ആയിരുന്നു സിറിയൻ ആന .ഇറാനിലെ ചതുപ്പുനിലങ്ങൾ മുതൽ സിറിയയിലെയും തുർക്കിയിലെയും സമതലങ്ങളിൽ വരെ ഈ ആന വംശം ഒരിക്കൽ വിഹരിച്ചിരുന്നു .പക്ഷെ ഇന്ത്യയിലെപോലെ ആനകളെ മെരുക്കിയെടുക്കാനോ നിലനിർത്താനോ ഈ പ്രദേഷങ്ങളിലെ രാജാക്കൻ മാർ ശ്രമിച്ചില്ല .ഈ വലിയ മൃഗത്തെ കൊന്നൊടുക്കുന്നതായിരുന്നു അവരുടെ നയം .
.
ഹാന്നിബാളിന്റെ ആനയായിരുന്ന സാറസ് ആയിരുന്നു പ്രശസ്തനായ ഒരു സിറിയൻ ആന .സിറിയയിൽ നിന്നും പിടിച്ചതിനാലാണ് ഹാന്നിബാൽ തന്റെ ആനക്ക് സാറസ് എന്ന പേര് നൽകിയത് .ഈ ആനപ്പുറത്തായിരുന്നു ഹാന്നിബാലിന്റെ സഞ്ചാരവും യുദ്ധവും .പതിനൊന്നടിയിലേറെ ഉയരമുള്ള ഒറ്റക്കൊമ്പനായ ഒരു ഭീമാകാരൻ ആയിരുന്നു സാറസ് .അക്കാലത്തു തന്നെ സിറിയൻ ആനകൾ എന്നതിൽ കുറവായിരുന്നിരിക്കാനാണ് സാധ്യത .ഹാന്നിബാളിന്റെ സൈന്യത്തിലെ മറ്റാനകളെല്ലാം തന്നെ വംശമറ്റുപോയ ആഫ്രിക്കൻ ആന സബ്‌സ്പീഷിസ് ആയ അറ്റ്ലസ് ആനകൾ ആയിരുന്നു .
.
സിറിയൻ ആനകളെ കൊമ്പിനുവേണ്ടിയും വിനോദത്തിനുവേണ്ടിയും നിഷ്കരുണം കോല ചെയ്തുകൊണ്ടിരുന്നു .ഒരിക്കൽ ആയിരക്കണക്കിനുണ്ടായിരുന്ന ഇവ സി ഇ 100 ഓടെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി
.
--
.
ചിത്രങ്ങൾ : സിറിയൻ ആനയുടെ ഫോസിൽ , സിംഹങ്ങളെ നേരിടുന്ന സിറിയൻ ആന റോമൻ ചുവർ ചിത്രം .,സിറിയൻ ആനയുടെ വിതരണം : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
.
REF
.
1.http://atozanimals.net/syrian-elephant/
.
2.http://nabataea.net/elephants.html
.
3.https://en.wikipedia.org/wiki/Syrian_elephant
--
This is an original work-Rishidas S

എന്താണ് മരണം


ശാസ്ത്രവും മതങ്ങളും വ്യത്യസ്തമായ അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ മരണത്തിന്റെ തൊട്ടടുത്തെത്തിയശേഷം രക്ഷപ്പെട്ടവര്‍ പറയുന്ന മരണാസന്നാനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്താണ് ഈ അനുഭവങ്ങളെപ്പറ്റി ശാസ്ത്രലോകം പറയുന്നതെന്ന് നോക്കാം.
എന്‍ഡിഇ അഥവാ നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് എന്ന വാക്ക് അമേരിക്കയില്‍ സുപരിചിതമാണ്. റെയ്മണ്ട് മൂഡി എന്ന പാരസൈക്കോളജിസ്റ്റിന്റെ ലൈഫ് ആഫ്റ്റര്‍ ലൈഫ് എന്ന പുസ്തകമാണ് ഈ പ്രഹേളികയെ ചര്‍ച്ചകളിലേക്കെത്തിച്ചത്. വൈദ്യശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങളുടെ അപഗ്രഥനമാണ് ഈ പുസ്തകം.
മരണമുഖത്തെത്തിയവരുടെ അനുഭവങ്ങളിലെ വ്യത്യാസങ്ങള്‍
മരണമുഖത്തു നിന്നും രക്ഷപ്പെട്ട പലര്‍ക്കും പറയാനുള്ളതാണ് ടണല്‍ എന്ന പ്രതിഭാസം. പലരും മരണത്തിന്റെ വക്കില്‍ നിന്ന് ടണല്‍ വഴി അനിര്‍വ്വചനീയമായ ഒരു സ്ഥലത്തെത്തിപ്പെട്ടെതായി വിവരിക്കും. മരണപ്പെട്ട ബന്ധുക്കളെ കണ്ടുമുട്ടല്‍, ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുക, ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കാണാന്‍ സാധിക്കുക, ദൈവത്തെ കാണുക ഇങ്ങനെ നിരവധി അനുഭവ കഥകള്‍.
എന്‍ഡിഇയെക്കുറിച്ചുള്ള ഡച്ച് ഗവേഷകരുടെ പഠനം പറയുന്നത്. 56ശതമാനം ആളുകളും മരണത്തെ ഒരു സുഖാനുഭവമായാണ് കണ്ടതെന്നാണ്, 24 ശതമാനം പേര്‍ക്ക് ശരീരത്തിന് പുറത്തെത്തിയ തോന്നലും 30 ശതമാനം ആളുകള്‍ക്ക് ടണലിലൂടെ അതിവേഗം സഞ്ചരിക്കുന്നെന്ന തോന്നലുമാണത്രെ ഉണ്ടായത്.
മരണാനുഭവങ്ങളെ മാനസിക ശാരീരികചുറ്റുപാടുകളും സാമൂഹിക അവസ്ഥയും സ്വാധീനിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവരുടെ മരണാസന്ന അനുഭവങ്ങള്‍ക്ക് ഒരു പൊതുസ്വഭാവവും കണ്ടുവരാറുണ്ടത്രെ. സൗത്ത് അമേരിക്ക, ഹവായ് പ്രദേശങ്ങളിലുള്ളവരുടെ അനുഭവങ്ങളില്‍ അഗ്‌നിപര്‍വതമുഖങ്ങളാണ് കടന്നുവരാറുള്ളത്.
തായ്‌ലന്‍ഡ്, ഇന്ത്യ പോലുള്ളവിടങ്ങളിലുള്ളവരുടെ അനുഭവങ്ങളില്‍ മനോഹരമായ ഭൂപ്രദേശങ്ങളും പ്രകാശോജ്ജ്വലമായ ടണലുമൊക്കെ കാണപ്പെടും. സാംസ്‌കാരികവും സമൂഹ്യപരവുമായ ഘടകങ്ങള്‍ മരണാനുഭവങ്ങളിലുണ്ടാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
ശരീരത്തിന് പുറത്തെത്തുന്നെന്ന തോന്നല്‍
ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുന്ന അഥവാ ശരീരമില്ലാതെ ആത്മാവ് മാത്രമാകുന്ന അവസ്ഥ മരണാനുഭവങ്ങളിലെ സ്ഥിരം കഥകളിലൊന്നാണ്. ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതും ബന്ധുക്കളുടെ നിലവിളിയുമൊക്കെ ആ സമയത്ത് കാണുമത്രെ.
