Hai .. I created this blog to keep these informations with me because its interesting and i am also interested in reading such things .. if you like my blog please join and keep reading >>> This is a place to Read Alternate History , Conspiracy , Secret Societies , Occult , Secret technologies . Above Top Secret stuff, Metaphysics etc.... Respect the IT Act and other Laws ..You are only responsible for your own comments here . .Become Part of Our Smart Readers Community and Enjoy Free updates directly to your Inbox.(No Spam,No virus , We Promise) posts are copied from Facebook and such medias thank you..

കരീബ തടാകവും വോൾട്ട തടാകവും - ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയങ്ങൾ

ഒരു ജലാശയത്തിന്റെ വലിപ്പം മുഖ്യമായും രണ്ടു രീതിയിൽ അളക്കാം . ഒന്ന് ആ ജലാശയം ഉൾകൊള്ളുന്ന ജലത്തിന്റെ അളവിനെ അടിസ്ഥാനമാക്കി . രണ്ടാമത്തേ രീതി ജലാശയത്തിന്റെ ഉപരിതല വിസ്തീർണത്തെ അടിസ്ഥാനമാക്കി യാണ് . ഉൾകൊള്ളുന്ന ജലത്തിന്റെ അളവ് വച്ച് നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ജലാശയമാണ് കരീബ തടാകം . ജലാശയത്തിന്റെ ഉപരിതല വിസ്തീർണത്തെ അടിസ്ഥാനമാക്കി വലിപ്പം ഗണിച്ചാൽ ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ജലാശ യം വോൾട്ട തടാകമാണ് ഇവ രണ്ടും ആഫ്രിക്കയിലെ പ്രമുഖ നദികളായ സാംബസി നദിക്കും വോൾട്ടാ നദിക്കും കുറുകെ വൻ അണക്കെട്ടുകൾ കെട്ടി നിർമിച്ച വൻ മനുഷ്യ നിർമിത ജലാശയങ്ങളാണ്
കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യൻ അനേകം കൃത്രിമ തടാകങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് . ഏതാനും ഏക്കറുകൾ വിസ്തീര്ണമുള്ളവ മുതൽ ആയിരകകണക്കിനു ചതു ര ശ്ര കിലോമീറ്റർ വിസ്തീര്ണമുള്ളവ വരെയുണ്ട് മനുഷ്യ നിർമിത ജലാശയങ്ങളിൽ . ഇവയിൽ ഏറ്റവും വലിപ്പമേറിയതാണ് . സിംബാവെയിലും സാംബിയയിലുമായ് പരന്നു കിടക്കുന്ന കരീബ തടാകവും വോൾട്ട തടാകവും .തെക്കൻ ആഫിക്കയിലെ വൻ നദി യായ സാമ്പസി നദിയെ അണകെട്ടി മെരുക്കിയാണ് അയ്യായ്യിരം ചതുരശ്ര കിലോമീറ്റർ ൽ അധികം വിസൃതിയുള്ള ഈ മനുഷ്യ നിർമിത തടാകം സൃഷ്ടിച്ചിരിക്കുന്നത് . ലോകത്തെ പല രാജ്യങ്ങളെക്കാളും വിസ്തൃതമാണ് കരീബ തടാകം.
.
പക്ഷെ കരീബ തടാകം മുന്നിൽ നിൽക്കുന്നത് അതുൾക്കൊള്ളുന്ന ജലത്തിന്റെ അളവിലാണ് .പൂർണമായും നിറയുംപോൾ 180 കുബിക് കിലോമീറ്റർ ജലമാണ് കരീബിയ തടാകത്തിനുൾക്കൊള്ളാനാവുക .
.
ചൈനയിലെ കൊട്ടിഘോഷിക്കപ്പെടുന്ന ത്രീ ഗോർജസ് ഡാമിനുൾക്കൊള്ളാൻ കഴിയുന്നതിന്റെ നാലിരട്ടിയിലേറെ ജലമാണ് കരീബ തടാകത്തിൽ നിറയുന്നത് .
.
ഉപരിതല വിസ്തൃതിയിൽ കരീബ തടാകത്തിനെ കടത്തിവെട്ടുന്ന മനുഷ്യ നിർമിത ജലാശയമാണ് ആഫ്രിക്കയിലെ തന്നെ വോൾട്ടാ തടാകം . ഘാനയിലെ വോൾട്ടാ നദിയിലാണ് വോൾട്ടാ തടാകം നിലനിൽക്കുന്നത് . 8500 ചതുരശ്ര കിലോമീറ്ററാണ് വോൾട്ടാ തടാകത്തിന്റെ വിസ്തീർണം . കേരളത്തിന്റെ വിസ്തൃതിയുടെ ഏകദേശം നാലിലൊന്നു വരും വോൾട്ടാ തടാകത്തിന്റെ വിസ്തൃതി .ഏകദേശം 150 ക്യൂബിക് കിലോമീറ്ററാണ് വോൾട്ടാ തടാകത്തിനുൾക്കൊള്ളാവുന്ന ജലത്തിന്റെ പരിധി
--
ചിത്രങ്ങൾ : കരീബ തടാകം , വോൾട്ട അണക്കെട്ട് ,വോൾട്ടാ തടാകം , : ചിത്രങ്ങൾ കടപ്പാട് : wikimedia commons
---
ref
1.https://web.archive.org/…/www.ilec…/database/afr/dafr04.html
2.https://web.archive.org/…/www.ilec…/database/afr/afr-16.html
---
this is an original work based on references-rishidas s