എഡ്‌വേഡ് വാറൻ & ലോറയിൻ വാറൻ എന്നീ പേരുകൾ ഒരുപക്ഷെ മലയാളികൾക്ക് സുപരിചിതമായിരിക്കില്ല. എന്നാൽ കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ദി കൊഞ്ചുറിങ് , ദി കൊഞ്ചുറിങ് - 2 ,അനബെല്ലെ എന്നീ ചലച്ചിത്രങ്ങൾ ഏവർക്കും സുപരിചിതം ആയിരിക്കും. ലോകമറിയുന്ന പ്രേത വേട്ടക്കാരായ എഡ്‌വേഡ് വാറൻ & ലോറയിൻ വാറൻ എന്ന അമേരിക്കൻ ദമ്പദികളുടെ ജീവിത കഥയിലെ ചില ഏടുകളെ ആസ്പദമാക്കിയാണ് ഇ ചലച്ചിത്രങ്ങൾ നിർമിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രേത കേസുകൾ അന്വേഷിച്ചവരാണ് വാറെൻസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എഡ്‌വേഡ് വാറൻ & ലോറയിൻ വാറൻ ദമ്പതികൾ. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ നേവിയിൽ സേവനമനുഷ്ഠിച്ച എഡ്‌വേഡ് "ഡിമോണോലോജി " എന്നറിയപ്പെടുന്ന പിശാചുകളെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷകൻ ആയിരുന്നു. എഴുത്തുകാരൻ, ലെക്ച്ചറർ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന ലോറയിൻ വാറൻ അതീന്ദ്രിയ ജ്ഞാനത്തിന് ഉടമ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. 1952 ൽ ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോർ സൈക്കിക്ക് റിസർച്ച് എന്ന പ്രേത വേട്ടക്കാരുടെ സംഘടന അവർ സ്ഥാപിച്ചു. ഇത്തരത്തിലുള്ള സംഘടനകളിൽ ഇംഗ്ലണ്ടിലെ ആദ്യത്തേ റിസർച്ച് സെന്റർ ആയിരുന്നു ഇത്.
10000ത്തോളം വരുന്ന പ്രേതബാധകളെക്കുറിച്ച് അന്വേഷിച്ചു എന്നാണ് ഇവർ പറയുന്നത്. ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ അനബെല്ലെ എന്നുപേരുള്ള പ്രേതബാധ ഉള്ള ഒരു പാവ ഉണ്ട്. അമേരിക്കയിൽ കണക്റ്റികട് ഇൽ മോൺറോ എന്ന ടൗണിൽ ഉള്ള ദി വാറൻസ് ഓക്കൾട്ട് മ്യൂസിയത്തിൽ ഒരു കണ്ണാടിപെട്ടിയിൽ അടച്ചു വച്ചിരിക്കുകയാണ് ഇപ്പോഴും. ആ പാവയിൽ എന്തോ ഒരു ബാധ ഉള്ളതായി തന്നെ കണക്കാക്കപ്പെടുന്നു. പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന അനബെൽ എന്ന ഈ പാവയെ പറ്റിയുള്ള ഇവരുടെ അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനബെൽ എന്ന ഹോളിവുഡ് സിനിമ നിർമിച്ചത്.
അനബെല്ലെ 1 & 2ൽ കാണുന്നതെല്ലാം ഫിക്ഷണൽ സ്ക്രിപ്റ്റഡ് സംഭവം ആണ്. അന്നബെല്ലെ ഒന്നാം ഭാഗത്തിൽ, ഗർഭിണി ആയ തന്റെ ഭാര്യക്ക് പാവ കൊടുക്കുന്നതും, പിന്നീട് നടക്കുന്ന കാര്യങ്ങളും എല്ലാം തന്നെ എഴുതി ഉണ്ടാക്കപ്പെട്ട ഒന്നാണ്. പക്ഷെ കൊഞ്ചുറിങ് ആദ്യ പാർട്ടിൽ കാണിക്കുന്ന ആ ഒരു കുറച്ചു സീൻ യാഥാർഥ്യത്തിൽ നടന്നിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി ഫിലിമിൽ പറയുന്നില്ല. റിയൽ ലൈഫിൽ ഉള്ള പാവയെ കണ്ടാൽ നമുക്കൊന്നും തോന്നില്ല. അതായതു വെറും ഒരു ഭംഗിയുള്ള പാവം പാവ. പക്ഷെ അതിനെ റീൽ ലൈഫിൽ വന്നപ്പോ എങ്ങനെയൊക്കെ ഏതൊക്കെ രീതിയിൽ വിചിത്രമാക്കി മാറ്റമോ അതെല്ലാം കൊണ്ട് വന്നിട്ടുണ്ട്. കാണുമ്പോ തന്നെ വല്ലാത്തൊരു ഭയം ആണ്.
