A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍_ അഞ്ചുരുളി (#churulazhiyaatha rahasyangal )




ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിന്‍റെ ക്ലൈമാക്സ്‌ സീന്‍ മറക്കില്ല , കാരണം അത്ര മനോഹരമായ സ്ഥലമാണ്‌ അതിനുവേണ്ടി തിരഞ്ഞെടുത്തത് . ആ മനോഹരമായ സ്ഥലമാണ്‌ അഞ്ചുരളി . ഇരട്ടയാറ്റില്‍ നിന്നും ഇടുക്കി ഡാമിലെയ്ക്ക് വെള്ളം കൊണ്ടുപോകുന്നതിന് നിര്‍മ്മിച്ച ഇ ടണല്‍ ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയിരിക്കുന്നു . പച്ച പുല്ലുമേടുകളും പച്ചപ്പാര്‍ന്ന മരങ്ങളും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ തന്നെ . ഫിഷിംഗ് , ടണലില്‍ കുടിയുള്ള സഞ്ചാരം എന്നിവ പ്രധാന ആകര്‍ഷണം .
5 ഉരുളികൾ കമിഴ്ത്തിവെച്ചതു പോലെ,

5 തുരുത്തുകൾ, ജലമിറങ്ങുബോൾ, ജലത്തിനിടയിൽ നിന്നും ദൃശ്യമാകും..
അങ്ങനെയാണത്രേ....അഞ്ചുരുളി എന്നീ സ്ഥലത്തിനു പേരു വന്നത്. ഇടുക്കി ഡാമിന്റെ, പിന്നാമ്പുറം ആണിവിടം.
ഇരട്ടയാറിൽ നിന്നും ഡാമിലേയ്ക്ക്, ജലമെത്തിക്കുന്നതിനു വേണ്ടി, ആറു വർഷമെടുത്ത്, പണിതതാണീ, തുരങ്കം..
അതി മനോഹരമായ ഷൂട്ടിംങ് ലൊക്കേഷൻ....
നിത്യഹരിതവനങ്ങളുടേയും, പുൽമേടുകളുടെയും സാന്നിദ്ധ്യം,... കൊതിപ്പിക്കുന്ന മുടിഞ്ഞ സൗന്ദര്യം..
ഇതെല്ലാം=അഞ്ചുരുളി.
കട്ടപ്പന പോയാൽ ഇപ്പോഴും കാണാൻ ചെല്ലുന്ന സ്ഥലമാണ് അഞ്ചുരുളി ടണൽ, 5km നീളം വരുന്ന ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്നതിൽ പ്രെധാന പങ്കു വഹിക്കുന്ന സ്ഥലം, കട്ടപ്പനയിൽ നിന്നും ഏകദേശം 10km സഞ്ചരിച്ചാൽ ഇവിടെത്താം..
3 തവണയോളം ചെന്നിട്ടുണ്ടെങ്കിലും ടണലിന്റെ ഉള്ളിൽ കയറാൻ ഇതുവരെ സാധിച്ചിരുന്നില്ല മഴക്കാലങ്ങളിൽ ആണ് അധികമായും കട്ടപ്പന പോകാറുള്ളത് ആ മഞ്ഞും തണുപ്പും ഒക്കെ കൊണ്ടുള്ള ഇടുക്കിയിലൂടെ ഉള്ള യാത്ര ഒരു ഹരമായത് കൊണ്ട് മാത്രം..
വേനൽ കാലത്താണ് ഇവിടെ എത്തേണ്ടത് ടണലിലൂടെ കുറച്ചു ദൂരം നടക്കാൻ സാധിക്കും അധികം ഉള്ളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് ഓക്സിജൻ കുറവാണെന്നാണ് നാട്ടുകാരിൽ ഒരാൾ പറഞ്ഞത് പലരുടേയും ബോഡി പവർ അനുസരിച്ചു മാറ്റം വരാം,
മഴക്കാലത്തു ഒരിക്കലും കയറാൻ ശ്രെമിക്കരുത് ചിലപ്പോൾ വലിയൊരു അപകടം ഉണ്ടായേക്കാം
സീസണ്‍ : മഴക്കാലം കഴിയുമ്പോള്‍ (ആഗസ്റ്റ്‌ - മെയ്‌ )
വഴി: മൂവാറ്റുപുഴ.... വണ്ണപ്പുറം...... വെൺമണി... ചേലച്ചുവട്... ചെറുതോണി.... കട്ടപ്പന... കട്ടപ്പന എത്തുംമുൻപ് ഇടുക്കി കവലയിൽ നിന്നും വലത്തോട്ട്... ഏകദേശം 10 കിലോമീറ്റർ..
താമസ സൗകര്യം -കട്ടപ്പന
അടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ :
കാല്‍വരിമൌണ്ട് (കല്യാണ തണ്ട് )-20 കിലോമീറ്റര്‍
വാഗമണ്‍ -32 കിലോമീറ്റര്‍
തേക്കടി -35 കിലോമീറ്റര്‍
രാമക്കല്‍മേട്‌ -23 കിലോമീറ്റര്‍
അടുത്ത വിമാനത്താവളം -നെടുമ്പാശേരി -115 കിലോമീറ്റര്‍
അടുത്ത റെയില്‍വേസ്റ്റേഷന്‍ -കോട്ടയം -100 കിലോമീറ്റര്‍
ആലുവ -119 കിലോമീറ്റര്‍..
kADAPPADU: