A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഫോറൻസിക് മെഡിസിൻ (Forensic medicine )


ആദ്യമേ പറയട്ടെ ഇത് ചുരുളഴിഞ്ഞ രഹസ്യം......
പ്രസക്തി ഉണ്ടെന്ന തോന്നൽ മാത്രമാണ് ഇത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുവാനുള്ള കാരണം......
മൂന്ന് ചെറിയ എല്ലുകൾ....!
വൈദ്യശാസ്ത്രത്തെ ഉപയോഗിച്ച് കുറ്റകൃത്യങ്ങളെയും സംശയാസ്പദമായ മരണത്തെയും അതിന്റെ കാരണങ്ങളെയുമെല്ലാം വിലയിരുത്തുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് മെഡിസിൻ (Forensic medicine )
കുറ്റാന്വേഷണശാസ്ത്രത്തിൽ (Criminology) ഇവയ്ക്കുള്ള പങ്ക് വളരെ വലുതാണ്‌ . പലപ്പോഴും ഒരു ചെറിയ ശരീരഭാഗമോ അവശേഷിപ്പോ വെച്ച് കേസിന്റെ വഴിത്തിരിവ് സ്രിഷ്ടികാൻ അവർക്ക് സാധ്യമാകുന്നു .ഫോറൻസിക് മെഡിസിന്റെ പ്രാധ്യാന്യം എത്രമാത്രമാണെന്ന് സാധാരണക്കാർക്ക്
മനസ്സിലാക്കാൻ പര്യാപ്തമായ ഒരു സംഭവകഥ ലോകപ്രശസ്തനായ ഫോറൻസിക് വിദഗ്ദനായ പ്രൊഫ:സിഡ്നി സ്മിത്ത് (Sir Sydney Alfred Smith) തന്റെ പ്രസിദ്ധമായMostly Murder എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട് .പ്രസ്തുത പുസ്തകത്തിലെ ഒന്നാമത്തെ അദ്ധ്യായമായ മൂന്ന് ചെറിയ എല്ലുകൾ (Three small Bones) എന്നതിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവമാണ് താഴെ കുറിക്കുന്നത്.
സ്മിത്ത് ഈജിപ്ത്തിൽ മെഡിക്കോലീഗൽ ഉപദേശകനായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കൽ സ്മിത്തിന്റെ ഓഫീസിലേക്ക് ഒരു ദിവസം ഒരു പാക്കറ്റ് കൊടുത്തയച്ചു .അതിൽ മൂന്ന് കഷ്ണം എല്ലുകളായിയിരുന്നു .ഈജിപ്തിലെ ഒരു ഗ്രാമത്തിലെ ഒരു പൊട്ടക്കിണർ വൃത്തിയാക്കിയപ്പോൾ ആ നാട്ടിലെ ഗ്രാമവാസികൾക്ക് കിട്ടിയതായിരുന്നു ആ മൂന്ന് എല്ലുകൾ ! .മനുഷ്യരുടെ അസ്ഥിയാണെന്ന് സംശയിച്ചാണ് ഗ്രാമവാസികൾ അത് പോലീസിനെ ഏല്പിച്ചത് ,സംശയം തീർക്കാനാണ് പോലീസുകാർ ആ എല്ലുകൾ സ്മിത്തിന് കൈമാറിയത് .സൂക്ഷ്മപരിശോധനക്ക് ശേഷം സ്മിത്ത് പറഞ്ഞു; ഇത് ഒരു സ്ത്രീയുടെ അസ്ഥികളാണ് ,അവരുടെ പ്രായം ഏകദേശം 20 നും 24 നും ഇടയ്ക്കായിരിക്കും ,അവൾ തീർച്ചയായും ഒരു തവണയെങ്കിലും പ്രസവിച്ചിട്ടുണ്ടാകണം .