കായകല്പം
എന്താണ് കായകല്പ ചികിത്സ....?
ഇതിലൂടെ യൗവനം വീണ്ടെടുക്കാൻ സാധിക്കും എന്ന് പറയുന്നത് വാസ്തവമുണ്ടോ.... ?
കായകല്പ ചികിത്സ "കായ" എന്ന് അർത്ഥമാക്കുന്നത് ദേഹത്തെയും "കല്പം" എന്ന് അർത്ഥമാക്കുന്നത് മാറ്റത്തെയും ആണ്. വേദപുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഒരു കൂട്ടം ചികിത്സയാണ് കായകല്പ ചികിത്സ ഇത് വാർധക്യത്തിന്റെ അടയാളങ്ങളെ മാറ്റി യവ്വനം പ്രാധാന്യം ചെയ്യുന്നു ഇതൊരു രസായന ചികിത്സയാണ് 4 അല്ലെങ്കിൽ 5 വൈദ്യന്മാർ ചേർന്ന് ചെയ്യുന്നു...
പണ്ടുകാലത്ത് ത്രീവർഗ്ഗകുടിയിലാണ് ചികിത്സ നടത്തിയിരുന്നത്. കാറ്റും വെളിച്ചവും തട്ടാത്ത ഒരു അറ ആയിരിക്കണം. 280 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സാരീതിയാണ്. ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന അത്രയും ദിവസം എന്നതാണ് 280 ദിവസം എന്നത് സൂചിപ്പിക്കുന്നു ഗർഭസ്ഥ ശിശുവിനെ പോലെ രോഗിയെ പരിചരിക്കണം. ചികിത്സാ കാലയളവിൽ ഔഷധക്കൂട്ടുകളും പാലും കഴിച്ച് മൗനവ്രതത്തിൽ പ്രാർത്ഥനയുമായി കഴിയണം. അഷ്ടവൈദ്യന്മാർ മാത്രമേ കായകല്പ ചികിത്സ പഠിച്ചിട്ടുള്ളൂ എന്ന് അവകാശപ്പെടുന്നു...
ചികിത്സാവിധികൾ പൂർത്തിയാകുമ്പോൾ ശരീരത്തിൽ പുതിയ കറുത്ത രോമങ്ങൾ വളരുകയും മുടിയുടെ നര മാറി ഇടതൂർന്ന കറുത്ത മുടികൾ വളരുകയും ചെയ്യും പഴയ പല്ലുകൾ പോയി പുതിയ പല്ലുകൾ വരുകയും അയഞ്ഞ മസിലുകൾ ഉറയ്ക്കുകയും രക്തത്തിന്റെ ഹീമോഗ്ലോബിന്റെ അളവ് മാറ്റം വരുകയും ചെയ്യും. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളുട അളവിലും മാറ്റമുണ്ടാകും.
കായകല്പ ചികിത്സയുടെ 39 ദിവസം കഴിയുമ്പോൾ യോഗയുടെ ചർമം പൊടിഞ്ഞു ഇല്ലാതാകുകയും പുതു ചർമം വരുകയും ചെയ്യും.
(90 ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ വരുകയും ചെയ്യുമെന്ന് ആധുനിക ശാസ്ത്രം തന്നെ സ്ഥിരീകരിച്ചിരിക്കുന്നു )
ഈ സമയത്ത് രോഗിക്ക് വേദന അനുഭവപ്പെടാറില്ല കായകല്പം പകർന്നുകൊടുക്കുന്ന ത്രീവർഗ്ഗകുടിയിൽ പ്രത്യേകതരത്തിലുള്ള വാതക ഔഷധക്കൂട്ടാണ് മുറിയിൽ ഉപയോഗിച്ചിരിക്കുന്നത്....
ചികിത്സാ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് ചികിത്സ മുറി വിട്ട് പുറത്തിറങ്ങുകയാണെങ്കിൽ രോഗി മരിച്ചുപോകും എന്ന് പറയപ്പെടുന്നു...
വൈദ്യന് ഒരു മുടിനാരിഴക്ക് പിഴച്ചു പോയാൽ രോഗി മരിച്ചുപോവുകയും അല്ലെങ്കിൽ മനസ്സിൻറെ താളം തെറ്റുകയും ചെയ്യാമെന്നും പറയപ്പെടുന്നു...
ചവന മഹർഷിക്ക് കായകല്പത്തിലൂടെ യൗവനം ലഭിച്ചുവെന്ന് പുരാണങ്ങൾ പറയുന്നു. അദ്ദേഹത്തിൻറെ അകാലവാർധക്യം ആയിരുന്നുവെന്ന് പറയപ്പെടുന്നു....