സൗരയൂഥത്തിലെ 'ചീഞ്ഞുനാറുന്ന' ആ ഗ്രഹം ഇതാണ്
ഹവായിയിലെ മൗന കീയിലുള്ള 8-മീറ്റര്‍ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് യുറാനസിനെ മൂടുന്ന വാതകത്തെ തിരിച്ചറിഞ്ഞത്.
സൗരയൂഥത്തില്‍ 'ചീഞ്ഞുനാറുന്ന' ഒരു ഗ്രഹമുണ്ട്. ചീഞ്ഞമുട്ടയോ പോലെയോ 'കീഴ് വായു' പോലെയോ ആണ് യുറാനസിലെ അന്തരീക്ഷ ഗന്ധമെന്ന് പറയുന്നത് ശാസ്ത്രജ്ഞര്‍ തന്നെയാണ്. ഹൈഡ്രജന്‍ സള്‍ഫൈഡിന്റേയും അമോണിയയുടെയും രാസമിശ്രിതമാണ് യുറാനസിന്റെ അന്തരീക്ഷം നിറഞ്ഞിരിക്കുന്നതെന്ന് നേച്ചര്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.
എങ്ങിനെയാണ് കാലാന്തരത്തില്‍ സൗരയൂഥം രൂപാന്തരപ്പെട്ടതെന്ന പഠന ഗവേഷണങ്ങള്‍ക്ക് ഒരു മുതല്‍കൂട്ടാവും ഈ കണ്ടുപിടിത്തം.
ഹവായിയിലെ മൗന കീയിലുള്ള 8-മീറ്റര്‍ ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് യുറാനസിനെ മൂടുന്ന വാതകത്തെ തിരിച്ചറിഞ്ഞത്. ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുള്ള മേഘപാളിയില്‍ നിന്നുമുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തില്‍ നിന്നാണ് ടെലിസ്‌കോപ്പിലെ സ്‌പെക്ട്രോമീറ്റര്‍ ഇത് കണ്ടെത്തിയത്.
സൗരയൂഥത്തിന്റെ രൂപീകരണ സമയത്ത് യുറാനസിലെ നൈട്രജന്റേയും സള്‍ഫറിന്റെയും ( അമോണിയയും യുറാനസിന്റെ പുതുതായി കണ്ടെത്തിയ ഹൈഡ്രജന്‍ സള്‍ഫൈഡും ) തുലനാവസ്ഥ തീരുമാനിച്ചിരുന്നത് താപനിലയും ഗ്രഹം രൂപപ്പെട്ട സ്ഥാനവുമാണ് എന്ന് ബ്രിട്ടനിലെ ലെയ്‌സെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷണ സംഘാംഗമായ ലെയ് ഫ്‌ലെച്ചര്‍ പറഞ്ഞു.
മേഘങ്ങളുടെ മുകളില്‍ ചെറിയ അളവില്‍ മാത്രമാണ് പൂരിത നീരാവി നിലകൊളുന്നത്. അമോണിയയുടെയും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും സാന്നിധ്യം കണ്ടെത്താന്‍ അത് വെല്ലുവിളി ആയെന്നും അദ്ദേഹം പറഞ്ഞു. ജെമിനി ടെലിസ്‌കോപ്പാണ് ഈ നേട്ടത്തിന് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടപ്പാട് :