അവൾ ഒരു മുടന്തുള്ള സ്ത്രീ ആയിരിക്കും ,ശൈശവത്തിൽ പോളിയോ ബാധിച്ചതാകാം ഒരു പക്ഷെ കാരണം , അടിവയറിലേറ്റ വെടിയാണ് മരണകാരണം .വെടിവെച്ച പ്രതി ഉപയോഗിച്ചത് നാടൻ തോക്കുകളാണ് .പ്രതി ഏകദേശം മൂന്നടി ദൂരെ യുവതിയുടെ ഇടത് മാറി നിന്നു കൊണ്ടായിരിക്കണം നിറയൊഴിച്ചത് .വേടിയേറ്റ ഉടൻ അവൾ മരിച്ചിരുന്നില്ല .ഒരാഴ്ചക്ക് ശേഷം വയറ്റിൽ പഴുപ്പ് ബാധിച്ചാണ്‌ മരണം സംഭവിച്ചത് .സംഭവം നടന്നത് ഏതാനും മാസങ്ങൾക്ക് മുമ്പായിരിക്കണം സ്മിത്തിന്റെ വിവരണം കേട്ടപ്പോൾ അദ്ദേഹത്തിൻറെ മാനസികനിലയിൽ എന്തോ കുഴപ്പമുണ്ടെന്ന മട്ടിൽ പോലീസുകാർ മുഖത്തോട് മുഖം നോക്കി .അദ്ദേഹം പറഞ്ഞത് തികച്ചും അവിശ്വസനീയമായി തോന്നിയെങ്കിലും ലോകപ്രശസ്തനായ ഒരു ഫോറൻസിക് സർജന്റെ വാക്കുളല്ലേ ,ഒന്ന് അന്വേഷിച്ചു നോക്കാം എന്ന മട്ടിൽ പേരിനു ഒരു അന്വേഷണം തുടങ്ങി.അദ്ദേഹം പറഞ്ഞ ആ പ്രായത്തിലുള്ള ഏതെങ്കിലും സ്ത്രീകളെ ആ നാട്ടിൽ കാണാതെയായിട്ടുണ്ടോ എന്നായിരുന്നു ആദ്യം അന്വേഷിച്ചത് .എല്ലുകൾ കണ്ടെടുത്ത കിണറ്റിനു അൽപമകലെ ഒരു വീട്ടിൽ താമസിച്ചിരുന്ന ഒരു യുവതിയെ കുറെകാലമായി കാണാനില്ലെന്ന് നാട്ടിലെ ചിലർ വിവരം നല്കുകയുണ്ടായി .അന്വേഷണത്തിൽ ഭർത്താവിനോട് പിണങ്ങി വൃദ്ധനായ പിതാവിനോടൊപ്പം താമസിക്കുന്ന ഒരു കുട്ടിയുടെ അമ്മയായ യുവതിയെ കുറെ മാസങ്ങളായി കാണ്മാനില്ല എന്ന വിവരം പോലീസിനു അന്വേഷണത്തിൽ ലഭിച്ചു .പോലീസ് ഉടൻ ആ വൃദ്ധനെ പിടിച്ച് ചോദ്യം ചെയ്തപ്പോൾ തന്നെ അയാൾ ഉടൻ കുറ്റസമ്മതം നടത്തി .താൻ മനപ്പൂർവ്വം ഒരിക്കലും തന്റെ മകളെ കൊന്നിട്ടില്ലെന്നും ഒരു അബദ്ധം സംഭവിച്ചതാണെന്നും പറഞ്ഞു അയാൾ പൊട്ടിക്കരഞ്ഞു , സംഭവം ഇപ്രകാരം ,മാസങ്ങൾക്ക് മുൻപ് ഒരു ദിവസം അയാൾ തറയിലിരുന്നു അദ്ദേഹത്തിൻറെ പഴയ നാടൻ തോക്ക് വൃത്തിയാക്കുകയായിരുന്നു .മകൾ എതിരെ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു .നിറതോക്കാണെന്ന് മറന്നതിനാൽ അബദ്ധത്തിൽ വെടിപൊട്ടി വെടിയുണ്ട മകളുടെ അടിവയറ്റിൽ തറച്ചു കയറി .ഭയം മൂലം ആശുപത്രിയിൽ കൊണ്ടുപോയില്ല .വീട്ടിൽ വെച്ച് രഹസ്യമായി ചികിത്സ നല്കിയെങ്കിലും ഏഴാം ദിവസം വയറ്റിലെ പഴുപ്പ് കാരണം അവൾ മരണപ്പെട്ടു .