ഇന്ത്യയുടെ
ഗീതമാണിത്. ഒരു ഘോഷയാത്രയെന്നപോലെ വര്‍ണാലംകൃത-ദീപ്തവും.. 'This is the
song of India, bright like the scenes in a pageant..'' - ഇതൊരു
അപൂര്‍വ്വമായ ബഹുമതിയായിരുന്നു, ഒരു പക്ഷേ, ഒരു പുസ്തകത്തിനു ലഭിക്കാവുന്ന
ഏറ്റവും ഉന്നതമായ പ്രംശസയും.
1975-ല്‍, ലാറി കോളിന്‍സും ഡൊമിനിക് ലാ പിയറും ചേര്‍ന്നെഴുതിയ 'ഫീഡം അറ്റ് മിഡ്നെെറ്റ് (Freedom at Midnight) എന്ന പുസ്തകം പ്രസിദ്ധീകൃതമായപ്പോള്‍, ടെെം മാഗസിന്‍ അതിനെ വിശേഷിപ്പിച്ച വരികളാണ് മേലുദ്ധരിച്ചത്.
'ഇന്ത്യാ'വിഭജനത്തിന്റെ രക്തത്തില്‍ കുതിര്‍ന്ന താളുകളുള്ള ഈ പുസ്തകത്തില്‍ 'ഇന്ത്യ'യുടെ ബ്രീട്ടീഷ് ഭരണത്തിന്റെ അവസാനനാളുകളാണ് വിവരിക്കുന്നത്, ആ ഉണങ്ങിയ രക്തപ്പാടുകളില്‍ നമുക്ക് മഹാത്മജിയുടേതും കണ്ടെത്താനാവുമെങ്കിലും.
ഇന്നും ഈ ഗ്രന്ഥം ആധികാരിക വിവരസ്രോതസ്സായി നിലനില്‍ക്കുന്ന മറ്റൊരു കാര്യം 'ഇന്ത്യ'യെന്നും 'പാകിസ്ഥാനെ'ന്നും വേര്‍പെട്ടുപോവേണ്ടിവന്ന രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ 'മാതൃരാജ്യ'ത്തിന്റെ സമ്പത്ത് എങ്ങനെ വിഭജിക്കപ്പെട്ടു എന്നതിലാണ്.
റിസര്‍വ് ബാങ്ക് ഓഫ് 'ഇന്ത്യ'യിലെ സ്വര്‍ണനിക്ഷേപവും മുദ്രപ്പത്രങ്ങളും നാണയങ്ങളും കറന്‍സിനോട്ടുകളുമടക്കം സമ്പത്ത് കണക്കാക്കിയതില്‍ ഇന്ത്യക്ക് 470 കോടി കെെവശം വെയ്ക്കാമായിരുന്നു. പാകിസ്ഥാന് 77 കോടിയും.
പക്ഷേ, ഇത് റിസര്‍വ് ബാങ്ക് ഓഫ് 'ഇന്ത്യ'യായിരുന്നു കൊടുക്കേണ്ടിയിരുന്നത്. അതില്‍, 20 കോടിയേ കൊടുത്തുള്ളൂ. ബാക്കി കുടിശ്ശിക കൊടുത്തില്ല (ഇതുവരെ കൊടുത്തിട്ടുമില്ല!)
പാകിസ്ഥാന്‍ അത് ആയുധം വാങ്ങിക്കൂട്ടാനുപയോഗിക്കുമ െന്നും അത് ഇന്ത്യക്ക് ദോഷമാവുമെന്നും പറഞ്ഞാണ് അത് നിക്ഷേധിക്കപ്പെട്ടത്.
പതിയെ തരാം എന്ന മറുപടിയില്‍ ഇത് നീണ്ടുപോയപ്പോള്‍ പാകിസ്ഥാനുള്ളത് ഉടനേ കൊടുക്കണം എന്നുപറഞ്ഞ് ഗാന്ധിജി നിരാഹാരം തുടങ്ങി, അത് വിജയം കണ്ടില്ലെങ്കിലും.
അതേസമയം, മറ്റു സ്ഥാവര-ജംഗമവസ്തുക്കള്‍ പങ്കുവെയ്ക്കപ്പെട്ടതുസംബന് ധമായ രസകരമായ ചില വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.
ഉദാഹരണമായി, ലാഹോറിലെ പോലീസ് സൂപ്രണ്ട്, ഓഫീസിലുള്ളതെല്ലാം രണ്ട് ഹിന്ദു-മുസ്ലീം ഡെപ്യൂട്ടികള്‍ക്കിടെയില്‍ വിഭജിച്ചപ്പോള്‍ അവസാനം പോലീസ് ബാന്‍ഡിലെ സംഗീതോപകരണങ്ങളായി വീതംവെക്കലിന്.
ഇന്ത്യയ്ക്ക് ഡ്രം കിട്ടിയപ്പോള്‍ പാകിസ്ഥാന് പുല്ലാങ്കുഴലാണ് അനുവദിക്കപ്പെട്ടത്..! ഇന്ത്യക്ക് സിംബല്‍സ് കിട്ടിയപ്പോള്‍ പാകിസ്ഥാന് മാറിവന്നത് ട്രംപെറ്റ്സ് ആയിരുന്നു..!
