A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നമ്മുടെ പ്രപഞ്ചത്തിന്റെ അന്ത്യത്തിലേക്ക്‌ ഒരു എത്തിനോട്ടം.


 ലോകാവസാനം നമ്മൾ എന്നും ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു പ്രതിഭാസമാണ്. പക്ഷെ ജീവനുള്ള ഈ ഭൂമിയും അതിലെ ഈ മനുഷ്യരുമെല്ലാം എത്ര കിണഞ്ഞു പരിശ്രമിച്ചാലും ഒരിക്കലും നമുക് തടുക്കാനാവാത്ത ഒന്നുണ്ട്. ഈ പ്രപഞ്ചത്തിന്റെ അന്ത്യം. ചിന്തിക്കാൻ കഴിയാത്ത അത്ര സാവധാനത്തിൽ ആണെങ്കിലും ഒരു സമയത് ഈ പ്രപഞ്ചം മുഴുവൻ നശിക്കും. ഒരു ആറ്റം പോലും അവശേഷിക്കാതെ. ആ യാത്രയിലേക്ക് ഒരു വളരെ ചെറിയ എത്തിനോട്ടം നടത്താം.

1 . 1000 വര്ഷം കഴിയുമ്പോൾ polaris നക്ഷത്രം മാറി അവിടെ Gamma cephei സ്ഥാനം പിടിക്കും. അതായത് നമുക് പുതിയ ധ്രുവ നക്ഷത്രം (polar star ) വരും.
2 . 2000 വർഷങ്ങൾ കഴിയുമ്പോൾ global warming കാരണം ഭൂമിയുടെ താപനില ഇപ്പോളത്തെ ശരാശരിയിൽ നിന്നും 8 ഡിഗ്രി ഉയരും. എല്ലാ ഐസ് ഉം ഉരുകി കടൽ നിരപ് 6 മീറ്റർ ഉയരും.
3. chernobyl നഗരം ആണവ വിമുക്തം ആകും. safe zone ആയി മാറും.
4.10000 വർഷങ്ങൾ കഴിയുമ്പോ ഭൂമിയിലെ titanium ലോഹം മുഴുവൻ ദ്രവിക്കാൻ തുടങ്ങും. ഇത്രയും വർഷങ്ങൾക് ഉള്ളിൽ ഒരു അഗ്നിപർവതം പൊട്ടിയോ ഉൽക്ക വീണോ ഭൂമി മുഴുവൻ നശിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.
5. എന്നിട്ടും മനുഷ്യരാശി ബഹിരാകാശത്തോ മറ്റു ഗ്രഹങ്ങളിലോ നിലനിന്നാൽ... 50000 വര്ഷം കഴിയുമ്പോൾ അടുത്ത ICE AGE ഉണ്ടാകും. ഭൂമി ഭൂരിഭാഗവും തണുത്തുറഞ്ഞ പോകും.
6. 1 million (1000000 )വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിലെ ഒട്ടുമിക്ക ലോഹങ്ങളും ഗ്ലാസ് ഉം ദ്രവിച്ചു കാണും. അവസാനം കല്ലുകൾ കൊണ്ട് നിർമിച്ച കൂറ്റൻ കെട്ടിടങ്ങൾ മാത്രം നിലനിൽക്കും (eg .pyramids )
7. 50 million വർഷങ്ങൾ കഴിയുമ്പോൾ ആഫ്രിക്കൻ ഉപഭൂഖണ്ഡം ഏഷ്യൻ ഭൂഖണ്ഡം ആയി ഒന്നിച്ച ഒരൊറ്റ ഭൂഖണ്ഡം ആയി മാറും.
8. 60 million വർഷങ്ങൾക് ശേഷം ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള orbit 100 ശതമാനം മാറി പുതിയ orbit ൽ കറങ്ങാൻ തുടങ്ങിയിരിക്കും.
9. 800 million വർഷങ്ങൾക് ശേഷം സസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മാറിയ കാലാവസ്ഥയും അന്തരീക്ഷവും കാരണം photosynthesis പ്രക്രിയ പതിയെ പതിയെ അസാധ്യമായി മാറും, വൈകാതെ ഭൂമിയിൽ അവശേഷിക്കുന്ന എല്ലാ multi cellular organisms ഉം നശിക്കും.
10. 1 billion (1 ഉം 9 പൂജ്യവും ) വർഷങ്ങൾക് ശേഷം ഭൂമി മെർക്കുറി പോലെ അതി ചൂടുള്ള ഒരു തീഗോള ഗ്രഹം പോലെ ആയി മാറും.
11. പക്ഷെ 2 billion വർഷങ്ങൾക് ശേഷം ഭൂമിയുടെ കോർ (core ) തണുത്തുറഞ്ഞു പോകും, ഭൂമിയുടെ കറക്കം നില്കും, magnetism ഇല്ലാതാകും, മണ്ണും പൊടിയും ഗ്യാസും എല്ലാം അന്തരീക്ഷത്തിലേക് ചിതറിത്തെറിക്കും .
