വിവാഹത്തിന് കഴുത്തില്‍ താലി ചാർത്തുന്നതെന്തിന്?
ചുംബന സമരവും മറ്റ് ആഭാസങ്ങളുമായി വഴി തെറ്റുന്ന പുതു തലമുറയുടെ അറിവിലേക്ക്...
മനസ്സിലെ ലൈംഗീക തൃഷ്ണയുടെ പരസ്യ പ്രദർശനമോ ലിവിങ്ങ് ടുഗതറോ ഒന്നുമല്ല ജീവിതം...വിവാഹം എന്നത് വെറുമൊരു ചടങ്ങല്ല താലിയെന്നത് കഴുത്തിലണിയാനുളള വെറുമൊരു അലങ്കാര വസ്തുവുമല്ല...

വിവാഹം എന്ന വ്യവസ്ഥയിലെ പരമ പ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍.
ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത് അഥവാ നള്‍കേണ്ടത്.ഭാരതത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം താലി നള്‍കുന്ന സുരക്ഷിതത്വ ബോധം വളരെ വലുതാണ്. സത്വ,രജ,തമോ ഗുണങ്ങള്‍ വഹിക്കുന്ന താലിച്ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്‍റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം
വരന്‍ വധുവിന്‍റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ കൊരുത്താണ് ചാര്‍ത്തുന്നത്.
താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍
വളരെയധികം നന്മയെന്നർത്ഥം. മംഗളത്തില്‍
നിന്നും മാംഗല്യം ( വിവാഹം )
എന്നർത്ഥമുണ്ടായി. സൂത്രമെന്നാല്‍ ചരട്
എന്നർത്ഥം. പുരുഷനാൽ ഒരു സ്ത്രീയുടെ കഴുത്തിൽ ചരടു കെട്ടുമ്പോള്‍
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നർത്ഥം.
അതോടെ സ്ത്രീ, തന്നെ താലി കെട്ടിയ ആളോട് വിധേയപ്പെട്ടു പോകുന്നു. ഇതിന്‍റെ ഒരറ്റത്ത്
ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില്‍ സ്വർണ്ണാദിയാൽ നിർമ്മിച്ച ഒരു
താലി ഉണ്ടായിരിക്കും.
ആലിലയുടെ ആകൃതിയിലുള്ള താലി ഒരു
ത്രികോണത്തിന്‍റെ പരിഷ്കൃത രൂപമാണ്.
താലിത്തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍
വിഷ്ണുവും, താലിമൂലത്തില്‍
മഹേശ്വരനും സ്ഥിതി ചെയ്യുന്നു.
ഇതിന്‍റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ ( കൊളുത്ത് ) സർവ്വ ലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു.
കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍
പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു
ഗുണങ്ങളും ( ചരട് ), ത്രിമൂർത്തികളും
( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു.
ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍
ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍
പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്.
സ്ത്രീ വിധവയാകുമ്പോള്‍ ഇതുവരെ പരമാത്മ സ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭർത്താവ് ഇല്ലാതാവുകയും അവ്യക്തനായ പരമാത്മാവ് ( ഈശ്വരന്‍ ) വ്യക്തമാവുകയും ആണ്. അപ്പോള്‍ ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു.
ഇതാണ് അദ്വൈത ബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് വൈധവ്യത്തില്‍ അവള്‍ താലിച്ചരട് കഴുത്തില്‍ നിന്നും മാറ്റിക്കളയുന്നതും.
(കടപ്പാട്)