എന്നാല്‍ ന്യൂറോസയന്റിസ്റ്റുകള്‍ പറയുന്നത് ഈ തോന്നല്‍ ആര്‍ക്കും ഉണ്ടാകാമമെന്നാണ്. ഉറക്കത്തിനിടയില്‍ എണീറ്റിട്ട് കുറച്ചുനേരം ചലിക്കാനാവാതെ കിടക്കുന്ന സ്ലീപ് പരാലിസിസ് ഉണ്ടാകുന്നവര്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാണ്ട്. കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന ‘റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന നിദ്രാവസ്ഥയിലാണ് സ്ലീപ് പരാലിസിസ് ഉണ്ടാകുന്നത്. തലച്ചോര്‍ പ്രവര്‍ത്തനാവസ്ഥയിലാകുകയും ശരീരം വിശ്രാന്തിയിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
ഇത് മാത്രമല്ല തലച്ചോറിലെ തലാമസിലെ ടിപിജി എന്ന റൈറ്റ് ടെമ്പറോപറൈറ്റല്‍ ജങ്ക്ഷനെ ചില രാസവസ്തുക്കളാലും ഉത്തേജിപ്പിച്ച് ഈ അവസ്ഥ കൃത്രിമമായി ഗവേഷകര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
മരണപ്പെട്ടവരോട് സംസാരിക്കുക
നമ്മുടെ സംസ്‌കാരിക ചുറ്റുപാടുകളും മതവിശ്വാസങ്ങളുമൊക്കെ ഇത്തരത്തിലുള്ള കണ്ടുമുട്ടലുമായി ബന്ധപ്പെട്ടിരിക്കുന്നത്. മതവിശ്വാസി ദൈവത്തെ കണ്ടുമുട്ടുമ്പോള്‍ ഒരു യുക്തിവാദി പ്രകാശം മാത്രമാവും കാണുക. എന്നാല്‍ ഗവേഷകരുടെ അഭിപ്രായത്തില്‍ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഇത്തരത്തിലുള്ള തോന്നലുകള്‍ പലപ്പോഴും ഉണ്ടാകാറുണ്ടത്രെ. ന്യൂറോട്രാന്‍സ്മിറ്ററായ ഡോപമൈന്‍ന്റെ തകരാറുകളാണ് ഹാലൂസിനേഷന്‍ അഥവാ ഇത്തരം വിഭ്രമമുണ്ടാക്കാന്‍ കാരണമാകുന്നതെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ടണല്‍ പ്രതിഭാസം
ഇരുട്ടുനിറഞ്ഞ ടണലിലൂടെ അതിവേഗം യാത്ര ചെയ്യുമ്പോള്‍ അകലെ ഒരു പ്രകാശം. തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. ഇത്തരത്തില്‍ ടണലിലൂടെ പോകുന്നതുപോലുള്ള തോന്നലുണ്ടാകുന്നതിന് ശാസ്ത്രലോകം നല്‍കുന്ന മറുപടി റെററിനല്‍ ഇസ്‌കെമിയ( retinal ischemia) എന്നതാണ്. റെറ്റിനയിലേക്ക് ഓക്‌സിജനെത്തുന്നത് കുറയുന്നതിനാലാണ് ടണലിലെന്നതു പോലെ കാണാന്‍ തുടങ്ങുന്നതത്രെ.
ഏതായാലും ജീവിതത്തിലേക്ക് തിരിച്ചെത്തി അനുഭവം വിവരിച്ചവരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശ്വാസോച്ഛാസവുമെക്കെ നിലയ്ക്കുമ്പോളുള്ള ക്ലിനിക്കല്‍ ഡെത്തും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച ബ്രെയിന്‍ ഡെത്തും സാക്ഷ്യപ്പെടുത്തിയവരുമുണ്ട് . എന്നാല്‍ ഇത് മരണം സ്ഥിരീകരിച്ചതിലെ പിഴവാകാം അതെന്നാണ് ചില ഗവേഷകരുടെ വാദം. ഇസിജി മെഷീന്‍ പോലും ചിലപ്പോള്‍ തെറ്റായ വിവരം നല്‍കാമത്രെ.
എന്തായാലും മരണാനുഭവം ഇതേപോലെയുള്ള നിരവധി ശാരീരികമാനസികാവസ്ഥകളുടെ സംയോജനമാണെന്നതില്‍ സംശയമില്ല. മാത്രമല്ല ഇത്തരം അനുഭവങ്ങള്‍ക്ക് ചില പൊതുസവിശേഷതകളും നിലനില്‍ക്കുന്നു. ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ.

നഷ്ടപൈതൃകവുമായി കിഴക്കിന്‍റെ വെനീസ്.


'ഉറങ്ങാത്ത നഗരം' അങ്ങനെയൊരു അപരനാമം ഉണ്ടായിരുന്ന ഒരു പട്ടണം ഉണ്ടായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍..
ഭാരതത്തിലെ മറ്റേതു പട്ടണത്തിലേക്കാളും മികച്ച ജീവിതനിലവാരം പുലര്‍ത്തിയിരുന്ന നാട്..
പമ്പയും അച്ചന്‍കോവിലാറും മണിമലയാറും മീനച്ചിലാറുംപോഷകനദികളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ പട്ടണം കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു.
പട്ടണവും തുറമുഖവും മികച്ച ആസൂത്രണത്തോടെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ച ഈ നഗരത്തിലേക്ക് പതിനെട്ടാം നൂറ്റാണ്ടില്‍ വ്യാപാരത്തിനായി ഇംഗ്ളണ്ട്,ഓസ്ട്രേലിയ,ജപ്പാന്‍,സ്പെയിന്‍,ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും,ഭാരതത്തിലെ നാട്ടുരാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തുന്ന സ്ഥിതിയായിരുന്നു.
നദികളിലൂടെ കിഴക്കന്‍ മലനിരകളില്‍ നിന്നും വാണിജ്യവസ്തുക്കള്‍ കയറ്റിയ കേവ് വള്ളങ്ങള്‍ തുറമുഖത്തേക്ക് അനസ്യൂതം ഒഴുകി..
ബറോക്,വെനീഷ്യന്‍,ഗോഥിക്,യൂറോപ്യന്‍,ഇസ്ലാമിക്,കേരളാ ശൈലികളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
തുറമുഖം കപ്പലുകളുടെ വരത്തു പോക്കിനാല്‍ സദാ സജീവമായി..
ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും പുഷ്ടിപ്പെട്ടു..പട്ടണത്തിന്‍റെ പ്രസിദ്ധിയും പാശ്ചാത്യനാടുകളിലേക്കെത്തി..
രാവുകള്‍ പകലുകളായ ദിനങ്ങള്‍..
കപ്പലുകളിലേറി കടലുകള്‍ താണ്ടി ഈ പട്ടത്തിലെത്തി മടങ്ങിയവരെല്ലാം സ്വന്തം നാടുകളില്‍ പട്ടണത്തെ വാഴ്ത്തിപ്പാടി..
അക്കാലങ്ങളില്‍ പാശ്ചാത്യനാട്ടിലെ പ്രശസ്തമായ വ്യാപാരകേന്ദ്രമായിരുന്ന വെനീസിന്‍റെ പേര് ചൊല്ലി വിളിച്ചു പാശ്ചാത്യര്‍ ഈ പട്ടണത്തെ..