യഥാർത്ഥത്തിൽ നടന്ന കഥ ഇങ്ങനെ...
1970ൽ ആണ് ആണ് അന്നബെല്ലെ സ്റ്റോറി നടക്കുന്നത്. 28മത്തെ ബർത്ത്ഡേ പ്രെസെന്റ് ആയി ഡോണാ എന്ന നഴ്സിംഗ് സ്റ്റുഡന്റിന് തന്റെ അമ്മയിൽ നിന്നും കിട്ടിയ ഒരു സാദാ പഴകിയ പാവ ആണ് അന്നബെല്ലെ. ഡോണാ തന്റെ സഹപാഠിയായ ആൻജിയുമായി ഒരു ചെറിയ അപാർട്മെന്റിൽ താമസിച്ചു വരുകയായിരുന്നു. അങ്ങനെ ഇരിക്കെ പാവ കിട്ടുകയും അതിനെ ഡോണാ ഒരു അലങ്കാര വസ്തു എന്ന നിലയിൽ തന്റെ ബെഡിൽ വെക്കുകയും ചെയ്തു.
കുറച്ച് നാൾ കഴിഞ്ഞു ആ പാവയിൽ നിന്നും ചില മാറ്റങ്ങൾ വരാൻ തുടങ്ങി. എന്തെന്നാൽ ബെഡിൽ വെച്ചിട്ടു പോകുന്ന പാവയെ അവർ പിന്നീട് വന്നു നോക്കുമ്പോ സോഫായിലോ ഫ്ലോറിലോ മറ്റോ ആയിരിക്കും. കുറച്ചുകൂടി കഴിഞ്ഞു പാവ റൂം തന്നെ മാറാൻ തുടങ്ങുകയും കൈയും കാലും കുറുക്കെ വെച്ച് ഇരിക്കാനും ഒക്കെ തുടങ്ങി... ഡോണയുടെ ഫ്രണ്ട് ആയ ലൂ ആ പാവയെ ഒരുപാടു വെറുത്തിരുന്നു. ആ പാവയിൽ ദുശക്തി ഉള്ളതായി പറഞ്ഞിരുന്നു എങ്കിലും ഡോണയും ആൻജിയും വിശ്വസിച്ചില്ല. അങ്ങനെ കുറേ കഴികെ പാവയുടെ പ്രവർത്തികൾ കൂടി വന്നു. എന്തെന്നാൽ അത് എഴുതാനും തുടങ്ങി. പാവ അവർക്കിടയിൽ വന്നു ഒരു വർഷം ആയിരിക്കെ ഒരിക്കൽ അവർ പാവയെ ശ്രെദ്ധിച്ചപ്പോൾ അതിന്റെ കൈകളിൽ എന്തോ ഒരു കടലാസ്... അതെടുത്തു നോക്കിയപ്പോൾ "HELP US" എന്നും ചിലപ്പോ "HELP LOU" എന്നും കുറിപ്പുകൾ കണ്ടു തുടങ്ങി. ആ കുറിപ്പുകൾ കാണാൻ തുടങ്ങിയത് പാർക്‌മെൻറ് പേപ്പർ എന്നറിയപ്പെടുന്ന ഒരുതരം പേപ്പറിൽ നിന്നുമാണ് ആ പേപ്പർ ആണേൽ ഡോണാ അവരുടെ റൂമിൽ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല. പിന്നെ എങ്ങനെ പാവയുടെ കൈകളിൽ വന്നു..??
ദിവസങ്ങൾ പിന്നെയും പോയ്ക്കൊണ്ടിരുന്നു. അങ്ങനെ വീണ്ടും ഒരുനാൾ കാര്യങ്ങൾ തകിടം മറിഞ്ഞു. ഒരു രാത്രി പാവയെ തന്റെ ബെഡിൽ കണ്ട ഡോണ അതിനെ എടുത്തു നോക്കിയപ്പോൾ അതിന്റെ കൈകളിൽ രക്തം പോലെ ചുവന്ന നിറത്തിൽ ദ്രവ്യം കണ്ടു...അതോടു കൂടി പേടി ആയ ഡോണ ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചു.
