Leonarda Cianciulli - "The Soap-Maker of Correggio”
(അന്ധവിശ്വാസങ്ങളും അത് മുതലെടുക്കുന്ന വ്യാജ സിദ്ധന്മാരും ഒരു മനുഷ്യനെ എത്രത്തോളും സ്വാധീനിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വല്യ ഉദാഹരണം...)
1893il ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് ലിയോ... ചെറുപ്പം മുതലേ അന്ധവിശ്വാസങ്ങളിലും ആഭിചാരങ്ങളിലും അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു ലിയോയുടേത്.. കൗമാരപ്രായത്തിൽ 2 ആത്‍മഹത്യ ശ്രെമം നടത്തിയ ലിയോയുടെ ജീവിതം പല വിധത്തിൽ അസന്തുഷ്ടം ആയിരുന്നു.. 21aam വയസ്സിൽ ആണ് വിവാഹം കഴിക്കുന്നത്... വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണത്തിൽ താല്പര്യം ഇല്ലാതിരുന്ന അവൾ സ്വന്തം ഇഷ്ടപ്രെകാരം ഒരാളെ വിവാഹം കഴിക്കുകയാണ് ചെയ്തത്.. വിവാഹശേഷം അവർ ഒരുമിച്ചു താമസം തുടങ്ങിയെങ്കിലും അവളുടെ
അമ്മയുടെ ശാപം അവളെ പിന്തുടരുന്നതായി അവൾ കരുതിയിരുന്നു..
അവൾ ഒരു കൈനോട്ടക്കാരന്റെ സഹായം തേടി...
അയാൾ അവളോട് പറഞ്ഞു.. അവൾക്കു ധാരാളം കുട്ടികൾ ഉണ്ടാകും... പക്ഷെ അവരെല്ലാം ചെറിയ പ്രായത്തിൽ തന്നെ മരണപ്പെടും...!!
പൊതുവെ ദുർബലഹൃദയ ആയ അവൾക്കു ഇത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... എങ്കിലും അവൾ മുന്നോട്ടു നീങ്ങി... ഇറ്റലിയിലെ Correggio എന്ന സ്ഥലത്തു ഒരു ചെറിയ കട നടത്തി അവളും കുടുംബവും ജീവിച്ചു...
കാലങ്ങൾ കടന്നു പോയി… അവൾ 17 തവണ ഗർഭിണിയായി... 3 കുഞ്ഞുങ്ങൾ ഗർഭസ്ഥ അവസ്ഥയിൽ തന്നെ മരണപ്പെട്ടു.... 10 കുട്ടികൾ പലവിധ കാരണങ്ങൾ കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ മരണപ്പെട്ടു.. ശേഷിക്കുന്ന കുട്ടികളെ എങ്ങനെയും സംരക്ഷിക്കാൻ അവൾ രാവും പകലും ജാഗ്രതയോടെ കാവലിരുന്നു...
ഇതിനിടയിൽ അവൾ ഒരിക്കൽ കൂടി ഒരു കൈനോട്ടക്കാരന്ടെ സഹായം തേടി... അയാൾ പറഞ്ഞു.. അവളുടെ ഒരു കയ്യിൽ അയാൾ ഒരു കാരാഗൃഹവും മറ്റേ കയ്യിൽ കൊടുംകുറ്റവാളികൾക്കു വേണ്ടിയുള്ള ഒരു Asylum കാണുന്നു എന്ന്...
ആ സമയത്തു അവളുടെ മൂത്ത മകന് രണ്ടാം ലോക മഹാ യുദ്ധത്തിന്റെ ഭാഗമായി നിർബന്ധിത രാജ്യസേവനത്തിനു പോകേണ്ടതായ സാഹചര്യം വന്നു... അവിടെ അവൾ അപകടം മണത്തു.. എന്ത് വില കൊടുത്തും തന്നെ മകന്റെ ജീവൻ രക്ഷിക്കണം എന്ന് അവൾ ഉറപ്പിച്ചു... അവൾ പലവിധ വഴികൾ അന്വേഷിച്ചു.. ഒടുവിൽ ഒരു നാടോടി സ്ത്രീ അവളെ ഉപദേശിച്ചു... മകന്റെ ജീവന് പകരം മറ്റൊരു മനുഷ്യജീവൻ ബലി നൽകിയാൽ അവനെ രക്ഷിക്കാം എന്ന്... അവൾ ആ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ട് അവൾക്കു പറ്റിയ ഇരകളെ അന്വേഷിച്ചു തുടങ്ങി...