കാലങ്ങള്‍ പലത് കടന്നു പോയി..ഒപ്പം ചില ഗതിവിഗതികളും..
രണ്ടാം ലോകമഹായുദ്ധം അതിന്‍റെ കര്‍ട്ടന്‍ താഴ്ത്തി സലാം പറഞ്ഞു,കേരളത്തില്‍ റെയില്‍വേ ലൈനുകളും റോഡുകളും എത്തിയതോടെ സഞ്ചാരവും ചരക്ക് നീക്കവും സുഗമമായി തുടങ്ങി,കൊച്ചി തുറമുഖവും പ്രവര്‍ത്തനമാരംഭിച്ചു.ഇതോടെ പ്രസ്തുത പട്ടണം ഒരു അനാഥയെ പോലെയായി.
പഴയ പ്രതാപം നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും 1989 ആയപ്പോഴേക്കും അവസാന കപ്പലും പട്ടണത്തോട് വിട പറഞ്ഞതോടെ പ്രതാപങ്ങള്‍ ശോഷിച്ചു.
പഴയ നല്ല നാളുകളുടെ സുവനീറായി ഇന്ന് രണ്ട് കാര്യങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ട്..മണല്‍ കയറി മൂടിക്കൊണ്ടിരിക്കുന്ന കടലിലേക്ക് നീണ്ട കടല്‍പ്പാലവും, ''കിഴക്കിന്‍റെ വെനീസ് '' എന്ന അപരനാമവും !!
____________________________________________
വാല്‍ക്കഷ്ണം:-
ഇത് ചുരുളഴിയാത്ത സംഗതിയോ ചരിത്രമോ പറയുവാന്‍ ഉദ്ദേശിച്ചുള്ളതല്ല..ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.ഓര്‍മ്മകള്‍ നമ്മെ മറ്റു ചില ഓര്‍മ്മകളിലേക്ക് നയിക്കും..
-Murali Krishnan.M
--------------------------------------------------------------------
Stimulus:- പി.സി.അഭിലാഷ്,കിഴക്കിന്‍റെ വെനീസിലേക്ക്-ലേഖനം
Dated: 16/12/2017
ചിത്രം: പഴയ തുറമുഖ കാര്യാലയം
Pic.courtsy: flickr

ഹിപ്നോട്ടിസം....











 ഹിപ്‌നോട്ടിസം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായി കാണാം.
ഹൃദയ തുടിപ്പുകളുടെ താളം കൊട്ട് വര്‍ദ്ധിക്കുന്നതായും കേള്‍ക്കാം.
മനുഷ്യന്‍ എന്നും മനസ്സുകളുടെ നിഗൂഢതകളുടെ കെട്ടുകള്‍ അഴിക്കുവാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്. ഹിപ്‌നോട്ടിസം ഇന്നും പുകമറക്കുളളിലെ ഒരു നിഗൂഢ ശാസ്ത്രം തന്നെയാണ്.
1734 മേയ് 23ന് സ്വിറ്റ്‌സര്‍ലാന്റില്‍ ജനിച്ച മെസ്മർ ഹിപ്നോട്ടിസത്തിന്റെ അനന്ത സാധ്യതകള്‍ സൂക്ഷമമായി മനസ്സിലാക്കുവാന്‍ പ്രയത്‌നിച്ച പ്രഥമ ശാസ്ത്രജ്ഞനായിരുന്നു.
ഗ്രീക്ക് ഉറക്കദേവതയുടെ പേരാണ് ഹിപ്‌നോസ്. ഈ ദേവനെ റോമക്കാര്‍ വിളിച്ചിരുന്നത് സോമ്നാ എന്നാണ്.....
ഹിപ്‌നോട്ടിസം എന്നു പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ഉറക്കമാണ്. ഈ ശാസ്ത്ര വിദ്യയെ ബ്രിട്ടീഷുകാരനായ ഡോ. ജയിംസ് ബ്രെയ്ഡാണ് ഹിപ്‌നോസിസ് എന്ന് ആദ്യമായി നാമകരണം ചെയ്തത്. """""""""""""""""""""""""""""""""""""""""""""''""""""
നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്ന മോഹനിദ്ര എന്ന സമ്പ്രദായം തന്നെയാണ്,(മോഹനിദ്രയിൽ നിന്നാണ്)സായിപ്പ് ഹിപ്നോട്ടിസത്തെ രൂപപ്പെടുത്തിയത്....എന്നു പറയപ്പെടുന്നു...
വേദങ്ങളിലുള്ള എല്ലാത്തരം കാര്യങ്ങളും,മറ്റുപേരുകൾ ഇട്ടു..അവർ പുതിയതായി അവതരിപ്പിച്ചു...
എന്നാൽ ലോകം അതെല്ലാം തിരിച്ചറിഞ്ഞു,ഭാരതത്തിലേക്ക് കണ്ണും നട്ട്,ഇവിടെയുള്ള കാര്യങ്ങളെ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.....
(മോഹ നിദ്രയെക്കുറിച്ച് നമ്മുടെ പല പുരാണങ്ങളിലും ചില സ്ഥലങ്ങളില്‍ പരാമര്‍ശമുണ്ട്.)
""""""""""""""""""""""""""""""""""""""""""""''''""""'""
Basic Principle of Hypnosis: SELF HYPNOSIS.
Defination: It is an altored state of conscience induced by suggestions.
നിര്‍ദ്ദേശങ്ങളുടെ അന്തരഫലമായി ഉരുത്തിരിയുന്ന ഒരു വ്യത്യസ്ഥ മാനസ്സിക അവസ്ഥയാണ് ഹിപ്‌നോസിസ് എന്ന അറിയപ്പെടുന്നത്...
ഒരു വ്യക്തിയുടെ സജസ്റ്റബിലിറ്റി
""""""""""""""""""'"""""""""""""""""""""""""""""""""'"
ഒരു വ്യക്തിക്ക് സ്വയമോ, മറ്റൊരാള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനുള്ള കഴിവിനെയാണ് സജസ്റ്റബിലിറ്റി എന്ന് പറയുന്നത്.
സ്വീകരണത:
"""""""""""""""""""""""
(സസപ്റ്റിയബിലിറ്റി) സ്വയമോ, മറ്റൊരാള്‍ തരുന്നതായ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കുന്നതിനുള്ള കഴിവിനെയാണ് സ്വീകരണത എന്ന് പറയുന്നത്.
നമ്മുടെ തലച്ചോറിനുള്ളില്‍ നിന്ന് 4 തരം തരംഗങ്ങള്‍ പുറപ്പെടുന്നുണ്ട്. അവ ഇവയാണ്....
1. ബീറ്റ തരംഗം.
24 മുതല്‍ 14 വരെ സൈക്കിള്‍ പെര്‍ സെക്കന്റാണ് ഇതിന്റെ ദൈര്‍ഘ്യം. ഇത് ബോധാവസ്ഥയിലുള്ള തരംഗ ദൈര്‍ഘ്യമാണ്.
2. ആല്‍ഫ തരംഗം:
147 cps.(സൈക്കള്‍ പെര്‍ സെക്കന്റ്)
3. തീറ്റ തരംഗം:
74 cps. ഈ രണ്ട് ലെവലുകള്‍ ഹിപ്‌നോട്ടിക് ലെവലാണ്.