ഒരു ചുട്ടുപഴുത്ത കല്ല് മാത്രമാകും ഭൂമി.
12 . 3 billion 800 million വർഷങ്ങൾക് ശേഷം മണിക്കൂറിൽ 4 hundread thousand കിലോമീറ്റര് സ്പീഡിൽ നമ്മുടെ നേർക്കു സഞ്ചരിക്കുന്ന ആഡ്രോമീഡ ഗാലക്സിയും നമ്മുടെ മിൽകി വേ യും കൂട്ടിയിടിച്ചു ഒരൊറ്റ അതിഭീമൻ ഗാലക്സി ആയി മാറും.
13. 5 billion വർഷങ്ങൾ കഴിയുമ്പോൾ സൂര്യന്റെ ഇന്ധനം ഏകദേശം കത്തിത്തീർന്നു അതൊരു red giant ആയി വികസിക്കാൻ തുടരും. mercury ,venus , ചിലപ്പോ ഭൂമിയെ വരെ സൂര്യൻ വിഴുങ്ങും.
14. 12 billion വർഷങ്ങൾക് ശേഷം സൂര്യൻ കത്തിത്തീർന്നു ഒരു dwarf star (കുള്ളൻ നക്ഷത്രം) ആയി മാറും. ആ അവസ്ഥയിൽ സൂര്യൻ ഒരു നക്ഷത്രം എന്ന സ്ഥാനം അർഹിക്കുന്നില്ല, കാരണം അതിനു അപ്പോൾ ഏകദേശം ചില ആയിരം കിലോമീറ്ററുകൾ മാത്രമേ വ്യാസം ഉണ്ടാവുകയുള്ളു.
15. 100 billion വര്ഷം കഴിയുമ്പോൾ നമ്മുടെ ഗാലക്സി അടക്കം 100 കണക്കിന് ഗാലക്സികളുടെ ഗ്രാമം ആയ VIRGO SUPER CLUSTER എന്ന 200 മില്യൺ LIGHT YEAR വ്യാസം ഉള്ള പ്രദേശം , ഗാലക്സികൾ തമ്മിൽ ഉള്ള ഗ്രാവിറ്റി മൂലം വളരെ പതിയെ പതിയെ ഒന്നായി ഒരൊറ്റ അതിഭീമൻ ഭയാനകമായ പടുകൂറ്റൻ ഗാലക്സി ആയി ഒന്നാവാൻ രൂപാന്തരപ്പെടും.
16. 1 TRILLION വർഷങ്ങൾ (ഒന്നും 12 പൂജ്യവും ) കഴിയുമ്പോൾ പ്രപഞ്ചത്തിലെ അവശേഷിക്കുന്ന എല്ലാ സാദാരണ നക്ഷത്രങ്ങളും ഇന്ധനം തീർന്നു SUPERNOVA മൂലമോ WHITE DWARF ആയോ നശിക്കാൻ തുടങ്ങും. നക്ഷത്രങ്ങൾ പുതുതായി പിറക്കുവാൻ ആവശ്യമായ എല്ലാ ഗ്യാസ് ഉം പ്രപഞ്ചത്തിൽ ഉപയോഗിച്ചു തീർന്നിട്ടുണ്ടാകും. അതിനാൽ പുതിയ നക്ഷത്രങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല. പ്രപഞ്ചവസാനത്തിന്റെ ആരംഭം ആണ് ഈ അവസ്ഥ. പക്ഷെ ഇനിയും കോടാനുകോടി വർഷങ്ങൾ അവശേഷിക്കുന്നുണ്ട്.
17. 2 TRILLION വർഷങ്ങൾ കഴിയുമ്പോൾ DARK ENERGY യുടെ വിശ്വസിക്കാനാവാത്ത അത്ര അതിഭയങ്കരമായ ACCELERATION കാരണം പ്രപഞ്ചത്തിന്റെ വികാസം അതിഭീമമായ അവസ്ഥയിലേക്കു നീങ്ങും, പരിണിതഫലമായി മേൽ പറഞ്ഞ VIRGO CLUSTER നു പുറത്തുള്ള സ്പേസ് പോലും പ്രകാശത്തിനേക്കാൾ വേഗത്തിൽ വികസിച്ചു കൊണ്ടേയിരിക്കും. അതിനു വെളിയിലുള്ള പ്രപഞ്ചത്തിലെ ഗാലക്സികൾ പ്രകാശത്തിനു പോലും ഒരിക്കലും എത്തിച്ചേരാനാവാത്ത ദൂരത്തു എത്തിയിരിക്കും.
തീർത്തും സ്പേസ് ലെ ഒരു ഒറ്റപ്പെട്ട പ്രദേശത്തു അനന്തമായി നിലനിൽക്കാൻ വിധിക്കപ്പെട്ടവരായിരിക്കും അന്ന് അവിടെ നിലനിൽക്കുന്ന ജീവനുകൾ. അവർ WORM HOLES ഉപയോഗിക്കാൻ അറിയാത്തവരാണെങ്കിൽ പ്രപഞ്ച ഉത്പത്തിയെക്കുറിച്ചോ ബാഹ്യ ഗാലക്സികളെ കുറിച്ചോ ഒരു അറിവും ലഭിക്കാത്ത നിർഭാഗ്യ വംശം ആയിപ്പോകും.
