ഈജിപ്തിലെ ലോകാത്ഭുതമായ ഗ്രെറ്റ് പിരമിഡ് ഫറോവ ഖുഫു (Khufu) ആണ് പണിഴിപ്പിച്ചതെന്ന് വിഖ്യാതമാണ് . തന്റെ പിതാവായ സ്നേഫെറുവിന്റെ പിരമിഡ് നിർമാണത്തിൽ നിന്നും ആശയങ്ങളും തത്വങ്ങളും സ്വാംശീകരിചു കൊണ്ടാണ് ഖുഫു പിരമിഡ് നിർമാണം നടത്തിയത് . ഇന്നും തലയുയർത്തി നിൽക്കുന്ന ആ വാസ്തുവിസ്മയത്തിന്റെ മുഖ്യശില്പി ഖുഫുവിന്റെ മന്ത്രി മുഖ്യനും ബന്ധു വുമായ ഹെമിയെനു(Hemiunu ) ആയിരുന്നു എന്നാണ് കരുതപ്പെടുന്നത് .
.
ഫറോവ സ്നേഫെരു വിന്റെ പൗത്രന്മാരിൽ ഒരാളായ ഹെമിയെനു വിനു
പുരാതന ഈജിപ്തിൽ ഒരു രാജകുമാരന്റെ സ്ഥാനം ഉണ്ടായിരുന്നു . ഫറോവ ഖഫുവിന്റെ കാലത്തെ എല്ലാ നിര്മാണപ്രവർത്തനനങ്ങളുടെയും നിയന്ത്രണവും പ്ലാനിങ്ങും ഹെമിയെനു നേരിട്ടാണ് നടത്തിയിരുന്നത് . പുരാതന ഈജിപ്ഷ്യൻ പ്രോട്ടോകോൾ പ്രകാരം ഹെമിയെന്നു വിന്റെ സ്ഥാനം ഫറോവക്ക് തൊട്ടു താഴെ ആയിരുന്നു .
.
ഹെമിയെന്നുവിന്റെ ശവ കുടീരം ഗ്രെറ്റ്പിരമിഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത് . ധാരാളം സ്വർണവും വിലപിടിച്ച വസ്തുക്കളു മുണ്ടായിരുന്ന ഈ ശവകുടീരം വളരെ മുൻപ് തന്നെ കൊള്ളയടിക്കപെട്ടിരുന്നു പക്ഷെ അവിടെനിന്നും ഹെമിയെന്നുവിന്റെ ഒരു ശിൽപ്പം കണ്ടെത്തിയിട്ടുണ്ട് . ആ ശില്പത്തിലൂടെ ലോകാത്ഭുതമായ ഗ്രെറ്റ് പിരമിഡിന്റെ ശില്പിയുടെ മുഖം നമുക്ക് കാണാം
--
ചിത്രം : ഹെമിയെന്നുവിന്റെ ശിൽപ്പം : കടപ്പാട് വിക്കിമീഡിയ കോമൺസ്