4. ഡെല്‍റ്റാ തരംഗം:
40 cps. ഗാഢ നിദ്രാ ലെവലാണ്.
ഹിപ്‌നോട്ടിസം ചെയ്യുന്നതിനു 4 മാര്‍ങ്ങളുണ്ട്.
1. നാർകോ അനാലിസിസ്: മയക്കു മരുന്നുകള്‍ വളരെ ചെറിയ അളവില്‍ വെയിനിലേക്ക് (കുത്തിവെച്ചുകൊണ്ട്) നല്‍കികൊണ്ട് വിവേചന ശക്തി നഷ്ടപ്പെടുത്തിയതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക വഴി ഒരു വ്യക്തിയെ ഹിപ്‌നോട്ടിക് നിദ്രാവസ്ഥയിലേക്ക് കൊണ്ടു വരുവാന്‍ കഴിയും. ഇതിനു ചിലതരം മരുന്നുകൾ ഉപയോഗിക്കുന്നു.
അവ വെള്ളത്തില്‍ ചേര്‍ത്ത് പതുക്കെ പതുക്കെ ഡ്രിപ്പ് കൊടുക്കുന്നതുപോലെ കുത്തിവെയ്ക്കണം. അളവുകള്‍ ഒരു ഡോക്റ്ററാണ് നിശ്ചയിക്കുക. ഇവ സൈക്കാട്രിസ്റ്റുകള്‍ക്കു മാത്രമേ ചെയ്യുവാന്‍ പാടുള്ളു. മറ്റുളളവര്‍ ഇത് പ്രയോഗിച്ചാല്‍ നിയമ വിരുദ്ധവും അപകടകരവും ശിക്ഷാര്‍വുമാണ്.
2. ഇലട്രോണിക് രീതി: ഉപകരണങ്ങള്‍ ഉപയോഗിച്ച് തലച്ചോറ്# തരംഗങ്ങളെ ആല്‍ഫയോ തീറ്റയോ തരംഗങ്ങളിലേക്കു കൊണ്ടുവന്നു നിര്‍ദ്ദേശങ്ങള്‍ കൊടുത്തു നിദ്രയിലേക്കു നയിക്കുന്നു.
2 (A), ഡ്രഗ് ഇന്‍ഡ്യൂസഡ് രീതി. ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് പോകുവാന്‍ തയ്യാറുള്ള ചില വ്യക്തികള്‍ അവരുടെ ഉള്‍ ഭയവും, ആകാംക്ഷയും മൂലം ഹിപ്‌നോസിസിന് വിധേയരാകതെ വരുന്നുണ്ട്. ആകാംക്ഷയേയും, ഉല്‍ക്കണ്ഡയേയും, ഭയത്തേയും നിയന്ത്രിക്കുവാന്‍ കഴിയുന്ന
ചില മരുന്നുകള്‍ നല്‍കി നിയന്ത്രണ വിധേയമാക്കിയ ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കി നിദ്രയിലേക്കു കൊണ്ടു പോകുന്നു. ഇതിനുപയോഗിക്കുന്ന മരുന്നുകളെ ആന്‍ക്‌സിയോലിറ്റ് ഏജന്റ് എന്ന് പറയുന്നു.
മരുന്ന് കൊടുത്ത് 45 മിനിറ്റ് കഴിഞ്ഞ് ക്ലൈയന്റിനെ വിളിച്ച് ഹിപ്‌നോട്ടിക് നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നു.
3, നാച്ച്വറല്‍ അഥവ പ്രകൃതിദത്ത രിതി:
(A), പ്രോഗ്രസ്സീവ് റിലേക്‌സേഷന്‍ രീതി:
ഒരു ലഘു വ്യായാമ മുറ ചെയ്യിച്ചുകൊണ്ട് കക്ഷിയെ ശാരീരികമായി വിശ്രമത്തിലാക്കുകയും, ഒപ്പം നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് നിദ്രയിലേക്ക് ആനയിക്കുന്നു. (ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ശാരീരിക അവശര്‍ എന്നിവര്‍ക്ക് ഈ രീതി പാടില്ല.)
(B), വിഷ്വല്‍ റിലാക്ലേഷന്‍ രീതി:
ഒരു വ്യക്തിയുടെ കാല്‍ വിരല്‍ തുമ്പു മുതല്‍ ഓരോ ശരീരഭാഗവുംതല വരെ മനസ്സു കൊണ്ട് അയച്ചു തളര്‍ത്തിയിടുവാന്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം ഉറങ്ങുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
(C), ബ്രീത്തിംങ്ങ് രീതി: (Hypoxia)
വളരെ വേഗത്തിലും ആഴത്തിലും ഒരു വ്യക്തി ശ്വാസോച്ഛ്വാസം ചെയ്താല്‍ വളരെ കൂടിയ അളവില്‍ ഓക്‌സിജന്‍ അവരുടെ ശരീരത്തില്‍ കാണും.അതിന്റെ ഫലമായി ശരീരത്തില്‍ ഹൈപ്പോക്‌സിയ എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇതിന്റെ ഫലമായി വ്യക്തിയുടെ വിവേചനബോധം താല്‍ക്കാലികമായി നഷ്ടപ്പെടുന്നു.ആ സമയം തക്ക നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ട് വ്യക്തിയെ ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് കൊണ്ടു പോകുന്നു. ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ശാരീരിക അവശതയുള്ളവര്‍ എന്നിവര്‍ക്ക് ഈ രീതി പാടില്ല.
(D). Fascination method ,
(F) Confusing method,
(G) Counting method
(H) Combination method എന്നിങ്ങനെ പല രീതികളും ഇനിയും ഉണ്ട്.
ഹിപ്‌നോസിസിന് 3 വ്യത്യസ്ഥ അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്. ഇത് Dr. charkot ആണ് കണ്ടുപിടിച്ചത്.
1. Lethargic stage
( മടി പിടിച്ചിരിക്കുന്ന അവസ്ഥ)
ബീറ്റാ ലെവലില്‍ നിന്ന് ആല്‍ഫാ ലെവലിലേക്ക് വരുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ സ്പര്‍ശന ശക്തിയുണ്ടായിരിക്കും. ലക്ഷണങ്ങള്‍
""""""""""""""""""""""""""""
ശരീരം വിശ്രമാവസ്ഥയില്‍ വരുന്നു.ശ്വാസഗതി നോര്‍മലായിരിക്കും.മുഖ ഭാവങ്ങള്‍ സാധാരണ ഗതിയിലായിരിക്കും. കണ്‍പോളകള്‍ ധൃതഗതിയില്‍ വിറയലോടു കൂടി അടഞ്ഞു തുറന്നു, പൂര്‍ണ്ണമായി അടഞ്ഞു പോകുന്നു. സ്പര്‍ശനത്താല്‍ ഉണരും.
2.Cataleptic Stage { Numbness stage}
Alfa stageനും Theta stageനും ഇടയിലുള്ള അവസ്ഥയാണിത്. ലക്ഷണങ്ങള്‍
""""""""""""""""'""''''''''''
അഗാധമായ വിശ്രമം. മന്ദഗതിലുള്ള ശ്വാസഗതി, മുഖഭാവങ്ങള്‍ വളരെ കുറയുന്നു. ഈ സമയം മതിഭ്രമവിഭ്രമമരവിപ്പിക്കല്‍ (ഹലൂസിനേഷന്‍, ഡെലൂഷന്‍,അനസ്തീഷ്യ)
അനാല്‍ജിയ (വേദനയില്ലാത്ത അവസ്ഥ) എന്നിവ പരീക്ഷിച്ചറിയാം.ഈ അവസ്ഥയില്‍ സാധാരണഗതിയിലുള്ള ലഘു മനോ രോഗങ്ങള്‍ക്കും,വ്യക്തിത്വ വൈകല്യങ്ങള്‍ക്കും, സ്വഭാവ വൈകല്യങ്ങല്‍ക്കും മനോജന്യ രോഗങ്ങള്‍ക്കും ചികിത്സ നടത്താവുന്നതാണ്.
3. Somnambulistic stage ( സ്വപ്‌നാടനം.)
മുഖത്തെ ഭാവങ്ങള്‍ പൂര്‍ണ്ണമായും ഒവിഞ്ഞു പോകും. ഒരു ശവ ശരിരം കാണുന്നതു പോലെ തോന്നു.ശരീരം അത്യഗാധ വിശ്രമത്തിലായിരിക്കും. ശ്വാസഗതി വളരെ മന്ദ ഗതിയിലായിരിക്കും. പഴകിയതും, ആഴത്തിലുള്ളതുമായ മനോരോഗങ്ങള്‍ ചികിത്സിക്കാം. വളരെ ഗാഢമായ സ്വഭാവ വൈകല്യങ്ങളെ ചികിത്സിക്കുന്നതിനും, ഗവേഷണങ്ങള്‍ നടത്തുന്നതിനും, മുന്‍ജന്മ ചികിത്സ നടത്തുന്നതിനും ഈ അവസ്ഥ ഉപകരിക്കും.
(24 csp മുകളില്‍ വരുന്ന അവസ്ഥയാണിത് മുഴുത്ത ഭ്രാന്തും
പൂജ്യത്തിനു തഴെ വരുന്ന അവസ്ഥയില്‍ coma stage ഉം ആയി കണക്കാക്കുന്നു.)
◆◆ടെര്‍മിനേഷന്‍:◆◆
ഹിപ്‌നോസിസില്‍ ഉറങ്ങുക എന്ന നിര്‍ദ്ദേശമാണ് നല്‍കിയതെങ്കില്‍ അവസാന സമയത്ത് ഉണരുക എന്ന നിര്‍ദ്ദേശം കൊടുക്കണം.
◆◆പോസ്റ്റ് ഹിപ്‌നോട്ടിസം:◆◆
ഹിപ്‌നോട്ടിക് അവസ്ഥയില്‍ നിന്ന് ഉണര്‍ന്നു കഴിഞ്ഞാല്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ കക്ഷി പെരുമാറുന്നതിന് അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കക്ഷി ഹിപ്‌നോട്ടിക് അവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ നല്‍കുന്നു. ഇങ്ങിനെ ചെയ്യുന്നതിനെ പോസ്റ്റ് ഹിപ്‌നോട്ടിക് സജ്ജഷന്‍ എന്ന് പറയുന്നു.
◆◆ഹിപ്‌നോട്ടിക് റിഗ്രഷന്‍:◆◆
ഒരു സബ്ജക്റ്റിനെ മനസ്സിനെ നിര്‍ദ്ദേശങ്ങളില്‍ കൂടി മുന്‍ കാലങ്ങളിലേക്ക് കൂട്ടു കൊണ്ടു പോകുകയും, അവരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതും, മുന്‍ കാലങ്ങളില്‍ നടന്നതും ആയ സംഭവങ്ങള്‍ വീണ്ടും പുനര്‍ജനിപ്പിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കുവാന്‍ പഠിപ്പിക്കുന്ന ഒരു രീതിയാണ് ഇത്..
ഇതിലൂടെ മുന്‍ ജന്മങ്ങളിലേക്ക് പ്രവേശിക്കുവാനുമാകും.
ഒരു കാര്യം വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും എല്ലാവരേയും ഹിപ്‌നോട്ടിസ് ചെയ്യുവാന്‍ കഴിയുകയില്ല.
പ്രകൃതി വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുവാനുമാകില്ല.
അപൂര്‍വ്വം ചിലരെ മുന്‍ജന്മത്തിലേക്ക് കൊണ്ടു പോയിട്ടുണ്ട്. എല്ലാം വിജയിച്ചിട്ടില്ല.
സത്യസന്ധനും സദാചാര ബോധവുമുള്ള സ്ത്രീ പുരുഷന്മാരെ അവരുടെ നിലപാടിനു വിപരീതമായി നിര്‍ദ്ദേശങ്ങള്‍
നല്‍കിയാല്‍ ഞെട്ടിയുണരും.
ഒരു ഹിപ്‌നോട്ടിസ്റ്റിനു ആവശ്യം വേണ്ടത് ക്ഷമ, ഭാവന, വോയ്‌സ് മോഡുലേഷന്‍ എന്നിവയാണ്.
●●●മുന്‍ കരുതലുകള്‍:●●●
ഒരു സ്ത്രീയെ ഹിപ്‌നോട്ടൈസ് ചെയ്യുമ്പോള്‍ സ്ത്രീയുടെ ബന്ധുക്കളാരെങ്കിലും കൂടെ വേണം. ഒരു രോഗിയെ തനിച്ച് വിടരുത്. ശരിയായ രോഗ നിര്‍ണ്ണയം ചെയ്യണം. നിര്‍ദ്ദേശങ്ങളെല്ലാം പോസിറ്റീവ് ആയിരിക്കണം. നിര്‍ദ്ദേശങ്ങളെല്ലാം ഉറപ്പിച്ചും, ആവര്‍ത്തിച്ചും നല്‍കണം.
■★■★■★■★■★■★■★■★■★
ഹിപ്‌നോട്ടിസം പഠിക്കുന്നത് എന്തിന്?
വ്യക്തിത്വ തകരാറുകള്‍ പരിഹരിക്കുവാന്‍.
എന്താണ് വ്യക്തിത്വം?
ഒരു വ്യക്തിയുടെ പ്രവര്‍ത്തികളുേടയും, ചിന്തകളുടേയും ആകത്തുകയാണ് ഒരാളുടെ വ്യക്തിത്വം. ഇത് ജന്മനാലോ, മാതാ പിതാക്കളില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ, വിദ്യാലയങ്ങളില്‍ നിന്നോ, സമൂഹത്തില്‍ നിന്നോ, മുന്‍ ജന്മത്തില്‍ നിന്നോ ഒക്കെ ആകാം. ഒരു സന്തുലിത വ്യക്തിത്വം വികസിപ്പിച്ച് വളര്‍ത്തി കൊണ്ടു വരുവാന്‍ ഹിപ്‌നോട്ടിസത്തിന് കഴിയും.
മനോജന്യ ആധികളും,വ്യാധികളും ചികിത്സിച്ചു ഭേദമാക്കുവാന്‍ ഹിപ്‌നോട്ടിസത്തിനു കഴിയും.
ഭൂതപ്രേത ബാധകളൊഴിപ്പിക്കുവാന്‍ ഹിപ്‌നോട്ടിസം കൊണ്ട് കഴിയും.