ലൈസൻസില്ലാത്ത തോക്കായതിനാൽ വിവരം പോലീസിനെ അറിയിക്കാൻ ഭയമായിരുന്നു .അന്നു രാത്രിതന്നെ മൃതശരീരം ആരും കാണാത്ത ആ പൊട്ടക്കിണറ്റിലിട്ടു .എന്നാൽ അൽപകാലങ്ങൾക്ക് ശേഷം നാട്ടിലെ ജലക്ഷാമം കാരണം ഗ്രാമവാസികൾ കിണർ വൃത്തിയാക്കാൻ തീരുമാനിക്കുകയുണ്ടായി .അപകടം മനസ്സിലാക്കിയ വൃദ്ധൻ ഒരു രാത്രി രഹസ്യമായി കിണറ്റിലിറങ്ങി .അപ്പോഴേക്കും ശവശരീരം ജീർണ്ണിച്ച് അസ്ഥിയായിരുന്നു .അസ്ഥികളെല്ലാം പെറുക്കിയെടുത്ത് ഒരു ചാക്കിലാക്കി നൈൽ നദിയിൽ കൊണ്ടു പോയി ഉപേക്ഷിച്ചു .പക്ഷെ രാത്രിയുടെ ഇരുട്ടിൽ കിണറ്റിൽ നിന്നും വാരിയെടുത്ത അസ്ഥികളിൽ മൂന്നു കഷ്ണം കിണറ്റിൽ ബാക്കിയായത് വൃദ്ധൻ അറിഞ്ഞിരുന്നില്ല .ഈ മൂന്ന് എല്ലിൻ കഷ്ണമാണ് കഥയുടെ ആദ്യത്തിൽ സ്മിത്തിന്റെ കയ്യിലെത്തിയത് !!വൈദ്യശാസ്ത്രത്തിലുള്ള അതീവ പരിജ്ഞാനവും തന്റെ അനുഭവസമ്പത്തുമായിരുന്നു ബുദ്ധിപൂർവ്വം ഉപയോഗിച്ചാണ് ഫോറൻസിക് വിദഗ്ദർ കേസിനെ കുറിച്ച അനുമാനങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നത് .സ്മിത്തിന്റെ പ്രവചനങ്ങൾ മുഴുക്കെ ശരിയായിരുന്നു ? അത് എങ്ങനെ സാധിച്ചു എന്നായിരിക്കും വായിക്കുന്നവരെല്ലാം ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത് , പറയാം ,ലഭിച്ച മൂന്ന് എല്ലുകളും ഇടുപ്പെല്ലിന്റെ (Pelvic bone) ഭാഗമായിരുന്നു .ലിംഗനിർണ്ണയത്തിനു ഏറ്റവും യോജിച്ച ഭാഗം ഇടുപ്പെല്ലാണ് . അതിനാൽ അദ്ദേഹത്തിനു മരണപ്പെട്ടത് ഒരു സ്ത്രീയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു .എല്ലുകളുടെ വളർച്ചയിൽ നിന്ന് പ്രായവും മനസ്സിലാക്കാൻ സാധിച്ചു .ഗർഭാവസ്ഥയും പ്രസവവും ഇടുപ്പെല്ലിൽ(Pelvic bone) പലമാറ്റങ്ങളും വരുത്തുന്നു ,ഇടുപ്പെല്ലിനകത്തിലൂടെയാണ് കുഞ്ഞുകടന്നു വരുന്നത് ,ഇടുപ്പെല്ല് നന്നായി വികസിച്ചാൽ മാത്രമേ കുഞ്ഞ് സുഗമമായി പുറത്ത് വരൂ ..ഇടുപ്പെല്ലും കുഞ്ഞിന്റെ തലയുടെ വലുപ്പവും യോജിക്കുന്നില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലായെക്കാം ഈ അവസ്ഥയെ Cephalopelvic disproportion (CPD) എന്നറിയപ്പെടുന്നു .സിസേറിയൻ (Cesarean) അനിവാര്യമായി വരുന്ന സന്ദർഭങ്ങളിലൊന്നാണിത് .