A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പടച്ചവനെ ആരുണ്ടാക്കി എന്നതാണ് യുക്തനുന്നയിക്കുന്ന വലിയൊരു ചോദ്യം.


മത വിശ്വാസികളേക്കാൾ ദൈവത്തെ അന്വേശിക്കുന്നത് യുക്തിവാദികളാണെന്ന് ചില പടിഞ്ഞാറൻ എയ്തിസ്റ്റുകൾ പറഞ്ഞത് ശരിതന്നെയാണ്.
ഒരാളെ ഏറ്റവും പിന്തുടരുക അയാളുടെ ശത്രുവായിരിക്കുമല്ലോ.
വിശ്വാസികൾ മനുഷ്യരിൽപ്പെട്ട പ്രവാചകരെ ബുദ്ധിപഥത്തിൽ നിർത്തി.
യുക്തിവാദികൾ അനന്തമായ അന്വേശണത്തിൽ
ഒന്നുകിൽ പ്രകൃതി സിദ്ധാന്തങ്ങളെയോ ശാസ്ത്രീയ നിഗമനങ്ങളെയോ ഇടനിലക്കാരാക്കുന്നു. അത്തരം നിഗമനങ്ങൾ ആവിശ്ക്കരിച്ചരിച്ച വരെ 'പ്രവാചകന്മാർ ' എന്ന് വിളിക്കാൻ ആരും മുതിരാത്തതിനാൽ യുക്തിവാദികൾ 'വിശ്വാസി' കൾ ആവുന്നില്ലെന്ന് മാത്രം.


സാമ്പ്രദായിക ദൈവങ്ങളെ മാത്രം നിഷേധിക്കുന്നവരാണ് ആധുനിക ഡിങ്കനിസ്റ്റുകൾ. അന്വേശണങ്ങൾ ചെന്നവസാനിക്കുന്ന നിഗമനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന മതമാണ് അവരുടേത്. നാസ്തിക വേദങ്ങളെ ഖണ്ഡിക്കലാണ് അവരുടെ വിനോദം.
ബ്രാഹ്മണസത്തെ എതിർക്കുന്ന ദളിത് യുക്തിവാദികൾ നവ മാധ്യമങ്ങളുടെ താരങ്ങളാണ്. അവർക്ക് പ്രത്യയശാസ്ത്ര സ്വഭാവമില്ല.
ചരിത്രത്തിൽ പൂർണമായ നാസ്തികത്വം ഉണ്ടായിരുന്നു. ജന -മൃതികൾക്ക് മുമ്പും പിമ്പും ശൂന്യമാണെന്നാണ് അവരുടെ അടിസ്ഥാന വാദം. ഖുർആൻ ദഹ്രിയ്യ് എന്നാണവരെ വിശേഷിപ്പിച്ചത്. ഗ്രീക്കിൽ ഇത് ശൂന്യ വാദം എന്ന പേരിൽ തന്നെ അറിയപ്പെട്ടു. മരണാനന്തരത്വവും പൂർവ്വാത്മീക സങ്കൽപ്പവും അവർ നിഷേധിച്ചു.
എല്ലാം ശൂന്യത മുതൽ ശൂന്യത വരെയാണെങ്കിൽ ശൂന്യത എവിടെ നിന്ന് വന്നുവെന്ന എപീക്വുറസിന്റ തിരുത്തൽ വാദത്തോടെ ആ വാദമുഖം തകർന്നുവീണു .പിൽക്കാല മായാവാദം അതിന്റെ അവശേഷിപ്പുകൾക്ക് ശബ്ദമുണ്ടായതാണ്.
നാസ്തികത്വം വിവിധ രൂപങ്ങളിൽ ഇന്ന് ലോകത്തുണ്ട്. ദൈവം /ദൈവങ്ങൾ നിലനിൽക്കുന്നുണ്ടോ അതോ ഇല്ലയോ എന്നത് അജ്ഞേയമാണ്(unknown) എന്ന വാദമുണ്ടായിരുന്ന അജ്ഞേയതാവാദികൾ അവരിൽ പെട്ടവരാണ്.
സാമാന്യമായി പറയുകയാണെങ്കിൽ ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിയ്ക്ക് തെളിയിക്കാനാവുന്നില്ല എന്നു കരുതുന്നവരാണ് അജ്ഞേയതാവാദികൾ.