മുന്‍ജന്മ കാര്യങ്ങളുടെ ഗവേഷണത്തിനു ഇത് ഉപയോഗിക്കാം.
പ്രോഗ്രഷന്‍:
റിഗ്രഷന്‍ പിറകിലേക്കു പോകുന്നുവെങ്കില്‍ പ്രോഗ്രഷന്‍ ഭാവിയിലേക്കു പോകുന്നു. ഓരോരുത്തരുടേയും ഭാവി നിയന്ത്രിക്കുവാന്‍ ഇതു മൂലം കഴിയും.
പ്രകൃതിക്ക് വിരുദ്ധമായിട്ട്, നേട്ടങ്ങള്‍ക്കു വേണ്ടി ഇതിനെ ദുരുപയോഗപ്പെടുത്തുവാന്‍ കഴിയുകയില്ല.
കടപ്പാട്...

സ്വതന്ത്ര മാർജാരന്മാർ - (feral cats ): അതിജീവനത്തിന്റെ ആശാന്മാർ

 ഇംഗ്ലീഷിലെ (feral cats ) എന്ന പദത്തിന്റെ ശരിയായ മലയാള പദം എന്താണെന്ന് അറിയില്ല .പക്ഷെ അവരുടെ സ്വഭാവം വച്ച് നോക്കുമ്പോൾ അവരെ സൂചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പദം സ്വതന്ത്ര മാർജാരന്മാർ എന്നാണെന്നു തോന്നുന്നു .ഒരു പക്ഷെ മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും അതിജീവന വിജയം നേടിയ കരയിലെ സസ്തന ജീവിയാണ് മാർജാരന്മാർ .മാർജാരന്മാർ കാട്ടിലും വീട്ടിലും ഉണ്ട് ,ഈ രണ്ടു കൂട്ടരിലും പെടാതെ നാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്ന മാർജ്ജാരന്മാർ ആണ് feral cats എന്നറിയപ്പെടുന്ന സ്വതന്ത്ര മാർജാരന്മാർ .ഭൂമിയിൽ ഇപ്പോൾ എത്ര സ്വതന്ത്ര മാർജ്ജാരന്മാർ ഉണ്ട് എന്നതിനെപ്പറ്റി പല ഊഹക്കണക്കുകളും ഉണ്ട് .അമ്പതു കോടി മുതൽ നൂറുകോടി വരെ സ്വതന്ത്ര മാർജ്ജാരന്മാർ ഭൂമിയിൽ വിഹരിക്കുന്നു എന്നാണ് ഏകദേശ കണക്കുകൾ
.
വീട്ടിൽ വളർത്തുന്ന മാർജാരന്മാർ സ്വാതന്ത്രരാക്കപ്പെടും പോഴോ ,വീട്ടിലും കാട്ടിലും അല്ലാതെ ജീവിക്കുന്ന മാർജാരന്മാരിൽ നിന്നോ ആണ് സ്വതന്ത്ര മാർജ്ജാരന്മാർ ഉരുത്തിരിയുന്നത് .സ്വതന്ത്ര മാർജ്ജാരന്മാർ വന്യരായ മാർജ്ജാരന്മാരുടെയും ,വളർത്തപ്പെടുന്ന മാർജാരന്മാരുടെയും സ്വഭാവങ്ങൾ ആവശ്യത്തിനനുസരിച് പുറത്തെടുക്കും .ആരെങ്കിലും അവർക്ക് സ്ഥിരമായി ആഹാരം നൽകിയാൽ അവർ വീട്ടു പൂച്ചകളുടെ സ്വഭാവം പുറത്തെടുക്കും .ഭക്ഷണം നല്കുന്നവരോട് പരിചയ ഭാവം കാണിക്കും ചിലപ്പോൾ അവരെ തൊടാനും വാരിയെടുക്കാനും വരെ അനുവദിക്കും .നല്ല സാഹചര്യങ്ങൾ ആണെങ്കിൽ വീട്ടിനകത്തേക്ക് താമസവും മാറ്റും .പക്ഷെ മിക്ക സ്വതന്ത്ര മാർജ്ജാരന്മാരും മനുഷ്യരിൽ നിന്നും ഒരകലം പാലിക്കാൻ ശ്രദ്ധിക്കും.
.
ചിലയിടങ്ങളിൽ സ്വതന്ത്ര മാർജ്ജാരന്മാർ വലിയ കോളനികളിൽ ജീവിക്കാറുണ്ട് .മിക്ക നഗരങ്ങളിലും ഇത്തരം അനേകം സ്വതന്ത്ര മാർജ്ജാര കോളനികൾ ഉണ്ടാകാറുണ്ട് .റോമിലെ പുരാതനമായ കൊളീസിയത്തിനടുത് വളരെ കാലമായി നിലനിൽക്കുന്ന ഒരു സ്വതന്ത്ര മാർജാര കോളനി ഉണ്ട് .ഈ സ്ഥലം ഇപ്പോൾ ടോറ അർജെന്റിന ക്യാറ്റ് സാൻക്ചുരി (Torre Argentina Cat Sanctuary ) എന്ന പേരിൽ പ്രശസ്തമാണ് .റോമൻ ഏകാധിപതി ജൂലിയസ് സീസർ വധിക്കപ്പെട്ടത് ഇപ്പോൾ Torre Argentina Cat Sanctuary സ്ഥിതിചെയ്യുന്ന പ്രദേശത്തിനടുത്തു വച്ചാണ് എന്നാണ് വിശ്വാസം
.
സ്വതന്ത്ര മാർജാര കോളനികളിലെ സ്വതന്ത്ര മാർജ്ജാരന്മാർ മനുഷ്യർ ഉപേക്ഷിക്കുന്ന ഭക്ഷണം തരപ്പെടുത്തിയും ,പ്രാവുകളെയും എലികളെയും വേട്ടയാടിയുമാണ് വിശപ്പടക്കുന്നത് .എലികളുടെ നിയന്ത്രണത്തിന് മാർജാരന്മാർ തന്നെയാണ് ഇപ്പോഴും ഏറ്റവും ഫലപ്രദമായ ആയുധം .മാർജാര കോളനികളിലെ മാർജ്ജാരന്മാരാണ് പല നഗരങ്ങളിലും പ്ളേഗുപോലുള്ള മഹാ വ്യാധികൾ പടർന്നു പിടിക്കാതെ കാക്കുന്നത് .സ്വതന്ത്ര മാർജാര കോളനികളിൽ മാർജ്ജാരന്മാരുടെ ഒരു അധികാര വ്യവസ്ഥ (Power Structure ) നിലനിൽക്കുന്നതിനെപ്പറ്റി ഇതുവരെ വ്യക്തമായ ഒരു പഠനവും തെളിവ് നൽകുന്നില്ല .ഒരുമയിലെ സുരക്ഷിതത്വം എന്ന വളരെ അടിസ്ഥാന പരമായ തത്വത്തിലാണ് സ്വതന്ത്ര മാർജ്ജാര കോളനികൾ നിലനിന്നു പോകുനത് .
.
സ്വതന്ത്ര മാർജാരന്മാരുടെ ആയുസ്സ് വീടുകളിൽ വളർത്തുന്ന പൂച്ചകളുടേതിനേക്കാൾ വളരെ കുറവാണ് .ഭക്ഷണത്തിന്റെ ലഭ്യത അനുസരിച് പലപ്പോഴും അവയുടെ എണ്ണം സ്വയം നിയന്ത്രിക്കപ്പെടാറുണ്ട് .ജനിക്കുന്ന സ്വതന്ത്ര മാർജ്ജാരന്മാരിൽ പത്തിലൊന്നു പോലും ഒരു വർഷത്തെ ആയുസ്സ് ലേക്ക് എത്താറില്ല എന്നാണ് കരുതപ്പെടുന്നത് .എന്നാലും പ്രജനനത്തിന്റെ തോത് ഉയർന്നതായി തിനാൽ സ്വതന്ത്രമാർജാരന്മാരുടെ എണ്ണം ഒരിക്കലും ഇടിഞ്ഞു താഴാറില്ല .പല രാജ്യങ്ങളിലും സ്വതന്ത്രമാർജാരന്മാ രെ ശല്യക്കാർ (pests ) ആയാണ് കരുതുന്നത് .പലയിടത്തും അവയുടെ പ്രജനനം നിയന്ത്രിക്കാറുമുണ്ട് .സ്വതന്ത്ര മാർജ്ജാരന്മാരുടെ എണ്ണം കൂടിയാൽ പല പക്ഷി സ്പീഷീസുകളുടെയും നിലനിൽപ്പ് അവതാളത്തിലാകും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ അവയുടെ എണ്ണം നിയന്ത്രിക്കുന്നത് .
.
അന്റാർട്ടിക്കയിൽ ഒഴിച് സ്വതന്ത്ര മാർജ്ജാരന്മാർ ഭൂമിയിലെ എല്ലാ കോണിലും വിഹരിക്കുന്നു . കപ്പലുകളിൽ കയറി അതി വിദൂരമായ പോളി നേഷ്യൻ ദ്വീപുകളിൽ വരെ സ്വതന്ത്ര മാർജാരന്മാർ ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നു .മനുഷ്യ വാസം ഇല്ലാത്ത ചെറു ദ്വീപുകളിൽ സ്ഥലത്തിനനുയോജ്യമായി ഇവർ ചെറുമീനുകളെയും ഞണ്ടുപോലുള്ള ജീവികളെയും ഭക്ഷണമാക്കുന്നു .ജപ്പാനിലെ ചെറു ദ്വീപായ അഷിമ (Aoshima ) സ്വതന്ത്ര മാർജ്ജാരന്മാർക്ക് പേരുകേട്ടതാണ് .ഇവിടെ മനുഷ്യന്മാരുടെ പലമടങ്ങാണ് ഇവരുടെ എണ്ണം .ഇപ്പോൾ ഈ ദ്വീപ് ഇക്കാരണത്താൽ പ്രശസ്ത മായ വലിയൊരു ടൂറിസ്റ്റു കേന്ദ്രവുമാണ് .ജെരുസെലേമിലെയും കാനേഡിയൻ പാർലിമെന്റിലെയും സ്വതന്ത്ര മാർജ്ജാര കൂട്ടങ്ങളും പ്രശസ്തമാണ് .കാനേഡിയൻ പാർലിമെന്റിലെ സ്വതന്ത്ര മാർജ്ജാര കൂട്ട ത്തെ ഏതാനും വര്ഷം മുൻപ് -2013 ൽ - ഒഴിപ്പിച്ചിരുന്നു .
.
നമുക്കുചുറ്റും ആരെയും ഗൗനിക്കാതെ കറങ്ങി നടക്കുന്ന ,രാത്രികാലങ്ങളിൽ ചിലർക്കെങ്കിലും അലോസരമുണ്ടാക്കുന്ന സംഗീത കച്ചേരി നടത്തുന്ന ,തക്കം കിട്ടിയാൽ അടുക്കളയിൽ വലിഞ്ഞു കയറുന്ന ഈ സ്വതന്ത്ര മാർജ്ജാരന്മാർ ചില്ലറക്കാരല്ല .അതിജീവനത്തിന്റെ ആശാന്മാർ തന്നെയാണ് അവർ .
--
ചിത്രങ്ങൾ : സ്വതന്ത്ര മാർജ്ജാരന്മാർ : ലേഖകൻ എടുത്ത ചിത്രങ്ങൾ
--
ref
1.https://www.reuters.com/…/its-raining-cats-and-tourists-on-…
2.http://www.romancats.com/torreargentina/en/introduction.php
3.http://www.jpost.com/…/Blair-and-the-stray-cats-of-Jerusalem
4.https://en.wikipedia.org/wiki/Canadian_Parliamentary_Cats
---
This is an original work .No part of it is copied from elsewhere-Rishidas S

ഹിന്ദു ആചാര പ്രകാരം എന്തിനാണ് മൃതശരീരം ദഹിപ്പിച്ച്‌ ഭസ്മമാക്കുന്നത് .??


കുഴിച്ചിട്ടാൽ പോരെ?
ഉത്തരം: പോര എന്നാണ്
(നാടിന്റെയും , ഭാഷാ പ്രയോഗത്തിന്റെയും , ആചാരരീതിയുടെയും , അടിസ്ഥാനത്തിൽ ചടങ്ങുകളും അത് ചെയ്യുന്ന രീതിയിലും മറ്റും മാറ്റം വരാവുന്നതാണ് )
കാരണമുണ്ട്...... ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം.
മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.
അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു.
മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.
എന്തേ പ്ലാവ്?...... മറ്റ് മരങ്ങൾ പോരെ?
പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.....
വേണമെങ്കിൽ തുറന്ന് നോക്കാം......
ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ സമുദ്രത്തിലോ ലയിപ്പിച്ചു ചേർക്കുന്നു.
ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.
നോക്കൂ..... ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു.....
പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് മുറിച്ച് പച്ചയ്ക്ക് കീറി കത്തിച്ചാണ് ദഹിപ്പിക്കുന്നത്.
ഇവിടെ പ്ലാവല്ല മാവാണ് വിറക്
കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അത് തന്നെ
ഇപ്പോൾ ഇലക്ട്രിക് ശ്മശാനം ലഭ്യമാണ്.....
വളരെ നല്ലതാണിത്. എല്ലാം ഒരു സെക്കന്റിൽ ഭസ്മമായി കിട്ടും. പുകയില്ല മണമില്ല .. " ഇനി കത്തിക്കണമെന്ന് നിർബന്ധമുണ്ടോ...
.. അപൂർവ്വം സന്ദർഭങ്ങളിൽ ഒഴിവാക്കാം....
പക്ഷെ ശവം കുഴികുത്തി വെറുതെ ഇട്ടാൽ പോര ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്...... ഇതെല്ലാം നിർബന്ധമാണ് .അതല്ലെങ്കിൽ കുഴികുത്താൻ നിൽക്കരുത്.....
നിസ്സാരമായ ഒരു കാര്യമല്ലിത്..... വളരെ ശാസ്ത്രീയമായ രീതിയാണ്.ഇതിനെ വിമർശിക്കുന്നവർ നാട്ടിൽ ഉണ്ട് ..... അതു കൊണ്ട് അറിയുക..... പരീക്ഷിക്കുക.....ശേഷം മാത്രം അറിയിക്കുക.....
. ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്......
വെള്ളം മലിനമാക്കപ്പെടും..... രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും.....
ഓർക്കുക..... മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്....
ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം...
. കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം..... അപ്പോ ആകെ 3 കളി.ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം .....
വേണമെങ്കി ചെയ്താൽ നന്ന്.....ഇത് മത നിയമമല്ല .ഭൂമിയോടും, ജീവിച്ചിരിക്കുന്നവരോടുമുള്ള ....ധർമ്മമാണ്
പറഞ്ഞു കൊടുക്കുക.... നമ്മുടെ കുട്ടികൾക്ക് നമ്മുടെ പാരമ്പര്യത്തിന്റെ, ധർമ്മത്തിന്റെ മഹത്വം,കടപ്പാട്.

ഒരു തലയോട്ടിയിലെ രഹസ്യം ( # churulazhiyatha rahasyam )



#Farriz
ആറായിരം വർഷം പഴക്കമുള്ള ഒരു തലയോട്ടിയും 1998ലുണ്ടായ സൂനാമിയും തമ്മിൽ എന്താണു ബന്ധം? ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു– ‘ബന്ധമുണ്ട്’. സൂനാമിയിൽ കൊല്ലപ്പെട്ട മനുഷ്യന്റെ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശരീരാവശിഷ്ടമാണ് പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് 1929ൽ കണ്ടെത്തിയതെന്ന് റിപ്പോർട്ട്. സൂനാമിയിലാണ് ആ ‘മനുഷ്യൻ’ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ തെളിവു നൽകിയതാകട്ടെ 1998ൽ സമീപ മേഖലയിലുണ്ടായ മറ്റൊരു സൂനാമിയും.
പാപ്പുവ ന്യൂ ഗിനിയയിലെ എയ്തപ് മേഖലയിൽ നിന്നാണ് 88 വർഷം മുൻപു ഗവേഷകർ തലയോട്ടി കണ്ടെത്തിയത്. മേഖലയിൽ നിന്നു ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളിൽ ഏറെ അപൂർവമാണ് ഈ തലയോട്ടി. ‘എയ്തപ് തലയോട്ടി’ എന്നു പ്രശസ്തമായ ഇത് ഹോമോ ഇറക്ടസ് വിഭാഗത്തിൽപ്പട്ടെ മനുഷ്യരുടേതാണെന്നാണു കരുതിയത്. കൃത്യമായ രീതിയിൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. എന്നാൽ വിശദമായ റേഡിയോ കാർബൺ പരിശോധനയിൽ തലയോട്ടിക്ക് 3500 മുതൽ 7000 വർഷം വരെ പഴക്കമുള്ളതായി തെളിഞ്ഞു.
പാപ്പുവ ന്യൂ ഗിനിയയുടെ വടക്കൻ തീരത്തു നിന്നു 12 കിലോമീറ്ററോളം ദൂരെയായിട്ടുള്ള മേഖലയിൽ നിന്നായിരുന്നു തലയോട്ടി ലഭിച്ചത്. ചരിത്രത്തിലുടനീളം വൻ ഭൂകമ്പങ്ങളും സൂനാമികളും രേഖപ്പെടുത്തിയ ഇന്നത്തെ എയ്തപ് നഗരത്തോടു ചേർന്നുള്ള പ്രദേശമായിരുന്നു അത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് സമുദ്രജലനിരപ്പ് ഉയർന്ന നിലയിലായിരുന്നതിനാല്‍ എയ്തപ് മേഖലയ സമുദ്ര തീരത്തോടു ചേർന്നായിരുന്നിരിക്കണം നിലകൊണ്ടത്. 6000 വർഷങ്ങൾക്കു മുൻപ് തീരത്തോടു ചേർന്നുള്ള ചതുപ്പുപ്രദേശമായിരുന്നു എയ്തപ് എന്നാണു കണ്ടെത്തൽ.
തലയോട്ടിയെ വിശദമായി പരിശോധിച്ചെങ്കിലും അതു ലഭിച്ച സ്ഥലം കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല. 2014ൽ ഒരു സംഘം ഭൗമശാസ്ത്രജ്ഞർ പ്രദേശത്തെത്തുകയും മണ്ണിന്റെയും മറ്റും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. 1998ൽ സൂനാമിയുണ്ടായ സമീപത്തെ തീരമേഖലയില്‍ നിന്നുള്ള മണ്ണിന്റെ സാംപിളുകളും പരിശോധിച്ചു. രണ്ടിനും ഏറെ സാമ്യതയുണ്ടായിരുന്നു.
ഇരുമേഖലയിലും ജീവിച്ചിരുന്ന മനുഷ്യരെ സൂനാമി കാരണമുണ്ടായ വൻവെള്ളപ്പൊക്കം ബാധിച്ചതായും വ്യക്തമായി. മണ്ണിന്റെ രാസഘടനയും മൺതരിയുടെ വലുപ്പവുമെല്ലാം പരിശോധിക്കപ്പെട്ടു. കടലിൽ നിന്ന് ഏറെ ദൂരെയായിട്ടും എയ്തപ്പിലെ മണ്ണിൽ സമുദ്രത്തിൽ മാത്രം കാണുന്ന സൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. 1998ലെ സൂനാമി ‘സാംപിൾ’ ശേഖരിച്ച മണ്ണിലും ഇതേ സൂക്ഷ്മജീവികളുടെ അവശിഷ്ടമുണ്ടായിരുന്നു.
ഇതേ തുടർന്നാണ് ‘എയ്തെപ് തലയോട്ടി’യുടെ ഉടമ സൂനാമി ദുരന്തത്തിലാണു കൊല്ലപ്പെട്ടതെന്നു വ്യക്തമായത്. അതുമല്ലെങ്കിൽ സൂനാമി ആഞ്ഞടിക്കുന്നതിനു തൊട്ടുമുൻപു മരിച്ച് അടക്കം ചെയ്ത മൃതശരീരത്തിന്റേതായിരിക്കാമെന്നും കരുതുന്നു.
മറ്റു ശരീരഭാഗങ്ങളില്ലാതെ തലയോട്ടി മാത്രമായി കണ്ടെത്തിയതും ഗവേഷകരെ കുഴക്കിയിരുന്നു. എന്നാൽ ഇതിനും 1998ലെ സൂനാമിയിലൂടെ ഉത്തരം ലഭിച്ചു. 2000ത്തിലേറെ പേർ മരിച്ച ജൂലൈ 17നുണ്ടായ ആ സൂനാമിയിൽ തീരത്തുനിന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിലേക്കു വരെ തിരകൾ‌ ആഞ്ഞടിച്ചു.
സൂനാമി പിൻവാങ്ങിയെങ്കിലും സമീപത്തെ ചതുപ്പുമേഖലയിൽ നിന്നു മൃതദേഹങ്ങൾ കണ്ടെടുക്കാൻ അധികൃതർക്കു സാധിച്ചില്ല. മൃതദേഹങ്ങളിലേറെയും മുതലകൾ തിന്നുതീർത്തതായിരുന്നു പ്രശ്നം. 6000 വർഷം മുൻപത്തെ തലയോട്ടിയും ഇത്തരത്തിൽ മുതലകൾ മറ്റു ശരീരഭാഗങ്ങൾ ഭക്ഷിച്ച ശേഷം അവശേഷിച്ചതാകാമെന്നാണു നിഗമനം. പ്ലസ് വൺ ജേണലിൽ സമ്പൂർണ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്......