വര്‍ദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഇപ്പോഴത്തെ തലമുറയെ അലട്ടുന്ന പല പ്രശ്‌നങ്ങളുമുണ്ട്. കൊളസ്‌ട്രോള്‍, പ്രമേഹം പോലുളള പ്രശ്‌നങ്ങള്‍ കൂടാതെ തന്നെ അമിതവണ്ണവും ചാടുന്ന വയറുമെല്ലാം പലരേയു അലട്ടുന്ന പ്രശ്‌നങ്ങളാണ്.
കാരണം പലതാകാം, വ്യായാമക്കുറവ് മുതല്‍ ജങ്ക് ഫുഡ് വരെ. എന്തൊക്കെ പറഞ്ഞാലും പ്രശ്‌നമെപ്പോഴും പ്രശ്‌നം തന്നെയാണ്. വയറും തടിയും കുറയ്ക്കാനും മസിലുകള്‍ വളര്‍ത്താനുമെല്ലാം ജിമ്മുകളില്‍ കയറിയിറങ്ങുന്നരും കയ്യില്‍ കിട്ടുന്ന പരസ്യത്തിലെ മരുന്നുകള്‍ പരീക്ഷിയ്ക്കുന്നവരുമാണ് പലരും.
തടിയും വയറും കൂടുന്നതില്‍ തന്നെ വയര്‍ ചാടുന്നതാണ് പലരുടേയും പ്രശ്‌നം. മെലിഞ്ഞവരില്‍ പോലും ഇന്നത്തെക്കാലത്ത് ഇതൊരു പ്രധാന പ്രശ്‌നമാണെന്നു വേണം, പറയാന്‍. സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ് വയര്‍ ചാടുന്നത്. ഇതുവരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറല്ല. ശരീരത്തിലെ ഏതു ഭാഗത്തേക്കാളും അപകടകരമാണ് വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പെന്നു വേണം, പറയാന്‍. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ ഇത് നീങ്ങാന്‍ ഇത്രതന്നെ ബുദ്ധിമുട്ടും.
വയറ്റിലെ കൊഴുപ്പു നീക്കാനും തടി കുറയ്ക്കാനുമെല്ലാം പല കൃത്രിമവഴികളും നിലവിലുണ്ട്.ലിപോസക്ഷന്‍ പോലുള്ള ശസ്ത്രക്രിയകളടക്കം. എന്നാല്‍ ഒരു ശസ്ത്രക്രിയയുടെ എല്ലാ ദൂഷ്യവശങ്ങളും ഇതിനുണ്ടുതാനും. ഇതുപോലെ പരസ്യത്തില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിച്ചുപയോഗിയ്ക്കുന്നതു
വയറും തടിയും കുറയ്ക്കാനുള്ള ഒരു പിടി വീട്ടുവൈദ്യങ്ങളുണ്ട്. ഇവ കൃത്യമായി ചെയ്താല്‍ ഗുണമുണ്ടാകുമെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടുതാനും. യാതൊരുവിധ പാര്ശ്വഫലങ്ങളുമുണ്ടാക്കില
വയറും തടിയുമെല്ലാം കുറയ്ക്കാനുള്ള പ്രധാന ചേരുവകള്‍ നമ്മുടെ അടുക്കളിയിലാണുള്ളത്. ചെറിയ മസാലകളാകാം, ചില ഭക്ഷണഭക്ഷണവസ്തുക്കളാകാം, ഇതെല്ലാം തന്നെ നാം പ്രതീക്ഷിയ്ക്കാത്ത ഗുണം നല്‍കും.
വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കളക്കൂട്ടുകളെക്കുറിച്
കറുവാപ്പട്ട
കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. ഇതും അടുപ്പിച്ചും ചെയ്യാം. അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്നുനാലു ദിവസമെങ്കിലും
കറുത്ത കുരുമുളകു പൊടിച്ചത്
കറുത്ത കുരുമുളകു പൊടിച്ചത് നാരങ്ങാനീരില്‍ കലര്‍ത്തി ഒരു ടീസ്പൂണ്‍ വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും കൊളസ്‌ട്രോള്‍ നീക്കാനുമെല്ലാം ഏറെ സഹായകമാണ്.
നാരങ്ങാനീരും തേനും
രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് വയര്‍ പോകാനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് അടുപ്പിച്ച് അല്‍പകാലം ചെയ്യുക. ആലിലവയര്‍ ഫലം.
ഇഞ്ചിയും കറുവാപ്പട്ടയും
ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍ 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്തിളക്കി ദിവസവും രണ്ടുമൂന്നു തവണയായി കുടിയ്ക്കുക. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും
ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും കുരുമുളുകും ചേര്‍ത്തു ചൂടുവെളളവും ചേര്‍ത്ത് അര സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കുക. ഇതും ഗുണം ചെയ്യും.