പൊതുവെ എല്ലാവരോടും നല്ല സഹൃദം നിലനിർത്തിയിരുന്ന അവൾക്കു തന്ടെ കടയിൽ സ്ഥിരം വരുന്ന ധാരാളം സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നു... അവരിൽ ഒരാളെ തന്നെ തന്ടെ ഇരയായി അവൾ തിരഞ്ഞെടുത്തു...
Faustina Setti ആയിരുന്നു ആദ്യം ഇരയായത്...
വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാതിരുന്ന അവൾക്കു ലിയോ ഒരു വരനെ കണ്ടെത്തി എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.. അടുത്തുള്ള നഗരത്തിലെ വരന്റെ അടുത്തേക്ക് പോകാൻ തയ്യാറായിക്കൊള്ളാനും ആ കാര്യം ആരോടും പറയരുത് എന്നും ലിയോ അവളോട് നിർദ്ദേശിച്ചു,.. അങ്ങനെ പോകേണ്ട ദിവസം Setti ലിയോയുടെ പക്കൽ യാത്രം പറയാൻ വന്നു.. അവിടെ വെച്ച് അവൾക്കു കുടിക്കാൻ മയക്കു മരുന്ന് കലർത്തിയ വൈൻ നൽകിയ ശേഷം ലിയോ അവളെ മഴുവിന് അടിച്ചു കൊന്നു.. അവളുടെ ശരീരം 12 കഷണങ്ങൾ ആക്കി മുറിച്ച ശേഷം രക്തം മുഴുവൻ ഒരു പാത്രത്തിൽ ശേഖരിച്ചു.. ശരീര ഭാഗങ്ങൾ ഒരു കലത്തിൽ ഇട്ടു ബേക്കിംഗ് സോഡയും ചേർത്ത് വേവിച്ചു... (മാംസത്തെയും കൊഴുപ്പിനെയും അലിയിച്ചു വെള്ളം ആക്കാനുള്ള കഴിവ് ബേക്കിംഗ് സോഡയ്ക് ഉണ്ട്).. ശരീരഭാഗങ്ങൾ മുഴുവൻ കട്ടിയുള്ള ലായനി പോലെ ആയപ്പോൾ അവള് അത് എടുത്തു കൊണ്ടുപോയി സെപ്റ്റിക് ടാങ്കിൽ ഒഴിച്ച് കളഞ്ഞു...
നേരത്തെ ശേഖരിച്ചു വെച്ച രക്തം അപ്പോഴേക്കും കട്ട പിടിച്ചിരുന്നു... അവൾ അത് ഓവനിൽ വെച്ച് ഉണക്കിയ ശേഷം പൊടിച്ചു.. അതിൽ കേക്ക് ഉണ്ടാക്കാൻ ആവശ്യമായ മിശ്രിതങ്ങൾ എല്ലാം ചേർത്ത് രുചികരമായ കേക്ക് തയ്യാറാക്കി... അത് കടയിൽ വരുന്ന സൃഹുത്തുക്കൾക്കും എല്ലാം അവൾക്കു പങ്കു വെച്ച് നൽകി.....
ഈ കൊലപാതകം നടത്തിയെങ്കിലും തന്ടെ മകന്റെ ജീവൻ രക്ഷിക്കാൻ ഇത് മതിയാകുവോ എന്ന് അവൾ വല്ലാതെ സംശയിച്ചു.. അതുകൊണ്ടു അടുത്ത ഇരയെ കണ്ടെത്താനുള്ള ശ്രെമം ആരംഭിച്ചു...
Francesca Soavi എന്ന യുവതിയുടേത് ആയിരുന്നു അടുത്ത ഊഴം...