ആസ്തികവാദികൾ ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. നാസ്തികർ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു.എന്നാൽ അജ്ഞേയതാവാദികൾ ഈ രണ്ടു വാദങ്ങളും തെളിയിക്കാൻ പറ്റില്ല എന്നു വിശ്വസിക്കുന്നു.
അജ്ഞേയതാവാദികളിൽ തന്നെ നാസ്തിക അജ്ഞേയതാവാദികൾ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നൽ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരുമാണ് (Agnostic atheism) .
എന്നാൽ ആസ്തിക അജ്ഞേയതാവാദികൾ (Agnostic etheism) ദൈവത്തിൽ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്.
മറ്റു ചില അജ്ഞേവാദങ്ങൾ ഇവയാണ്;
ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദം (Apathetic or pragmatic agnosticism)
ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദമാണിത്.
ദൃഢ അജ്ഞേയതാവാദം (Strong agnosticism) .
ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിർണയിക്കാനാവില്ല എന്ന വാദമാണിത്.
മൃദു അജ്ഞേയതാവാദം (Weak agnosticism)
ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോൾ നിർണയിക്കാനാവില്ല എങ്കിലും ഭാവിയിൽ സാധിച്ചേക്കാം എന്ന വാദമാണിത്.
മൈബദി പോലോത്ത ഫലാസിഫയുടെ ഗ്രന്ഥങ്ങളിൽ 'ഇനാ ദിയ്യ, ഇൻദിയ്യ, ലാഅദ്രിയ്യ തുടങ്ങിയ പേരുകളിൽ ഇവരെ പരിചയപ്പെടുത്തുന്നുണ്ട്.
അജ്ഞേയതാവാദം എന്ന അർഥത്തിൽ `അഗ്നോസ്റ്റിസിസം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1869 ൽ പ്രസിദ്ധ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ടി.എച്ച്.ഹക്‌സ്‌ലിയായിരുന്നു.
എങ്കിലും റിഗ്വേദത്തിൽ ഇതേ പറ്റി പരാമർശിക്കുന്നുണ്ട്.
ചാർവാകന്മാരിലും ബൗദ്ധന്മാരിലും അജ്ഞേയതാവാദികളുണ്ടായിരുന്നു.ആധുനികതത്വചിന്തകരിൽ പ്രമുഖരായ രണ്ട് അജ്ഞേയതാവാദികൾ ജർമൻ ദാർശനികനായ ഇമ്മാനുവേൽ കാന്റും അമേരിക്കൻ തത്ത്വശാസ്ത്രജ്ഞനായ സന്തായനയുമാകുന്നു.
എന്നാൽ ആധുനിക യുക്തിവാദം ഒരു ജീവിത പദ്ധതിയാണെന്ന വിശദീകരണമാണ് അക്കാദമിക് എയ്തിസം നൽകുന്നത്. അതൊരു ഒളിച്ചോട്ടം കൂടിയാണ്.
റയമണ്ട് കോർസയുടെ‘എത്തിസം ആസ് എ പോസിറ്റീവ് സോഷ്യൽ ഫോഴ്സ്’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ യുക്തിവാദം ഒരു ജീവിത രീതിയാണ് എന്നും മതത്തിനെതിരായ ആശയപരമായ ഒരു നിലപാട് മാത്രമല്ല എന്നും പറയുന്നുണ്ട്. മാത്രവുമല്ല ദൈവത്തിന് പകരം എന്താണ് പകരം വെക്കുന്നത് എന്നും വ്യക്തമാക്കേണ്ട ബാധ്യത ഈ പ്രസ്ഥാനങ്ങൾക്ക് ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൈവത്തിൽ വിശ്വസിക്കലും ആരാധനയും മാത്രമല്ല മതം എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന മറ്റൊരു വാദഗതി. സമുഹത്തെ ചലിപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യയശാസ്ത്രവും കുടിയാണ്‍ യുക്തിവാദം. ദൈവത്തിനെതിരായ കലാപങ്ങൾ ഇനി വില പോവില്ല, അതിനാൽ മതവിശ്വാസങ്ങളെ പരമാവധിയുക്തി വൽക്കരിക്കാനാണ് അദ്ദേഹം പറയുന്നത്.
