A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാലത്തെ അതിശയിപ്പിക്കുന്ന എഞ്ചിനീയറിംങ് വിസ്മയം- ഇത് പുനലൂർ തൂക്കുപാലം....!!!!!




19- ാം നൂറ്റാണ്ടി‌ന്റെ അവസാന കാലത്ത് കേരളത്തിൽ ആദ്യമായി ഒരു തൂക്ക് പാലം നിർമ്മിച്ച‌‌പ്പോൾ അതിൽ കയറാൻ പേടിച്ചവരാണ് മലയാളികൾ. പുനലൂരിൽ നി‌ർമ്മിച്ച തെക്കെ ഇന്ത്യയിലെ ആദ്യത്തെ തൂക്ക് പാലത്തേക്കുറിച്ച് ‌ കഥയാണ് ഇത്.
1877 ൽ ആൽബർട്ട് ഹെൻറി എന്ന ബ്രിട്ടീഷുകാരനായ എൻജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് പാലം നിർ്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്.
വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.
കല്ലടയാറിനു കുറുകെ നിർമ്മിക്കപ്പെട്ടിട്ടുള്ള പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. ഈ നാടിന്റെ വികസനം ത്വരിതപ്പെടുത്തിക്കൊണ്ട് നദിയുടെ മറുകരയിലേക്ക് വ്യാപിച്ചതും, വാണിജ്യബന്ധങ്ങള്‍ വിപുലപ്പെട്ടതും തൂക്കുപാലം നിര്‍മ്മിക്കപ്പെട്ടതോടെയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ഈ പാലത്തിലൂടെയുള്ള ഗതാഗതം നിലനിന്നിരുന്നു. 1872-ൽ തിരുവിതാംകൂർ മഹാരാജാവ് അനുമതി നൽകിയതോടെ ആൽബർട്ട് ഹെൻട്രി എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ നേതൃത്വത്തിൽ 2212 ദിവസം (1872 മുതൽ 1877 വരെ) നീണ്ടുനിന്ന പാലം പണി ആരംഭിച്ചു. പ്രതിദിനം 200- ൽ പരം തൊഴിലാളികള്‍ പണിയെടുത്തിരുന്നു. മൊത്തം 3 ലക്ഷം രൂപയായിരുന്നു ചെലവ്. പാലത്തിന് 400 അടി നീളമുണ്ട്. ആർച്ചുകള്‍ക്കിടയില്‍ 200 അടിയും ആർച്ചുകള്‍ക്ക് ഇരുവശവും 100 അടി വീതവും.
6 ആനകളെ ഒരേ സമയം നടത്തിച്ചാണ് പാലത്തിന്റെ ഉറപ്പ് പരിശോധിച്ചത്. ആനകള്‍ കാക്കാഴം ബാവ (മുളകു രാജന്‍) എന്ന വ്യാപാരിയുടേതായിരുന്നു. 53 കണ്ണികള്‍ വീതമുള്ള 2 ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതുവഴി വാഹനങ്ങളോടുന്നില്ല, സംരക്ഷിത ദേശീയ സ്മാരകമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് പാലം. ആറു വർഷമെടുത്തു നിർ്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പാലം തെക്കേ ഇന്ത്യയിലെ ഗതാഗത യോഗ്യമായിരുന്ന ഏക തൂക്കുപാലമായിരുന്നു. തൂക്കുപാലം പണികഴിഞ്ഞിട്ടും പുനലൂരിലെ ജനങ്ങള്‍ അതിന് ബലമുണ്ടാകില്ലെന്ന് കരുതി പാലം ഉപയോഗിയ്ക്കാന്‍ മടിച്ചുവത്രേ.
ഇക്കാര്യമറിഞ്ഞ ഹെന്(ടി പാലത്തിന്റെ ബലം നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കുടുംബവുമൊത്തെ പാലത്തിന് താഴേയ്ക്കൂടി ബോട്ടില്‍ സഞ്ചരിച്ചു, ഇതിനൊപ്പം, മുകളിലൂടെ ആറ് ആനകളെ ഒരുമിച്ച് നടത്തുകയും ചെയ്തു. ഇതില്‍പ്പിന്നീടാണ് പാലം ഉപയോഗിക്കാൻ നാട്ടുകാർ ധൈര്യപ്പെട്ടു എന്നാണ് കഥ.
അന്നത്തെക്കാലത്ത് വനപ്രദേശമായിരുന്ന ഈഭാഗത്തെ കാട്ടുമൃഗശല്യം കുറയ്ക്കാൻ വേണ്ടിയാണത്രേ ഈ പാലം പണിതത്. കോൺ‍ക്രീറ്റ് പാലത്തിലൂടെ മൃഗങ്ങള്‍ക്ക് അനായാസേന നടക്കാൻ കഴിയുമത്രേ, പക്ഷേ തൂക്കുപാലത്തിലൂടെ മൃഗങ്ങള്‍ കടക്കില്ലെന്നാണ് പറയുന്നത്. ആരെങ്കിലും നടക്കാൻ തുടങ്ങിയാൽ പാലം ഇളകും ; ഇതോടെ മൃഗങ്ങള്‍ പേടിച്ച് പിൻമാറുമെന്നതാണ് ഇതിന് പിന്നിലെ കാര്യം. രണ്ട് തൂണുകളും കൂറ്റൻ ഇരുമ്പു വടങ്ങളും ഉപയോഗിച്ചാണ് പാലം പണിതിരിക്കുന്നത്.
കരയോടുചേർന്നുള്ള രണ്ട് വലിയ കമാനാകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിയ്ക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട് കൂറ്റൻ വടങ്ങളിൽ തൂക്കിയിട്ടിരിക്കുകയാണ് ഇതിന്റെ പ്രധാന ഭാഗം. ഈ വടങ്ങള്‍ കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുളിറക്കി ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഈ കിണറുകളിൽ ഓരോന്നിനും നൂറടിയോളം താഴ്ചയുണ്ട്. വടങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് പാളികളാൽ പൊതിഞ്ഞ തേക്കുതടികള്‍ നിരത്തിയാണ് ഗതാഗതം സാധ്യമാക്കിയത്. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ അത്ഭുതകരം തന്നെയാണ്‌.
തമിഴ്‌നാടുമായുള്ള വാണിജ്യ വ്യവസായ ബന്ധത്തിന് ഈ പാലം ഏറെ സഹായകമായിട്ടുണ്ട്. മാത്രമല്ല പുനലൂരിൽ തമിഴ് സംസ്‌കാരത്തിന്റെ സ്വാധീനമുണ്ടായതും ഈ പാലം വന്നതില്‍പ്പിന്നെയാണ്.20 അടിയോളം വീതിയും 400 അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി... മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും,, നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.