ഒരു ജോലിക്കായി കഷ്ടപ്പെട്ടിരുന്ന അവളെയും ലിയോ അടുത്ത നഗരത്തിൽ ജോലി ശെരിയാക്കി എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.. ആരോടും പറയാതെ വീട് വിട്ടു ഇറങ്ങിയ അവൾ ലിയോയോട് യാത്ര പറയാൻ വന്നു... അവളെയും ലിയോ ആദ്യത്തെ ഇരയെ ചെയ്ത അതെ രീതിയിൽ കൊന്നു പാകം ചെയ്തു കേക്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകി.....
ഇതിലും സന്തുഷ്ട ആകാതിരുന്ന ലിയോ മൂന്നാമത്തെ ഇരയേയും കണ്ടെത്തി...
Virginio Cacioppo എന്ന യുവതിക്ക് ആയിരുന്നു ഈ തവണ ഊഴം..
അവളെയും ജോലി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു തന്ടെ അടുത്തേക്ക് വരുത്തുകയാണ് ലിയോ ചെയ്തത്.. അവളെ കൊന്നു കഷ്ണങ്ങൾ ആക്കിയ ലിയോ ഒരു കാര്യം ശ്രെദ്ധിച്ചു... അവളുടെ ശരീരം നല്ലപോലെ വെളുത്തതും ധാരാളം കൊഴുപ്പു അടങ്ങിയതും ആണെന്ന്... പതിവുപോലെ രക്തം കൊണ്ട് കേക്ക് ഉണ്ടാക്കിയ ലിയോ പക്ഷെ ശരീരം കലത്തിൽ ഇട്ടു വേവിക്കുന്നതിന്റെ കൂടെ സോപ്പ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും അതിൽ ചേർത്തു... അതുകൊണ്ടു മുഴുവൻ അവൾ സോപ്പുകൾ ഉണ്ടാക്കി അയല്പക്കത്തും കടയിൽ വരുന്ന സുഹൃത്തുക്കൾക്കും കേക്കിനൊപ്പം നൽകി... ലിയോയുടെ അഭിപ്രായത്തിൽ അവൾ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും രുചിയുള്ള കേക്ക് ഇതായിരുന്നത്രെ... !!!!!
എങ്കിലും ഈ തവണ വിധി അവൾക്കു പ്രീതികൂലം ആയിരുന്നു.. Cacioppoye കാണാനില്ല എന്ന് പറഞ്ഞു അവളുടെ സഹോദരി പോലീസിൽ പരാതി നൽകി.. അവസാനമായി അവൾ വന്നത് ലിയോയുടെ അടുത്താണ് എന്ന് അറിഞ്ഞ പോലീസ് ലിയോയെ അന്വേഷിച്ചു ചെന്ന്.. ഒരു എതിർപ്പും കൂടാതെ ലിയോ കുറ്റമെല്ലാം സമ്മതിച്ചു...
നീണ്ട നാൾ വിചാരണ നേരിട്ട അവളെ കോടതി 30 വർഷത്തെ ജയിൽ വാസത്തിനും 3 വർഷത്തെ ക്രിമിനൽ asylum വാസത്തിനും വിധിച്ചു... ജയിലിൽ വെച്ച് 1970il ലിയോ അസുഖം മൂലം അന്തരിച്ചു...
സീരിയൽ കൊലപാതകങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഈ കേസ്, കൊന്ന ആളുകളുടെ എണ്ണത്തേക്കാളുപരി, അവരെ ഇല്ലാതാക്കാൻ തെരഞ്ഞെടുത്ത രീതികൊണ്ട് ഇന്നും വിചിത്രമായി നില നില്കുന്നു...
പക്ഷെ ഇപ്പോഴും കുറെ രഹസ്യങ്ങൾ ചുരുളഴിയാതെ ബാക്കി നില്കുന്നു...
1. ആ രണ്ടു കൈനോട്ടക്കാരും പറഞ്ഞത് അക്ഷരം പ്രെതി എങ്ങനെ ലിയോയുടെ ജീവിതത്തിൽ നടപ്പിലായി? (അവശേഷിച്ച 4 കുട്ടികളുടെ കാര്യം എന്തായി എന്ന് അറിയില്ലാ)
2. ലിയോ ഭയപ്പെട്ടതുപോലെ അവളുടെ അമ്മയുടെ ശാപം തന്നെയാണോ അവളുടെ ജീവിതത്തിൽ അവസാനം വരെ അവളെ പിന്തുടർന്നത്?