ദൈവം ഇന്ന് നിലനില്കുന്നത് മനുഷ്യന്റെ വിധിയെ നിർണ്ണയിക്കുന്ന ശക്തി എന്ന നിലക്ക് മാത്രമല്ല എന്ന്‍ എമ്മാ ഗോൾഡ്‌മൻ 1916ല്‍ എഴുതിയ യുക്തിവാദത്തിന്റെ തത്വശാസ്ത്രം എന്നാ ലേഖനത്തിൽ, പറയുന്നുണ്ട്. പകരം കാലത്തിന്റെ പ്രയാണത്തിൽ ദൈവം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമുള്ള ശക്തിയായി മാറികഴിഞ്ഞു. അതായത് ദൈവവിശ്വാസത്തെ മറികടക്കാൻ കഴിയില്ലെന്ന് സമ്മതിക്കാമെന്നർത്ഥം.
നമ്മുടെ നാട്ടിമ്പുറത്തെ യുക്തിവാദികൾ ഇതൊന്നും അത്ര അറിയുന്നവരല്ല. അവർ സ്വയമേ തോന്നുന്ന വിചാരങ്ങൾ ഏകീകരിച്ച് ഇസമുണ്ടാക്കുന്നവരാണ്. അവരുടെ ചോദ്യമാണ് ഞാൻ തുടക്കത്തിൽ ഉന്നയിച്ചത്. നമുക്ക് അതിലോട്ട് പോകാം.
ആരാണ് പടച്ചവനെ പടച്ചത്?
ഇത്തരം ചോദ്യങ്ങള്‍ അസ്ഥാനത്താണ്‌.
കാരണം
ഒന്ന് ,
ഇവയെല്ലാറ്റിനും പിന്‍പിലെ ആശയം ദൈവം എവിടെ നിന്നോ വന്നു എന്നാണ്‌. അതിനുശേഷം എവിടെ നിന്നായിരിക്കണം എന്നവര്‍ സ്വയം അനുമാനിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളാണ്‌. "നീലനിറത്തിന്റെ മണം എന്താണ്‌" എന്നു ചോദിക്കുന്നതു പോലെ തന്നെയാണ്‌ ഇത്തരം ചോദ്യങ്ങള്‍. നീലനിറം മണമുള്ള വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതല്ലല്ലൊ. അതുകൊണ്ട്‌ ആ ചോദ്യം അസ്ഥാനത്താണ്‌. എന്നു പറഞ്ഞതുപോലെ ദൈവം സൃഷ്ടിക്കപ്പെട്ട അല്ലെങ്കില്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തു അല്ലാത്തതു കൊണ്ട്‌ ആ ചോദ്യവും അസ്ഥാനത്തുള്ള ചോദ്യമാണ്‌. ദൈവം ഉണ്ടാക്കപ്പെട്ടവനല്ല. അവന്‍ കാരണങ്ങള്‍ക്ക്‌ അതീതനാണ്‌.
ഉണ്ടാക്കപ്പെട്ട പദാർത്ഥത്തിന്റെ സ്വഭാവമാണ് കാര്യകാരണ അധീനത്വവും കാലാനുബന്ധവും.
രണ്ട്,
പടച്ചവനെ ആരുണ്ടാക്കി എന്നതിന്റെ ഗ്രാഹ്യാശയം, അവന് 'മുമ്പ് ' എന്ന അവസ്ഥ ( കാലം ഉണ്ടായിരുന്നു എന്നാണ്. അങ്ങനെ ഒരവസ്ഥ ഇല്ലായിരുന്നു. കാരണം കാലത്തെ അവൻ പടച്ചതാണ്. കാലത്തിന് അതീതനാണ് സ്രഷ്ടാവ്.' അനാദി' എന്ന പദത്തിത്തിന്റെ ആശയമാണത്. മാത്രവുമല്ല, ആ ചോദ്യം വഴി യുക്തിവാദം മതവിശ്വാസമായി മാറുകയാണ്. കാരണം കാലമാണോ ഈശ്വരനാണോ സ്രഷ്ടാവ് എന്ന മതാന്തർ സംവാദമാണപ്പോഴാ തർക്കം. അതാണ് നേരത്തെ പറഞ്ഞത്, ആത്യന്തികമായി യുക്തിവാദം എന്നത് മിഥ്യയാണ്.
ചില തർക്ക സാങ്കേതിക തത്വങ്ങൾ മുഖേനെയും ദൈവാസ്തിക്യം അംഗീകരിക്കേണ്ടി വരും.