18. ഒരു 20 TRILLION വർഷങ്ങൾക് ശേഷം അവശേഷിക്കുന്ന അവസാനത്തെ RED DWARF നക്ഷത്രങ്ങളും നശിക്കാൻ തുടങ്ങും,
19. 100 TRILLION വർഷങ്ങൾ കഴിയുമ്പോളേക് അവസാന RED DWARF ഉം നശിക്കും, പ്രപഞ്ചത്തിൽ ആകെ അവശേഷിക്കുന്നത് ന്യൂട്രോൺ നക്ഷത്രങ്ങളും(NEUTRON STARS ), BLACK DWARF, BROWN DWARF എന്നീ കുള്ളൻ നക്ഷത്രങ്ങളും പിന്നെ പടുകൂറ്റൻ (നൂറുകണക്കിന് ഗാലക്സികളുടെ ഭാരം ഉള്ള ) ബ്ലാക്ക് ഹോൾസ് (BLACK HOLES ) ഉം ചിതറിക്കിടക്കുന്ന തണുത്തുറഞ്ഞ ഗ്രഹങ്ങളും മാത്രം ആയിരിക്കും . അവയെല്ലാം ആകട്ടെ തമ്മിൽ ഒരിക്കലും പ്രകാശത്തിനു പോലും എത്തിച്ചേരാൻ കഴിയാത്ത അത്ര ദൂരത്തിലും ആയിരിക്കും . അന്നും ഏതെങ്കിലും ജീവിവർഗം അവശേഷിക്കുന്നുണ്ടെങ്കിൽ തന്നെ അവയ്ക്കു ആകെ അറിയാവുന്ന പ്രപഞ്ചം അവർ ചുറ്റുന്ന കുള്ളൻ നക്ഷത്രം മാത്രം ആയിരിക്കും.
20. 1 SEXTILLION വർഷങ്ങൾ - ഒന്നും 36 പൂജ്യവും, പ്രപഞ്ചം ഏകദേശം ഇല്ലാതായി.
ആ അവസ്ഥയിൽ എല്ലാ MATTER ഉം പതിയെ ദ്രവിക്കും. ഓരോ ആറ്റം പോലും, കാരണം PHOTON DECAY വഴി എല്ലാ ആറ്റവും SUB ATOMIC PARTICLES ആയി ENERGY DISSIPATE ചെയ്ത കളയും . എല്ലാ കുള്ളൻ നക്ഷത്രങ്ങളും ചിതറിയ ഗ്രഹങ്ങളും ഈ പ്രക്രിയ വഴി സബ് അറ്റോമിക്‌ കണങ്ങൾ ആയി ദ്രവിച്ചു പോകും.
പ്രപഞ്ചത്തിൽ MATTER എന്നൊരു അവസ്ഥ പോലും പൂർണമായി ഇല്ലാതാകും.
ഇനി ബ്ലാക്ക് ഹോളുകളുടെ കാലമാണ്. അവയും കോടാനു കോടാനു കോടാനു കോടി വർഷങ്ങൾ നിലനിൽക്കും, പക്ഷെ
21. അവസാനം 1 GOOGOL (ഒന്നും നൂറു പൂജ്യവും ) വർഷങ്ങൾക് ശേഷം അവസാനത്തെ BLACK HOLE പോലും നശിച്ചിട്ടുണ്ടാകും. കാരണം കഴിക്കാൻ MATTER ഉം ENERGY യും ഒന്നും കിട്ടാതെ അലഞ്ഞ നടക്കുന്ന BLACK HOLES അവസാനം HAWKING RADIATION വഴി EVAPORATE ആയി വെറും ഒന്നുമില്ലായ്മ ആയ മാറും. പ്രപഞ്ചം നിശ്ചലം. SUBATOMIC PARTICLES മാത്രം ഇരുളിൽ അനന്ത ദൂരങ്ങളിൽ വിരാജിക്കുന്ന ഒന്നുമില്ലായ്മ പോലും ഇല്ലാത്ത അവസ്ഥ.
ഇതൊക്കെ ശാസ്ത്രജ്ഞന്മാരുടെ ഏകദേശ ഊഹങ്ങൾ മാത്രമാണ്. PHOTON DECAY നേരത്തെ ഉണ്ടാവുകയാണെങ്കിൽ ഇതിലും വളരെ മുൻപ് പ്രപഞ്ചം അവസാനിക്കും.
നിർദേശങ്ങളും തിരുത്തുകളും സംശയങ്ങളും പ്രതീക്ഷിക്കുന്നു.
SOURCES :https://www.youtube.com/watch?v=TKvYc8jXGqg
https://www.youtube.com/watch?v=QMkcGMRQ6Xo