വ്യാഴത്തിനും ചൊവ്വ ക്കും )ഇടയിലെ ഛിന്ന ഗ്രഹ സമൂഹത്തിലെ രണ്ടാമത്തെ വലിയ വസ്തുവാണ് 04 വെസ്റ്റ . .ഈ ഛിന്ന ഗ്രഹ സമൂഹത്തിലെ സീറിസി നെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹമായിട്ടാണ് കണക്കാക്കുനന്ത് .വെസ്റ്റ ഹൈഡോസ്റ്റാറ്റിക് സന്തുലനം നേടിയ ഒരു വസ്തുവല്ല .അതിനാൽ തന്നെ വേസ്റ്റേയുടെ ആകൃതി ഗോളാകാരവുമല്ല .ഒരു കുള്ളൻ ഗ്രഹമായി കരുത്തപ്പെടാൻ വേണ്ട സവിശേഷതകൾ ഈ ച്ചിന്ന ഗ്രഹത്തിനില്ല .വേസ്റ്റേയുടെ ആകൃതി നിയതമല്ല .ഒരു ഉരുള കിഴങ്ങിന് സമാനമാണ് ആകൃതി .
സൂര്യനിൽ നിന്നും 2.3 A U അകലെയാണ് വെസ്റ്റയുടെ ഭ്രമണ പഥം. സൂര്യനെ വലം വക്കാൻ വെസ്റ്റ 3.6 വര്ഷം എടുക്കും .ശരാശരി വ്യാസം 400 മുതൽ 500 കിലോമീറ്റര് വരെ . നാലാമത് കണ്ടുപിടിച്ച ഛിന്നഗ്രഹം ആയതിനാലാണ് 4 വെസ്റ്റ എന്ന പേര് വരാൻ കാരണം .ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഏറ്റവും പ്രകാശമാന മായ ഛിന്ന ഗ്രഹമാണ്
വെസ്റ്റ .ഖഗോള ശാസ്ത്രജ്ഞനായ ഹെൻറിക് ഒൽബേർസ് 1807 ലാണ് വെസ്റ്റയെ കണ്ടുപിടിക്കുന്നത് .അനുകൂലമായ സാഹചര്യങ്ങളിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റുന്ന ഒരു ഛിന്ന ഗ്രഹമാണ് വെസ്റ്റ .2015 ഇൽ നാസയുടെ പേടകമായ ഡാൻ (DAWN) വെസ്റ്റയുടെ അടുത്തെത്തി പര്യ വേക്ഷണം നടത്തിയിരുന്നു .

----
ചിത്രങ്ങൾ :വെസ്റ്റ ഡാൻ എടുത്ത ചിത്രം ,,വെസ്റ്റയിലെ എല്ലാ ഗർത്തം ,വെസ്റ്റയിലെ സ്നോമാൻ ഗർത്തം ,കടപ്പാട് വിക്കിമീഡിയ കോമൺസ്