ഡോണയും കൂട്ടരും താമസിച്ചിരുന്ന റൂമിൽ അനബെല്ലെ എന്ന പേരുള്ള 7 വയസുള്ള ഒരു കുട്ടി മരിക്കുകയും അതിന്റെ ആത്മാവ് ആവാം പാവയിൽ ഉള്ളതെന്നുമുള്ള അന്തിമ തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. കൂടാതെ ആ ആത്മാവ് ഡോണയെയും ആൻജിയേയും വിശ്വസിക്കുന്നത്തിനാൽ അവരെ വിട്ടു പോകാനും സാധ്യത ഇല്ല. ഇതറിഞ്ഞ ഡോണ ആ പാവയെ തന്റെ കൈവശം വക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ അവർ വിചാരിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ.
പാവയുടെ ആദ്യത്തേ ഇര പാവയെ വെറുത്തിരുന്ന ലൂ ആയിരുന്നു. ഒരു രാത്രി തന്റെ സ്വപ്നത്തിൽ അനബെല്ലെ പാവ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതായി ലൂ കണ്ടു. തുടർന്ന് ഒരിക്കൽ ഒരു റോഡ് ട്രിപ്പ് പോകാൻ ലൂ ഉം ആൻജിയും പ്ലാൻ ഇടുകയും തത്സമയം ഡോണയുടെ റൂമിൽ നിന്നും എന്തോ ശബ്ദം കേൾക്കുകയും ചെയ്തു. എന്നാൽ ഡോണ അവിടെ ഇല്ല, പിന്നെ ആരാണ്..? ഒളിഞ്ഞു നോക്കിയ ലൂ കണ്ടതോ കസേരയിൽ ഇരിക്കുന്ന അനബെല്ലെ പാവ !... എന്തും വരട്ടെ എന്നു വിചാരിച്ചു പാവയെ എടുക്കാൻ നീങ്ങിയ ലൂന് തന്റെ പിന്നിൽ ആരോ ഉള്ളപ്പോലെ തോന്നി. തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. പക്ഷെ പെട്ടെന്നു തന്റെ നെഞ്ചിൽ വേദന പോലെ തോന്നിയ ലൂ നോക്കിയപ്പോൾ തന്റെ വസ്ത്രത്തിൽ ചോര കാണുകയും ആരോ മാന്തിയ പോലുള്ള പാട് വരുകയും ചെയ്തു. പക്ഷെ 2 ദിവസങ്ങൾ കഴിഞ്ഞതും ആ പാട് മാറുകയും ചെയ്തു... ഇത്രയും ആയപ്പോൾ ഡോണക്കു ഭയം വീണ്ടും കൂടി. പുരോഹിതനായ ഫാദർ ഹെഗനെ കാണുകയും അയാൾ വഴി വാറൻസിനെ അറിയുകയും ചെയ്തു.
അങ്ങനെ എഡ് & ലോറൈൻ വന്നു, കൂടുതൽ അന്വേഷണത്തിൽ നിന്നും അവർക്ക് മനസിലാക്കാൻ കഴിഞ്ഞത്...അതൊരു പ്രേതം ഒന്നുമല്ല..ഇൻഹ്യൂമൻ സ്പിരിറ്റ് ആണ് പാവയിൽ ഉള്ളത് എന്നാണ്. ഞെട്ടിക്കുന്ന വിവരം എന്തെന്നാൽ അതിന്റെ ലക്ഷ്യം ഡോണയുടെ ആത്മാവ് ആയിരുന്നു എന്നായിരുന്നു... കുറച്ചു നാൾ കൂടി കഴിഞ്ഞു ഡോണയുടെ ശരീരത്തിൻ കേറിപ്പറ്റാൻ ആയിരുന്നു ആത്മാവ് ശ്രമിച്ചിരുന്നതത്രെ. അങ്ങനെ പ്രേതബാധ ഒഴിപ്പിക്കൽ നടത്തുകയും ആ പാവയെ വാറൻസ് കൊണ്ട് പോവുകയും ചെയ്തു.