ചുരുക്കത്തിൽ ഗർഭാവസ്ഥയിൽ ഗർഭപാത്രം വികസിക്കുമ്പോൾ ഇടുപ്പെല്ലിന്റെ ഭാഗത്ത് ചെറിയ സുഷിരങ്ങൾ കാണപ്പെടും ,പാർട്ടുറിഷൻ പിറ്റ്സ് (Parturition pits) എന്നാണ് ഇവ അറിയപ്പെടുന്നത് .ഇതിൽ നിന്നാണ് മരണപ്പെട്ട യുവതി ഒരു തവണയെങ്കിലും പ്രസവിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ അദ്ദേഹം എത്തിയത് .കിട്ടിയ അസ്ഥിയിൽ വലത് ഇടുപ്പെല്ല് ഇടതിനേക്കാൾ അൽപം വലുതായിരുന്നു.വലതു തുടയെല്ലും ഇടുപ്പെല്ലും ചേരുന്ന സന്ധി വലുതായിരുന്നു. ഇടതു കാലിനു നീളക്കുറവുള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് .ശരീരത്തിന്റെ മുഴുവൻ ഭാരവും വലതുകാലിനു താങ്ങേണ്ടിവരുമ്പോൾ ആ വശത്തെ സന്ധി വലുതാകും .ഈ ലക്ഷണങ്ങളാണ് യുവതിക്ക് മുടന്തുണ്ടെന്ന നിഗമനത്തിലെത്താൻ കാരണമായത് .ശൈശവത്തിൽ പോളിയോ ബാധിക്കുന്നവർക്കാനല്ലോ കാലുകൾ ശോഷിക്കുന്നതും മുടന്തുണ്ടാകുന്നതും .ഇടുപ്പെല്ലിന്റെ വേറെയൊരു ഭാഗത്ത് വെടിയുണ്ട കൊണ്ട് ഒരു ചാൽ ഉണ്ടായിരിക്കുന്നു .അവിടെ എല്ലിൽ പഴുപ്പ് ബാധിച്ച ലക്ഷണം ഉണ്ടായിരുന്നു .വെടിയുണ്ടകൾ തമ്മിലുള്ള അകലത്തിൽ നിന്നും വെടിവെച്ച അകലം കണക്കാക്കി .(വെടിവെയ്പിനെയും അതിന്റെ ഫലങ്ങളെയും വിലയിരുത്തുന്ന ശാസ്ത്ര ശാഖയാണ് Ballistics.തോക്കിൻ കുഴലിലൂടെ വെടിയുണ്ടയോടൊപ്പം ബഹിർഗമിക്കുന വസ്തുക്കൾ വെടികൊണ്ടയാളുടെ ശരീരത്തിൽ പ്രത്യേകതരം വലയങ്ങൾ (Halo) സൃഷ്ടിക്കും ,വിവിധ തരത്തിലുള്ള ഈ വലയങ്ങളുടെ സൂക്ഷ്മപരിശോധനയിൽനിന്നും വെടിവെച്ച അകലം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു) . ഇടുപ്പെല്ലിൽ വെടിയുണ്ട തറച്ച ദിശ മനസ്സിലാക്കിയപ്പോൾ ആ സ്ത്രീ നിൽക്കുമ്പോഴാണ് വെടിയേറ്റതെന്നു മനസ്സിലാക്കാൻ സാധ്യമായി .പഴുപ്പ് ബാധിച്ച ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചപ്പോൾ ഒരാഴ്ച കഴിഞ്ഞ വിത്യാസങ്ങൾ മനസ്സിലാക്കാൻ സാധിച്ചതിൽ നിന്നും യുവതി വെടിയേറ്റ ശേഷം ഒരാഴ്ച ജീവിച്ചിരിച്ചിരിക്കണം എന്ന് ഊഹിക്കാൻ സാധിച്ചു .സൂക്ഷ്മപരിശോധനയിൽ എല്ലുകളിൽ അപ്പോഴും കുറച്ച് മാംസം ഒട്ടിയിരുന്നതിനാൽ മരണം സംഭവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടോള്ളൂ എന്ന് മനസ്സിലാക്കാൻ സാധിച്ചുവത്രേ.