പൊതുവെ യാത്രികർ എല്ലാം ഭക്ഷണ പ്രിയരും ആവും...എന്നെ കണ്ട തന്നെ അറിയില്ലേ...അല്ലേ...
കർണാടകയിൽ ജനിച്ചു ഇന്നു ലോകം മുഴുവൻ ആരാധകരുള്ള മൈസൂർ പാക് ആയാലോ...
മൈസൂർ പാലസിലെ റോയൽ അടുക്കളയിൽ ആയിരുന്നു ഇവൻറെ ജനനം..അതും കൃഷ്ണ രാജാ വാടിയർ രാജാവിന്റെ സമയത്ത്...ഉണ്ടാകിയ ആളുടെ പേരറിയോ "കാകസുര മാരപ്പ" പുള്ളിക്കാരൻ ആയിരുന്നു കുക്ക്...ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം ഇതിൻറെ പേര് ചോദിച്ചപ്പോ മനസ്സിൽ ഒന്നും വന്നില്ല...പെട്ടന്ന് അദ്ദേഹം പറഞ്ഞ പേരാണ് മൈസൂർ പാക്...പാക് എന്നാൽ സംസ്കൃതത്തിൽ മധുരം എന്നർത്ഥം....ഇതാണ് ലോക പ്രശസ്തമായ മൈസൂർ പാക്കിന്റെ ചരിത്രം...
ഉണ്ടാക്കാൻ അവിശ്യമായ വസ്തുക്കൾ
അരിച്ച കടലമാവ് - ഒരു കപ്പ്
പഞ്ചസാര : ഒന്നേകാൽ കപ്പ്
നെയ് : മൂന്നു കപ്പ്
വെള്ളം : ഒന്നര കപ്പ്
ഉണ്ടാക്കേണ്ട വിതം
പഞ്ചസാര ഒരു പാത്രത്തിൽ , തീയിൽ വച്ച് ചൂടാക്കി വെള്ളം ഒഴിച്ച് പാവാക്കുക. അതിലേയ്ക്ക് നെയ്യും കടലപ്പൊടിയും ചേർന്ന മിശ്രിതം പാകത്തിൽ ഒഴിക്കുക. പാത്രത്തിനടിയിൽ പറ്റിപ്പിടിക്കാതെയും , കരിഞ്ഞ് പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തികൊണ്ട് മുറിക്കുക. പത്ത് മിനിറ്റ് തണുക്കാൻ വച്ച് കഴിഞ്ഞ് മുറിച്ച് വിളമ്പാം.