സൂപ്പർ പൊസിഷൻ എത്രത്തോളം വിചിത്രമാണ് എന്ന് മനസിലാക്കാൻ Erwin Schrödinger മുന്നോട്ടുവെച്ച ഒരു ചിന്താപരീക്ഷണമാണ് schrödinger's cat.
അതിന്ന് മുൻപ് :
കോമൺ സെൻസ് എടുത്ത് മാറ്റിച്ചവെച്ചതിന്ന് ശേഷം മാത്രം വായിക്കുക. വേറോന്നും കൊണ്ടല്ല ക്വാണ്ടും സിദ്ധാന്തങ്ങൾ നമ്മുടെ കോമൺ സെൻസിനെ കളിയാക്കുന്നതരത്തിൽ ആണ്. അത് വഴിയേ മനസിലാകും.
ഒരു വസ്തു ഒരേസമയം ഒന്നിലധികം രൂപത്തിലോ ഭാവത്തിലോ സ്ഥലങ്ങളിലോ ഉണ്ടാവുന്ന അവസ്ഥയാണ് സൂപ്പർ പൊസിഷൻ. എന്നാൽ നമ്മൾ അതിന്നെ നിരീക്ഷിക്കുകയാണ് എങ്കിൽ ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് മാത്രം ആവുകയും ചെയ്യും. അറ്റമോ അതിന്റെ അടിസ്ഥാന കണികകളെയോ സംബന്ധിക്കുന്നതാണ് സൂപ്പർ പൊസിഷൻ.
Eg: അമൽ എന്ന വ്യക്തിയെ വീട്ടിൽ പോയി അന്യോഷിക്കുമ്പോ അവന്റെ അമ്മ പറയുന്നു അവൻ ഗ്രൗഡിലോ, ടൗണിലോ കാണും എന്ന്.
എന്നാൽ ഇത് ഒരു എലെക്ട്രോണിന്റെ കാര്യത്തിൽ ആണെങ്കിൽ എലെക്ട്രോണ് ടൗണിലും ഗ്രൗണ്ടിലും ഉണ്ട് എന്നെ പറയാൻ പറ്റുകയുള്ളു. എന്നാൽ ഈ എലെക്ട്രോണിനെ നമ്മൾ ഗ്രൗഡിൽ കണ്ടു എങ്കിൽ അത് ടൗണിൽ ഉണ്ടാകില്ല ഗ്രൗണ്ടിൽ മാത്രേ ഉണ്ടാകു. ഈ അവസ്ഥയാണ് സൂപ്പർ പൊസിഷന്റെത്.
ഇനി കാര്യത്തിലേക്ക് വരാം : ഒരു പൂച്ചയെ നമ്മൾ ഒരു ചൈമ്പറിനുള്ളിൽ അടക്കുന്നു. അതിൽ വിഷവാതകം നിറച്ച ഒരു കുപ്പിയും ഉണ്ട്. കുപ്പിയുടെ മുകളിൽ ഒരു ചുറ്റിക വെച്ചിട്ടുണ്ട്. ഈ ചുറ്റികയെ റേഡിയോ ആക്റ്റീവ് വികിരണങ്ങൾ മോണിറ്റർ ചെയ്യുന്ന ഒരു Geiger counter ലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത് ഒരു റേഡിയോ ആക്റ്റീവ് ആറ്റം കൂടി വെച്ചിട്ടുണ്ട്. ഈ ആറ്റം ആക്റ്റീവ് ആവാനുള്ള സാധ്യത 5% മാത്രമാണ്. ആറ്റം ആക്റ്റീവ് ആകുമ്പോൾ വികിരണം പുറത്തുവരും. അപ്പോൾ ജിഗർ കൗണ്ടർ പ്രവർത്തിക്കും, ചുറ്റിക താഴെ വീഴും, വിഷവാതകം പരക്കും, പൂച്ച മരിക്കും. ഇവിടെ ഒരു പ്രശ്നം എന്താന്നവെച്ചാൽ ഈ ആറ്റം സൂപ്പർ പൊസിഷനിൽ ആയിരിക്കും. അതുകൊണ്ട് ഒരേസമയം റേഡിയോആക്റ്റിവ് ആവാനും ആവാതിരിക്കാനും കഴിയും. അപ്പോൾ പൂച്ച മരിച്ചോ ഇല്ലയോ എന്നതാണ് പ്രശനം. ചേംബർ തുറന്നാൽ സൂപ്പർ പൊസിഷൻ എന്ന അവസ്ഥ ഇല്ലാത്തവയും. നമുക്ക് ഏതെങ്കിലും ഒരു ഉത്തരം കിട്ടും. തുറക്കാത്തിടത്തോളം ആറ്റം സൂപ്പർ പൊസിഷൻ ആണ്. അതുകൊണ്ടുതന്നെ പൂച്ചയും സൂപ്പർ പൊസിഷനിൽ ആവും. ഒരേസമയം പൂച്ച മരിച്ചുമാണ് ജീവിച്ചുമാണ് എന്നുപറയേണ്ടിവരും.
Nb: എന്തുകൊണ്ട് സൂപ്പർ പൊസിഷൻ എന്ന അവസ്ഥ? എന്തുകൊണ്ട് നിരീക്ഷിക്കുമ്പോൾ ഈ അവസ്ഥക്ക് മാറ്റം വരുന്നു? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒരു ഉത്തരം ഇല്ല. ഇത് ഇങ്ങനാണ്.. അത്രതന്നെ