A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സലാമൻഗ കത്തീഡ്രലും- ഹൊയ്‌സാല ക്ഷേത്രവും പുരാതന ബഹിരാകാശ സഞ്ചാരികളും..


സ്പെയിനിൽ 1102 ഇൽ ഗോത്തിക് വാസ്തുകലയിൽ പണികഴിപ്പിച്ച കത്തീഡ്രൽ ആണ് 'SALAMANCA'. ഈ പഴയ കത്തീഡ്രലിന്റെ കൊത്തുപണികൾ നോക്കുവാണെങ്കിൽ മോഡേൺ സ്പേസ് suit അണിഞ്ഞ ഒരു ഗഗന ചാരിയെ കാണാൻ പറ്റും.
ഈ കത്തീഡ്രലിലെ ഗഗനചാരിയും, കർണാടകയിലെ ഹൊയ്‌സാല രാജവംശ മഹാ രാജാവ് ആയ വിഷ്ണു വർദ്ധൻ 1121 ഇൽ പണിത ഹൊയ്‌സാലേശ്വര ടെംപിളിൽ, കൊത്തിവെച്ച ബഹിരാകാശ സഞ്ചാരിയുമായി സാമ്യം ഉണ്ട്.
ഈ രണ്ടു ചിത്രങ്ങളും ആധുനിക astronaut കളുമായി വലിയ സാദൃശ്യം കാണാം
ഒരു പക്ഷെ ഈ രണ്ടു പ്രതിമകളും വിരൽ ചൂണ്ടുന്നത് ഒരേ ആളെ ആണോ !
മായൻ സംസ്‍കാര പ്രകാരം നിബിരു എന്ന ഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തിയ അവർ അന്നുണ്ടായിരുന്ന എല്ലാ സംസ്കാരങ്ങളിലേക്കും ചെന്ന്
അവരുടെ ടെക്നോളജി പരിചയപ്പെടുത്തികൊടുത്തത് ആയിരിക്കുമോ?
എന്തിനായിരിക്കും അവർ ആ ടെക്നോളജി എല്ലാം മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. !
മായൻ വിശ്വാസപ്രകാരം സ്വർണം ഖനനം ചെയ്യാൻ വേണ്ടി ആയിരിക്കുമോ ! ?
എൽ ഡോറാഡോ എന്ന ഒരു പുരാതന കൊളംബിയൻ സിറ്റി(muisca tribes) യുണ്ടായിരുന്നു.The golden city എന്നാണ് അതറിയപെടുന്നത്.
ഈ Muisca ട്രൈബ്സ് പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ ആ ഗോത്ര തലവൻ(zipa) ദൈവത്തെ പ്രീതിപ്പെടുത്താൻ വേണ്ടി ശരീരമാസകലം സ്വർണം കൊണ്ട് അലങ്കരിച്ചും, സ്വർണ പൊടി ദേഹത്ത് പൂശിയും, നിരവധി മരതകങ്ങളും , മുത്തുകളും കൊണ്ട് അലങ്കരിച്ച ചങ്ങാടത്തിൽ 'Guatavita' തടാകത്തിൽ ഇറങ്ങി സ്വർണവും, മരതകങ്ങളും , അവരുടെ ദൈവത്തിന് അർപ്പിക്കും.
പിന്നീട് 1969 ഇൽ ഈ ആചാരത്തിന്റെ സ്വർണ ഫലകം കോളമ്പിയയിലെ 'pasca' എന്ന സ്ഥലത്തുനിന്നും കണ്ടെത്തുകയുണ്ടായി. നിലവിൽ Bogota യിലെ ഗോൾഡ് മ്യൂസിയത്തിൽ ഇത് ഉണ്ട്.
ഇവർ ദൈവമെന്നു വിളിക്കപ്പെടുന്നവർ നേരത്തെ സ്വർണം ഖനനം ചെയ്യാൻ വന്ന അന്യഗ്രഹ ജീവികൾ ആയിരിക്കുമോ ?.
ലോകത്തിലെ പൗരാണികമായ എല്ലാ സിവിലൈസേഷനുകളിലും സ്പേസ് suit അണിഞ്ഞ ഗഗന ചാരികളെ കാണാൻ പറ്റും.
സാലമൻഗ പള്ളിയും, ഹൊയ്‌സാലേശ്വര ക്ഷേത്രവും കുറെ ദൂരമുണ്ടെങ്കിലും ടെക്നോളജി കൾ എല്ലാം ഒന്നുപോലെയാണ്.
ചരിത്രങ്ങൾ തിരുത്തി ഇല്ല്യൂമിനേറ്റി രചിച്ച ചരിത്രവും,അവർ മറച്ച സത്യങ്ങളും ചെന്നെത്തുന്നത് അന്യഗ്രഹ ജീവികളിലേക്കായിരിക്കുമോ?.
കടപ്പാട്: വിക്കി,