ചെറുനാരങ്ങയുടെ തൊലിയിലും
ചെറുനാരങ്ങയുടെ തൊലിയിലും ഏറെ പോഷകങ്ങളുണ്ട്. ഇതിലെ നീരെടുത്തു മാറ്റി ഈ തൊലികള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. കുറച്ചുനേരം ചെറുചൂടില് വേണം, തിളപ്പിയ്ക്കാന്‍. പിന്നീട് ഇത് ഊറ്റിവാങ്ങി ചെറുചൂടില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.
ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്ബര്‍
ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്ബര്‍ എന്നിവ ചേര്‍ന്ന കൂട്ടാണ് ഒന്ന്.3 കപ്പു വെള്ളം, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, ഒരു ചെറുനാരങ്ങയുടെ നീര്, അര കുക്കുമ്ബര്‍, 6 പുതിനയില എന്നിവയാണ് ഇതിനു വേണ്ടത്.വെള്ളം തിളപ്പിയ്ക്കുക. വാങ്ങിവച്ച് ഇതിലേയ്ക്ക് ഇഞ്ചിയും ചെറുനാരങ്ങനീരും ചേര്‍ക്കുക. റൂംടെംപറേച്ചറിലാകുമ്ബോള്‍ ഇതിലേയ്ക്ക് കുക്കുമ്ബര്‍ കഷ്ണങ്ങളാക്കി ഇടുക. ഇത് പിന്നീട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിയ്ക്കാം. പുതിനയിലയും ഇടാം.ഈ പാനീയം പ്രാതലിനും ഉച്ചഭക്ഷണത്തിനുമുള്ള ഇടവേളയില്‍ കുടിയ്ക്കാം.
ജീരകവും മഞ്ഞളും
ജീരകവും മഞ്ഞളും ചേര്‍ത്തുള്ള ഒരു മിശ്രിതവും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍, ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനു വേണ്ടത്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇത് നല്ലപോലെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ഈ മൂന്നു ചേരുവകളിട്ട് അല്‍പസമയം കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാംവയര്‍ പോകും ഈ പാനീയം ദിവസം പല തവണയായി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്. അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ അല്‍പം മാത്രം ജീരകം ഉപയോഗിയ്ക്കുക.
ഏലയ്ക്ക
നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍ ഉണങ്ങിയ ഗ്രാമ്ബൂ, 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 കുരുമുളക്, 1 സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, ഒരു നുള്ളു കല്ലുപ്പ്, 2 ടീസ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍, 4 സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടര കപ്പ് തിലപ്പിച്ച വെള്ളം എന്നിവ വേണം നല്ലപോലെ മിക്‌സിയിലിട്ട് അടിച്ചെടുക്കുക, നല്ല പതയുള്ള ഒരു പാനീയം ലഭിയ്ക്കും.ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഏതെങ്കിലും സമയത്തു കുടിയ്ക്കുക.
വെളുത്തുള്ളി
വെളുത്തുള്ളി അടിച്ച് ജ്യൂസെടുക്കു. ഒരു ടീസ്പൂണ്‍ ജ്യൂസ് കുടിയ്ക്കുക. ഇതിനു പുറകെ ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിയ്ക്കാം. വെളുത്തുള്ളി നീരില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം.വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ ചതച്ച ഇതു കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിയ്ക്കാം.തിളപ്പിയ്ക്കാത
ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീ
ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീയാണ് ഒരു വഴി. ഒരിഞ്ചു നീളമുള്ള മഞ്ഞള്‍, ഒരിഞ്ചു നീളമുള്ള ഇഞ്ചി, 150 എംഎല്‍ വെള്ളം, 3, 4 കറുവാപ്പട്ട സ്റ്റിക്‌സ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. പിന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം. തടി കുറയ്ക്കാനെങ്കില്‍ കഴിവതും മധുരം ചേര്‍ക്കരുത്.
മഞ്ഞള്‍പ്പൊടിയിട്ടു വെള്ളം
മഞ്ഞള്‍പ്പൊടിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും തടി കുറയാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ അല്‍പം ഉപ്പിട്ടു കുടിയ്ക്കുന്നത് തടിയും വയറും കൊഴുപ്പുമെല്ലാം കുറയ്ക്കുന്ന ഒന്നാണ്.ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. പാചകത്തിന് മഞ്ഞള്‍ ഉപയോഗിയ്ക്കുക. മാംസാഹാരങ്ങള്‍ പാകം ചെയ്യുമ്ബോള്‍ മഞ്ഞള്‍ ചേര്‍ത്താല്‍ ഇത് തടി കൂടാതിരിയ്ക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ സഹായകമാണ്.
ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കൂ,