ഉദാഹരണത്തിന് ജീവാസ്തിത്വ വാദമെടുക്കാം. (ontologiclal argument).
അസ്ഥിത്വം അവകാശപ്പെട്ടു കൊണ്ട് ഒരു കാര്യം പരിചയപ്പെടുത്തപ്പെട്ടു കഴിഞ്ഞാൽ അത് നിഗ്രഹിക്കപ്പെടാത്ത കാലത്തോളം പോസിബിലിറ്റി ആ അസ്ഥിത്വത്തിന് തന്നെയാണ്. അതായത് ഞാനാണ് സ്രഷ്ടാവ് എന്ന വാദം ഇവിടെ നിലവിലുണ്ട്. ഇനി ആ വാദത്തെ ഖണ്ഡിക്കുകയാണ് വേണ്ടത് . അതായത് ദൈവമുണ്ടെന്നല്ല ഇല്ലെന്നാണ് തെളിയിക്കപ്പെടേണ്ടത്. തീപ്പെട്ടി സ്വയമുണ്ടാവില്ലെങ്കിൽ പിന്നെ പ്രപഞ്ചത്തെ ആരോ ഉണ്ടാക്കിയതാവണം എന്ന തത്വത്തെ നേരിട്ട് ആരും ഖണ്ഡിച്ചിട്ടില്ല.
ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്?
ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല. അഥവാ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അങ്ങനെയൊരു അസ്തിത്വത്തെ തെളിയിക്കാന്‍ കഴിയില്ല എന്ന്.
എന്നാല്‍ ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.
വ്യക്തമായ ഈ ഇരട്ടത്താപ്പ് കാണിക്കുവാന്‍ യുക്തിവാദികള്‍ നിര്‍ബന്ധിതരാവുന്നതിനു കാരണമുണ്ട്. ഈ സിദ്ധാന്തത്തെ അന്ധമായി പുല്‍കിയില്ലെങ്കില്‍ വിശ്വാസികളില്‍ നിന്നും ഇന്ന് ഉയരുന്നതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരും. അതിനു മറുപടി പറയാന്‍ അവരുടെ പക്കല്‍ ഒന്നും ഉണ്ടാവില്ല.
അടുത്തത് രൂപകൽപ്പനാ വാദമാണ് Cosmological arguments.
കൊട്ടിഘോഷിക്കപ്പെട്ട ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളെല്ലാം തെറ്റായ അന്തരീക്ഷ മാതൃകകളില്‍ ആയിരുന്നു എന്നും ഭൂമിയുടെ ആദിമ അന്തരീക്ഷത്തില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിഞ്ഞുണ്ടാവാന്‍ സാധ്യത വിരളമാണെന്നും വരെ പറയാന്‍ ശാസ്ത്രം നിര്‍ബന്ധിതമായിരിക്കുന്നു. ജീവോല്പ്പത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനമായ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ കുറിച്ചുള്ള ധാരണകള്‍ വരെ ശാസ്ത്രലോകം ഇതിനകം നിരാകരിച്ചു കഴിഞ്ഞു. നാസയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രലേഖനത്തില്‍ ഇങ്ങനെ വായിക്കാം ““We can now say with some certainty that many scientists studying the origins of life on Earth simply picked the wrong atmosphere” (E. Bruce Watson- Institute Professor of Science at Rensselaer ,Newyork ) — source.
അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍ തന്മാത്ര രൂപപ്പെടാനുള്ള സാധ്യത 10113 ല്‍ ഒന്ന് മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത പ്രോടീനുകള്‍ വേണം ഒരു ജീവന് . ഒരു തരം പ്രോടീനുകള്‍ അല്ല, വിവിധതരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടിച്ചേര്‍ന്നത്‌ എങ്ങനെയെന്നു വിശദീകരിക്കാന്‍ ഏറെ പാടുപെടേണ്ടി വരും.ചിന്തിക്കുന്നുവെങ്കിൽ, ജീവന്‍ ഏറ്റവും സങ്കീര്‍ണ്ണവും കണിശമായ കൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടതുമാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം ?
