: മനുഷ്യന്റെ മരണാനുഭവം എങ്ങനെ ആയിരിക്കും? മരണത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കുമുള്ള സംശയമാണിത്. ആ സംശയം മൂത്തപ്പോള്‍ ദക്ഷിണ കൊറിയയിലെ ഒരു സ്‌കൂളിതാ മരണാനന്തര അനുഭവം എങ്ങനെ ആണെന്നറിയിക്കാന്‍ കുട്ടികള്‍ക്ക് ക്ലാസ്സുകളെടുത്തു തുടങ്ങിയിരിക്കുന്നു. അതും സ്വന്തം മരണം കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മാനസിക സമ്മര്‍ദ്ദം ഏറെ അനുഭവിക്കുന്ന മുതിര്‍ന്നവര്‍ വരെ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.
ജോലിസംബന്ധമായും മറ്റു കാരണങ്ങള്‍കൊണ്ടും കടുത്ത മനസിക സമ്മര്‍ദ്ദതത്തിനടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഈയടുത്ത കാലത്തായി ദക്ഷിണ കൊറിയയില്‍ ഉണ്ടായത്. മരണാനന്തര അനുഭവങ്ങള്‍ പഠിപ്പിക്കുന്നതു വഴി ജനങ്ങളുടെ ആത്മഹത്യപ്രേരണ ഒഴിവാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു കോഴ്‌സ് ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ ആരംഭിച്ചിരിക്കുന്നത്.
ക്ലാസ്സുകള്‍ മരണാനന്തര ചടങ്ങുകള്‍ക്കായി സജ്ജമാക്കുകയാണ് ആദ്യം ചെയ്യുന്നത്. മരണത്തിനു മുന്‍പ് വില്‍പത്രങ്ങള്‍ തയ്യാറാക്കുന്നതു പോലെ വ്യജ വില്‍പത്രങ്ങളില്‍ ഒപ്പിടുന്നതോടെ മരണാനന്തര ചടങ്ങുകള്‍ ആരംഭിക്കുകയായി. അവര്‍ക്കായി തയ്യാറാക്കി വച്ചിട്ടുള്ള ശവപ്പെട്ടികളില്‍ ഓരോരുത്തരേയും കിടത്തുന്നു ശേഷം ഫ്രെയിം ചെയ്ത തന്റെ ഫോട്ടോ ശരീരത്തോടൊപ്പം ശവപ്പെട്ടിയില്‍ വയ്ക്കുന്നു.ഇതോടെ പ്രാഥമിക ചടങ്ങുകള്‍ കഴിഞ്ഞു.
ഇനിയാണ് മരണം, ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാത്തിനുമുപരി മരണത്തെക്കുറിച്ചുമുളള പ്രഭാഷണത്തോടൊപ്പം മുറികളിലെ ലൈറ്റുകള്‍ ഓരോന്നായി അണയ്ക്കുന്നു. ഇതോടെ ശവപ്പെട്ടിയില്‍ കിടക്കുന്ന ആളില്‍ സ്വന്തം മരണത്തെക്കുറിച്ചുള്ള തിരിച്ചറിവ് അവരില്‍ ഭീതി പടര്‍ത്തിയിട്ടുണ്ടാകും. ഇതിനിടയില്‍ മരണമാലാഖയെത്തി ഓരോരുത്തരുടേയും ശവപ്പെട്ടി മൂടുന്നു. മുറിയിലെ കനത്ത നിശബ്ദതയും മരണത്തെക്കുറിച്ചുള്ള ആകുലതകളും നിലനില്‍ക്കെ പത്തു മിനുട്ടോളം ഇവരെ ശവപ്പെട്ടിയില്‍ അടച്ചിടുന്നു. ഈ നിര്‍ണ്ണായക നിമിഷങ്ങളില്‍ മരണാനന്തരമുള്ള അവസരങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുമെന്നാണ് സെന്റര്‍ വാദിക്കുന്നത്.
ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെയാണ് പത്ത് മിനുട്ട് നേരത്തെ മരണാനുഭവത്തിനു ശേഷം പെട്ടിയില്‍ നിന്ന് എഴുന്നേറ്റതിനു ശേഷം തോന്നിയതെന്ന് മരണാനുഭവം അറിഞ്ഞ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. അനുഭവത്തിനു ശേഷം ജീവിതത്തിന്റെ വ്യാപ്തിയെക്കുറിച്ചും ജീവന്റെ ആഴത്തെക്കുറിച്ചും സൈക്കോളജിസ്റ്റുകള്‍ കൈകാര്യം ചെയ്ത ക്ലാസ്സുകള്‍ക്ക് ജീവനെക്കുറിച്ച് യഥാര്‍ത്ഥ തിരിച്ചറിവുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു
http://www.gabdig.com/korean-death-schools-where-people-ar…/