പക്ഷെ അവിടെ തീരുന്നില്ല അനബെല്ലയുടെ വികൃതികൾ. പാവയെ കൊണ്ടുപോകുന്ന വഴിയിൽ കാർ എൻജിൻ നിലക്കുകയും ബ്രേക്ക് നഷ്ടമാവുകയും ചെയ്തു. തത്സമയം എഡ് പാവയെ എടുത്ത് അതിന്മേൽ വിശുദ്ധ നീര് തളിക്കുകയും അപ്പോൾ തന്നെ എൻജിൻ സ്റ്റാർട്ട് ആകുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. ഡോണയുടെ റൂമിൽ സംഭവിച്ച അതേപോലെ വാറൻസിന്റെ വീട്ടിലും സംഭവിക്കാൻ തുടങ്ങി. പാവ സ്ഥാനം മാറുകയും മറ്റും ചെയ്തു. അങ്ങനെ അവർ ഒരു കത്തോലിക്ക പുരോഹിതനെ വീട്ടിലേക്കു വിളിക്കുകയും അയാൾ ആ പാവയെ ആക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. തിരികെ പോകുന്ന വഴിയിൽ ആ പുരോഹിതൻ കാർ അപകടത്തിൽ പെടുകയും അയാൾ രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷം വാറൻസ് ഒരു കണ്ണാടിപെട്ടി പണിത് അതിൽ പാവയെ ഇട്ടു, ശേഷം വിചിത്രമായി മറ്റൊന്നുമേ നടന്നില്ലത്രേ..!
പക്ഷെ ഒരു ഞെട്ടിക്കുന്ന കാര്യം കുറേനാൾ കഴിഞ്ഞു നടന്നു... അവരുടെ വീട്ടിൽ ഉള്ള മ്യൂസിയം സന്ദർശിക്കാൻ വന്ന ഒരു യുവാവ്, ആ കണ്ണാടിപെട്ടിയിൽ ഇടിക്കുകയും ആ പാവയെ വെല്ലുവിളിക്കുകയും ചെയ്യാൻ തുടങ്ങി. ഇത് കണ്ട എഡ് അയാളെ പുറത്താക്കി. നിർഭാഗ്യകാരമെന്നു പറയട്ടെ ഇത് കഴിഞ്ഞു മൂന്നു മണിക്കൂറിനു ശേഷം അയാളും ഗേൽഫ്രണ്ടും സഞ്ചരിച്ച ബൈക്ക് ഒരു മരത്തിൽ ഇടിക്കുകയും അയാൾ മരിക്കുകയും ചെയ്തു. കൂടെയുള്ള യുവതി ഒരു വർഷത്തോളം ഹോസ്പിറ്റലിൽ ആയിരുന്നു. അനബെല്ലെ പാവയെ സംബന്ധിച്ചു രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു മരണം ഇതായിരുന്നു. അതിനെപ്പറ്റി എഡ് ന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു...
"Do not challenge evil, that no man is more powerful than Satan"
അഥവാ " ദുഷ്ടശക്തിയെ വെല്ലുവിളിക്കാതിരിക്കുക, അവർ മനുഷ്യരേക്കാൾ ശക്തരാണ്".
അനബെല്ലയിലെ ദുരൂഹതകൾ ഇപ്പഴും തുടരുന്നു... നിങ്ങൾക്കും നേരിട്ടു കാണാം അനബെല്ലയെ..മോൺറോയ് ടൗണിൽ പോയാൽ വാറൻ മ്യൂസിയത്തിൽ ഇപ്പോഴും ഉണ്ട് ആ പാവ, പുറത്തിറങ്ങാൻ തക്കം നോക്കി...
1952 മുതൽ ഓരോ റിസർച്ച് ചെയ്യുമ്പോഴും കിട്ടുന്ന ഐറ്റംസ് വാറൻ ഫാമിലി അവരുടെ മോൺറോയിൽ ഉള്ള വീട്ടിൽ സൂക്ഷിക്കും. ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും വലിയ ഗൂഡ മ്യൂസിയം ഇവരുടേതാണ്.
2006ൽ എഡ് മരണപ്പെട്ടു. പക്ഷെ ലോറൈൻ ഇപ്പോഴും തന്റെ വർക്കുകൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു...
കൂടുതൽ വിശദമായ വിവരങ്ങൾക്ക്
http://www.warrens.net എന്ന വാറൻ ദമ്പദികളുടെ വെബ്സൈറ്റ് സന്ദർശിക്കുക.