ഈ കാണുന്ന സൃഷ്ടികള്‍ മുഴുവനും ഒരു സൂപ്പര്‍ ഇന്റലിജന്‍സിന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ യുക്തിപരം. ജീവന്‍ എങ്ങനെ ഉണ്ടായി എന്നുപോലും എത്തുംപിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് നിരീശ്വരവാദത്തിന്റെ മേല്‍ക്കുപ്പായമിട്ട ചിലര്‍ എല്ലാം ശാസ്ത്രം കണ്ടെത്തി, ദൈവം അതോടെ ഇല്ലാതെയായി എന്നൊക്കെ അവകാശപ്പെടുന്നത്. എത്ര കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഭൂമിയില്‍ ആകസ്മികമായി ജീവനോ ആദ്യത്തെ പരമകണത്തില്‍ നിന്ന് ഇക്കാണുന്ന സങ്കീര്‍ണ്ണഘടനയുള്ള ജീവികളോ ക്രമാനുഗതമായി പരിണമിച്ച് ഉണ്ടാവിലെന്നു ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും.
കോശത്തിന്‍റെ അതിസങ്കീര്‍ണ്ണത (irreducible complexity ) നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശഘടകങ്ങള്‍ നിരന്തരം അതിസങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസക്തിയില്ലാത്തവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവത്തിക്കുന്ന ഈ ഘടകങ്ങള്‍ ഒരു സൂക്ഷ്മ കോശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്?. എങ്ങനെ വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്ന കോടാനുകോടി കോശങ്ങള്‍ ഒരേ ഏകോപനത്തോടെ ഒരു ജീവിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നു?. ആരാണ് അവയ്ക്ക് അവയുടെ ധര്‍മ്മങ്ങള്‍ പഠിപ്പിച്ചു കൊടുത്തത്? ഒരു ചെറിയ കോശത്തിന്റെ ഘടന പോലും അതീവ സങ്കീര്‍ണ്ണമാണ്.

നാം ഇന്ന് ഉണ്ടാക്കിയെടുക്കുന്ന മൈക്രോ ചിപ്പുകള്‍ പോലും ഒരു കോശത്തിന്‍റെ നാലയലത്ത് വരില്ല. റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ” ഒരു കോശത്തിന്‍റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരത്തെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു”.ബുദ്ധിയുള്ള മനുഷ്യന്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഉണ്ടാക്കുന്ന ഈ ചിപ്പുകള്‍ പോലും വളരെ ലളിതമായ സൃഷ്ടി ആണെന്നിരിക്കെ അതിസങ്കീര്‍ണ്ണമായ നമ്മുടെ ശരീരത്തിലെ കോടാനുകോടി ചിപ്പുകള്‍ വെറുതെ അലക്ഷ്യമായി ഉണ്ടായി എന്ന് വിശ്വസിക്കുന്നതല്ലേ അന്ധ വിശ്വാസം ?
ഇനി ,ധാർമ്മികവാദം ( Moral argument ) പരിശോധിച്ചാൽ കാര്യം ഏറെ വ്യക്തമാവും. ദൈവ വിശ്വാസികളല്ലാത്തവർ മനസാക്ഷിയിൽ വിശ്വസിച്ചു കൊണ്ടാണ് ജീവിത മൂല്യങ്ങൾ നിർണ്ണയിക്കുന്നത്. സനാതന ധർമ്മങ്ങൾ നന്മയാണെന്ന് വിവേചിച്ച് കൊടുക്കുന്ന മനസാക്ഷി ശരീരത്തിൽ എവിടെയാണെന്ന് യുക്തിവാദികൾക്ക് പറയാനാവില്ല. കാണത്തതിൽ വിശ്വസിക്കാത്തവർ എന്തിന് ബലാൽസംഘവും കവർച്ചയും അഴിമതിയും അമൂർത്തമായ മൂല്യബോധത്തെ മുൻനിർത്തി പറയുന്നു? അവിടെ യുക്തി സ്രഷ്ടാവിന്റെ ശാസനകളോട് യോചിക്കേണ്ടി വരികയാണ്. കാരണം സൃഷ്ടികളിൽ ആത്മാവും മനസാക്ഷിയും സംവിധാനിച്ച അവനറിയാം അവരുടെ മനോഗതങ്ങൾ. അവനാണ് ഏകനായ അല്ലാഹു.
(യുക്തിവാദികൾക്കെതിരെ അണിയറയൊരുങ്ങുന്നു;ഇൻശാ അല്ലാഹ്. )