സര്‍ക്കാരാഫീസുകളിലെ മേശ, കസേര, സ്റ്റേഷണറി, മഷിക്കുപ്പി,ബ്ളോട്ടിങ് പേപ്പര്‍, ചൂല് എന്നിവപോലും വേര്‍തിരിക്കപ്പെട്ടു!
സര്‍ക്കാര്‍ ലെെബ്രറികളിലെ ബഹുവാല്യ ഗ്രന്ഥങ്ങള്‍ പോലും സമ്പത്ത് വിഭജിക്കുന്നതിനുള്ള terms of alimony പ്രകാരം, 17.5% അനുപാതം 82.5% എന്ന അംശബന്ധാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു.
എന്‍സെെക്ളോപീഡിയാ ബ്രിട്ടാനിക്കയുടെ 'A' മുതല്‍ 'K' വരെയുള്ള വാല്യങ്ങള്‍ ഇന്ത്യക്കും ബാക്കി പാകിസ്ഥാനുമായി മാറ്റി.
പക്ഷേ, ഒറ്റക്കോപ്പി മാത്രമുണ്ടായിരുന്ന 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡി'നേയും 'വുതറിങ് ഹെെറ്റ്സി'നേയും ആര് കൊണ്ടുപോവും എന്നതിനെക്കുറിച്ചാണ് ലെെബ്രേറിയന്മാര്‍ ഏറെ തലപുകച്ചതെന്നും കോളിന്‍സും ലാ പിയറും പറയുന്നു..!!
Kadappadu:
1975-ല്‍, ലാറി കോളിന്‍സും ഡൊമിനിക് ലാ പിയറും ചേര്‍ന്നെഴുതിയ 'ഫീഡം അറ്റ് മിഡ്നെെറ്റ് (Freedom at Midnight) എന്ന പുസ്തകം പ്രസിദ്ധീകൃതമായപ്പോള്‍, ടെെം മാഗസിന്‍ അതിനെ വിശേഷിപ്പിച്ച വരികളാണ് മേലുദ്ധരിച്ചത്.
'ഇന്ത്യാ'വിഭജനത്തിന്റെ രക്തത്തില്‍ കുതിര്‍ന്ന താളുകളുള്ള ഈ പുസ്തകത്തില്‍ 'ഇന്ത്യ'യുടെ ബ്രീട്ടീഷ് ഭരണത്തിന്റെ അവസാനനാളുകളാണ് വിവരിക്കുന്നത്, ആ ഉണങ്ങിയ രക്തപ്പാടുകളില്‍ നമുക്ക് മഹാത്മജിയുടേതും കണ്ടെത്താനാവുമെങ്കിലും.
ഇന്നും ഈ ഗ്രന്ഥം ആധികാരിക വിവരസ്രോതസ്സായി നിലനില്‍ക്കുന്ന മറ്റൊരു കാര്യം 'ഇന്ത്യ'യെന്നും 'പാകിസ്ഥാനെ'ന്നും വേര്‍പെട്ടുപോവേണ്ടിവന്ന രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ 'മാതൃരാജ്യ'ത്തിന്റെ സമ്പത്ത് എങ്ങനെ വിഭജിക്കപ്പെട്ടു എന്നതിലാണ്.
റിസര്‍വ് ബാങ്ക് ഓഫ് 'ഇന്ത്യ'യിലെ സ്വര്‍ണനിക്ഷേപവും മുദ്രപ്പത്രങ്ങളും നാണയങ്ങളും കറന്‍സിനോട്ടുകളുമടക്കം സമ്പത്ത് കണക്കാക്കിയതില്‍ ഇന്ത്യക്ക് 470 കോടി കെെവശം വെയ്ക്കാമായിരുന്നു. പാകിസ്ഥാന് 77 കോടിയും.
പക്ഷേ, ഇത് റിസര്‍വ് ബാങ്ക് ഓഫ് 'ഇന്ത്യ'യായിരുന്നു കൊടുക്കേണ്ടിയിരുന്നത്. അതില്‍, 20 കോടിയേ കൊടുത്തുള്ളൂ. ബാക്കി കുടിശ്ശിക കൊടുത്തില്ല (ഇതുവരെ കൊടുത്തിട്ടുമില്ല!)
പാകിസ്ഥാന്‍ അത് ആയുധം വാങ്ങിക്കൂട്ടാനുപയോഗിക്കുമ
പതിയെ തരാം എന്ന മറുപടിയില്‍ ഇത് നീണ്ടുപോയപ്പോള്‍ പാകിസ്ഥാനുള്ളത് ഉടനേ കൊടുക്കണം എന്നുപറഞ്ഞ് ഗാന്ധിജി നിരാഹാരം തുടങ്ങി, അത് വിജയം കണ്ടില്ലെങ്കിലും.
അതേസമയം, മറ്റു സ്ഥാവര-ജംഗമവസ്തുക്കള്‍ പങ്കുവെയ്ക്കപ്പെട്ടതുസംബന്