A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കസ്റ്റംസ് ഡ്യൂട്ടിയുടെ പിന്നിലെ ചരിത്രം .

ഗ്ലോബലൈസേഷന്റെ പല ആശയങ്ങളുടെയും തെളിവുകൾ വ്യവസായ വല്ക്കരണത്തിനും എത്രയോ മുൻപ് തന്നെ ലോകത്തിന്റെ പല കോണുകളിൽനിന്നും കണ്ടെടുത്തിട്ടുണ്ട് അകൂട്ടത്തിൽ ഒന്നാണ് കസ്റ്റംസ് ഡ്യൂട്ടി,
പുരാതനകത്ത് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും കച്ചവട ചരക്കുമായി തങ്ങളുടെ ഒട്ടകങ്ങളിലും കപ്പലുകളിലും മറ്റുമായി സഞ്ചരിച്ചിരുന്ന വ്യാപാരികൾ , അപരിചിതമായ പുതിയ രാജ്യങ്ങളിലേക്കു ചെന്നെത്തുമ്പോൾ അവിടെ സുഗമമായ കച്ചവടത്തിന്റെ നടത്തിപ്പിന് വേണ്ടി അതാതു പ്രദേശങ്ങളിലെ ഭരണാധികാരികളെ തൃപ്തി പെടുത്തുവാനായി സ്വന്തം ഇഷ്ടപ്രകാരം അവരുടെ കൈയിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും സമ്മാനങ്ങളായി കൊടുത്തിരുന്നു .

വ്യാപാരികളുടെ ഇഷ്ടപ്രകാരം കൊടുത്തിരുന്ന ഈ "കൈക്കൂലി" സമ്പ്രദായം പിന്നീട് വ്യാപാരികൾ എത്തിപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾക്ക് നിർബന്ധമായും കൊടുക്കേണ്ട നികുതിയായി അതാതു പ്രദേശങ്ങളിലെ തലവന്മാർ മാറ്റി , അല്ലെങ്കിൽ ആ നാട്ടിൽ കച്ചവടം നടത്താനോ അന്നാട്ടിലെ സാധനങ്ങൾ ശേഖരിച്ചു കൊണ്ടുപോകാനോ സമ്മതിച്ചിരുന്നില്ല . അതിന്റെ ചുമതല കർഷകരിൽ നിന്നും ചുങ്ക പിരിക്കാൻ നിയമിച്ചവരെ ഏല്പിച്ചു .അവരാ ഉദ്യമത്തെ ഏതു രീതിയും ഉപയോഗിച്ച് , ഭീഷണിയാണെങ്കിൽ അങ്ങനെയും അന്യനാടുകളിൽ നിന്നും വരുന്ന വ്യാപാരികളിൽ നിന്നും നികുതി പിരിച്ചു തുടങ്ങി. ഈ നികുതി താമസിയാതെ രാജവാഴ്ച കാലത്തേ പ്രധാനമായ വരുമാന സ്രോതസ്സായി.
ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട കസ്റ്റംസ് താരിഫ് കണ്ടെത്തിയത് എഡി 137 "Palmyra" എന്നസ്ഥലത്തു അഡ്രിയാൻ എന്ന ചക്രവർത്തിയുടെ കാലത്താണ് .ഈ സ്ഥലം ഇന്നത്തെ സിറിയയിലെ ഭാഗമായാണ് കരുതപ്പെടുന്നത് .ഇന്ത്യ , ഇറാൻ ,അറേബ്യാൻ രാജ്യങ്ങൾ എന്നിവയെ മെഡിറ്ററേനിയൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട റൂട്ടുകളുടെ മധ്യ കേന്ദ്രമായിരുന്നു Palmyrian .തീർത്തും അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിക്കുന്ന പ്രദേശമായിരുന്നു.ചുണ്ണാമ്പുകല്ലുകളിലായി കൊത്തിവച്ച ആദ്യത്തെ താരിഫിന്റെ ലിപി ഗ്രീക്ക് Aramaic ലിപിയിലുമായിട്ടാണ്
ആരംഭ കാലങ്ങളിലെ കസ്റ്റംസ് ഡ്യൂട്ടി ഒട്ടകങ്ങൾ ,അടിമകൾ ,ആട്ടിൻ തോലുകൾ , സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയവയായിരുന്നു പിന്നീട് അത് നാണയങ്ങളായി
Palmyra യിലെ കസ്റ്റം താരിഫിലെ ചില വിവരങ്ങളാണ് താഴെയുള്ളത് .
* .ഒരു ഒട്ടക പുറത്തുള്ള സുഗന്ധ ദ്രവ്യങ്ങളും പിഞ്ഞാണ പത്രങ്ങളും ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനായി ഏഴു ദിനാർ
* .ഒരു ഒട്ടകപുറത്തു നിറക്കാവുന്ന ഒലിവു എണ്ണയുടെ ചരക്കിനു .നാലു ആട്ടിൻ തോലുൾപ്പെടുത്തിയ ബാഗും ഉൾപ്പെടെ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനായി പത്തു ദിനാർ .
* ഒരൊട്ടകപ്പുറത് നിറക്കാവുന്ന ഉപ്പിലിട്ട പലവ്യഞ്ജനങ്ങളുടെ ചരക്കിനു .ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനായി പത്തു ദിനാർ.
* . കഴുതയുടെ പുറത്തുള്ള ചരക്കിലുള്ള ഉപ്പിലിട്ട പലവ്യഞ്ജനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനായി മൂന്ന് ദിനാർ.
രണ്ടു രാജ്യാതിർത്തികൾ തമ്മിൽ ചരക്കുകൾ കൈമാറുമ്പോൾ കൊടുക്കേണ്ട നികുതിയാണ് കസ്റ്റംസ് നികുതി .ഈ ആശയത്തിന്റെ പിന്നിലെ ലക്ഷ്യമെന്നത് രണ്ടു രാജ്യങ്ങളിലെയും സമ്പത് ഘടന, തൊഴിൽ , രാജ്യത്തെ വിലക്കയറ്റം എന്നിവയെ യെ സംരക്ഷിക്കുക രാജ്യത്തിനകത്തു നിരോധിച്ച വിഭവങ്ങളുടെ വരവുപോകുകൾ ഇല്ലാതാക്കുക തുടങ്ങിയവയാണ്.